പുതിയ ടിയാഗൊ ലിമിറ്റഡ് എഡിഷൻ സ്വന്തമാക്കാൻ സാധിക്കുന്നത് 2,000 പേർക്ക് മാത്രം

പുതുക്കിയ ടാറ്റ ടിയാഗൊയുടെ ഒന്നാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി കമ്പനി ഒരു ലിമിറ്റഡ് എഡിഷൻ വേരിയന്റിനെ ഈ വർഷം ജനുവരി 22-ന് വിപണിയിൽ എത്തിച്ചു.

പുതിയ ടിയാഗൊ ലിമിറ്റഡ് എഡിഷൻ സ്വന്തമാക്കാൻ സാധിക്കുന്നത് 2,000 പേർക്ക് മാത്രം

ഹാച്ച്ബാക്കിന്റെ ഡീസൽ വേരിയന്റുകൾ പൂർണമായും നിർത്തി ബിഎസ്-VI കംപ്ലയിന്റ് പെട്രോൾ പതിപ്പ് പുറത്തിറക്കിയതിന്റെ ഓർമക്കായാണ് പുത്തൻ പതിപ്പിനെ കമ്പനി വിപണിയിൽ പരിചയപ്പെടുത്തിയത്.

പുതിയ ടിയാഗൊ ലിമിറ്റഡ് എഡിഷൻ സ്വന്തമാക്കാൻ സാധിക്കുന്നത് 2,000 പേർക്ക് മാത്രം

എന്നാൽ ടിയാഗൊയുടെ ലിമിറ്റഡ് എഡിഷൻ വേരിയന്റിന്റെ 2,000 യൂണിറ്റുകൾ മാത്രമാകും ടാറ്റ മോട്ടോർസ് നിരത്തിലേക്ക് എത്തിക്കുക. സ്റ്റാൻഡേർഡ് ടിയാഗൊയുടെ XT വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള ഈ മോഡലിന് 30,000 രൂപ അധികമാണ് മുടക്കേണ്ടത്.

MOST READ: ഡീസല്‍ എഞ്ചിനും 18.6 കിലോമീറ്റര്‍ മൈലേജും; C5 എയര്‍ക്രോസ് എസ്‌യുവിയെ അവതരിപ്പിച്ച് സിട്രണ്‍

പുതിയ ടിയാഗൊ ലിമിറ്റഡ് എഡിഷൻ സ്വന്തമാക്കാൻ സാധിക്കുന്നത് 2,000 പേർക്ക് മാത്രം

അതായത് ടിയാഗൊയുടെ ലിമിറ്റഡ് എഡിഷൻ മോഡൽ സ്വന്തമാക്കാൻ 5.79 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടതെന്ന് സാരം. ഫ്ലേം റെഡ്, പിയർ‌സെൻറ് വൈറ്റ്, ഡേടോണ ഗ്രേ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ വേരിയന്റ് വിപണിയിൽ എത്തുന്നത്.

പുതിയ ടിയാഗൊ ലിമിറ്റഡ് എഡിഷൻ സ്വന്തമാക്കാൻ സാധിക്കുന്നത് 2,000 പേർക്ക് മാത്രം

എന്നാൽ ഡ്യുവൽ-ടോൺ ഓപ്ഷനുകളൊന്നും ലഭ്യമല്ലെന്നത് നിരാശാജനകമാണ്. ബ്ലാക്ക്-ഔട്ട് 14 ഇഞ്ച് അലോയ് വീലുകൾ, 5 ഇഞ്ച് ഹാർമാൻ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, റിയർ പാർസൽ ട്രേ എന്നിവ ഉൾപ്പെടെ XT ലിമിറ്റഡ് എഡിഷന് കുറച്ച് അധിക സവിശേഷതകൾ ടാറ്റ ഒരുക്കിയിട്ടുണ്ട്.

