പുത്തൻ ചട്ടങ്ങൾ പാരയായി! നിർത്തും മുമ്പ് ഈ സെഡാനുകൾ വാങ്ങിയാലോ?

ഭാരത് സ്റ്റേജ് VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം ഇന്ത്യയിൽ 2023 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരികയാണ്. RDE മാനദണ്ഡങ്ങളോ റിയൽ ഡ്രൈവിംഗ് എമിഷൻ മാനദണ്ഡങ്ങളോ വരുന്നതോടെ പല വാഹനങ്ങളും ഇന്ത്യൻ വിപണിയോടെ ബൈ ബൈ പറയാൻ തയാറെടുത്തു കഴിഞ്ഞു. വാഹനങ്ങൾ പുറന്തള്ളുന്ന മലിനീകരണ, ഇന്ധനക്ഷമത കണക്കുകൾ സാധാരണ ലബോറട്ടറി സാഹചര്യങ്ങളിൽ അല്ലാതെ യഥാർഥ സാഹചര്യങ്ങളിൽ വാഗ്‌ദാനം ചെയ്യുന്ന രീതിലേക്കാണ് ഇനി മാറാനിരിക്കുന്നത്.

മൈലേജ് 30 ഉണ്ടെന്നും പറഞ്ഞ് ഇപ്പോൾ കാറുകൾ വിൽക്കുന്ന സാഹര്യം പാടെ മാറും. യഥാർഥ സാഹചര്യങ്ങൾ വാഹനങ്ങൾ നൽകുന്ന കണക്കുകൾ മാത്രമാവും കമ്പനികൾക്ക് അവകാശപ്പെടാനാവുക. പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് പുറമേ, നിർമാതാക്കൾ പുതിയ സാങ്കേതികവിദ്യയിലേക്ക് ഗണ്യമായ തുക നിക്ഷേപിക്കുകയും നിലവിലുള്ള എഞ്ചിൻ പരിഷ്ക്കരിക്കുകയും ചെയ്യേണ്ടി വരും. ഏതാണ്ട് ആദ്യ ബിഎസ്-VI കാലഘട്ടത്തിന് സമാനനമായി പല മോഡലുകളും വിപണിയിൽ നിന്നും പടിയിറങ്ങാൻ തയാറെടുത്തു കഴിഞ്ഞു. പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഡീസൽ കാറുകളുടെ എണ്ണം ഗണ്യമായി കുറയും.

പുത്തൻ ചട്ടങ്ങൾ പാരയായി! നിർത്തും മുമ്പ് ഈ സെഡാനുകൾ വാങ്ങിയാലോ?

ചെറിയ ശേഷിയുള്ള ഡീസൽ എഞ്ചിനുകൾ ഘട്ടംഘട്ടമായി നിർത്തലാക്കപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ പുതിയ മാനദണ്ഡങ്ങൾ ചിത്രത്തിൽ വരുന്നതിന് മുമ്പ് നിർത്തലാക്കിയേക്കാവുന്ന ചില മോഡലുകളെ നമുക്ക് പരിചയപ്പെടാം. മാത്രമല്ല, അവ അന്യം നിന്നു പോവുന്നതിനു മുമ്പ് വാങ്ങാനാവുന്ന ചില കിടിലൻ സെഡാനുകളെയും ഇക്കൂട്ടത്തിൽ എടുത്തുപറയുന്നുണ്ട്. ഒരു കോംപാക്‌ട് ഡീസൽ സെഡാനോ മിഡ്-സൈസ് സെഡാനോ വാങ്ങാൻ ആഗ്രഹിക്കുന്നയാളാണ് നിങ്ങൾ എങ്കിൽ ഈ അവസരം ഇപ്പോൾ മുതലാക്കാവുന്നതാണ്.

