Just In
- 14 hrs ago
പള്സര് 180F ഔദ്യോഗിക വെബ്സൈറ്റില് നിന്നും പിന്വലിച്ച് ബജാജ്; നിര്ത്തലാക്കിയെന്ന് സൂചന
- 17 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 19 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്സ്; ബുക്കിംഗ് മൊബൈല് അപ്ലിക്കേഷന് വഴി
Don't Miss
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില് എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്
- Travel
13450 രൂപയ്ക്ക് കേരളത്തില് നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ടാറ്റയുടെ പുത്തൻ പ്രതീക്ഷകൾ; 2021 സഫാരിക്കായുള്ള ഔദ്യോഗിക ബുക്കിംഗ് ഫെബ്രുവരി നാലിന് ആരംഭിക്കും
രാജ്യത്തിന്റെ 72-ാമത് റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യക്കാരുടെ ജനപ്രിയ വാഹന നിർമാണ കമ്പനിയായ ടാറ്റ മോട്ടോർസ് തങ്ങളുടെ എക്കാലത്തെയും ഐതിഹാസിക താരമായിരുന്ന സഫാരി എസ്‌യുവിയെ പുതിയ രൂപത്തിലും ഭാവത്തിലും വിപണിയിൽ എത്തിച്ചു.

ആറ്, ഏഴ് സീറ്റര്‍ വേരിയന്റുകളിൽ എത്തുന്ന എസ്‌യുവിക്കായുള്ള ഔദ്യോഗിക ബുക്കിംഗ് 2021 ഫെബ്രുവരി നാലു മുതൽ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും ബുക്കിംഗ് തുക വെളിപ്പെടുത്തിയിട്ടില്ല.

2020 ഓട്ടോ എക്‌സ്‌പോയിൽ ഗ്രാവിറ്റാസായി അനാച്ഛാദനം ചെയ്ത പുതിയ സഫാരി ഹാരിയറിന്റെ വലുതും പ്രീമിയവുമായ പതിപ്പാണ്. രാജ്യത്തെ ടാറ്റയുടെ മുൻനിര എസ്‌യുവിയായി നിലകൊള്ളുന്ന സഫാരി വിപണിയിൽ എംജി ഹെക്ടർ പ്ലസിനും പുതുതലമുറ മഹീന്ദ്ര XUV500 മോഡലിനുമെതിരെയാകും സ്ഥാനം പിടിക്കുക.
MOST READ: പഴക്കംചെന്ന സർക്കാർ വാഹനങ്ങളുടെ വില്ലൻ; സ്ക്രാപ്പേജ് നയം നടപ്പാക്കി ഗതാഗത മന്ത്രാലയം

ഒമേഗ ആർക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന 2021 ടാറ്റ സഫാരി 2.0 ലിറ്റർ 4-സിലിണ്ടർ ക്രയോടെക് ഡീസൽ എഞ്ചിനിൽ നിന്നാണ് കരുത്ത് നേടുന്നത്. ഇത് ഹാരിയറിൽ കാണുന്ന അതേ എഞ്ചിനാണ് എന്ന കാര്യം ശ്രദ്ധേയമാണ്.

3,750 rpm-ൽ 170 bhp കരുത്തും 1,750 rpm മുതൽ 2,500 rpm വരെ 350 Nm torque ഉം ഉത്പാദിപ്പിക്കാൻ എഞ്ചിൻ പ്രാപ്‌തമാണ്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിച്ച് എസ്‌യുവി തെരഞ്ഞെടുക്കാം.
MOST READ: കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് റെനോയും; കിഗറിനെ നാളെ അവതരിപ്പിക്കും

തുടക്കത്തിൽ ഇത് ഫ്രണ്ട്-വീൽ-ഡ്രൈവ് (FWD) സിസ്റ്റത്തിൽ മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. ആറ് സീറ്റ്, ഏഴ് സീറ്റ് ലേഔട്ടുകളുള്ള എസ്‌യുവി മധ്യ നിരയിൽ യഥാക്രമം ബെഞ്ച് സീറ്റ്, ക്യാപ്റ്റൻ സീറ്റുകൾ എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്.

8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 9 സ്പീക്കർ ജെബിഎൽ ഓഡിയോ സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ 7.0 ഇഞ്ച് ഡിജിറ്റൽ ഡിസ്‌പ്ലേ, ലെതറെറ്റ് അപ്ഹോൾസ്റ്ററി എന്നിവയെല്ലാമാണ് 2021 സഫാരിയിലെ പ്രധാന സവിശേഷതകൾ.
MOST READ: ഇന്ത്യന്‍ വിപണിയില്‍ നിറസാന്നിധ്യമായി കിയ; നാളിതുവരെ വിറ്റത് 2 ലക്ഷം വാഹനങ്ങള്‍

അതോടൊപ്പം ഇന്റലിജന്റ് റിയൽ ടൈം അസിസ്റ്റ് (iRA) കണക്റ്റീവിറ്റി, 6-വേ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ടെറൈൻ റെസ്പോൺസ് മോഡുകൾ, പനോരമിക് സൺറൂഫ് എന്നിവയും വാഹനത്തിൽ ടാറ്റ സജ്ജീകരിച്ചിട്ടുണ്ട്. പുതിയ സഫാരി സ്വന്തമാക്കുന്നവർക്ക് റോയൽ ബ്ലൂ, ഓർക്കസ് വൈറ്റ്, ഡേറ്റോണ ഗ്രേ എന്നീ കളർ ഓപ്ഷനുകളാണ് ലഭിക്കുന്നത്.

ബ്രാൻഡിന്റെ ഇംപാക്റ്റ് 2.0 ഡിസൈൻ ഭാഷ്യമാണ് എസ്‌യുവി അവതരിപ്പിക്കുന്നത്. ട്രൈ-ആരോ ക്രോം മോട്ടിഫുള്ള സിഗ്നേച്ചർ ഗ്രിൽ, സെനോൺ എച്ച്ഐഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ടേൺ ഇൻഡിക്കേറ്ററുകളുള്ള ഇരട്ട ഫംഗ്ഷൻ എൽഇഡി ഡിആർഎൽ എന്നിവ രൂപത്തിന് മസ്ക്കുലർ ഭാവമാണ് സമ്മാനിക്കുന്നത്.

ഡ്യുവൽ-ടോൺ ഫ്രണ്ട് ബമ്പർ, സൈഡ് ക്ലാഡിംഗ് ഉള്ള ഫ്ലേഡ് വീൽ ആർച്ചുകൾ, സ്റ്റെപ്പ്ഡ് റൂഫ്, 18 ഇഞ്ച് മെഷീൻ അലോയ് വീലുകൾ, ഷാർക്ക് ഫിൻ ആന്റിന, ഇരട്ട ലൈറ്റ് എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയും ടാറ്റ സഫാരിയുടെ രൂപത്തോട് ചേർന്നിരിക്കുന്നു.