കൊവിഡ്-19 വില്ലനായി; മഹീന്ദ്ര XUV300 സ്‌പോര്‍ട്‌സ് വിപണിയില്‍ എത്തുന്നത് വൈകും

15-ാമത് ഓട്ടോ എക്‌സ്‌പോയിലാണ് മഹീന്ദ്ര XUV300 സ്‌പോര്‍ട്‌സ് T-GDI പതിപ്പിനെ അവതരിപ്പിച്ചത്. ഈ വര്‍ഷം ഏപ്രില്‍ മാസത്തോടെ വാഹനം വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്.

കൊവിഡ്-19 വില്ലനായി; മഹീന്ദ്ര XUV300 സ്‌പോര്‍ട്‌സ് വിപണിയില്‍ എത്തുന്നത് വൈകും

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതുണ്ടാകില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. വാഹനം വിപണിയില്‍ എത്തുന്നത് വൈകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ പുതിയ തീയതി സംബന്ധിച്ച് ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

കൊവിഡ്-19 വില്ലനായി; മഹീന്ദ്ര XUV300 സ്‌പോര്‍ട്‌സ് വിപണിയില്‍ എത്തുന്നത് വൈകും

ബിഎസ് VI നിലവാരത്തിലുള്ള 1.2 ലിറ്റര്‍ ത്രി സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ GDI എഞ്ചിനാകും വാഹത്തിന് കരുത്തേകുക. ഈ എഞ്ചിന്‍ 130 bhp കരുത്തും 230 Nm torque ഉം ഉത്പാദിപ്പിക്കും.

MOST READ: കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച വിൽപ്പന നേടിയ എംപിവികൾ

കൊവിഡ്-19 വില്ലനായി; മഹീന്ദ്ര XUV300 സ്‌പോര്‍ട്‌സ് വിപണിയില്‍ എത്തുന്നത് വൈകും

ഇത് നിലവിലെ എഞ്ചിനേക്കാള്‍ 20 bhp കരുത്തും 30 Nm torque ഉം കൂടുതല്‍ സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. എന്നാല്‍ ഭാവിയില്‍ എഎംടി പതിപ്പും വിപണിയില്‍ എത്തിയേക്കും.

കൊവിഡ്-19 വില്ലനായി; മഹീന്ദ്ര XUV300 സ്‌പോര്‍ട്‌സ് വിപണിയില്‍ എത്തുന്നത് വൈകും

നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പുമായി താരതമ്യം ചെയ്താല്‍ ഡിസൈനില്‍ മാറ്റമൊന്നും തന്നെയില്ല. എങ്കിലും ചില കോസ്‌മെറ്റിക് മാറ്റങ്ങളാണ് വാഹനത്തെ വ്യത്യസ്തമാക്കുന്നത്.

MOST READ: ബോളിവുഡ് താരങ്ങളും അവരുടെ അത്യാഢംബര വാനിറ്റി വാനുകളും

കൊവിഡ്-19 വില്ലനായി; മഹീന്ദ്ര XUV300 സ്‌പോര്‍ട്‌സ് വിപണിയില്‍ എത്തുന്നത് വൈകും

ബോണറ്റിലെയും വശങ്ങളിലെയും ഗ്രാഫിക്സ് ഡിസൈനുകളും, ബ്രേക്ക് കലിപ്പേഴ്സിലെ ചുവപ്പ് ഇന്‍സേര്‍ട്ടും എല്ലാം വാഹനത്തിന് ഒരു സ്പോര്‍ട്ടി പകിട്ട് നല്‍കുന്നു എന്നുവേണം പറയാന്‍. വാഹനത്തിന്റെ അകത്തളത്തിലും ചില മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൊവിഡ്-19 വില്ലനായി; മഹീന്ദ്ര XUV300 സ്‌പോര്‍ട്‌സ് വിപണിയില്‍ എത്തുന്നത് വൈകും

സ്റ്റിയറിങ് വീല്‍, സെന്‍ട്രല്‍ കണ്‍സോള്‍, എസി വെന്റുകള്‍ക്ക് ചുറ്റുമുള്ള ചുവന്ന ഇന്‍സേര്‍ട്ടുകള്‍, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം എന്നിവയെല്ലാം പുതിയ വാഹനത്തിന്റെ സവിശേഷതയാണ്.

MOST READ: ഒക്ടാവിയ RS245 ഇന്ത്യയില്‍ വിറ്റു തീര്‍ന്നെന്ന് സ്‌കോഡ

കൊവിഡ്-19 വില്ലനായി; മഹീന്ദ്ര XUV300 സ്‌പോര്‍ട്‌സ് വിപണിയില്‍ എത്തുന്നത് വൈകും

ഏഴ് എയര്‍ബാഗുകള്‍, ഇബിഡിയോടുകൂടിയ എബിഎസ്, ഫ്രണ്ട്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നിവയെല്ലാം കാറിന്റെ സുരക്ഷാ സംവിധാനങ്ങളായി വാഗ്ദാനം ചെയ്യും.

കൊവിഡ്-19 വില്ലനായി; മഹീന്ദ്ര XUV300 സ്‌പോര്‍ട്‌സ് വിപണിയില്‍ എത്തുന്നത് വൈകും

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 12 ലക്ഷം രൂപയ്ക്ക് മുകളില്‍ വാഹനത്തിന് വില പ്രതീക്ഷിക്കാം. വിപണിയില്‍ ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, മാരുതി സുസുക്കി വിറ്റാര ബ്രെസ തുടങ്ങിയ മോഡലുകളാണ് ഈ വാഹനത്തിന്റെ എതിരാളികള്‍.

MOST READ: കൊറോണയ്ക്ക് നോ എൻട്രി; HEPA എയർ പ്യൂരിഫയറുമായി എത്തുന്ന അഞ്ച് കാറുകൾ

കൊവിഡ്-19 വില്ലനായി; മഹീന്ദ്ര XUV300 സ്‌പോര്‍ട്‌സ് വിപണിയില്‍ എത്തുന്നത് വൈകും

ഈ പതിപ്പിനൊപ്പം XUV300 -യുടെ ഇലക്ട്രിക്ക് പതിപ്പിനെയും മഹീന്ദ്ര, എക്സ്പോയില്‍ അണിനിരത്തിയിരുന്നു. 2021 -ഓടെ മോഡലിനെ യാഥാര്‍ത്ഥ്യമാക്കാനാണ് കമ്പനിയുടെ നീക്കം. രണ്ടു വകഭേദങ്ങളായിരിക്കും പ്രൊഡക്ഷന്‍ പതിപ്പ് പുറത്തിറങ്ങുക.

Most Read Articles

Malayalam
English summary
Mahindra XUV300 Sportz Launch Delayed Due To Coronavirus. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X