ഹോണ്ട സിറ്റി പെട്രോൾ

സിറ്റി സെഡാന്റെ നാലാം തലമുറ മോഡലിന്റെ പെട്രോൾ വേരിയന്റുകൾ ഏപ്രിൽ മാസത്തോടു കൂടി നിർത്തലാക്കാനാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയുടെ പദ്ധതി. SV, V എന്നീ രണ്ട് വേരിയന്റുകളിൽ മാത്രം വിൽപ്പനയ്‌ക്കെത്തുന്ന നാലാംതലമുറ പൂർണമായും ഒഴിവാക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. 1.5 ലിറ്റർ പെട്രോൾ എഞ്ചിനും 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനിലും ലഭ്യമാവുന്ന കാറിന് ഏകദേശം 17.4 കിലോമീറ്റർ മൈലേജാണ് ബ്രാൻഡ് അവകാശപ്പെടുന്നത്. 9.49 ലക്ഷം രൂപ മുതൽ 9.99 ലക്ഷം രൂപ വരെയാണ് ഇവയ്ക്ക് മുടക്കേണ്ടി വന്നേക്കാവുന്ന എക്സ്ഷോറൂം വില.

പുത്തൻ ചട്ടങ്ങൾ പാരയായി! നിർത്തും മുമ്പ് ഈ സെഡാനുകൾ വാങ്ങിയാലോ?

ഹോണ്ട സിറ്റി ഡീസൽ

അഞ്ചാം തലമുറ ഹോണ്ട സിറ്റിയിലെ ഡീസൽ എഞ്ചിൻ പതിപ്പുകളും ഇന്ത്യയോട് ഗുഡ്ബൈ പറയുകയാണ്. ഏപ്രിലിനു ശേഷം കാറിലെ പെട്രോൾ മോഡലുകൾ വിപണിയിൽ ഉണ്ടാവുമെങ്കിലും 1.5 ലിറ്റർ i-DTEC ഡീസൽ എഞ്ചിൻ ജാപ്പനീസ് ബ്രാൻഡ് നിർത്തലാക്കും. 24.1 കിലോമീറ്റർ മൈലേജുള്ള മോഡൽ പിൻവാങ്ങുന്നത് ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാവും. V, VX, ZX എന്നിങ്ങനെ മൂന്നു വേരിയന്റുകളിലാണ് കാർ വിപണിയിലുള്ളത്. മോഡൽ ഇപ്പോൾ വാങ്ങാനാണെങ്കിൽ 13.73 ലക്ഷം രൂപ മുതൽ 15.52 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയായി നൽകിയാൽ മതിയാവും.

ഹ്യുണ്ടായി വേർണ

എസ്‌യുവി മോഡലുകൾ അരങ്ങുവാഴുന്നതിനു മുമ്പ് ഹ്യുണ്ടായിയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിയുന്ന മോഡലുകളിൽ ഒന്നായിരുന്നു വേർണ. കിടിലൻ പെർഫോമൻസുള്ള ഡീസൽ എഞ്ചിനുകൾ തന്നെയായിരുന്നു ഈ പ്രീമിയം സി-സെഗ്മെന്റ് സെഡാന്റെ പ്രധാന ഹൈലൈറ്റ്. ഒരു ഡീസൽ എഞ്ചിനുമായി ജോടിയാക്കിയ ഓട്ടോമാറ്റിക് ഗിയർബോക്സുമായി വരുന്ന ഒരേയൊരു സെഡാൻ മോഡൽ കൂടിയാണിത്. S+, SX, SX(AT), SX(O), SX(O)AT എന്നിങ്ങനെ അഞ്ച് വെർണ ഡീസൽ വകഭേദങ്ങൾ വിൽപ്പനയിലുണ്ട്.

പുത്തൻ ചട്ടങ്ങൾ പാരയായി! നിർത്തും മുമ്പ് ഈ സെഡാനുകൾ വാങ്ങിയാലോ?

