കൊവിഡ്-19 വ്യാപനം തടയാൻ ഫുൾ ബോഡി ഡിസിൻഫക്ഷൻ ചാനൽ അവതരിപ്പിച്ച് ഹോങ്കോംഗ് വിമാനത്താവളം

കൊവിഡ്-19 വ്യാപനത്തിന്റെ അപകടസാധ്യത കുറയ്ക്കുന്നതിന് ഹോങ്കോംഗ് വിമാനത്താവളം ഒരു ഫുൾ ബോഡി ഡിസിൻഫക്ഷൻ ചാനലും ക്ലീനിംഗ് റോബോട്ടുകളും ഉൾപ്പെടെ നിരവധി പുതിയ സാനിറ്റൈസേഷൻ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നു.

കൊവിഡ്-19 വ്യാപനം തടയാൻ ഫുൾ ബോഡി ഡിസിൻഫക്ഷൻ ചാനൽ അവതരിപ്പിച്ച് ഹോങ്കോംഗ് വിമാനത്താവളം

ഒരു ടെലിഫോൺ ബൂത്തിന് സമാനമായ വലിപ്പമുള്ള ഒരു ക്യാബിനാണ് ഈ ഡിസിൻഫെക്ഷൻ ചാനൽ. ഇതിൽ ഉപയോക്താക്കൾക്ക് 40 സെക്കൻഡിനുള്ളിൽ അണുവിമുക്തമാക്കലും ശുചീകരണ നടപടികളും പൂർത്തിയാക്കാൻ കഴിയുകമെന്ന് ഹോങ്കോംഗ് എയർപോർട്ട് അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.

കൊവിഡ്-19 വ്യാപനം തടയാൻ ഫുൾ ബോഡി ഡിസിൻഫക്ഷൻ ചാനൽ അവതരിപ്പിച്ച് ഹോങ്കോംഗ് വിമാനത്താവളം

ഫോട്ടോകാറ്റലിസ്റ്റിന്റെയും നാനോനെഡിലുകളുടെയും സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മനുഷ്യശരീരത്തിലും വസ്ത്രത്തിലുമുള്ള വൈറസിനെയും ബാക്ടീരിയയെയും വിദൂരമായി നശിപ്പിക്കാൻ കഴിയുന്ന ആന്റിമൈക്രോബയൽ കോട്ടിംഗ് ഈ സൗകര്യത്തിന്റെ ആന്തരിക ഉപരിതലത്തിൽ സജ്ജീകരിച്ചിരിക്കുന്നു.

MOST READ: കൊവിഡ്-19 വില്ലനായി; മഹീന്ദ്ര XUV300 സ്‌പോര്‍ട്‌സ് വിപണിയില്‍ എത്തുന്നത് വൈകും

കൊവിഡ്-19 വ്യാപനം തടയാൻ ഫുൾ ബോഡി ഡിസിൻഫക്ഷൻ ചാനൽ അവതരിപ്പിച്ച് ഹോങ്കോംഗ് വിമാനത്താവളം

ഇത്തരത്തിലുള്ള സൗകര്യങ്ങളും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമാണ് ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളം.

കൊവിഡ്-19 വ്യാപനം തടയാൻ ഫുൾ ബോഡി ഡിസിൻഫക്ഷൻ ചാനൽ അവതരിപ്പിച്ച് ഹോങ്കോംഗ് വിമാനത്താവളം

നിലവിൽ, വിമാനത്താവളത്തിൽ ക്വാറൻന്റൈൻ ചുമതല വഹിക്കുന്ന പൊതുജനാരോഗ്യ ഉദ്യോഗസ്ഥരാണ് ഡിസിൻഫക്ഷൻ ചാനൽ ഉപയോഗിക്കുന്നത്.

MOST READ: കൊവിഡ് ദുരിതാശ്വാസത്തിന് ഓൺലൈൻ ലേലത്തിനൊരുങ്ങി ഹാർലി ഡേവിഡ്‌സൺ

കൊവിഡ്-19 വ്യാപനം തടയാൻ ഫുൾ ബോഡി ഡിസിൻഫക്ഷൻ ചാനൽ അവതരിപ്പിച്ച് ഹോങ്കോംഗ് വിമാനത്താവളം

വിമാനത്താവളത്തിലെ പൊതു സ്ഥലങ്ങളും യാത്രക്കാരുടെ സൗകര്യങ്ങളും പൂർണ്ണമായി അണുവിമുക്തമാക്കുന്നതിന് ഓട്ടോണമസ് ക്ലീനിംഗ് റോബോട്ടുകളേയും ഉപയോഗിച്ചിട്ടുണ്ട്.

