ഡീസല്‍ എഞ്ചിനും 18.6 കിലോമീറ്റര്‍ മൈലേജും; C5 എയര്‍ക്രോസ് എസ്‌യുവിയെ അവതരിപ്പിച്ച് സിട്രണ്‍

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രണ്‍ ഇന്ത്യന്‍ വിപണിയിലേക്കുള്ള തങ്ങളുടെ ആദ്യ മോഡലായ C5 എയര്‍ക്രോസ് എസ്‌യുവിയെ വെളിപ്പെടുത്തി. ചെന്നൈയ്ക്കടുത്തുള്ള കമ്പനിയുടെ പ്ലാന്റില്‍ ഇതിനകം തന്നെ വാഹനത്തിന്റെ ഉത്പാദനം കമ്പനി ആരംഭിച്ചിരുന്നു.

ഡീസല്‍ എഞ്ചിനും 18.6 കിലോമീറ്റര്‍ മൈലേജും; C5 എയര്‍ക്രോസ് എസ്‌യുവിയെ അവതരിപ്പിച്ച് സിട്രണ്‍

2021 മാര്‍ച്ചോടെ കുറഞ്ഞത് 10 ഡീലര്‍ഷിപ്പുകള്‍ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എസ്‌യുവികള്‍ ഡീലര്‍ഷിപ്പില്‍ എത്തിക്കഴിഞ്ഞാല്‍ താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് വാഹനം പരിശോധിക്കാനും ടെസ്റ്റ് ഡ്രൈവ് അനുഭവം നേടാനും കഴിയും.

ഡീസല്‍ എഞ്ചിനും 18.6 കിലോമീറ്റര്‍ മൈലേജും; C5 എയര്‍ക്രോസ് എസ്‌യുവിയെ അവതരിപ്പിച്ച് സിട്രണ്‍

വിശാലമായ ഗ്രില്‍, സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്‍, ബോഡി ക്ലാഡിംഗ്, റൂഫ് റെയിലുകള്‍ എന്നിവ ബാഹ്യ സവിശേഷതകളില്‍ ഉള്‍പ്പെടും. പിന്‍ എക്സ്ഹോസ്റ്റുകള്‍, ബ്ലാക്ക് ബമ്പര്‍, വലിയ ടെയില്‍ ലാമ്പുകള്‍ എന്നിവ പിന്നിലെ ഡിസൈന്‍ ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു.

MOST READ: കിഗർ കോംപാക്ട് എസ്‌യുവിയുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് റെനോ

ഡീസല്‍ എഞ്ചിനും 18.6 കിലോമീറ്റര്‍ മൈലേജും; C5 എയര്‍ക്രോസ് എസ്‌യുവിയെ അവതരിപ്പിച്ച് സിട്രണ്‍

നാല് സിംഗിള്‍ കളര്‍ ഓപ്ഷനിലും, മൂന്ന് ഡ്യുവല്‍ ടോണ്‍ നിറങ്ങളിലുമാകും വാഹനം വിപണിയില്‍ എത്തുക. സിംഗിള്‍ കളര്‍ ഓപ്ഷനില്‍ വൈറ്റ്, ബ്ലൂ, ഗ്രേ, ബ്ലാക്ക് എന്നിവ ഉള്‍പ്പെടുമ്പോള്‍, വൈറ്റ്, ഗ്രേ, ബ്ലൂ നിറങ്ങളിലാണ് ഡ്യുവല്‍ ടോണ്‍ വാഗ്ദാനം ചെയ്യുന്നത്.

ഡീസല്‍ എഞ്ചിനും 18.6 കിലോമീറ്റര്‍ മൈലേജും; C5 എയര്‍ക്രോസ് എസ്‌യുവിയെ അവതരിപ്പിച്ച് സിട്രണ്‍

ബ്ലാക്ക് നിറത്തിലാണ് റൂഫ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. സിട്രണ്‍ C5 എയര്‍ക്രോസിന് 4,500 mm നീളവും 2,099 mm വീതിയും 1,710 mm ഉയരവുമാണുള്ളത്. 2,730 മില്ലിമീറ്റര്‍ വീല്‍ബേസും വാഹനത്തിന് ലഭിക്കുന്നു. ഈ അളവുകള്‍ വിപുലമായ ക്യാബിന്‍ സ്‌പെയ്‌സ് നല്‍കുന്നതിനാല്‍, ഇത് ക്ലാസിലെ ഏറ്റവും സുഖപ്രദമായ എസ്‌യുവിയാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

MOST READ: ഹെക്‌സയ്ക്ക് ഇനി ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയും; നവീകരണം നല്‍കി ടാറ്റ

ഡീസല്‍ എഞ്ചിനും 18.6 കിലോമീറ്റര്‍ മൈലേജും; C5 എയര്‍ക്രോസ് എസ്‌യുവിയെ അവതരിപ്പിച്ച് സിട്രണ്‍

C5 എയര്‍ക്രോസ് ഇന്റീരിയറുകള്‍ 5 സീറ്റ് ലേ ഔട്ട് പിന്തുടരുന്നു. മൊത്തം 20 ഡ്രൈവര്‍ സഹായ പ്രോഗ്രാമുകളും 6 നൂതന കണക്റ്റിവിറ്റി സവിശേഷതകളും ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയോടുകൂടിയ വലിയ 8.0 ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഗ്ദാനം ചെയ്യുന്നു.

