പുതുവർഷം മികച്ച തുടക്കം; ജനുവരിയിൽ 92 ശതമാനം വിൽപ്പന വളർച്ച കൈവരിച്ച് ടൊയോട്ട

ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) പുതിയ കലണ്ടർ വർഷത്തിന്റെ ആദ്യ മാസം മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ജാപ്പനീസ് നിർമ്മാതാക്കൾ കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 2021 ജനുവരിയിൽ വാർഷിക വിൽപ്പനയിൽ 92 ശതമാനം വർധന് രജിസ്റ്റർ ചെയ്തിരിക്കുകയാണ്.

പുതുവർഷം മികച്ച തുടക്കം; ജനുവരിയിൽ 92 ശതമാനം വിൽപ്പന വളർച്ച കൈവരിച്ച് ടൊയോട്ട

സുസുക്കിയുമായുള്ള ബ്രാൻഡിന്റെ കൂട്ടുകെട്ട് അനുസരിച്ച് 50,000 യൂണിറ്റുകളുടെ മൊത്തം ആഭ്യന്തര റെക്കോർഡ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ടൊയോട്ട കഴിഞ്ഞ മാസം 11,126 യൂണിറ്റുകൾ വിൽപ്പന നേടിയിരുന്നു. 2020 ജനുവരിയിൽ ഇത് 5,804 യൂണിറ്റായിരുന്നു.

പുതുവർഷം മികച്ച തുടക്കം; ജനുവരിയിൽ 92 ശതമാനം വിൽപ്പന വളർച്ച കൈവരിച്ച് ടൊയോട്ട

ടൊയോട്ട കഴിഞ്ഞ മാസം അകത്തും പുറത്തും മാറ്റങ്ങളോടെ അപ്ഡേറ്റ് ചെയ്ത ഫോർച്യൂണർ 29.98 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് പുറത്തിറക്കി.

MOST READ: ബുള്ളറ്റ് 350 -ക്ക് ഫോറസ്റ്റ് ഗ്രീൻ നിറവുമായി റോയൽ എൻഫീൽഡ്; വില 1.33 ലക്ഷം രൂപ

പുതുവർഷം മികച്ച തുടക്കം; ജനുവരിയിൽ 92 ശതമാനം വിൽപ്പന വളർച്ച കൈവരിച്ച് ടൊയോട്ട

സ്റ്റാൻഡേർഡ്, ലെജൻഡർ ട്രിമ്മുകളിൽ ഓഫർ ചെയ്‌തിരിക്കുന്ന ഇതിന് മെലിഞ്ഞ ഹെഡ്‌ലാമ്പുകൾ, പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രില്ല്, സ്‌പോർട്ടിയർ ഫ്രണ്ട് ബമ്പർ, പുതുതായി രൂപകൽപ്പന ചെയ്ത ഫോഗ് ലാമ്പ് ഹൗസിംഗ്, പുതുതായി രൂപകൽപ്പന ചെയ്ത അലോയി വീലുകൾ, അപ്‌ഡേറ്റ് ചെയ്ത റിയർ കോമ്പിനേഷൻ ലാമ്പുകൾ തുടങ്ങിയ ഡിസൈൻ മാറ്റങ്ങൾ ലഭിക്കുന്നു.

പുതുവർഷം മികച്ച തുടക്കം; ജനുവരിയിൽ 92 ശതമാനം വിൽപ്പന വളർച്ച കൈവരിച്ച് ടൊയോട്ട

സ്റ്റാൻഡേർഡ് വേരിയന്റിൽ നിന്ന് വ്യത്യസ്‌തമായി, 2021 ടൊയോട്ട ഫോർച്യൂണർ ലെജൻഡറിൽ വ്യത്യസ്തമായ ഫ്രണ്ട് ഫാസിയ സവിശേഷത കമ്പനി ഒരുക്കുന്നു.

