ഇതൊരു ഒന്നൊന്നര കോമ്പോയാണ്...! കുറഞ്ഞ വിലയും കിടലൻ യാത്രാ സുഖവും നൽകുന്ന കാറുകൾ

പലരുടേയും ചിരകാല സ്വപ്നങ്ങളിൽ ഒന്നാവാം ഒരു കാർ വാങ്ങുക എന്നത്. അതും പുത്തനൊരണ്ണം ആണെങ്കിൽ അതിന്റെ ഫീൽ ഒന്നുവേറെ തന്നെയാണ്. കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും കാറുകളുടെ സാന്നിധ്യം ഇന്ന് കാണാനുമാവും. സുഖകരമായി യാത്ര ചെയ്യുക എന്നതാണല്ലോ കാറുകളുടെ പ്രധാന ചുമതല. കൂടുതൽ യാത്രാ സുഖം നൽകുന്ന മോഡലുകൾ ബജറ്റ് സെഗ്മെന്റിൽ കുറവാണെന്നു വേണം പറയാൻ.

പ്രത്യേകിച്ച് ചുരുങ്ങിയ ബജറ്റുള്ളവർക്കൊക്കെ പണ്ട് ഇക്കാര്യം പാടെ ഉപേക്ഷിച്ച് വേണമായിരുന്നു ഒരു കാർ വാങ്ങാൻ. എന്നാൽ ഇപ്പോൾ കാര്യങ്ങളൊക്കെ വളരയധികം മാറിയെന്നു വേണം പറയാൻ. ആയതിനാൽ സാധാരണക്കാരനും ഇന്ന് യാത്രാ സുഖം നൽകുന്ന മോഡലുകൾ ചുരുങ്ങിയ ബജറ്റിനുള്ളിൽ നിഷ്പ്രയാസം കണ്ടെത്താനാവും. അത്തരം കംഫർട്ട് നിറഞ്ഞ യാത്രാ സുഖത്തിന്റെ കാര്യത്തിൽ മികവ് പുലർത്തുന്ന ചില പ്രധാന ബജറ്റ് കാറുകളെ നമുക്കൊന്നു പരിചയപ്പെട്ടാലോ?

ഇതൊരു ഒന്നൊന്നര കോമ്പോയാണ്...! കുറഞ്ഞ വിലയും കിടലൻ യാത്രാ സുഖവും നൽകുന്ന കാറുകൾ

ഹ്യുണ്ടായി i20: പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തെ കൂടുതൽ ആളുകളിലേക്ക് അടുപ്പിച്ച വിദ്വാനാണ് ദക്ഷിണ കൊറിയക്കാരനായ ഈ മിടുക്കൻ. ബ്രാൻഡിനായി രാജ്യത്ത് ഏറ്റവും കൂടുതൽ വിൽപ്പന നേടിയെടുക്കുന്ന മോഡലുകളിലൊന്നുമാണിത്. ഏറ്റവും പുതിയ തലമുറയിൽ i20 കൂടുതൽ സൗകര്യപ്രദവും വിശാലവുമാക്കാൻ കമ്പനി പ്രത്യേകം താത്പര്യം കാണിച്ചു. കാറിന്റെ മികച്ച സസ്‌പെൻഷൻ ട്യൂണിംഗ് സുഖപ്രദമായ യാത്രയാണ് ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നത്.

i20-യുടെ 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ്, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ബോസ് സൗണ്ട് സിസ്റ്റം, എയർ പ്യൂരിഫയർ, വയർലെസ് ചാർജിംഗ് ഇലക്ട്രിക് സൺറൂഫ് തുടങ്ങിയ ഫീച്ചറുകൾ സുഖപ്രദമായ യാത്രയ്ക്കൊപ്പം പ്രീമിയം ഫീലും നൽകുന്നുണ്ട്. ഏകദേശം 8.54 ലക്ഷം രൂപ മുതലാണ് കാറിന്റെ ഓൺ റോഡ് വില ആരംഭിക്കുന്നത് എന്നതിനാൽ കിടിലൻ കംഫർട്ട് ആഗ്രഹിക്കുന്നവർക്ക് തെരഞ്ഞെടുക്കാനാവുന്ന വാഹനമാണിത്.

