Just In
- 13 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്; പ്രഖ്യാപനവുമായി ഫ്ലിപ്കാര്ട്ട്
- 14 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
- 14 hrs ago
അവതരണത്തിന് മുന്നെ ട്രൈഡന്റ് 660 വില വിവരങ്ങള് പുറത്ത്; സ്ഥിരീകരിക്കാതെ ട്രയംഫ്
- 15 hrs ago
അഞ്ച് മാസത്തിനുള്ളില് 10 ലക്ഷം റൈഡുകള് പൂര്ത്തിയാക്കി റാപ്പിഡോ ഓട്ടോ
Don't Miss
- Lifestyle
ആത്മീയ താല്പര്യമേറും ഈ രാശിക്കാര്ക്ക്; ഇന്നത്തെ രാശിഫലം
- News
തൃപ്പൂണിത്തുറയില് ഇടതും വലതും തുല്യം, ഇത്തവണ കടുപ്പം, മുന്തൂക്കം സ്വരാജിന്, മണ്ഡല ചരിത്രം!!
- Finance
2021ല് ഇന്ത്യയിലെ കമ്പനികളില് 7.7 ശതമാനം ശമ്പള വര്ധനവ്, ഏതൊക്കെ മേഖലകളെന്ന് അറിയാം
- Movies
സൂര്യ ചേച്ചി എന്ന ഗെയിമര് വീക്ക് ആണ്; ക്യാപ്റ്റന് കിട്ടുന്ന വോയിസ് പിന്നീടും ഉണ്ടാവണം, തുറന്നടിച്ച് അഡോണി
- Sports
IND vs ENG: കരഞ്ഞുകൊണ്ടേയിരിക്കൂ, ഓസ്കര് നിങ്ങള്ക്കു തന്നെ- സ്റ്റോക്സിന് ട്രോള്
- Travel
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നരേന്ദ്ര മോഡി സ്റ്റേഡിയം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കിഗർ കോംപാക്ട് എസ്‌യുവിയുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് റെനോ
റെനോ കിഗർ അടുത്തിടെ അതിന്റെ പ്രൊഡക്ഷൻ-സ്പെക്ക് അവതാരത്തിൽ നിർമ്മാതാക്കൾ അനാച്ഛാദനം ചെയ്തു, 2021 മാർച്ചോടെ വാഹനം വിൽപ്പനയ്‌ക്കെത്തും.

വേരിയൻറ് തിരിച്ചുള്ള വിശദാംശങ്ങൾക്കായി കാത്തിരിക്കുമ്പോൾത്തന്നെ, കിഗറിനായുള്ള അനൗദ്യോഗിക ബുക്കിംഗ് ഇതിനകം തന്നെ 10,000 മുതൽ 20,000 രൂപ വരെ ടോക്കൺ തുകയ്ക്ക് തെരഞ്ഞെടുത്ത ഡീലർഷിപ്പുകളിൽ ആരംഭിച്ചു.

കിഗറിന്റെ ബോൾഡ് ഡിസൈൻ, അതിന്റെ വിപുലമായ സുഖസൗകര്യങ്ങളുടെ പട്ടികയുമായി ചേർന്ന്, ഭാവി ഉപഭോക്താക്കളിൽ നല്ല മതിപ്പ് സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
MOST READ: ബലേനോയ്ക്ക് പുത്തൻ അപ്ഡേറ്റുകൾ നൽകാനൊരുങ്ങി മാരുതി; അവതരണം താമസിയാതെ

നിസാൻ മാഗ്നൈറ്റിന്റെ അതേ എഞ്ചുനുമായിട്ടാണ് കിഗർ വരുന്നത്. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് (NA), 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിവയോടൊപ്പമാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്.

ഇരു യൂണിറ്റുകളും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഇണചേരും, കൂടാതെ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് AMT ഓപ്ഷനും ടർബോയ്ക്ക് CVT ഗിയർബോക്സും ലഭിക്കുന്നു. NA യൂണിറ്റ് 72 bhp കരുത്തും 96 Nm torque ഉം സൃഷ്ടിക്കുന്നു, ടർബോ 100 bhp കരുത്തും 160 Nm torque ഉം പുറപ്പെടുവിക്കുന്നു.
MOST READ: ലോകത്തിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായി ടൊയോട്ട; മലർത്തിയടിച്ചത് ഫോക്‌സ്‌വാഗനെ

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോ എസി, ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം എന്നിവയാണ് കിഗറിൽ റെനോ സജ്ജീകരിച്ചിരിക്കുന്നത്.

സുരക്ഷയുടെ കാര്യത്തിൽ, ഇത് നാല് എയർബാഗുകൾ, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ എന്നിവ വാഗ്ദാനം ചെയ്യും.
MOST READ: കോണ്ടിനെന്റൽ ജിടി ഗ്രാൻഡ് ടൂററിന്റെ 80,000 യൂണിറ്റ് ഉത്പാദനം പൂർത്തിയാക്കി ബെന്റ്ലി

ASEAN NCAP -ൽ നിന്ന് ഫോർ-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയ നിസാൻ മാഗ്നൈറ്റുമായി കിഗർ അതിന്റെ പ്ലാറ്റ്ഫോം പങ്കിടുന്നു, ഇത് സുരക്ഷാ ധാരണയെ വർധിപ്പിക്കുന്നു.

സമാരംഭിക്കുമ്പോൾ കിഗറിന് 5.0 ലക്ഷം മുതൽ 9.0 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു. ഡിസ്പ്ലേ, ടെസ്റ്റ് ഡ്രൈവ് എന്നിവയ്ക്കായി ഫെബ്രുവരി പകുതിയോടെ കാർ എത്തുമെന്ന് റെനോ ഡീലർഷിപ്പുകൾ പ്രതീക്ഷിക്കുന്നു.
MOST READ: പഴയതും യോഗ്യമല്ലാത്തതുമായ വാഹനങ്ങൾ ഒഴിവാക്കാൻ സ്ക്രാപ്പിംഗ് നയം പ്രഖ്യാപിച്ച് കേന്ദ്രം

ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, ടാറ്റ നെക്സോൺ, മാരുതി വിറ്റാര ബ്രെസ, നിസാൻ മാഗ്നൈറ്റ് എന്നിവയ്‌ക്കെതിരേ ഇത് മത്സരിക്കും.