വെബ്സൈറ്റിൽ നിന്നും കരോക്ക് എസ്‌യുവിയെ പിൻവലിച്ച് സ്കോഡ

ഇന്ത്യൻ വെബ്‌സൈറ്റിൽ നിന്ന് കരോക്ക് എസ്‌യുവിയെ നീക്കം ചെയ്‌ത് സ്കോഡ. 2020 മെയ് മാസത്തിലാണ് വാഹനം ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുന്നത്.

വെബ്സൈറ്റിൽ നിന്നും കരോക്ക് എസ്‌യുവിയെ പിൻവലിച്ച് സ്കോഡ

കരോക്കിനെ പൂര്‍ണമായും ബില്‍റ്റ്-അപ്പ് യൂണിറ്റുകളായാണ് (CBU) സ്കോഡ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ചത്. ആയിരം യൂണിറ്റുകൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്‌ത കമ്പനി 2020 ഒക്ടോബറോടെ എല്ലാ യൂണിറ്റുകളും വിറ്റഴിച്ചിരുന്നു.

വെബ്സൈറ്റിൽ നിന്നും കരോക്ക് എസ്‌യുവിയെ പിൻവലിച്ച് സ്കോഡ

കരോക്കിന്റെ പ്രാദേശിക അസംബിളിംഗ് സ്കോഡ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നിരുന്നാലും എസ്‌യുവിയുടെ പ്രാദേശിക അസംബ്ലിംഗ് ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡ് ഇപ്പോഴും പരിഗണിക്കുന്നുണ്ടോയെന്ന് വ്യക്തമല്ല.

MOST READ: ആഗോള അരങ്ങേറ്റത്തിന് മുന്നോടിയായി കുഷാഖിന്റെ പ്രോട്ടോടൈപ്പ് വെളിപ്പെടുത്തി സ്കോഡ

വെബ്സൈറ്റിൽ നിന്നും കരോക്ക് എസ്‌യുവിയെ പിൻവലിച്ച് സ്കോഡ

24.99 ലക്ഷം രൂപയായിരുന്നു സ്‌കോഡയുടെ ഈ പ്രീമിയം കോംപാക്ട് എസ്‌യുവിയുടെ എക്സ്ഷോറൂം വില. കരോക്കിന് ലഭിച്ച ഉയർന്ന ഡിമാന്റ് പുതിയ ബാച്ചുമായി തിരികെയെത്താന്‍ ബ്രാൻഡിനെ പ്രേരിപ്പിച്ചേക്കാം.

വെബ്സൈറ്റിൽ നിന്നും കരോക്ക് എസ്‌യുവിയെ പിൻവലിച്ച് സ്കോഡ

കരോക്കിനെ പിൻവലിച്ചതിനാൽ സ്കോഡയ്ക്ക് നിലവിൽ മൂന്ന് കാറുകൾ മാത്രമേ ഇന്ത്യൻ വിപണിയിലുള്ളൂ. അതിൽ റാപ്പിഡ്, ഒക്ടാവിയ RS 245, സൂപ്പർബ് എന്നിവയാണ് ഉൾപ്പെടുന്നത്. എന്നാൽ കുഷാഖ് എന്ന പുതിയ മിഡ്-സൈസ് എസ്‌യുവി ഈ വർഷം വിപണിയിലെത്തും.

MOST READ: പഴക്കംചെന്ന സർക്കാർ വാഹനങ്ങളുടെ വില്ലൻ; സ്ക്രാപ്പേജ് നയം നടപ്പാക്കി ഗതാഗത മന്ത്രാലയം

വെബ്സൈറ്റിൽ നിന്നും കരോക്ക് എസ്‌യുവിയെ പിൻവലിച്ച് സ്കോഡ

1.5 ലിറ്റർ, 4 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനായിരുന്നു കരോക്ക് എസ്‌യുവിയുടെ ഹൃദയം. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ ഈ എഞ്ചിൻ 148 bhp പവറും 250 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരുന്നു.

വെബ്സൈറ്റിൽ നിന്നും കരോക്ക് എസ്‌യുവിയെ പിൻവലിച്ച് സ്കോഡ

ഏകദേശം 9 സെക്കന്‍ഡുകള്‍ കൊണ്ട് 0-100 വേഗത പുറത്തെടുക്കാൻ ശേഷിയുള്ള കരോക്കിന് പരമാവധി 202 കിലോമീറ്റർ വേഗത കൈവരിക്കാനും സാധിക്കും. പൂർണ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയെല്ലാം പ്രീമിയം എസ്‌യുവിയുടെ പ്രധാന സവിശേഷതകളായിരുന്നു.

MOST READ: കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് റെനോയും; കിഗറിനെ നാളെ അവതരിപ്പിക്കും

വെബ്സൈറ്റിൽ നിന്നും കരോക്ക് എസ്‌യുവിയെ പിൻവലിച്ച് സ്കോഡ

ഒരൊറ്റ വേരിയന്റിൽ മാത്രം വിപണിയിൽ എത്തുന്ന എസ്‌യുവിയിൽ പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ സവിശേഷതകളും ഉള്‍ക്കൊണ്ടിരുന്നു.

വെബ്സൈറ്റിൽ നിന്നും കരോക്ക് എസ്‌യുവിയെ പിൻവലിച്ച് സ്കോഡ

സുരക്ഷാ സവിശേഷതകളിൽ ഒമ്പത് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഒരു റിയര്‍വ്യൂ ക്യാമറ, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് എന്നിവയാണ് ലഭിച്ചിരുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Removed The Karoq SUV From Its Indian Website. Read in Malayalam
Story first published: Thursday, January 28, 2021, 9:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X