ക്രെറ്റയേക്കാളും സെൽറ്റോസിനെക്കാളും വിശാലം; കുഷാഖ് വ്യത്യസ്‌തനാകുന്നത് ഇങ്ങനെ

മിഡ്-സൈസ് എസ്‌യുവി ശ്രേണിയിൽ ഹ്യുണ്ടായി ക്രെറ്റയ്ക്കും കിയ സെൽറ്റോസിനുമുള്ള സ്‌കോഡയുടെ ഉത്തരമായിരിക്കും വരാനിരിക്കുന്ന കുഷാഖ്. എഞ്ചിൻ സവിശേഷതകളും വാഹനത്തിന്റെ ഔദ്യോഗിക പ്രോട്ടോടൈപ്പ് ചിത്രങ്ങളും ബ്രാൻഡ് അടുത്തിടെ പുറത്തുവിടുകയും ചെയ്‌തിരുന്നു.

ക്രെറ്റയേക്കാളും സെൽറ്റോസിനെക്കാളും വിശാലം; കുഷാഖ് വ്യത്യസ്‌തനാകുന്നത് ഇങ്ങനെ

ഇതിന്റെ പ്രൊഡക്ഷൻ-റെഡി പതിപ്പ് മാർച്ച് മാസത്തിൽ ഷോറൂമുകളിൽ എത്താനാണ് സാധ്യതയും. 2020 ഓട്ടോ എക്‌സ്‌പോയിൽ പരിചയപ്പെടുത്തിയ വിഷൻ ഇൻ കൺസെപ്റ്റിനെ അടിസ്ഥാനമാക്കി MQB A0 IN പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന സ്‌കോഡയുടെ ആദ്യ മോഡലാകും പുതിയ കുഷാഖ്.

ക്രെറ്റയേക്കാളും സെൽറ്റോസിനെക്കാളും വിശാലം; കുഷാഖ് വ്യത്യസ്‌തനാകുന്നത് ഇങ്ങനെ

MQB A0 IN വാസ്തുവിദ്യയിൽ ലഭ്യമായ ഏറ്റവും ദൈർഘ്യമേറിയ വീൽബേസാണ് എസ്‌യുവിക്കായി കമ്പനി തെരഞ്ഞെടുത്തതെന്ന് സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ഗുർ‌പ്രതാപ് ബോപരായ് അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

MOST READ: ഐതിഹാസിക മോഡല്‍ സഫാരിക്കു വീണ്ടും ജന്മം നല്‍കി ടാറ്റ; ആദ്യ ഡ്രൈവ് വിശേഷങ്ങള്‍

ക്രെറ്റയേക്കാളും സെൽറ്റോസിനെക്കാളും വിശാലം; കുഷാഖ് വ്യത്യസ്‌തനാകുന്നത് ഇങ്ങനെ

കുഷാഖിന്റെ അളവുകൾ ഇനിയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 2,651 മില്ലീമീറ്റർ വീൽബേസ് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയേക്കാൾ 41 മില്ലീമീറ്റർ നീളമുള്ള വീൽബേസ് പുതിയ സ്കോഡ എസ്‌യുവിക്ക് രണ്ട് എതിരാളികളേക്കാളും കൂടുതൽ ക്യാബിൻ ഇടം വാഗ്ദാനം ചെയ്യാൻ കഴിയും.

ക്രെറ്റയേക്കാളും സെൽറ്റോസിനെക്കാളും വിശാലം; കുഷാഖ് വ്യത്യസ്‌തനാകുന്നത് ഇങ്ങനെ

ക്രെറ്റയുടെയും സെൽറ്റോസിന്റെയും വീൽബേസ് 2,610 മില്ലീമീറ്റർ ആണ്. എന്നിരുന്നാലും ഒരേ സെഗ്‌മെന്റിൽ നിന്നുള്ള റെനോ ഡസ്റ്ററും നിസാൻ കിക്‌സിനും 2,673 മില്ലീമീറ്റർ നീളമുള്ള വീൽബേസാണ് ഉള്ളതെന്നതും ശ്രദ്ധേയമാണ്.

MOST READ: 2021 ടാറ്റ ടിയാഗൊ ലിമിറ്റഡ് എഡിഷന്റെ പ്രധാന ഹൈലൈറ്റുകൾ

ക്രെറ്റയേക്കാളും സെൽറ്റോസിനെക്കാളും വിശാലം; കുഷാഖ് വ്യത്യസ്‌തനാകുന്നത് ഇങ്ങനെ

ഇന്ത്യ-നിർദ്ദിഷ്ട പ്ലാറ്റ്ഫോമിന് പുറമെ ഇന്ത്യൻ കാലാവസ്ഥാ സാഹചര്യങ്ങൾക്ക് അനുയോജ്യമായ നിരവധി ഘടകങ്ങളും വസ്തുക്കളും സ്കോഡ കുഷാഖിനുണ്ട്. 1.0 ലിറ്റർ 3 സിലിണ്ടർ ടർബോ, 1.5 ലിറ്റർ 4 സിലിണ്ടർ ടർബോ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിനുകൾ ഉപയോഗിച്ച് എസ്‌യുവി ലഭ്യമാക്കും.

ക്രെറ്റയേക്കാളും സെൽറ്റോസിനെക്കാളും വിശാലം; കുഷാഖ് വ്യത്യസ്‌തനാകുന്നത് ഇങ്ങനെ

പെട്രോൾ എഞ്ചിനുകളുടെ പവർ, ടോർഖ് കണക്കുകളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സിലിണ്ടർ നിർജ്ജീവമാക്കുന്ന സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന രണ്ട് യൂണിറ്റുകളും ഇന്ധനക്ഷമതയിൽ ഉയർന്നതാണെന്നും കിടിലൻ പെർഫോമൻസ് വാഗ്‌ദാനം ചെയ്യുന്നുമെന്നാണ് സ്കോഡയുടെ വാദം.

MOST READ: ലോകത്തിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായി ടൊയോട്ട; മലർത്തിയടിച്ചത് ഫോക്‌സ്‌വാഗനെ

ക്രെറ്റയേക്കാളും സെൽറ്റോസിനെക്കാളും വിശാലം; കുഷാഖ് വ്യത്യസ്‌തനാകുന്നത് ഇങ്ങനെ

കുഷാഖ് തുടക്കത്തിൽ 93 ശതമാനം പ്രാദേശികവൽക്കരണത്തോടെ അവതരിപ്പിക്കും. തുടർന്ന് അത് സമീപഭാവിയിൽ 95 ശതമാനമാക്കി സ്കോഡ വർധിപ്പിക്കും. പുതിയ മിഡ്-സൈസ് മോഡലിന് മത്സരാധിഷ്ഠിതമായി വില നൽകുമെന്ന് ചെക്ക് ബ്രാൻഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ക്രെറ്റയേക്കാളും സെൽറ്റോസിനെക്കാളും വിശാലം; കുഷാഖ് വ്യത്യസ്‌തനാകുന്നത് ഇങ്ങനെ

എന്നാൽ എതിരാളികളേക്കാൾ അല്പം പ്രീമിയമായിരിക്കും എന്നതിൽ സംശയമൊന്നുമില്ല. നിലവിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയുടെ പ്രാരംഭ വില 9.15 ലക്ഷം രൂപയാണ്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Chosen The Longest Wheelbase Available On MQB A0 IN Platform For Kushaq. Read in Malayalam
Story first published: Monday, February 1, 2021, 10:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X