2021 ടാറ്റ ടിയാഗൊ ലിമിറ്റഡ് എഡിഷന്റെ പ്രധാന ഹൈലൈറ്റുകൾ

ടാറ്റ ടിയാഗൊ ഹാച്ച്ബാക്കിന്റെ പുതിയ ലിമിറ്റഡ് എഡിഷൻ വേരിയൻറ് ടാറ്റ മോട്ടോർസ് അടുത്തിടെ അവതരിപ്പിച്ചു.

2021 ടാറ്റ ടിയാഗൊ ലിമിറ്റഡ് എഡിഷന്റെ പ്രധാന ഹൈലൈറ്റുകൾ

പുതിയ ടിയാഗൊ ലിമിറ്റഡ് എഡിഷനൊപ്പം ഉപയോക്താക്കൾക്ക് ‘പുതിയ ഫോറെവർ' ശ്രേണി വാഗ്ദാനം ചെയ്യാമെന്ന വാഗ്ദാനം ബ്രാൻഡ് പാലിക്കുന്നുവെന്ന് പ്രാദേശിക വാഹന നിർമാതാക്കൾ പറയുന്നു. 5.79 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്-ഷോറൂം വില.

2021 ടാറ്റ ടിയാഗൊ ലിമിറ്റഡ് എഡിഷന്റെ പ്രധാന ഹൈലൈറ്റുകൾ

കൃത്യമായി ഒരു വർഷം മുമ്പ് ലോഞ്ച് ചെയ്ത ടിയാഗൊയുടെ വാർഷികം അനുസ്മരിപ്പിക്കുന്നതാണ് പുതിയ എഡിഷൻ. പുതിയ ടാറ്റ ടിയാഗൊ ലിമിറ്റഡ് പതിപ്പിന്റെ മികച്ച അഞ്ച് ഹൈലൈറ്റുകൾ എന്തൊക്കെ എന്ന് നമുക്ക് നോക്കാം:

2021 ടാറ്റ ടിയാഗൊ ലിമിറ്റഡ് എഡിഷന്റെ പ്രധാന ഹൈലൈറ്റുകൾ

പുതിയ പെയിന്റ് സ്കീമുകൾ:

ടാറ്റ ടിയാഗൊയുടെ ലിമിറ്റഡ് എഡിഷൻ വേരിയന്റ് പിയർ‌സെൻറ് വൈറ്റ്, ഫ്ലേം റെഡ്, ഡേടോണ ഗ്രേ എന്നിങ്ങനെ മൂന്ന് പെയിന്റ് സ്കീമുകളുമായിട്ടാണ് വരുന്നത്. പുതിയ പെയിന്റ് തീമൊഴിച്ച് മറ്റ് പ്രധാന എക്സ്റ്റീരിയർ സ്റ്റൈലിംഗ് അപ്‌ഡേറ്റുകളൊന്നും വാഹനത്തിലില്ല.

2021 ടാറ്റ ടിയാഗൊ ലിമിറ്റഡ് എഡിഷന്റെ പ്രധാന ഹൈലൈറ്റുകൾ

പുതിയ 14 ഇഞ്ച് ബോൾഡ് ബ്ലാക്ക് അലോയി വീലുകൾ:

പുതിയ കളർ സ്കീമുകൾ അവതരിപ്പിക്കുന്നതിനു പുറമേ, 14 ഇഞ്ച് പുതിയ ബോൾഡ് ബ്ലാക്ക് അലോയി വീലുകളും കാറിന് നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്, ഇത് ഹാച്ചിന് കൂടുതൽ ആകർഷണം നൽകുന്നു.

2021 ടാറ്റ ടിയാഗൊ ലിമിറ്റഡ് എഡിഷന്റെ പ്രധാന ഹൈലൈറ്റുകൾ

ഹർമാനിൽ നിന്നുള്ള പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം:

ത്രീഡി നാവിഗേഷൻ അവതരിപ്പിക്കുന്ന നാവിമാപ്പുകൾ, ഇമേജ്, വീഡിയോ പ്ലേബാക്ക്, റിവേർസ് പാർക്കിംഗ് സെൻസർ ഡിസ്പ്ലേ എന്നിവയുള്ള പുതിയ 5.0 ഇഞ്ച് ഹർമാൻ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് കാറിന് കമ്പനി വാഗ്ദാനം ചെയ്യുന്നു. കൂടാതെ, വോയ്‌സ് കമാൻഡ് റെക്കഗ്നിഷൻ, റിയർ പാർസൽ ഷെൽഫ് തുടങ്ങിയ സവിശേഷതകളും ഇതിന് ലഭിക്കും.

2021 ടാറ്റ ടിയാഗൊ ലിമിറ്റഡ് എഡിഷന്റെ പ്രധാന ഹൈലൈറ്റുകൾ

1.2 ലിറ്റർ പെട്രോൾ എഞ്ചിൻ:

ഹാച്ച്ബാക്കിൽ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് വരുന്നത്, ഇത് 84 bhp കരുത്തും 113 Nm torque ഉം വികസിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നു.

2021 ടാറ്റ ടിയാഗൊ ലിമിറ്റഡ് എഡിഷന്റെ പ്രധാന ഹൈലൈറ്റുകൾ

GNCAP ഫോർ-സ്റ്റാർ സുരക്ഷാ റേറ്റിംഗ്:

താങ്ങാവുന്ന വിലയിൻ കീഴിൽ വാങ്ങാനാകുന്ന ഏറ്റവും സുരക്ഷിതമായ കാറുകളിൽ ഒന്നാണ് ടാറ്റ ടിയാഗൊ. കഴിഞ്ഞ വർഷം ഗ്ലോബൽ NCAP ഇതിന് ഫോർ സ്റ്റാർ സുരക്ഷാ റേറ്റിംഗ് നൽകിയിരുന്നു.

Most Read Articles

Malayalam
English summary
Tata Tiago 2021 Limited Edition Major Highlights And Features. Read in Malayalam.
Story first published: Sunday, January 31, 2021, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X