കൊവിഡ്-19 വ്യാപനം തടയാൻ ഫുൾ ബോഡി ഡിസിൻഫക്ഷൻ ചാനൽ അവതരിപ്പിച്ച് ഹോങ്കോംഗ് വിമാനത്താവളം

അൾട്രാവയലറ്റ് ലൈറ്റ് സ്റ്റെറിലൈസർ, എയർ സ്റ്റെറിലൈസർ എന്നിവ ഉൾക്കൊള്ളുന്ന സിലിണ്ടർ റോബോട്ടുകൾ പൊതു ടോയ്‌ലറ്റുകളിലും ടെർമിനൽ കെട്ടിടത്തിലെ പ്രധാന ഓപ്പറേറ്റിംഗ് ഏരിയകളിലും പ്രവർത്തിക്കുന്നു.

MOST READ: ഈസ്റ്റ് കോസ്റ്റ് ഡിഫെൻഡേർസ് ഒരുക്കിയ ക്ലാസിക്ക് ഇലക്ട്രിക് ലാൻഡ് റോവർ ഡിഫെൻഡർ

കൊവിഡ്-19 വ്യാപനം തടയാൻ ഫുൾ ബോഡി ഡിസിൻഫക്ഷൻ ചാനൽ അവതരിപ്പിച്ച് ഹോങ്കോംഗ് വിമാനത്താവളം

റോബോട്ടുകൾക്ക് സ്വയം ചുറ്റിക്കറങ്ങാനും വായു വസ്തുകളുടെ ഉപരിതലങ്ങൾ എന്നിവയുടെ ഉൾപ്പെടെ 99.99 ശതമാനം ബാക്ടീരിയകളെയും മറ്റും വെറും 10 മിനിറ്റിനുള്ളിൽ അണുവിമുക്തമാക്കാൻ കഴിയും.

കൊവിഡ്-19 വ്യാപനം തടയാൻ ഫുൾ ബോഡി ഡിസിൻഫക്ഷൻ ചാനൽ അവതരിപ്പിച്ച് ഹോങ്കോംഗ് വിമാനത്താവളം

കൂടാതെ, ചെക്ക്-ഇൻ കൗണ്ടറുകൾ, ബാഗേജ് ട്രോളികൾ, എലിവേറ്റർ ബട്ടണുകൾ എന്നിവയുൾപ്പെടെ എല്ലാ യാത്രാ സൗകര്യങ്ങളിലും ആന്റിമൈക്രോബയൽ കോട്ടിംഗ് പ്രയോഗിക്കുന്നതിനുള്ള പൈലറ്റ് പരിശോധനയും എയർപോർട്ട് അതോറിറ്റി നടത്തുന്നു.

MOST READ: കൊറോണയ്ക്ക് നോ എൻട്രി; HEPA എയർ പ്യൂരിഫയറുമായി എത്തുന്ന അഞ്ച് കാറുകൾ

കൊവിഡ്-19 വ്യാപനം തടയാൻ ഫുൾ ബോഡി ഡിസിൻഫക്ഷൻ ചാനൽ അവതരിപ്പിച്ച് ഹോങ്കോംഗ് വിമാനത്താവളം

മെയ് മാസത്തിൽ ലോക്ക്ഡൗണ്‍ പൂർത്തിയായ ശേഷം, ഈ സംവിധാനങ്ങൾ ഒരു ദീർഘകാല സാനിറ്റൈസ്ഷൻ പ്രക്രിയ്ക്കായി നടപ്പാക്കുന്നത് പരിഗണിക്കും. 1,037 കൊറോണ വൈറസ് കേസുകളാണ് ഇതുവരെ ഹോങ്കോംഗിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Most Read Articles

Malayalam
English summary
HongKong Airport introduces full body disinfection channel to fight agianst corona virus. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X