MOST READ: ടിയാഗൊയുടെ പുതിയ ലിമിറ്റഡ് എഡിഷൻ വേരിയന്റിനെ അവതരിപ്പിച്ച് ടാറ്റ; വില 5.79 ലക്ഷം രൂപ

പുതുവർഷം മികച്ച തുടക്കം; ജനുവരിയിൽ 92 ശതമാനം വിൽപ്പന വളർച്ച കൈവരിച്ച് ടൊയോട്ട

പുതിയ ബമ്പറുകളും റേഡിയേറ്റർ ഗ്രില്ലും, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകളും, സീക്വൻഷ്യൽ ഓപ്പറേറ്റിംഗ് ഫംഗ്ഷനുള്ള ടേൺ ഇൻഡിക്കേറ്ററുകളും, 18 ഇഞ്ച് മെഷീൻ കട്ട് അലോയി വീലുകളും, ടു-ടോൺ റൂഫ്, ഡ്യുവൽ ടോൺ ക്യാബിൻ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ എന്നിവയുൾപ്പെടെയുള്ള നൂതന സവിശേഷതകളും ഇത് നേടുന്നു.

പുതുവർഷം മികച്ച തുടക്കം; ജനുവരിയിൽ 92 ശതമാനം വിൽപ്പന വളർച്ച കൈവരിച്ച് ടൊയോട്ട

പൂർണ്ണമായും ലോഡുചെയ്ത 2.8 ലിറ്റർ ഡീസൽ 4×2 ഓട്ടോമാറ്റിക് ട്രിമിൽ മാത്രമേ ലെജൻഡർ ലഭ്യമാകൂ. 37.58 ലക്ഷം രൂപയാണ് മോഡലിന്റെ പ്രാരംഭ എക്സ്-ഷോറൂം വില.

MOST READ: ബലേനോയ്ക്ക് പുത്തൻ അപ്ഡേറ്റുകൾ നൽകാനൊരുങ്ങി മാരുതി; അവതരണം താമസിയാതെ

പുതുവർഷം മികച്ച തുടക്കം; ജനുവരിയിൽ 92 ശതമാനം വിൽപ്പന വളർച്ച കൈവരിച്ച് ടൊയോട്ട

പുതുക്കിയ ഇന്നോവ ക്രിസ്റ്റയും 2020 നവംബറിൽ നിർമ്മാതാക്കൾ വിപണിയിൽ എത്തിച്ചിരുന്നു. 16.26 ലക്ഷം മുതൽ 24.33 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.

പുതുവർഷം മികച്ച തുടക്കം; ജനുവരിയിൽ 92 ശതമാനം വിൽപ്പന വളർച്ച കൈവരിച്ച് ടൊയോട്ട

ടൊയോട്ട അതിന്റെ ആദ്യത്തെ പുനർനിർമ്മിച്ച ഉൽപ്പന്നം സുസുക്കിയുടെ സഖ്യത്തിൽ നിന്ന് അവതരിപ്പിച്ചു. മാരുതി സുസുക്കി ബലേനോയെ അടിസ്ഥാനമാക്കിയുള്ള ഗ്ലാൻസ, 2019 ജൂണിൽ അവതരിപ്പിച്ചും, പിന്നീട് അർബൻ ക്രൂയിസർ, ബാഡ്ജ് എഞ്ചിനീയറിംഗ് മാരുതി സുസുക്കി വിറ്റാര ബ്രെസ കഴിഞ്ഞ വർഷം അരങ്ങേറി.

MOST READ: ക്രെറ്റയേക്കാളും സെൽറ്റോസിനെക്കാളും വിശാലം; കുഷാഖ് വ്യത്യസ്‌തനാകുന്നത് ഇങ്ങനെ

പുതുവർഷം മികച്ച തുടക്കം; ജനുവരിയിൽ 92 ശതമാനം വിൽപ്പന വളർച്ച കൈവരിച്ച് ടൊയോട്ട

വിൽപ്പന സംഖ്യകളിൽ മികച്ച നേട്ടം കൈവരിക്കാൻ ഇരു മോഡലുകളും കാര്യമായ സംഭാവന നൽകിയിട്ടുണ്ട്. വരു കാലങ്ങളിൽ കൂടുതൽ ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പുകൾ അവതരിപ്പിക്കാൻ ബ്രാൻഡിന് പദ്ധതികളുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Clocks 92 Percent Growth In 2021 January. Read in Malayalam.
Story first published: Monday, February 1, 2021, 12:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X