കാര്‍ ശില്‍പം രൂപപ്പെടുത്തല്‍
ചിത്രകലയും ശില്‍പകലയും ആധുനിക സാങ്കേതികതയുമെല്ലാം യോജിച്ചു പ്രവര്‍ത്തിക്കുന്ന ഒരിടമാണ് കാര്‍ ഡിസൈനറുടെ സ്റ്റുഡിയോ എന്നു പറയാം. പേപ്പര്‍, പെയിന്‍റ്, മാര്‍ക്കറുകള്‍, ചോക്ക്, പെന്‍സില്‍, ഫോട്ടോഷോപ്പ്, ഇല്ലസ്ട്രേറ്റര്‍, കളിമണ്ണ് തുടങ്ങിയവയുടെ ഒരു കലര്‍പ്പാണ് കാര്‍ രൂപകല്‍പന. ഒരു കാര്‍ ഡിസൈനറായ ല്യൂസിയാനോയുടെ വാക്കുകള്‍ കേള്‍ക്കുക:
"എല്ലാ ഡിസൈനര്‍ക്കും പ്രത്യേകം തയ്യാര്‍ ചെയ്ത ഒരു ജോലി ഇടമുണ്ട്. വലിപ്പോടു കൂടിയ മനോഹരമായ വലിയ ഡസ്കു് സജ്ജീകരിച്ചിട്ടുണ്ടായിരിക്കും. നല്ല തെളിച്ചമുള്ള ഒരു ലാമ്പും കമ്പനി നല്‍കുന്നു. ഒരു എര്‍ഗണോമിക് ചെയറും കൂടെയുണ്ട്. ചുവരുകളിലും മറ്റും നിരവധി ഇല്ലസ്ട്രേഷനുകള്‍ ഇടം പിടിച്ചിരിക്കും. അഞ്ചും ആറും മീറ്റര്‍ നീളമുള്ള ചിത്രങ്ങള്‍ പ്രിന്‍റ് ചെയ്തെടുക്കാന്‍ ശേഷിയുള്ള പ്രിന്‍ററും ഡിസൈനര്‍ സ്റ്റുഡിയോയില്‍ സജ്ജീകരിക്കുന്നു."

കാര്‍ കണ്‍സെപ്റ്റുകള്‍ പലതരത്തിലുണ്ട്. ഫ്യൂച്ചറിസ്റ്റിക് ഡിസൈനുകള്‍ എന്ന പേരില്‍ വരുന്ന പല കണ്‍സെപ്റ്റുകളും നിരത്തിലെത്തുക പതിവില്ല. അവ ഭാവിയിലേക്കുള്ള കാര്‍ നിര്‍മാതാവിന്‍റെ കുതിപ്പിന്‍റെ അടയാളങ്ങളായി നിലനില്‍ക്കുന്നു. ഇവ അതാത് കാലത്തെ ജീവിതരീതിയെ പരിഗണിച്ച് നിര്‍മിച്ചതാവണമെന്നുമില്ല.
കാര്‍ ഡിസൈനിംഗിന്‍റെ തുടക്കം മറ്റേതു കാര്യത്തിന്‍റെയുമെന്ന പോലെ ചര്‍ച്ചകളില്‍ നിന്നാണ്. ഉപഭോക്താവിന്‍റെ ആവശ്യം, ആധുനികമായ പ്രതിച്ഛായ നല്‍കല്‍, ബജറ്റ്, തുടങ്ങി നിരവധി വിഷയങ്ങള്‍ ഇവിടെ ചര്‍ച്ചക്കെടുക്കുന്നു. ഇവയില്‍ നിന്ന് ഉരുത്തിരിഞ്ഞുവരുന്ന പൊതു ധാരണകളെ അടിസ്ഥാനമാക്കി ഡിസൈനര്‍മാര്‍ ജോലി തുടങ്ങുന്നു.


Click it and Unblock the Notifications