ഇവയെല്ലാം ഏപ്രിൽ മാസത്തോടെ പിൻവാങ്ങുമെന്നത് ഡീസൽ കാറുകളെ പ്രണയിക്കുന്നവർക്കുള്ള വലിയ തിരിച്ചടിയാവും. 11.28 ലക്ഷം രൂപ മുതൽ 15.73 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി വേർണ ഡീസൽ പതിപ്പുകൾക്ക് ഇന്ത്യയിൽ ഇപ്പോൾ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഹോണ്ടയ്ക്ക് സമാനമായി, പുതിയ തലമുറ വേർണയെ ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഹ്യുണ്ടായിയും പദ്ധതിയിടുന്നുണ്ട്. എന്നാൽ ഇതിൽ ഡീസൽ എഞ്ചിൻ ഓപ്ഷൻ ഉണ്ടാവുമോ എന്ന കാര്യം ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

സ്കോഡ ഒക്‌ടാവിയ

ഒരു കാലത്ത് സെഡാനുകളുടെ രാജാവായി അറിയപ്പെട്ടിരുന്ന മോഡലായിരുന്നു സ്കോഡ ഒക്‌ടാവിയ. കാലംമാറിയപ്പോൾ ഈ പടക്കുതിര അൽപം ലക്ഷ്വറി വാഹനമായെന്നു മാത്രം. ഇന്നും പേരിനും പെരുമയ്ക്കും ഒരു കോട്ടവും തട്ടാത്ത എക്‌സിക്യൂട്ടീവ് സെഡാനും ഏപ്രിലിൽ വിടവാങ്ങും. മുന്നിലും പിന്നിലും ഒരേ പോലെ യാത്ര സുഖം നൽകുന്ന കിടിലൻ മോഡലാണിത്. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുള്ള 2.0 ലിറ്റർ TSI എഞ്ചിനാണ് ഒക്ടാവിയയ്ക്ക് ലഭിക്കുന്നത്. സ്റ്റൈൽ, L&K എന്നിങ്ങനെ രണ്ട് വേരിയന്റുകളിലെത്തുന്ന പുതിയ ഒക്ടാവിയക്ക് 31.70 ലക്ഷം മുതൽ 35.41 ലക്ഷം രൂപയാണ് ഇന്ത്യയിലെ വില.

പുത്തൻ ചട്ടങ്ങൾ പാരയായി! നിർത്തും മുമ്പ് ഈ സെഡാനുകൾ വാങ്ങിയാലോ?

സ്കോഡ സൂപ്പർബ്

വളരെക്കാലമായി ഇന്ത്യൻ വിപണിയിലെ സാന്നിധ്യമാണ് സൂപ്പർബ്. ആളുകൾ അതിവേഗം എസ്‌യുവികളിലേക്ക് മാറിയതോടെ പലരും മറന്നുപോയൊരു വാഹനമാണ് ഒക്‌ടാവിയയുടെ ചേട്ടനായി വരുന്ന സൂപ്പർബ്. സ്‌പോർട്ട്‌ലൈൻ L&K എന്നിങ്ങനെ രണ്ട് വകഭേദങ്ങൾ തന്നെയാണ് പ്രീമിയം സെഡാൻ ലൈനപ്പിലും കാണാനാവുന്നത്.

39.52 ലക്ഷം രൂപ മുതൽ 44 ലക്ഷം രൂപ വരെ ചെലവ് വരുന്ന സ്കോഡയുടെ ഈ കാറിന് 2.0 ലിറ്റർ TSI പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. ലക്ഷ്വറി ഫീച്ചറുകളാലും മികച്ച പെർഫോമൻസിനാലും സമ്പന്നമായ മോഡൽ നിർത്തലാക്കുന്നതിനു മുമ്പ് ഒന്ന് വാങ്ങിയാൽ കാലങ്ങളോളം ഒരു പ്രശ്നവും കൂടാതെ കൊണ്ടുനടക്കാനാവും. പുതിയ എമിഷൻ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് ഇത് ഘട്ടം ഘട്ടമായി നിർത്തലാക്കാനാണ് സാധ്യത.

More from DriveSpark

Article Published On: Monday, February 13, 2023, 8:30 [IST]
English summary
Honda city to skoda octavia top sedan models going to discontinue from 2023 april
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X