കാര്‍ ഡിസൈന്‍ ചെയ്യുന്നതെങ്ങനെ?
ശില്‍പം എന്നതിന് വിക്കീപീഡിയ ഏതാണ്ട് ഇങ്ങനെ നിര്‍വചനം നല്‍കുന്നു:"ത്രിമാനരൂപങ്ങളുടെ കലയാണ് ശില്‍പം. കല്ല്, ദ്രവ്യം, മരം എന്നിവയില്‍ കൊത്തിയോ പടുത്തോ ഉണ്ടാക്കുന്നതാണ് പരമ്പരാഗത ശില്‍പ നിര്‍മാണ ശൈലി. എന്നാല്‍ ആധുനിക കാലത്ത് ഏത് അസംസ്കൃത വസ്തു ഉപയോഗിച്ചും ശില്‍പമുണ്ടക്കാനുള്ള സ്വാതന്ത്യം അംഗീകരിക്കപ്പെട്ടിട്ടുണ്ട്." - കാര്‍ ഒരു ശില്‍പമാണെന്നതിന് ഇതില്‍പരം ഒരു തെളിവു വേണ്ട.
എങ്കിലും കാറിനെ ശില്‍പം എന്ന് വിശേഷിപ്പിച്ചാല്‍ മുഖം ചുളിക്കുന്നവരുടെ എണ്ണം കൂടുതലാണ്. ഇതിന് കാരണം അതിന്‍റെ പ്രായോഗിക ഉപയോഗമൂല്യം കൂടുതലാണ് എന്നതായിരിക്കാം. വഴിയരുകിലോ ജംഗ്ഷനുകള്‍ക്ക് ഒത്ത നടുവിലോ കാക്കകളുടെ അമേദ്യാഭിഷേകമേറ്റ് നില്‍ക്കുന്ന ശില്‍പങ്ങള്‍ കാറുകളെപ്പോലെ നിരവധിയൊന്നും കാണാന്‍ കഴിയില്ല. എന്നാല്‍ മാരുതി സുസുക്കി സ്വിഫ്റ്റ് എന്ന മനോഹരമായ കാര്‍ ശില്‍പത്തിന് മാസത്തില്‍ ഒരു 20,000 പകര്‍പ്പെങ്കിലും ഇറങ്ങുന്നു.

കാര്‍ കമ്പനികളും ഒരു ശില്‍പം എന്ന നിലയില്‍ കാറുകളെ അവതരിപ്പിക്കാന്‍ മെനക്കെടാറില്ല. എന്നിരിക്കിലും കാര്‍ പ്രണയികള്‍ ഈ ശില്‍പ ഭംഗികളെ എക്കാലത്തും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രശസ്ത ചിത്രകാരന്‍ എംഎഫ് ഹുസൈന്‍ സ്പോര്‍ട്സ് കാറുകളെ അളവറ്റ് സ്നേഹിച്ചിരുന്നു. ഒരു ശില്‍പം സ്വന്തമാക്കുന്ന അതേ മാനസികാവസ്ഥയാണ് കാര്‍ വാങ്ങുമ്പോള്‍ തനിക്കെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഒരു കാര്‍ കാറിന്‍റെ രൂപത്തിലായി പുറത്തിറങ്ങുന്നതിനു പിന്നിലുള്ള അധ്വാനത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? നിരവധി പ്രക്രിയകളിലൂടെയുള്ള കാര്‍ ശില്‍പരൂപകല്‍പനയുടെ സഞ്ചാരങ്ങള്‍ അടുത്ത താളില്‍ വായിക്കാം.


Click it and Unblock the Notifications








