Just In
- 15 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 18 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 20 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇന്ത്യൻ വാഹന വിപണിയിലെ ഇലക്ട്രിക് തരംഗം; ഒന്നാം വാർഷിക നിറവിൽ ടാറ്റ നെക്സോൺ ഇവി
ടാറ്റ നെക്സോൺ ഇവി ഇന്ത്യൻ വിപണിയിലെത്തിയിട്ട് ഒരു വർഷം പൂർത്തിയായിരിക്കുകയാണ്. ഈ കാലയളവിൽ വാഹനത്തിന്റെ 3000 -ത്തോളം യൂണിറ്റുകൾ നിർമ്മാതാക്കൾ വിറ്റഴിച്ചു.

ഇലക്ട്രിക് മൊബിലിറ്റി നിലവിൽ രാജ്യത്ത് ഒരു പുതിയ ഘട്ടത്തിൽ തന്നെ നിൽക്കുമ്പോൾ, നെക്സോൺ ഇവി കൂടുതൽ ശുദ്ധവും ചെലവുകുറഞ്ഞതുമായ മുന്നേറ്റത്തിന് ചുക്കാൻ പിടിക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ, മികച്ച വ്യക്തിഗത ഗതാഗത ഓപ്ഷൻ ഇത് വാഗ്ദാനം ചെയ്യുന്നു.

2020 ജനുവരിയിലാണ് നെക്സോൺ ഇവി വിപണിയിലെത്തിയത്, നിലവിൽ 64 ശതമാനം വിപണി വിഹിതം (YTD FY 21) നേടാൻ വാഹനത്തിന് കഴിഞ്ഞു.
MOST READ: 2021 കെടിഎം 1290 സൂപ്പർ അഡ്വഞ്ചർ S വിപണിയിൽ; ഡെലിവറി മാർച്ചോടെ ആരംഭിക്കും

13.99 ലക്ഷം മുതൽ 15.99 ലക്ഷം രൂപ വരെയാണ് ഇവിയുടെ എക്സ്-ഷോറൂം വില. XM, XZ+ XZ+ LUX എന്നീ മൂന്ന് വേരിയന്റുകളിൽ നിർമ്മാതാക്കൾ ഇലക്ട്രിക് എസ്‌യുവി വാഗ്ദാനം ചെയ്യുന്നുണ്ട്.

2020 -ന്റെ തുടക്കത്തിൽ ലോഞ്ച് ചെയ്ത ഹ്യുണ്ടായി കോന ഇവി, എംജി ZS ഇവി എന്നിവയൊഴിച്ച് നെക്സോൺ ഇവിയ്‌ക്ക് വെല്ലുവിളിയായി അധികം എതിരാളികളില്ല.
MOST READ: ക്വിഡിനെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ റെനോ; കാണാം പുതിയ പരസ്യ വീഡിയോ

മറ്റ് രണ്ട് മോഡലുകളേക്കാളും താങ്ങാനാകുന്നതാണ് എന്ന ഘടകമാണ് ടാറ്റ ഉൽപ്പന്നത്തെ കൂടുതൽ ജനപ്രീതി നേടാൻ സഹായിച്ചത്. അതോടൊപ്പം പൂർണ്ണ ചാർജിൽ 300 കിലോമീറ്ററിലധികം ശ്രേണിയും വാഹനത്തെ സെഗ്മെന്റിലെ മികച്ചൊരു ചോയിസാക്കുന്നു.

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക് സൺറൂഫ്, 7.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, ഓട്ടോ റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഇലക്ട്രിക് ടെയിൽ ഗേറ്റ്, പാർക്ക് അസിസ്റ്റ് എന്നിവയും നെക്സോൺ ഇവിയുടെ സവിശേഷതകളാണ്.
MOST READ: ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്‌ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്

15A ഹോം സോക്കറ്റ് അല്ലെങ്കിൽ ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഇവി പവർ ചെയ്യാൻ ചാർജിംഗ് ഓപ്ഷനുകൾ അനുവദിക്കുന്നു. ഡ്യുവൽ ചാർജിംഗിനായി സിപ്‌ട്രോൺ സാങ്കേതിക അനുവദിക്കുന്നു.

ബാഹ്യ രൂപകൽപ്പനയുടെ കാര്യത്തിൽ ഇവിയെ അതിന്റെ പരമ്പരാഗത ICE മോഡലിൽ നിന്ന് വേർതിരിച്ചറിയാൻ അധികം കാര്യങ്ങളില്ല. നെക്സോൺ ഇവിയുടെ ബാറ്ററി പവറാണ് അതിന്റെ ഏറ്റവും മികച്ച വിൽപ്പന കേന്ദ്രം.
MOST READ: ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമില്ലാത്ത മഹീന്ദ്ര ഥാര്‍; കാരണം ഇതാണ്

ചുരുങ്ങിയ സമയത്തിനുള്ളിൽ, ഉപഭോക്താക്കളും വാഹന പ്രേമികളും വ്യവസായവും നെക്സോൺ ഇവി വ്യാപകമായി അംഗീകരിച്ചു എന്ന് ടാറ്റ മോട്ടോർസിലെ പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു.

കൂടാതെ, ഇലക്ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കാൻ 26 നഗരങ്ങളിലും രാജ്യത്തെ ഇന്റർസിറ്റി റൂട്ടുകളിലും 300 -ലധികം ചാർജിംഗ് സ്റ്റേഷനുകൾ ടാറ്റ പവർ സ്ഥാപിച്ചിട്ടുണ്ട്.