ഡീസല്‍ എഞ്ചിനും 18.6 കിലോമീറ്റര്‍ മൈലേജും; C5 എയര്‍ക്രോസ് എസ്‌യുവിയെ അവതരിപ്പിച്ച് സിട്രണ്‍

വലിയ 12.3 ടിഎഫ്ടി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് സ്‌ക്രീനാണ് ക്യാബിനിലെ മറ്റൊരു സവിശേഷത. 6 സ്പീക്കര്‍ സജ്ജീകരണവും വാഹനത്തിന് ലഭിക്കുന്നു. പിന്നിലെ പാസഞ്ചര്‍ സീറ്റ് മൂന്നായി വിഭജിച്ചിരിക്കുന്നു, മൂന്ന് റിയര്‍ സെര്‍ച്ച് യാത്രക്കാര്‍ക്കും തുല്യമായ ഇടം വാഗ്ദാനം ചെയ്യുന്നു.

MOST READ: പഴയതും യോഗ്യമല്ലാത്തതുമായ വാഹനങ്ങൾ ഒഴിവാക്കാൻ സ്ക്രാപ്പിംഗ് നയം പ്രഖ്യാപിച്ച് കേന്ദ്രം

ഡീസല്‍ എഞ്ചിനും 18.6 കിലോമീറ്റര്‍ മൈലേജും; C5 എയര്‍ക്രോസ് എസ്‌യുവിയെ അവതരിപ്പിച്ച് സിട്രണ്‍

ബൂട്ട് സ്‌പേസ് 1,630 ലിറ്ററായി ഉയര്‍ത്താന്‍ ഈ പിന്‍ സീറ്റുകള്‍ മടക്കാനും സാധിക്കും. മടക്കാതെ, ബൂട്ട് സ്‌പേസ് 580 ലിറ്ററാണ്.

ഡീസല്‍ എഞ്ചിനും 18.6 കിലോമീറ്റര്‍ മൈലേജും; C5 എയര്‍ക്രോസ് എസ്‌യുവിയെ അവതരിപ്പിച്ച് സിട്രണ്‍

6 എയര്‍ബാഗുകള്‍, എബിഎസ്, ഇഎസ്പി തുടങ്ങിയ അടിസ്ഥാന സുരക്ഷ സവിശേഷതകള്‍ക്ക് പുറമേ, ഓട്ടോ ഹൈ ബീം ഫീച്ചര്‍ ഉള്ള സ്മാര്‍ട്ട് ഹെഡ്‌ലാമ്പുകള്‍, ഓട്ടോമാറ്റിക് പാര്‍ക്കിംഗ്, ബ്ലൈന്‍ഡ് സ്‌പോട്ട് അസിസ്റ്റ്, ട്രാഫിക് കണ്ടെത്തല്‍ എന്നിവ പോലുള്ള നൂതന സവിശേഷതകളും ഇതിന് ലഭിക്കുന്നു.

MOST READ: 2021 ടാറ്റ ടിയാഗൊ ലിമിറ്റഡ് എഡിഷന്റെ പ്രധാന ഹൈലൈറ്റുകൾ

ഡീസല്‍ എഞ്ചിനും 18.6 കിലോമീറ്റര്‍ മൈലേജും; C5 എയര്‍ക്രോസ് എസ്‌യുവിയെ അവതരിപ്പിച്ച് സിട്രണ്‍

എല്ലാ ടയറുകളിലും ഡിസ്‌ക് ബ്രേക്കും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഒരൊറ്റ എഞ്ചിന്‍, ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തുക. DW10FC 2.0 ലിറ്റര്‍ ഡീസല്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്.

ഡീസല്‍ എഞ്ചിനും 18.6 കിലോമീറ്റര്‍ മൈലേജും; C5 എയര്‍ക്രോസ് എസ്‌യുവിയെ അവതരിപ്പിച്ച് സിട്രണ്‍

ഈ എഞ്ചിന്‍ 3,750 rpm-ല്‍ 177 bhp കരുത്തും 2,000 rpm-ല്‍ 400 Nm torque ഉം ഉത്പാദിപ്പിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് ആണ് ഗിയര്‍ബോക്‌സ്. 18.6 കിലോമീറ്റര്‍ മൈലേജാണ് ARAI സാക്ഷ്യപ്പെടുത്തിയിരിക്കുന്ന ഇന്ധനക്ഷമത.

ഡീസല്‍ എഞ്ചിനും 18.6 കിലോമീറ്റര്‍ മൈലേജും; C5 എയര്‍ക്രോസ് എസ്‌യുവിയെ അവതരിപ്പിച്ച് സിട്രണ്‍

ഇന്ത്യയില്‍ 3 വര്‍ഷം / 1 ലക്ഷം കിലോമീറ്റര്‍ വാറണ്ടിയും, വിപുലീകൃത വാറണ്ടിയും മെയിന്റനന്‍സ് പാക്കേജുകളും സിട്രണ്‍ ഇന്ത്യ പുറത്തിറക്കും. വിലയും വാഹനത്തിന്റെ മറ്റ് വിശദാംശങ്ങളും അരങ്ങേറ്റത്തോട് അനുബന്ധിച്ച് മാത്രമാകും കമ്പനി വെളിപ്പെടുത്തുക.

Most Read Articles

Malayalam
English summary
Citroen Revealed C5 Aircross SUV, Engine, Mileage, Specs, Features Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X