Just In
- 14 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 17 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 20 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്‌ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
രാജ്യത്തെ ഇലക്ട്രിക് കാർ വിഭാഗത്തിൽ തരംഗം സൃഷ്‌ടിക്കാൻ എത്തുകയാണ് ഓസോൺ മോട്ടോർസ്. ആലീസ് അർബൻ എന്ന് പേരിട്ടിരിക്കുന്ന മോഡലുമായി ഈ വർഷം തന്നെ കളംനിറയാനാണ് കമ്പനിയുടെ പദ്ധതി.

തങ്ങളുടെ ആദ്യ ഉൽപ്പന്നം പ്രത്യേകിച്ചും നഗര യാത്രകൾക്കായാണ് ഓസോൺ മോട്ടോർസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ വിഭാഗം നിലവിൽ നേരിടുന്ന പ്രധാന വെല്ലുവിളികളായ ഉയർന്ന വില, നീണ്ട ചാർജിംഗ് സമയം എന്നിവ പരിഹരിക്കാൻ ആലീസ് ഇലക്ട്രിക് കാർ പ്രാപ്‌തമാണെന്നാണ് ബ്രാൻഡിന്റെ അവകാശവാദം.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആലീസ് അർബന്റെ വികസന പ്രവർത്തനത്തിലായിരുന്നു ഓസോൺ. ഈ വർഷം തന്നെ വിപണിയിൽ എത്താനിരിക്കുന്ന വാഹനത്തിന്റെ പ്രോട്ടോടൈപ്പിന്റെ ആദ്യ ടീസറും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

ടീസർ ചിത്രങ്ങളിൽ കാണുന്നത് പോലെ ആലീസ് അർബന്റെ പ്രധാന ആകർഷണം കോംപാക്‌ട്, എയറോഡൈനാമിക് ഡിസൈൻ തന്നെയാണ്. മുൻവശത്തെ ഗ്രിൽ അരികുകളിലേക്ക് മനോഹരമായി നീളുന്നു. അവിടെ എൽഇഡി ഹെഡ്‌ലാമ്പുകളും ബൂമറാങ് ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളുമാണ് ഇടംപിടിച്ചിരിക്കുന്നത്.

പ്രായോഗികതയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ കാറിന് ചുരുങ്ങിയ രൂപവും ഭാവവും ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാരം കുറയ്ക്കുന്നതിനും ബാറ്ററിയിൽ നിന്ന് കൂടുതൽ മൈലുകൾ വേർതിരിച്ചെടുക്കുന്നതിനും ഭാരം കുറഞ്ഞ അലോയ് വീലുകളും സംയോജിത വസ്തുക്കളും ഉപയോഗിക്കാൻ സാധ്യതയുണ്ട്.
MOST READ: കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് റെനോയും; കിഗറിനെ നാളെ അവതരിപ്പിക്കും
ആലീസ് അർബനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ഓസോൺ മോട്ടോർസ് വെളിപ്പെടുത്തും. രാജ്യത്ത് വിൽപ്പനയ്ക്ക് ലഭ്യമായ മറ്റ് ഇലക്ട്രിക് കാറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ശ്രേണി, ഉയർന്ന വേഗത എന്നിവയുടെ കാര്യത്തിൽ ആലീസ് അർബന് താരതമ്യേന മിതമായ സംഖ്യകളായിരിക്കും ഉണ്ടായിരിക്കുക.

ഉയർന്ന വേഗത മണിക്കൂറിൽ 70 കിലോമീറ്ററാണ്. അതേസമയം 150 കിലോമീറ്ററാണ് വാഗ്‌ദാനം ചെയ്യുന്നത്. വില താങ്ങാനാവുന്ന തരത്തിൽ സൂക്ഷിക്കാനാണ് ഇത്തരത്തിലൊരു തന്ത്രത്തിലേക്ക് ഓസോൺ എത്തിയത്.
MOST READ: അടിമുടി മാറാൻ മഹീന്ദ്ര ബൊലേറോ; പുത്തൻ മോഡൽ ഈ വർഷം അവസാനത്തോടെ നിരത്തിലേക്ക്

ഒരു ഇലക്ട്രിക് വാഹനത്തിലേക്ക് മാറാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിന് വില വ്യത്യാസം വളരെ പ്രധാനമാണ്. ആയതിനാൽ തന്നെ ആലീസ് അർബൻ കുറഞ്ഞ വിലയ്ക്ക് വാഗ്ദാനം ചെയ്യാം.

ചെറിയ ബാറ്ററി സജ്ജീകരണത്തിലൂടെ ആലീസ് അർബന് വേഗതയേറിയ ചാർജിംഗ് സമയം ലഭ്യമാക്കും. ഇതിന് വെറും 180 മിനിറ്റിനുള്ളിൽ ഒരു പൂർണ ചാർജ് നേടാൻ കഴിയും എന്നതാണ് ശ്രദ്ധേയം. നഗരത്തിലെ റീചാർജിംഗ് സ്റ്റേഷനിൽ വാഹനം ചാർജ് ചെയ്യുമ്പോൾ ഇത് ഉപയോഗപ്രദമാകും.

ആലീസ് അർബൻ ഇൻറർനെറ്റ് കണക്റ്റുചെയ്ത സ്മാർട്ട് സവിശേഷതകൾ ഉൾക്കൊള്ളും. വെഹിക്കിൾ ട്രാക്കിംഗ്, സുരക്ഷാ സംവിധാനങ്ങൾ നൽകുന്ന മുൻനിര ദാതാക്കളാണ് ഓസോൺ മോട്ടോർസ്. അതിനാൽ ഇതേ സവിശേഷതകളുള്ള ആലീസ് അർബനെ സജ്ജമാക്കുകയെന്നത് എളുപ്പമുള്ള ജോലിയായിരിക്കും.