ഇതൊരു ഒന്നൊന്നര കോമ്പോയാണ്...! കുറഞ്ഞ വിലയും കിടലൻ യാത്രാ സുഖവും നൽകുന്ന കാറുകൾ

ഹോണ്ട അമേസ്: ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കോംപാക്ട് സെഡാനുകളിൽ ഒന്നാണ് അമേസ്. മൊത്തത്തിൽ കാറിന് മികച്ച എർഗണോമിക്‌സ് ഉള്ളതിനാൽ യാത്രാ സുഖത്തിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ... സീറ്റുകൾ സുഖകരവും നല്ല സപ്പോർട്ടും തരുന്നവയുമാണ്. ലോംഗ് ഡ്രൈവുകൾക്ക് അനുയോജ്യമായ 420 ലിറ്റർ ബൂട്ട് സ്പേസും അമേസിന്റെ പ്രത്യേകതയാണ്. 8.88 ലക്ഷം രൂപയിൽ നിന്നാണ് കാറിന്റെ ഓൺറോഡ് വില ആരംഭിക്കുന്നത്.

നിസാൻ മാഗ്നൈറ്റ്: കോംപാക്‌ട് എസ്‍‌യുവി സെഗ്മെന്റിനെ ഇളക്കിമറിച്ച ജാപ്പനീസ് ബ്രാൻഡിന്റെ തുറുപ്പുഗുലാനാണ് മാഗ്നൈറ്റ് എന്ന സുന്ദരൻ. ഫാൻസി ഫീച്ചറുകളും താങ്ങാനാവുന്ന വിലയും കാരണം ആളുകളെ കൈയിലെടുത്ത ഈ വാഹനം യാത്രാ സുഖത്തിന്റെ കാര്യത്തിലും പുലിയാണ്. ഇതിനായി സുഗമമായ സസ്പെൻഷൻ സജ്ജീകരണമാണ് നിസാൻ സമ്മാനിച്ചിരിക്കുന്നത്. ഏകദേശം 7.04 ലക്ഷം രൂപ മുതൽ 12.73 ലക്ഷം രൂപ വരെയാണ് മാഗ്നൈറ്റിന്റെ എക്സ്ഷോറൂം വില വരുന്നത്.

ഇതൊരു ഒന്നൊന്നര കോമ്പോയാണ്...! കുറഞ്ഞ വിലയും കിടലൻ യാത്രാ സുഖവും നൽകുന്ന കാറുകൾ

സിട്രൺ C3: കോംപ്രമൈസുകൾ നടത്തി പഴികേട്ടുവെങ്കിലും യാത്രാസുഖം നൽകുന്ന കാര്യത്തിൽ മുന്നിട്ടുനിൽക്കുന്നൊരു കാറാണിത്. ഫ്രഞ്ച് ബ്രാൻഡിന്റെ കിടിലൻ സസ്പെൻഷൻ ക്രമീകരണമാണ് ഈ പട്ടികയിലേക്ക് C3 ക്രോസ്ഓവറിനെ ഉൾപ്പെടുത്താനുള്ള കാരണം. സുഖപ്രദമായ സീറ്റുകളും കാറിനെ ലെവലാക്കുന്നുണ്ട്. 7.04 ലക്ഷം രൂപയിൽ തുടങ്ങി 9.65 ലക്ഷം രൂപ വരെയാണ് ഇതിന്റെ ഓൺറോഡ് വില വരുന്നത്. ഈ ബജറ്റിൽ 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ഫോൺ കണക്റ്റിവിറ്റി തുടങ്ങിയ ഫീച്ചറുകളും കമ്പനി ഒരുക്കിയിട്ടുണ്ട്.

ടാറ്റ ടിയാഗോ: പ്രത്യേകിച്ച് പരിചയപ്പെടുത്തലുകളുടെ ആവശ്യമൊന്നുമില്ലാത്ത ഒരു എൻട്രി ലെവൽ കോംപാക്‌ട് ഹാച്ച്ബാക്കാണ് ടിയാഗോ. കുറഞ്ഞ വിലയിൽ സുഖസൗകര്യങ്ങളുള്ള യാത്ര വാഗ്ദാനം ചെയ്യുന്നതാണ് കാറിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്. വളരെ സുഖപ്രദമായ സോഫ്റ്റ് സീറ്റുകളുമായാണ് ടിയാഗോ എത്തുന്നത് എന്നതും എടുത്തു പറയേണ്ട കാര്യമാണ്. 6.59 ലക്ഷം രൂപ മുതൽ 9.15 ലക്ഷം രൂപ വരെയാണ് ഈ ഹാച്ചിന് മുടക്കേണ്ടി വരുന്ന ഓൺറോഡ് വില.

More from DriveSpark

Article Published On: Friday, March 3, 2023, 18:15 [IST]
English summary
Honda amaze to tata tiago affordable cars with top level comfortness
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X