പെന്‍സിലും കളിമണ്ണും
ജോലിയുടെ തുടക്കം പെന്‍സിലും കടലാസും ഉപയോഗിച്ചു തന്നെയാണ്. ഫ്രീ സ്കെച്ചുകളില്‍ തുടങ്ങി കണക്കുകൂട്ടലുകളോടെ നടത്തുന്ന സ്കെച്ചുകള്‍ വരെ അത് പുരോഗമിക്കുന്നു.
ഈ സ്കെച്ചുകളില്‍ നിന്ന് സ്വീകാര്യമായ ഒരു ഇമേജ് സൃഷ്ടിക്കപ്പെടുന്നു. അതിന്‍റെ കളിമണ്‍ മിനിയേച്ചര്‍ രൂപം സൃഷ്ടിക്കലാണ് അടുത്തപടി.

ഇവയെ ആസ്പദമാക്കി ഒരു ത്രിമാന കമ്പ്യൂട്ടര്‍ ഇമേജ് സൃഷ്ടിക്കുന്നു. ഇതില്‍ വാഹനത്തിന്‍റെ എയ്റോഡൈനമിക്സ് അടക്കമുള്ള വിഷയങ്ങള്‍ ഗൗരവത്തോടെ പരിഗമിക്കുന്നു. ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നു.
ഒരു 5 ആക്സിസ് മില്ലിംഗ് മെഷീന്‍ ഉപയോഗിച്ച് കാറിന്‍റെ ശരിയായ വലിപ്പത്തിലുള്ള മോഡല്‍ നിര്‍മിച്ചെടുക്കുന്നു. ഇതില്‍ ഡിസൈനര്‍മാര്‍ ആവശ്യമായ മാറ്റങ്ങള്‍ നേരിട്ട് കൈകള്‍ കൊണ്ട് വരുത്തുന്നു.
കാര്‍ രൂപകല്‍പനയുടെ ഘട്ടങ്ങള്‍ നേരിട്ട് പറഞ്ഞുപോരികയായിരുന്നു ഇതുവരെ. ഈ ഘട്ടങ്ങള്‍ക്കിടയില്‍ ശില്‍പികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളോ അനുഭൂതികളോ സന്തോഷങ്ങളോ പരാമര്‍ശിച്ചിട്ടില്ല. അത് നമ്മുടെയെല്ലാം പരിധിക്കപ്പുറമാണല്ലോ.


Click it and Unblock the Notifications








