ജനുവരിയിലെ ആഭ്യന്തര വിൽപ്പന പൊടിപൊടിച്ച് ഹ്യുണ്ടായി; കയറ്റുമതിയിൽ കൈപൊള്ളി

ജനുവരി മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവിട്ട് ഹ്യുണ്ടായി ഇന്ത്യ. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാണ കമ്പനി കഴിഞ്ഞ മാസം മൊത്തം 52,005 യൂണിറ്റുകളാണ് ആഭ്യന്തര നിരത്തുകളിലെത്തിച്ചത്.

ആഭ്യന്തര വിൽപ്പന പൊടിപൊടിച്ച് ഹ്യുണ്ടായി; കയറ്റുമതിയിൽ കൈപൊള്ളി

അതേസമയം കയറ്റുമതി 8,100 യൂണിറ്റുകളാണ്. അങ്ങനെ ഇന്ത്യയിലെ ഹ്യുണ്ടായി പാസഞ്ചർ കാറുകളുടെ വിൽപ്പന മൊത്തം 60,105 യൂണിറ്റായി കണക്കാക്കാം. 2020 ജനുവരിയിൽ ഇതേ കാലയളവിൽ വെറും 42,000 യൂണിറ്റുകൾ മാത്രമാണ് ബ്രാൻഡിന് വിൽക്കാൻ സാധിച്ചിരുന്നുള്ളൂ.

ആഭ്യന്തര വിൽപ്പന പൊടിപൊടിച്ച് ഹ്യുണ്ടായി; കയറ്റുമതിയിൽ കൈപൊള്ളി

അതായത് ഇത്തവണ വാർഷിക വിൽപ്പന 23.8 ശതമാനം വർധിച്ചുവെന്ന് സാരം. എന്നിരുന്നാലും 2020 ജനുവരിയിൽ 10,000 യൂണിറ്റുകൾ കയറ്റുമതി ചെയ്‌തതിനാൽ ഇത്തവണ ഈ രംഗത്ത് 19 ശതമാനം ഇടിവുണ്ടായിട്ടുണ്ട് എന്ന കാര്യവും ശ്രദ്ധേയമാണ്.

MOST READ: ഐതിഹാസിക മോഡല്‍ സഫാരിയുമായി ടാറ്റ നിരത്തുകളിലേക്ക്; വീഡിയോ

ആഭ്യന്തര വിൽപ്പന പൊടിപൊടിച്ച് ഹ്യുണ്ടായി; കയറ്റുമതിയിൽ കൈപൊള്ളി

എങ്കിലും ആഭ്യന്തര വിൽപ്പനയും കയറ്റുമതിയും സംയോജിപ്പിച്ച് ഹ്യുണ്ടായി 15.6 ശതമാനം വളർച്ച കൈയ്യെത്തിപ്പിടിച്ചത് ശ്രദ്ധേയമായി. ഈ വർഷാവസാനം സമാരംഭിച്ച മൂന്നാംതലമുറ i20-യും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായകരമായിട്ടുണ്ട്.

ആഭ്യന്തര വിൽപ്പന പൊടിപൊടിച്ച് ഹ്യുണ്ടായി; കയറ്റുമതിയിൽ കൈപൊള്ളി

കോം‌പാക്‌ട് എസ്‌യുവി, മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റുകളിൽ ദക്ഷിണ കൊറിയൻ ബ്രാൻഡ് തീർച്ചയായും ശക്തമായ സ്വാധീനമാണ് ചെലുത്തുന്നത്. കഴിഞ്ഞ കലണ്ടർ വർഷത്തിൽ എസ്‌യുവി സെഗ്മെന്റിലെ വിൽപ്പനയിൽ ഹ്യുണ്ടായി മികച്ച പ്രകടമാണ് കാഴ്ച്ചവെക്കുന്നത്.

MOST READ: പുതുവർഷം മികച്ച തുടക്കം; ജനുവരിയിൽ 92 ശതമാനം വിൽപ്പന വളർച്ച കൈവരിച്ച് ടൊയോട്ട

ആഭ്യന്തര വിൽപ്പന പൊടിപൊടിച്ച് ഹ്യുണ്ടായി; കയറ്റുമതിയിൽ കൈപൊള്ളി

കാരണം ഹ്യുണ്ടായിയുടെയും കിയയുടെയും തന്ത്രപരമായ നീക്കങ്ങൾ ഫലം കണ്ടുവെന്നതാണ് നേട്ടമായത്. അതിനാൽ തന്നെ ക്രെറ്റയെ അടിസ്ഥാനമാക്കി മറ്റൊരു പുതിയ ഉൽ‌പ്പന്നം അണിയറയിൽ ഒരുക്കുകയാണ് കമ്പനി.

ആഭ്യന്തര വിൽപ്പന പൊടിപൊടിച്ച് ഹ്യുണ്ടായി; കയറ്റുമതിയിൽ കൈപൊള്ളി

ഹ്യുണ്ടായി ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പിനെ അൽകാസർ എന്ന് നാമകരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനകം തന്നെ എസ്‌യുവിയെ ഇന്ത്യൻ റോഡുകളിൽ നിരവധി തവണ പരീക്ഷണയോട്ടത്തിന് കമ്പനി വിധേയമാക്കിയിരുന്നു.

MOST READ: ക്രെറ്റയേക്കാളും സെൽറ്റോസിനെക്കാളും വിശാലം; കുഷാഖ് വ്യത്യസ്‌തനാകുന്നത് ഇങ്ങനെ

ആഭ്യന്തര വിൽപ്പന പൊടിപൊടിച്ച് ഹ്യുണ്ടായി; കയറ്റുമതിയിൽ കൈപൊള്ളി

കൊറിയയിലെ ആഭ്യന്തര വിപണിയിൽ അരങ്ങേറ്റം കുറിച്ചതിനെത്തുടർന്ന് ഈ വർഷം രണ്ടാം പകുതിയിൽ അൽകാസർ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് സൂചന. ഇത് എം‌ജി ഹെക്ടർ പ്ലസ്, ടാറ്റ സഫാരി, വരാനിരിക്കുന്ന പുതുതലമുറ XUV500 എന്നീ മോഡലുകളുമായാകും മത്സരിക്കുക.

ആഭ്യന്തര വിൽപ്പന പൊടിപൊടിച്ച് ഹ്യുണ്ടായി; കയറ്റുമതിയിൽ കൈപൊള്ളി

രാജ്യത്ത് നിലവിൽ ഏഴ് സീറ്റർ എസ്‌യുവി മോഡലുകളുടെ ജനപ്രീതി വർധിക്കുന്നതിനാൽ ഹ്യുണ്ടായിയിൽ നിന്നുള്ള മികച്ചൊരു അവതരണമായിരിക്കും അൽകാസർ. തുടർന്ന് ഒരു മൈക്രോ എസ്‌യുവി കൂടെ വർഷാവസനത്തോടെ ഹ്യുണ്ടായി നിരയിലേക്ക് ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Posted A Total Of 60,105 Unit Sales In January 2021. Read in Malayalam
Story first published: Monday, February 1, 2021, 16:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X