മാഗ്നൈറ്റിന് തിരിച്ചടി; എസ്‌യുവി നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡൽ ഇനി റെനോ കൈഗർ

എസ്‌യുവി പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൈഗറിനെ റെനോ പുറത്തിറക്കി. വരും ആഴ്ചകളിൽ വിപണിയിലെത്തുന്ന മോഡലിന്റെ വില പ്രഖ്യാപനത്തിലേക്കാണ് ഇനി ഏവരും ഉറ്റുനോക്കുന്നത്.

മാഗ്നൈറ്റിന് തിരിച്ചടി; എസ്‌യുവി നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡൽ ഇനി റെനോ കൈഗർ

ഇന്ത്യയിലെ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡലായിരിക്കും കൈഗർ എന്നാണ് റെനോയുടെ സ്ഥിരീകരണം. അതായത് നിസാൻ മാഗ്നൈറ്റിന്റെ കിരീടം ഇനി കിഗർ സ്വന്തമാക്കുമെന്ന് സാരം.

മാഗ്നൈറ്റിന് തിരിച്ചടി; എസ്‌യുവി നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡൽ ഇനി റെനോ കൈഗർ

പുതിയ കൈഗറിന് മാഗ്നൈറ്റിന്റെ പ്രാരംഭ വിലയായ 5.49 ലക്ഷം രൂപയിലും കുറവായിരിക്കുമെന്നാണ് കമ്പനിയുടെ വാദാം. കഴിഞ്ഞ വർഷം 4.99 ലക്ഷം രൂപയ്ക്ക് നിസാൻ മാഗ്നൈറ്റ് പുറത്തിറക്കിയെങ്കിലും അടിസ്ഥാന മോഡലിന്റെ വില 5.49 ലക്ഷമായി ഉയർത്തിയിരുന്നു.

MOST READ: വിൽപ്പന കൂട്ടാൻ മഹീന്ദ്ര; XUV300 പെട്രോൾ ഓട്ടോമാറ്റിക് ഫെബ്രുവരിയിലെത്തും

മാഗ്നൈറ്റിന് തിരിച്ചടി; എസ്‌യുവി നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡൽ ഇനി റെനോ കൈഗർ

നിലവിൽ സെഗ്‌മെന്റിലെ ഏറ്റവും താങ്ങാനാവുന്ന കാറാണിത്. 7 സീറ്റർ ട്രൈബറിനെ പിന്തുണയ്‌ക്കുന്ന CMF-A+ പ്ലാറ്റ്‌ഫോമിലെ പരിഷ്‌ക്കരിച്ച പതിപ്പിനെ അടിസ്ഥാനമാക്കിയാണ് കൈഗർ നിർമിച്ചിരിക്കുന്നത്.

മാഗ്നൈറ്റിന് തിരിച്ചടി; എസ്‌യുവി നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡൽ ഇനി റെനോ കൈഗർ

വാഗ്ദാനം ചെയ്തതുപോലെ കാറിന്റെ പ്രൊഡക്ഷൻ പതിപ്പ് പ്രോട്ടോടൈപ്പുമായി 80 ശതമാനത്തോളം സാമ്യമുണ്ടെന്ന് റെനോ ഉറപ്പുവരുത്തി. ആകർഷകമായ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഐസ് ക്യൂബ് ആകൃതിയിലുള്ള ഫോഗ് ലാമ്പുകൾ എന്നിവയാണ് കൈഗറിനെ മനോഹരമാക്കുന്നത്.

MOST READ: ഇന്ത്യൻ വാഹന വിപണിയിലെ ഇലക്ട്രിക് തരംഗം; ഒന്നാം വാർഷിക നിറവിൽ ടാറ്റ നെക്സോൺ ഇവി

മാഗ്നൈറ്റിന് തിരിച്ചടി; എസ്‌യുവി നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡൽ ഇനി റെനോ കൈഗർ

പുതുതായി പുറത്തിറക്കിയ നിസാൻ മാഗ്നൈറ്റുമായി കൈഗർ ധാരാളം ഡിസൈൻ വിശദാംശങ്ങൾ പങ്കിടുന്നുണ്ട്. അതോടൊപ്പം വിശാലമായ രൂപം ചേർക്കാൻ കിഗറിന് ഉജ്ജ്വലമായ വീൽ ആർച്ചുകളും കമ്പനി സമ്മാനിച്ചിട്ടുണ്ട്.

മാഗ്നൈറ്റിന് തിരിച്ചടി; എസ്‌യുവി നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡൽ ഇനി റെനോ കൈഗർ

നിസാൻ മാഗ്നൈറ്റ് ഒരേ പ്ലാറ്റ്‌ഫോമിൽ അധിഷ്‌ഠിതമാണെങ്കിലും കൈഗർ വളരെ വ്യത്യസ്തവും ആക്രമണാത്മകവുമായി തോന്നുന്നു. അതിനായി റെനോ എസ്‌യുവിക്ക് ചുറ്റും ഒരു ബോഡി ക്ലാഡിംഗും നൽകിയിട്ടുണ്ട്.

MOST READ: കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഡെലിവറിയും, ടെസ്റ്റ് ഡ്രൈവും ആരംഭിക്കാനൊരുങ്ങി ജീപ്പ്

മാഗ്നൈറ്റിന് തിരിച്ചടി; എസ്‌യുവി നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡൽ ഇനി റെനോ കൈഗർ

കീലെസ് എൻട്രി, ടച്ച്‌സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽ ഗ്ലോവ് ബോക്സ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്റ്റിയറിംഗ് മൗണ്ട്ഡ് കൺട്രോളുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവ പോലുള്ള മികച്ച ഇന്റീരിയർ ഫീച്ചറുകളും കോംപാക്‌ട് മോഡലിൽ ഫ്രഞ്ച് ബ്രാൻഡ് ഉൾപ്പെടുത്തിയിട്ടുണ്ട്.

മാഗ്നൈറ്റിന് തിരിച്ചടി; എസ്‌യുവി നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡൽ ഇനി റെനോ കൈഗർ

1.0 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് കൈഗറിന് ലഭിക്കുക. രണ്ട് എഞ്ചിൻ ഓപ്ഷനുകളും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സാണുമായാണ് ജോടിയാക്കിയിരിക്കുന്നത്.

മാഗ്നൈറ്റിന് തിരിച്ചടി; എസ്‌യുവി നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡൽ ഇനി റെനോ കൈഗർ

കൂടാതെ റെനോ ഒരു സിവിടി ഓട്ടോമാറ്റിക് യൂണിറ്റും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഭാവിയിൽ കൈഗറിനൊപ്പം ഒരു ഡീസൽ എഞ്ചിൻ ഓപ്ഷൻ അവതരിപ്പിക്കാനുള്ള പദ്ധതികളൊന്നും കമ്പനിക്കില്ല.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
New Renault Kiger To Be Priced Cheaper Than Nissan Magnite. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X