Just In
- 3 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 3 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 4 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 5 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
രാജ്യത്തേക്കെത്തുന്ന യാത്രക്കാരുടെ വിവരം നൽകണം: വിമാനക്കമ്പനികള്‍ക്ക് ഒമാന്റെ നിർദേശം, നിയന്ത്രണങ്ങള്‍ കർശനം
- Finance
ചൈനയിലെ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ആധിപത്യമുറപ്പിക്കാൻ ബൈറ്റ് ഡാൻസ്: 13,000 ജീവനക്കാർക്ക് നിയമനം
- Movies
പുതിയ അതിഥിയെ സ്വാഗതം ചെയ്ത് ബിഗ് ബോസ് വീട്; വീണ്ടും ട്വിസ്റ്റുമായി മോഹന്‍ലാല്‍, സന്തോഷവും സങ്കടവും ഒരു ദിവസം
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിവിധ വിഭാഗങ്ങളിലായി 6 ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിച്ച് ബാലന് എഞ്ചിനീയറിംഗ്
വിവിധ വിഭാഗങ്ങളിലായി 6 ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിച്ച് ബെംഗളൂരു ആസ്ഥാനമായുള്ള വാഹന നിര്‍മ്മാതാക്കളായ ബാലന് എഞ്ചിനീയറിംഗ്.

ചരക്ക് ഗതാഗതം, കൃഷി, നാഗരിക സൗകര്യങ്ങള്‍ എന്നിവയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യക്തികള്‍ക്കും കമ്പനികള്ക്കുമായിട്ടാണ് ഈ ഇവികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

6 ഇലക്ട്രിക് വാഹനങ്ങളും ബഹുമാനപ്പെട്ട വ്യവസായ മന്ത്രി ശ്രീ. ജഗദീഷ് ഷെട്ടാര്‍ ബെംഗളൂരുവിലെ ലളിത് അശോക് ഹോട്ടലില്‍ വെച്ച് അനാച്ഛാദനം ചെയ്തു. ലോഡര്‍-വിശ്വാസ്, ഗാര്‍ബേജ് വെഹിക്കിള്‍-സ്വച്ച് റത്ത്, പാസഞ്ചര്‍ റിക്ഷാ B5, സാനിറ്റൈസിംഗ് വെഹിക്കിള്‍, ഫ്യൂമിഗേഷന് വെഹിക്കിള്‍, പുഷ് കാര്‍ട്ട്-കമല എന്നിവയാണ് 6 ഇലക്ട്രിക് വാഹനങ്ങള്‍.
MOST READ: മാഗ്നൈറ്റിന് തിരിച്ചടി; എസ്യുവി നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡൽ ഇനി റെനോ കിഗർ

ഗ്രാമീണ സമ്പദ്വ്യവസ്ഥ ഉയര്‍ത്തുന്നതില്‍ ഈ വാഹനങ്ങള്‍ ഓരോന്നും പ്രധാന പങ്ക് വഹിക്കും. വെല്ലുവിളി നിറഞ്ഞ റോഡ് അവസ്ഥകള്‍ ഏറ്റെടുക്കുന്നതിന് അവ മോടിയുള്ളതും ശക്തവുമാണെന്ന് കമ്പനി അവകാശപ്പെട്ടു.

ബാറ്ററി, മോട്ടോര്‍ കണ്ട്രോളര് എന്നിവയില്‍ 4 വര്‍ഷത്തെ വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ബ്രാന്‍ഡിന്റെ ബെംഗളൂരു ഉത്പാദന പ്ലാന്റിന് നിലവില്‍ പ്രതിമാസം 300-400 യൂണിറ്റ് ശേഷിയുണ്ട്.
MOST READ: വിൽപ്പന കൂട്ടാൻ മഹീന്ദ്ര; XUV300 പെട്രോൾ ഓട്ടോമാറ്റിക് ഫെബ്രുവരിയിലെത്തും

ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണത്തിലും അസംബ്ലിയിലും അധികം വൈകാതെ വര്‍ധനവ് വരുത്തുമെന്നും, ഇതിനായി കര്‍ണാടകയിലെ ബാഗല്‍കോട്ടില്‍ പുതിയ പ്ലാന്റിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാനും ബാലന് എഞ്ചിനീയറിംഗ് പദ്ധതിയിടുന്നു.

