ഇംഗ്ലീഷ് സിനിമയിലെ മമ്മൂട്ടി, ആസ്‌തിയിൽ അംബാനിയേക്കാൾ കോടീശ്വരൻ; സ്വന്തമായുള്ളത് വിലമതിക്കാനാവാത്ത കാറുകൾ

മോളിവുഡിലെ മമ്മൂട്ടിയേപ്പോലെയാണ് അങ്ങ് ഹോളിവുഡിൽ ടോം ക്രൂസ്. പ്രായം കൂടുന്തോറും സൗന്ദര്യവും കൂടുന്ന അത്യുല്യ നടമാരിൽ ഒരാളാണ് ഇദ്ദേഹം. മിഷൻ ഇംപോസിബിൾ, ടോപ് ഗൺ പോലുള്ള ആക്ഷൻ ചിത്രങ്ങളിലൂടെ ലോകത്താകമാനം പ്രേക്ഷകരെ നേടിയ ടോം ഹോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള താരമായാണ് അറിയപ്പെടുന്നത്. സൂപ്പര്‍ ആക്ഷന്‍ രംഗങ്ങള്‍കൊണ്ട് ആരാധകരെ അമ്പരപ്പിക്കുന്ന താരത്തിന്റെ ഓരോ ചിത്രങ്ങളും ആഗോളതലത്തിൽ നേടുന്നത് കോടികൾക്ക് മേൽ കോടികളാണ്. അങ്ങനെ എപ്പോഴൊന്നും സിനിമ ചെയ്യാൻ തയാറല്ല കക്ഷി. പ്രായം 60 കടന്നെങ്കിലും ഇന്നത്തെ യുവനടൻമാർ പോലും ചെയ്യാൻ മടിക്കുന്ന ഭായാനകമായ ആക്ഷൻ സീനുകളാണ് ടോം ക്രൂസ് ചിത്രങ്ങളുടെ പ്രധാന ആകർഷണം.

ഇത്തവണത്തെ ഒളിമ്പിക്സ് സമാപനച്ചടങ്ങുകളുടെ മുഖ്യ ആകർഷണംതന്നെയായിരുന്നു ടോം ക്രൂസിന്റെ സ്റ്റൈലിഷ് പ്രകടനം. മിഷൻ ഇംപോസിബിൾ സിനിമയുടെ ഒരു ഭാ​ഗം നേരിൽക്കണ്ടതുപോലുള്ള അനുഭവമാണ് പാരീസ് ഒളിമ്പിക്സിന്റെ സമാപനച്ചടങ്ങുകൾ വീക്ഷിക്കാനെത്തിയവർക്ക് സമ്മാനിച്ചത്. ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് അദ്ദേഹം. സിനിമകൾ പോലെ തന്നെ താരത്തിന്റെ വാർത്തകളും വിശേഷങ്ങളും അറിയാൻ ആരാധകർക്ക് എപ്പോഴും താത്പര്യമുണ്ട്.

Hollywood Actor Tom Cruise Exotic Car Collection

വിമാനം വരെ പറത്താൻ ലൈസൻസുള്ള ടോം ക്രൂസിന് സിനിമകൾ കഴിഞ്ഞാൽ ഏറ്റവും കമ്പമുള്ള സംഗതിയാണ് വാഹനങ്ങൾ. വിൻ്റേജ് കാറുകൾ മുതൽ വേഗതയേറിയ മോട്ടോർസൈക്കിളുകളും ഫൈറ്റർ ജെറ്റുകളും വരെ സ്വന്തമായുള്ള ക്രൂസിന്റെ ആസ്‌തി ഏതാണ് നിലവിൽ 600 മില്യൺ ഡോളറിലധികം വരുമെന്നാണ് കണക്കുകൾ. അപ്പോൾ തന്നെ സ്വന്തമായുള്ള വാഹനങ്ങൾ എത്തരത്തിലുള്ളതാണെന്ന് ഊഹിക്കാമല്ലോ. ഹോളിവുഡ് താരത്തിന്റെ ഗരാജിലെ വില കൂടിയ കാറുകൾ ഏതെല്ലാമെന്ന് പരിചയപ്പെടാം.

