ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമില്ലാത്ത മഹീന്ദ്ര ഥാര്‍; കാരണം ഇതാണ്
മഹീന്ദ്ര കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ തങ്ങളുടെ പുതിയ ഥാര്‍ എസ്‌യുവി അവതരിപ്പിച്ചു. രാജ്യത്ത് ഉയര്‍ന്ന ഡിമാന്‍ഡുള്ള പുതിയ മഹീന്ദ്ര ഥാര്‍ വളരെ ജനപ്രിയമായ മോഡലായി മാറുകയും ചെയ്തു.

വാഹനത്തിന് ആവശ്യക്കാര്‍ കൂടിയതോടെ നീണ്ട കാത്തിരിപ്പ് കാലയളവും കമ്പനി പ്രഖ്യാപിച്ചു. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വാഹനത്തിന്റെ പല ഭാഗങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും കുറവ് മഹീന്ദ്രയ്ക്ക് അനുഭവപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ട് പ്രകാരം മഹീന്ദ്ര ഥാര്‍ എസ്‌യുവി ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റും സംഗീത സംവിധാനവുമില്ലാതെ കമ്പനി ഡീലര്‍ഷിപ്പുകളിലേക്ക് അയയ്ക്കുന്നു. ഇത് ഇവിടെയെത്തി കഴിയുമ്പോള്‍ ചില ഭാഗങ്ങള്‍ ഡീലര്‍ തലത്തില്‍ തന്നെയാണ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത്.
MOST READ: ക്വിഡിനെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ റെനോ; കാണാം പുതിയ പരസ്യ വീഡിയോ

ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റുകളുടെ കുറവ് ആഗോള മൈക്രോപ്രൊസസ്സറുകളുടെ കുറവുകൊണ്ടാകാം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതിനര്‍ത്ഥം, തങ്ങളുടെ ഥാര്‍ എസ്‌യുവിക്കായി കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് അല്‍പ്പം കാത്തിരിക്കേണ്ടി വരും. മഹീന്ദ്ര എസ്‌യുവിയെ ഡീലര്‍ഷിപ്പുകളിലേക്ക് കയറ്റി അയച്ചിട്ടുണ്ടെങ്കിലും അത് അവരുടെ സ്റ്റോക്ക് യാര്‍ഡില്‍ സൂക്ഷിക്കും.
MOST READ: ഇന്ത്യന്‍ വിപണിയില്‍ നിറസാന്നിധ്യമായി കിയ; നാളിതുവരെ വിറ്റത് 2 ലക്ഷം വാഹനങ്ങള്‍

ഇന്‍സ്റ്റാള്‍ ചെയ്യാത്ത ഭാഗങ്ങള്‍ ചെയ്യുന്നതുവരെ അത്തരം എസ്‌യുവികളുടെ ഡെലിവറികള്‍ നടക്കില്ല. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പ്രവര്‍ത്തനക്ഷമതകളുള്ള 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേയുടെ രൂപത്തിലാണ് ഥാര്‍ എസ്‌യുവിയുടെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം.

ഇന്‍-ബില്‍റ്റ് നാവിഗേഷനും ബ്രാന്‍ഡിന്റെ ബ്ലൂസെന്‍സ് അപ്ലിക്കേഷന്‍ കണക്റ്റിവിറ്റിയും ഇതിലുണ്ട്. പോയവര്‍ഷം വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അവതരണം കൂടിയായിരുന്നു ഥാറിന്റേത്.
MOST READ: മുഖംമിനുക്കാൻ ഒരുങ്ങി ഇന്ത്യയിലെ കോന ഇലക്‌ട്രിക്; ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വിപണിയിലേക്ക്

AX, LX എന്നിങ്ങനെ രണ്ട് പ്രധാന വേരിയന്റുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. രണ്ട് വേരിയന്റുകളിലും പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്.

150 bhp കരുത്തും 300 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഇതില്‍ ഉള്‍പ്പെടുന്നു. മറ്റൊന്ന് 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിനാണ്. ഇത് 130 bhp കരുത്തും 320 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.
MOST READ: അടിമുടി മാറാൻ മഹീന്ദ്ര ബൊലേറോ; പുത്തൻ മോഡൽ ഈ വർഷം അവസാനത്തോടെ നിരത്തിലേക്ക്

രണ്ട് എഞ്ചിനുകളിലും സ്റ്റാന്‍ഡേര്‍ഡായി ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിലാണ് വരുന്നത്. എന്നിരുന്നാലും, രണ്ട് എഞ്ചിന്‍ ചോയിസുകളിലും ഓപ്ഷണല്‍ ആറ് സ്പീഡ് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ യൂണിറ്റ് LX ട്രിം വാഗ്ദാനം ചെയ്യുന്നു. അടുത്തിടെ വാഹനത്തിൻറെ വിലയിൽ ചെറിയ വർധനവ് നടപ്പാക്കുകയും ചെയ്തിരുന്നു.
Source: Rushlane


Click it and Unblock the Notifications