MOST READ: ജനുവരിയിലെ ആഭ്യന്തര വിൽപ്പന പൊടിപൊടിച്ച് ഹ്യുണ്ടായി; കയറ്റുമതിയിൽ കൈപൊള്ളി

പുതിയ ടിയാഗൊ ലിമിറ്റഡ് എഡിഷൻ സ്വന്തമാക്കാൻ സാധിക്കുന്നത് 2,000 പേർക്ക് മാത്രം

നവിഗേഷൻ മാപ്പുകളിലൂടെ 3D നാവിഗേഷൻ, ഡിസ്പ്ലേയുള്ള റിവേഴ്സ് പാർക്കിംഗ് സെൻസർ, വോയ്‌സ് കമാൻഡ് തിരിച്ചറിയൽ, ഇമേജ് / വീഡിയോ പ്ലേബാക്ക് എന്നിവ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ ലഭ്യമാണ്.

പുതിയ ടിയാഗൊ ലിമിറ്റഡ് എഡിഷൻ സ്വന്തമാക്കാൻ സാധിക്കുന്നത് 2,000 പേർക്ക് മാത്രം

അതേസമയം കീലെസ് എൻ‌ട്രി, 4-സ്പീക്കർ സൗണ്ട് സിസ്റ്റം, ഫോളോ-മി-ഹോം ഹെഡ്‌ലാമ്പുകൾ എന്നിവയുൾപ്പെടെ മറ്റ് സവിശേഷതകൾ ടിയാഗൊ സ്റ്റാൻഡേർഡ് XT-ൽ നിന്ന് മുന്നോട്ട് കൊണ്ടുപോയി. സുരക്ഷാ സവിശേഷതകളിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ, ഇബിഡിയുള്ള എബിഎസ് എന്നിവ ഉൾപ്പെടുന്നു.

MOST READ: പഴയതും യോഗ്യമല്ലാത്തതുമായ വാഹനങ്ങൾ ഒഴിവാക്കാൻ സ്ക്രാപ്പിംഗ് നയം പ്രഖ്യാപിച്ച് കേന്ദ്രം

പുതിയ ടിയാഗൊ ലിമിറ്റഡ് എഡിഷൻ സ്വന്തമാക്കാൻ സാധിക്കുന്നത് 2,000 പേർക്ക് മാത്രം

ഇത് ഒരു ലിമിറ്റഡ് എഡിഷൻ മോഡലായതിനാൽ മറ്റ് എഞ്ചിൻ മെക്കാനിക്കൽ മാറ്റങ്ങളൊന്നും ടാറ്റ വരുത്തിയിട്ടില്ല. സ്റ്റാൻഡേർഡ് XT വേരിയന്റിൽ വാഗ്ദാനം ചെയ്യുന്ന അതേ 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

പുതിയ ടിയാഗൊ ലിമിറ്റഡ് എഡിഷൻ സ്വന്തമാക്കാൻ സാധിക്കുന്നത് 2,000 പേർക്ക് മാത്രം

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ പരമാവധി 86 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ടാറ്റ അടുത്തിടെ ടിയാഗൊയുടെ വില ഉയർത്തുകയും ചെയ്‌തിരിന്നു.

പുതിയ ടിയാഗൊ ലിമിറ്റഡ് എഡിഷൻ സ്വന്തമാക്കാൻ സാധിക്കുന്നത് 2,000 പേർക്ക് മാത്രം

ഇപ്പോൾ 4.85 ലക്ഷം മുതൽ 6.84 ലക്ഷം രൂപ വരെയാണ് കോം‌പാക്‌ട് ഹാച്ച്ബാക്കിന്റെ എക്സ്ഷോറൂം വില. വിപണിയിൽ മാരുതി വാഗൺആർ, ഹ്യുണ്ടായി സാൻ‌ട്രോ, ഡാറ്റ്സൺ ഗോ തുടങ്ങിയ മോഡലുകളുമായാണ് ടിയാഗൊ മാറ്റുരയ്ക്കുന്നത്.

Most Read Articles

Malayalam
English summary
Tata Motors Will Only Produce 2,000 Units Of The Limited Edition Tiago. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X