ബിഎംഡബ്ല്യു 7 സീരീസ്: 536 bhp കരുത്തോളം ഉത്പാദിപ്പിക്കുന്ന 4.4 ലിറ്റർ V8 എഞ്ചിനുള്ള ബിഎംഡബ്ല്യു സെഡാനാണ് ടോം ക്രൂസിന്റെ ഗരാജിലെ ജർമൻ സാന്നിധ്യം. മണിക്കൂറിൽ 0-96 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 4.1 സെക്കൻ്റുകൾ കൊണ്ട് സാധിക്കുന്ന ഈ കാറിന് പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്. ഏകദേശം 90,000 ഡോളറാണ് ബിഎംഡബ്ല്യു 7 സീരീസിന് മുടക്കേണ്ടി വരുന്ന പ്രാരംഭ വില.

Hollywood Actor Tom Cruise Exotic Car Collection

ഷെവർലെ ഷെവെല്ലെ സൂപ്പർ സ്‌പോർട്ട്: ഹോളിവുഡിലെ ഏറ്റവും വില പിടിപ്പുള്ള താരത്തിന്റെ കാർ ശേഖരത്തിലെ വിൻ്റേജ് കാറാണ് ഈ അമേരിക്കൻ ഇതിസാഹ വാഹനം. 1975 മോഡൽ ഷെവെല്ലെയാണ് ടോം ക്രൂസിന്റെ പക്കലുള്ളത്. 375 bhp പവറിൽ പരമാവധി 563 Nm torque ഉത്പ്പാദിപ്പിക്കുന്ന 6.5 ലിറ്റർ V8 എഞ്ചിനാണ് ഷെവെല്ലെയുടെ ഹൃദയം. വിൻ്റേജ് കാർ ആയതിനാൽ ഇതിന്റെ മൂല്യം ഇന്ന് കൃത്യമായി കണക്കാക്കാൻ കഴിയില്ല.

സലീൻ മസ്‌താംഗ്: ഐക്കണിക് മസിൽ കാറായ ഫോർഡ് മസ്‌താംഗിൻ്റെ ഈ പ്രത്യേക പതിപ്പിന് തുടിപ്പേകുന്നത്. 4.6 ലിറ്റർ V8 പെട്രോൾ എഞ്ചിനാണ്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 485 bhp കരുത്തിൽ ഏകദേശം 626 Nm torque വരെ നിർമിക്കാനാവും. നിലവിൽ 80,000 ഡോളറിലധികം (64 ലക്ഷം രൂപ) ആണ് അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡിന്റെ സലീൻ മസ്‌താംഗിന് വരുന്ന വില.

Hollywood Actor Tom Cruise Exotic Car Collection

ബുഗാട്ടി വെയ്‌റോൺ: ലോകത്തിലെ ഏറ്റവും വിലയേറിയതും വേഗതയേറിയതുമായ കാറുകളിലൊന്നായി അറിയപ്പെടുന്ന ബുഗാട്ടി വെയ്‌റോണും ഹോളിവുഡ് നായകന്റെ ഗരാജിലെ സാന്നിധ്യമാണ്. ഇന്ത്യയിൽ ഏകദേശം 11.40 കോടി രൂപയാണ് ചെലവ് വരുന്നത് സൂപ്പർ കാറിന് 8.0 ലിറ്റർ W16 എഞ്ചിനാണുള്ളത്. 1200 bhp പവറിൽ 1500 Nm torque നൽകുന്ന മെഗാ-പവർഫുൾ കാറിന് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 2.5 സെക്കൻഡ് മതിയാവും.

പോർഷ 993: ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയവും അപൂർവവുമായ ഒരു സ്‌പോർട്‌സ് കാറായിരുന്നു പോർഷയുടെ ഈ സുന്ദരക്കുട്ടപ്പൻ. മിക്ക ഇംഗ്ലീഷ് ആക്ഷൻ സിനിമകളുടേയും ഭാഗമിയിട്ടുള്ള 993 ടോം ക്രൂസിന്റെ വാഹന ശേഖരത്തിലെ തലയെടുപ്പുള്ള കാറായി ഇന്നും കൂടെത്തന്നെയുണ്ട്. 402 bhp പവറിൽ 541 Nm torque ഉത്പാദിപ്പിക്കുന്ന 3.6 ലിറ്റർ എഞ്ചിനിലാണ് ഇത് വരുന്നത്. ടോം ക്രൂയിസിൻ്റെ ഉടമസ്ഥതയിലുള്ള കാറുകളുടെ ഒരു പ്രധാന ഭാഗമാണ് ഇതിന് 100,000 ഡോളറോളമാണ് വില വരുന്നത്.