അടുത്ത 6-9 മാസങ്ങളില്‍ ഫാക്ടറിയില്‍ ഉത്പാദനം ആരംഭിക്കും. 25 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ബാഗല്‍കോട്ടിലേക്ക് ഉതാപാദനം മാറിയാല്‍, ബെംഗളൂരു പ്ലാന്റ് വാഹനങ്ങളുടെ സേവനത്തിനായി മാത്രമായി ഉപയോഗിക്കും.
MOST READ: അരങ്ങേറ്റത്തിന് ദിവസങ്ങള്‍ മാത്രം; C5 എയര്‍ക്രോസിന്റെ ഉത്പാദനം ആരംഭിച്ച് സിട്രണ്‍

രണ്ട് ഘട്ടങ്ങളിലായി 50 കോടി രൂപയാണ് ബാഗല്‍കോട്ട് പ്ലാന്റിലേക്കുള്ള നിക്ഷേപം. പ്രാരംഭ ശേഷി പ്രതിവര്‍ഷം 25,000 യൂണിറ്റായി സജ്ജീകരിച്ചിരിക്കുന്നു, ഇത് 50,000 വാഹനങ്ങളിലേക്ക് വ്യാപിപ്പിക്കാം. തുടക്കത്തില്‍ 200 പേര്‍ക്ക് നേരിട്ടും, 300 പരോക്ഷ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ബാഗല്‍കോട്ട് പ്ലാന്റ് സഹായിക്കും.

സ്വന്തം ബ്രാന്‍ഡിന് കീഴിലുള്ള ഇവികളുടെ ഉത്പാദനത്തിനായി കമ്പനി ഈ പ്ലാന്റ് ഉപയോഗിക്കുമെന്നു മാത്രമല്ല, മറ്റ് ഇവി നിര്‍മ്മാതാക്കളുമായി അവരുടെ പേരുകളില്‍ ഉത്പാദനത്തിനായി ഒരു ചര്‍ച്ച നടത്തുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്.
MOST READ: ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്

ബാലന് എഞ്ചിനീയറിംഗ് നിര്‍മ്മിക്കുന്ന ഇവികളില്‍ ഗ്രാമീണ ജനങ്ങള്‍ക്ക് ചരക്ക്, ഗതാഗതം, റിക്ഷ എന്നിവ ഉള്‍പ്പെടുന്നു. മാലിന്യ ശേഖരണത്തിനായി ഗാര്‍ബേജ് വെഹിക്കിള്‍-സ്വച്ച് റത്ത് ഉപയോഗിക്കും, ഇലക്ട്രിക് പുഷ് വണ്ടികള്‍ പഴം, പച്ചക്കറി കച്ചവടക്കാര്‍ക്ക് ഗുണം ചെയ്യും, കൂടാതെ ശുചീകരണ, ഫ്യൂമിഗേഷന് വാഹനങ്ങള്‍ ഗ്രാമപ്രദേശങ്ങളിലെ നാഗരിക സൗകര്യങ്ങള്‍ പരിപാലിക്കും.

ഈ വാഹനങ്ങള്‍ ഓരോന്നും ഇന്ത്യയില്‍ നിര്‍മ്മിച്ച ഉത്പ്പന്നങ്ങളാണ്, കൂടാതെ ഇന്ത്യാ ഗവണ്മെന്റിന്റെ ആത്മനീര്ബാര് ഭാരതത്തിന് അനുസൃതവുമാണ്. പ്രശസ്ത മോട്ടോര്‍, ബാറ്ററി വിതരണക്കാരുമായി ബാലന് എഞ്ചിനീയറിംഗ് പങ്കാളിത്തം പ്രഖ്യാപിക്കുകയും ചെയ്തു. ബെംഗളൂരു, ഹൈദരാബാദ്, മഹാരാഷ്ട്ര എന്നിവിടങ്ങള്‍ക്ക് പുറമെ മറ്റ് ദക്ഷിണേന്ത്യന്‍ വിപണികളിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി അറിയിച്ചു.