Just In
- 12 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 13 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
- 14 hrs ago
അവതരണത്തിന് മുന്നെ ട്രൈഡന്റ് 660 വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ ട്രയംഫ്
- 15 hrs ago
അഞ്ച് മാസത്തിനുള്ളില്‍ 10 ലക്ഷം റൈഡുകള്‍ പൂര്‍ത്തിയാക്കി റാപ്പിഡോ ഓട്ടോ
Don't Miss
- Lifestyle
ആത്മീയ താല്പര്യമേറും ഈ രാശിക്കാര്‍ക്ക്; ഇന്നത്തെ രാശിഫലം
- News
തൃപ്പൂണിത്തുറയില്‍ ഇടതും വലതും തുല്യം, ഇത്തവണ കടുപ്പം, മുന്‍തൂക്കം സ്വരാജിന്, മണ്ഡല ചരിത്രം!!
- Finance
2021ല്‍ ഇന്ത്യയിലെ കമ്പനികളില്‍ 7.7 ശതമാനം ശമ്പള വര്‍ധനവ്, ഏതൊക്കെ മേഖലകളെന്ന് അറിയാം
- Movies
സൂര്യ ചേച്ചി എന്ന ഗെയിമര്‍ വീക്ക് ആണ്; ക്യാപ്റ്റന്‍ കിട്ടുന്ന വോയിസ് പിന്നീടും ഉണ്ടാവണം, തുറന്നടിച്ച് അഡോണി
- Sports
IND vs ENG: കരഞ്ഞുകൊണ്ടേയിരിക്കൂ, ഓസ്കര് നിങ്ങള്‍ക്കു തന്നെ- സ്റ്റോക്സിന് ട്രോള്‍
- Travel
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നരേന്ദ്ര മോഡി സ്റ്റേഡിയം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കോണ്ടിനെന്റൽ ജിടി ഗ്രാൻഡ് ടൂററിന്റെ 80,000 യൂണിറ്റ് ഉത്പാദനം പൂർത്തിയാക്കി ബെന്റ്ലി
കോണ്ടിനെന്റൽ ജിടി എന്ന സൂപ്പർ കാറിന്റെ 80,000 യൂണിറ്റ് ഉത്പാദനമെന്ന നാഴികക്കല്ല് പിന്നിട്ട് ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ബെന്റ്ലി.

പുതിയ നേട്ടം ആഘോഷിക്കുന്നതിന്റെ ഭാഗമായി കോണ്ടിനെന്റൽ ജിടി V8 മോഡലിന്റെ ഓറഞ്ച് ഫ്ലേം എക്സ്റ്റീരിയർ പെയിന്ററും ഓപ്‌ഷണൽ ബ്ലാക്ക്‌ലൈൻ സ്റ്റൈലിംഗ് സ്‌പെസിഫിക്കേഷനും ഉപയോഗിച്ച് പൂർത്തിയാക്കിയ യൂണിറ്റ് കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

ഇവ രണ്ടും കാറിന്റെ സാന്നിധ്യം വർധിപ്പിക്കുകയും അതിന്റെ പെർഫോമൻസ് സവിശേഷതകളെക്കുറിച്ച് സൂചന നൽകുകയും ചെയ്യുന്നു. V8 എഞ്ചിനു പുറമേ കോണ്ടിനെന്റൽ ജിടി ശ്രേണിയിലും 6.0 ലിറ്റർ W12 യൂണിറ്റും ഇടംപിടിച്ചിട്ടുണ്ട്.
MOST READ: ഐതിഹാസിക മോഡല്‍ സഫാരിക്കു വീണ്ടും ജന്മം നല്‍കി ടാറ്റ; ആദ്യ ഡ്രൈവ് വിശേഷങ്ങള്‍

ആധുനിക ബെന്റ്ലി കാലഘട്ടത്തിലെ ആദ്യത്തെ കാറായ കോണ്ടിനെന്റൽ ജിടി 2003-ലാണ് നിരത്തിലേക്ക് എത്തുന്നത്. അതിനുശേഷം കമ്പനി മൂന്ന് തലമുറ മോഡലുകൾ നിർമിച്ചു. അത് നിരവധി സ്റ്റൈലിംഗ്, ടെക്നോളജി, എഞ്ചിനീയറിംഗ് നവീകരണങ്ങൾക്ക് വിധേയമായി.

എന്നാൽ ബെന്റ്ലി ആർ-ടൈപ്പ് കോണ്ടിനെന്റൽ ആദ്യമായി നിർമച്ചത് 1952 ലാണ്. അതിനുശേഷം 120 മൈൽ വേഗത പുറത്തെടുക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ ഫോർ സീറ്റർ കാറായി ഇത് മാറുകയും ചെയ്‌തു.
MOST READ: ലോകത്തിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായി ടൊയോട്ട; മലർത്തിയടിച്ചത് ഫോക്‌സ്‌വാഗനെ

താമസിയാതെ അതിവേഗ ആഢംബരത്തിന്റെ ആത്യന്തിക കാർ എന്ന ഖ്യാതിയും ബെന്റ്ലി കോണ്ടിനെന്റൽ ജിടി നേടി. ആർ-ടൈപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്കായി പ്രതിവർഷം ശരാശരി 5,000 യൂണിറ്റുകളാണ് ബ്രാൻഡ് നിർമിക്കുന്നത്.

കൂടാതെ വാഹനം സ്വന്തമാക്കുന്നവർക്ക് അവരുടെ കോണ്ടിനെന്റൽ ജിടി 17 ബില്ല്യൺ കോമ്പിനേഷനുകളിൽ വ്യക്തിഗതമാക്കാൻ കഴിയും. അതിൽ എഞ്ചിൻ, കളർ ഓപ്ഷനുകൾ, ഇന്റീരിയർ ഡെക്കോർ, മറ്റ് സവിശേഷ കോൺഫിഗറേഷനുകൾ എന്നിവ ഉൾപ്പെടുന്നു.
MOST READ: ടാറ്റ സഫാരിയുടെ ആമുഖ വില 14.99 ലക്ഷം രൂപ; സാധ്യതകൾ ഇങ്ങനെ

അത് പര്യാപ്തമല്ലെങ്കിൽ ആഢംബര കാർ നിർമാതാക്കളുടെ ഇൻ-ഹൗസ് ബെസ്‌പോക്ക് ഡിവിഷനായ ബെന്റ്ലി മുളിനറുടെ സേവനങ്ങളിലൂടെ ഉപയോക്താക്കൾക്ക് എല്ലായ്പ്പോഴും ഒരു മോഡൽ തെരഞ്ഞെടുക്കാനാകും.

മൂന്നാം തലമുറയിലൂടെ കടന്നുപോകുന്ന കോണ്ടിനെന്റൽ ജിടി അപ്‌ഗ്രേഡുചെയ്‌ത പ്ലാറ്റ്ഫോം, പുതിയ നിലപാടുകൾ, അനുപാതങ്ങൾ എന്നിവ ഉൾക്കൊള്ളുന്നുണ്ട്. കോണ്ടിനെന്റൽ ജിടി ഗ്രാൻഡ് ടൂററിനെ ജനപ്രിയമാക്കാൻ സഹായിച്ച ഘടകങ്ങളാണ് ഇവയൊക്കെ.