ഷെവർലെ കോർവെറ്റ് C1: ടോം ക്രൂസിൻ്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വിൻ്റേജ് കാറാണിത്. 1953 നും 1962 നും ഇടയിൽ നിർമിച്ചിരുന്ന ഇതിന് അത്യപൂർവമായ 5.4 ലിറ്റർ എഞ്ചിനാണ് തുടിപ്പേകിയിരുന്നത്. 360 bhp പവറോളം വികസിപ്പിക്കാൻ പ്രാപ്‌തമാണിത്. വാഹനത്തിൻ്റെ ഏറ്റവും ശക്തമായ പതിപ്പായിരുന്നു ഇതെന്നതും ഷെവർലെ കോർവെറ്റിനെ സവിശേഷമാക്കുന്ന കാര്യമാണ്.

നിസാൻ 300ZX SCCA: ടോം ക്രൂസിൻ്റെ കാർ ശേഖരത്തിലെ JDM മോഡലാണ് നിസാന്റെ ഈ കാർ. 1985-ൽ ജാപ്പനീസ് വാഹന നിർമാതാക്കൾ പണിതിറക്കിയ ഒരു ജനപ്രിയ റേസിംഗ് കാറായിരുന്നുവിത്. 200 bhp നൽകുന്ന 3.0 ലിറ്റർ V6 എഞ്ചിനായിരുന്നു 300ZX SCCA. റേസിംഗ് ഡിഎൻഎയെ സൂചിപ്പിക്കുന്ന ടൂ-സീറ്റർ പതിപ്പായിരുന്നു ഇത്. ഹോളിവുഡ് താരത്തിന്റെ പക്കലുള്ള ഏറ്റവും സവിശേഷമായ വാഹനം എന്നതിനെ വിശേഷിപ്പിക്കാം.

1983 ബിഎംഡബ്ല്യു 3 സീരീസ് E30: ഇതിഹാസ താരത്തിന്റെ ശേഖരത്തിൽ ജർമൻ കാർ നിർമാതാക്കളിൽ നിന്നുള്ള ഏറ്റവും മികച്ച വാഹനങ്ങളിൽ ഒന്നായി അറിയപ്പെടുന്ന 3 സീരീസ് E30 മോഡലും ഇടംപിടിച്ചിട്ടുണ്ട്. കട്ട വണ്ടിഭ്രാന്തനായ ടോമിന് അതുല്യമായ കാറുകളെ തിരിച്ചറിയാനുള്ള പ്രത്യേക കഴിവുണ്ടെന്ന് ഈ കളക്ഷൻ കണ്ടാൽ തന്നെ മനസിലാക്കാമല്ലോ. 3.2 ലിറ്റർ എഞ്ചിനോടെ വരുന്ന ബിമ്മറിന് 4.32 മീറ്ററിലധികം നീളവും 2.57 മീറ്ററിലധികം വീൽബേസുമാണുള്ളത്.

1949 ബ്യൂക്ക് റോഡ്മാസ്റ്റർ: ടോം ക്രൂയിസിൻ്റെ ഏറ്റവും മികച്ച വിൻ്റേജ് കാറുകളിൽ ഒന്നായാണ് ബ്യൂക്ക് റോഡ്മാസ്റ്റർ അറിയപ്പെടുന്നത്. 1988-ൽ റെയിൻ മാൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഉഗ്രൻ മോഡലിനെ താരം സ്വന്തമാക്കുന്നത്. സ്വന്തം ഗരാജിലെ മറ്റേതൊരു കാറിലും നിന്ന് വ്യത്യസ്തമാണ് ഇതിൻ്റെ റോഡ് സാന്നിധ്യമെന്നതും പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഫോർഡ് എസ്‌കർഷൻ: അമേരിക്കകാരുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ഇതിഹാസ കാറുകളിൽ ഒന്നായിരുന്നു ഈ വലിയ എസ്‌യുവി. 310 bhp കരുത്തിൽ 576 Nm torque വരെ നൽകുന്ന ഭീമാകാരമായ 6.8 ലിറ്റർ 10 സിലിണ്ടർ എഞ്ചിനായിരുന്നു എസ്‌കർഷന്റെ ഹൃദയം. ഫോർ-വീൽ ഡ്രൈവുള്ള ഈ എഞ്ചിൻ 4-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയാണ് നിരത്തുകൾ കീഴടക്കാനായി എത്തിയിരുന്നത്.

More from DriveSpark

Article Published On: Monday, August 12, 2024, 17:41 [IST]
English summary
Hollywood actor tom cruise exotic car collection saleen mustang to bugatti veyron
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X