Just In
- 17 min ago
'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി
- 1 hr ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 15 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 16 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
Don't Miss
- News
വെള്ളിയാഴ്ച ഭാരത ബന്ദ്; രാജ്യം സ്തംഭിക്കും; കടകള്‍ തുറക്കില്ല, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍
- Lifestyle
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്
- Movies
ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ടിയാഗൊയ്ക്ക് ലിമിറ്റഡ് എഡിഷനുമായി ടാറ്റ; ടീസര്‍ പുറത്ത്
ആഭ്യന്തര നിര്‍മ്മാതാക്കളായ ടാറ്റയില്‍ നിന്നുള്ള ജനപ്രീയ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് മോഡലാണ് ടിയാഗൊ. പോയ വര്‍ഷമാണ് വലിയ നവീകരണത്തോടെ വാഹനത്തെ കമ്പനി അവതരിപ്പിക്കുന്നത്.

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ടിയാഗൊയുടെ പുതിയ പരിമിത പതിപ്പ് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ മോട്ടോര്‍സ്. വരും ദിവസങ്ങളില്‍ തന്നെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന വാഹനത്തിന്റെ ടീസര്‍ ചിത്രമാണ് ഇപ്പോള്‍ കമ്പനി പങ്കുവെച്ചിരിക്കുന്നത്.

വാഹനം സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഒന്നും തന്നെ ഈ ഘട്ടത്തില്‍ ലഭ്യമല്ല. ''കൂടുതല്‍ സൗകര്യം, കൂടുതല്‍ ശൈലി, ന്യൂ ടിയാഗൊ- പരിധിയില്ലാത്ത വിനോദങ്ങള്‍, എന്നിങ്ങനെ ഏതാനും വാചകങ്ങളും ടീസര്‍ ചിത്രത്തിനൊപ്പം ടാറ്റ പങ്കുവെച്ചിട്ടുണ്ട്.
MOST READ: മാഗ്നൈറ്റിന് തിരിച്ചടി; എസ്യുവി നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡൽ ഇനി റെനോ കിഗർ
ഏതാനും ആഴ്ചകള്‍ക്ക് മുന്നെ പരീക്ഷണയോട്ടം നടത്തുന്ന ടിയാഗൊയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. എന്തായാലും വാഹനം അധികം വൈകാതെ തന്നെ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

2020 സെപ്റ്റംബറില്‍ ടാറ്റ ടിയാഗൊ കാമോ, ടിയാഗൊ ഡാര്‍ക്ക് എന്നിവ ഉള്‍പ്പെടുന്ന ചില പ്രത്യേക പതിപ്പ് മോഡല്‍ പേരുകള്‍ വ്യാപാരമുദ്ര നടത്തിയിരുന്നു. വരാനിരിക്കുന്ന മോഡലിന് ഈ രണ്ട് പേരുകളില്‍ ഒന്നായിരിക്കുമെന്നും സൂചനകളുണ്ട്.
MOST READ: ഇന്ത്യയില്‍ നിന്നുള്ള ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് സിറ്റിയുടെ കയറ്റുമതി ആരംഭിച്ച് ഹോണ്ട

കാറിന്റെ രൂപകല്‍പ്പനയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ കാണുമെന്ന് പ്രതീക്ഷിക്കുന്നില്ല, എന്നിരുന്നാലും, ചില പുതിയ ബാഹ്യ ഡെക്കലുകളോ പുതിയ ഗ്രാഫിക് വര്‍ക്കുകളോ പ്രതീക്ഷിക്കാം.

ചില ഇന്റീരിയര്‍ അപ്ഡേറ്റുകളും വാഹനത്തിന് ലഭിച്ചേക്കുമെന്നാണ് സൂചന. പുതിയ അപ്ഹോള്‍സ്റ്ററി, ബാഡ്ജിംഗ്, പ്രത്യേക പതിപ്പ് തീമിനൊപ്പം പോകാനുള്ള ഉള്‍പ്പെടുത്തലുകള്‍ എന്നിവയുമായിട്ടാകാം കാര്‍ വിപണിയില്‍ എത്തുക.
MOST READ: അരങ്ങേറ്റത്തിന് ദിവസങ്ങള്‍ മാത്രം; C5 എയര്‍ക്രോസിന്റെ ഉത്പാദനം ആരംഭിച്ച് സിട്രണ്‍

എഞ്ചിനില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ല. നിലവിലുള്ള 1.2 ലിറ്റര്‍ റിവോട്രോണ്‍ പെട്രോള്‍ എഞ്ചിനുമായി തന്നെ മുന്നോട്ട് പോകും. ഈ എഞ്ചിന് 85 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് ഓട്ടോമേറ്റഡ് മാനുവല്‍ ഗിയര്‍ബോക്സ് (എഎംടി) ഉപയോഗിച്ചാണ് എഞ്ചിന് ജോടിയാക്കുന്നത്. 2020-ലേതിന് സമാനമായി ഈ വര്‍ഷത്തിന്റെ തുടക്കത്തിലും നിരവധി മോഡലുകളെ അവതരിപ്പിച്ച് വിപണി പിടിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
MOST READ: വിവിധ വിഭാഗങ്ങളിലായി 6 ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിച്ച് ബാലന് എഞ്ചിനീയറിംഗ്

2021 ലും ഒന്നിലധികം ലോഞ്ചുകള്‍ ടാറ്റ ആസൂത്രണം ചെയ്തിട്ടുണ്ട്. അടുത്തിടെ സമാരംഭിച്ച ആള്‍ട്രോസ് ടര്‍ബോയ്ക്ക് ശേഷം വരാനിരിക്കുന്ന ലോഞ്ചുകളില്‍ സഫാരി, HBX മൈക്രോ എസ്യുവി, ആള്‍ട്രോസ് ഇവി, ടിഗോര്‍ ഇവി ഫെയ്സ്ലിഫ്റ്റ് എന്നിവ ഉള്‍പ്പെടുന്നു.

ടാറ്റ മോട്ടോര്‍സ് അടുത്തിടെ 2020 ഡിസംബര്‍ മാസത്തെ വില്‍പ്പന റിപ്പോര്‍ട്ട് പങ്കുവെച്ചിരുന്നു. മികച്ച വില്‍പ്പനയാണ് ബ്രാന്‍ഡിന് ലഭിക്കുന്നതും. മൊത്തത്തില്‍, ടാറ്റ ഡിസംബര്‍ മാസത്തില്‍ 23,545 യൂണിറ്റ് പാസഞ്ചര്‍ കാറുകള്‍ വിറ്റഴിച്ചു. 2019 ഡിസംബറില്‍ വിറ്റ 12,785 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 84 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.