ഡ്രൈവിംഗ് സ്‌മൂത്താക്കാം, കാറിന്റെ വീൽ അലൈൻമെന്റ് തനിയെ ക്രമീകരിക്കാം
ഒരു ആഢംബര വസ്‌തു എന്നതിൽ നിന്നും അത്യാവിശ്യ വസ്‌തുമായി കാറുകൾ മാറിയത് അതിവേഗമായിരുന്നു. ഇന്ന് മിക്ക വീടുകളിലും കാറുകൾ സ്വന്തമായി ഉപയോഗിക്കാൻ തുടങ്ങിയിട്ടുള്ള കാലമാണ്. കൊവിഡിന് ശേഷം പ്രത്യേകിച്ചും ആളുകൾ സ്വന്തം വാഹനത്തിൽ യാത്ര ചെയ്യാനാണ് പലപ്പോഴും ആഗ്രഹിക്കുന്നതു തന്നെ.

എന്നാൽ അധിക ചെലവുകളൊന്നുമില്ലാതെ ഒരു വാഹനം കൊണ്ടുനടക്കുക എന്നത് വളരെ ശ്രമകരമായ കാര്യം തന്നെയാണ്. കൃത്യമായി സർവീസ് ചെയ്യുകയും മെയിന്റനെൻസുകൾ പൂർത്തീകരിക്കുകയും ചെയ്‌താൽ തന്നെ കാറുമായി ബന്ധപ്പെട്ട പല തലവേദനകളും നമുക്ക് ഒഴിവാക്കാനാവും.

ശരിക്കും പറഞ്ഞാൽ കാറുകൾ കൃത്യമായി മെയിന്റനെൻസ് ചെയ്‌ത് കൊണ്ടുനടക്കാനുള്ള അവബോധം നമ്മളിൽ വളരെ ചുരുക്കമാണ്. മികച്ച പെർഫോമൻസിനായി കാറുകൾ പരിപാലിക്കേണ്ടത് ആവശ്യമാണ്. എഞ്ചിൻ മുതൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വരെ, പവർ മുതൽ മൈലേജ് വരെ എല്ലാം സ്ഥിരമായി ചെക്ക് ചെയ്യേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

അതുപോലെ തന്നെയാണ് ടയറുകളുടെ കാര്യവും. ടയറുകൾ ആരോഗ്യകരമായ അവസ്ഥയിൽ നിലനിർത്തുക മാത്രമല്ല, വീൽ അലൈൻമെന്റ് ശരിയായി നിലനിർത്തുകയും ചെയ്യേണ്ടതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. അലൈൻമെന്റ് തെറ്റികിക്കുന്ന വീലുകൾ ഡ്രൈവിംഗ് പ്രകടനത്തെയും ഇന്ധനക്ഷമതയെയും മോശമായ സന്ദർഭങ്ങളിൽ സുരക്ഷയെയും ബാധിക്കും.

കാറിന്റെയെല്ലാം വീൽ അലൈൻമെന്റ് പരിശോധിക്കുന്നത് സർവീസ് വർക്ക്‌ഷോപ്പുകളിലെ പ്രൊഫഷണലുകൾക്ക് മാത്രമേ ചെയ്യാൻ കഴിയൂ എന്നാണ് മിക്കവരും കരുതുന്നത്. എന്നാൽ വാഹനത്തിന്റെ അലൈൻമെന്റ് വീട്ടിലും പരിശോധിക്കാം.

കൃത്യമായ ഇടവേളകളിൽ വീൽ അലൈൻമെന്റ് ചെക്ക് ചെയ്യുന്നതാണ് ഉചിതം. വീൽ അലൈൻമെന്റ് വീട്ടിൽ തന്നെ എങ്ങനെ ചെയ്യാമെന്ന് ഒന്നു പറഞ്ഞുതരാം. അലൈന്‍മെന്റ് തകരാറുണ്ടെങ്കില്‍ കാര്‍ ഒരു വശത്തേക്ക് കൂടുതല്‍ നീങ്ങും.

ഇത് സ്റ്റീയറിംഗ് വീൽ നിയന്ത്രണത്തില്‍ കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന കാര്യമാണ്. വാഹനത്തിന്റെ വീൽ അലൈൻമെന്റ് എങ്ങനെ പരിശോധിക്കാം എന്നതിനെക്കുറിച്ചുള്ള ടിപ്പുകൾ ഇതാ..

ആദ്യം, കാർ നിരപ്പായ ഒരിടത്ത് നിർത്തുക. ടയറുകൾ നേരെയാണെന്നും സ്റ്റിയറിംഗ് വീൽ സെന്റർ പൊസിഷനിലുമാണെന്ന് രണ്ടാമതായി ഉറപ്പുവരുത്തേണ്ടതുണ്ട്. തുടർന്ന് മുൻ വീലുകൾ ജാക്ക് സ്റ്റാൻഡിന്റെ സഹായത്തോടെ ഉയർത്തി നിർത്തുക. അടുത്തതായി വീലുകൾ കറക്കുമ്പോൾ ട്രെഡിൽ പെയിന്റ് സ്ട്രൈപ്പ് തളിക്കുക.

രണ്ട് ടയറുകളിലും ലൈൻ വരുന്ന തരത്തിൽ കൈ കഴിയുന്നത്ര സ്ഥിരമായി നിലനിർത്താൻ ശ്രമിക്കുക. ഇനി ഫ്ലോർ ഉപയോഗിച്ച് അളക്കുന്ന ടേപ്പ് ലെവൽ ഉപയോഗിച്ച് ലൈൻ ടു ലൈൻ വരെ അളക്കണം. ഇനി പിന്നിലേക്ക് നീങ്ങി പിൻ വീലും അളക്കുക. ടേപ്പ് ഗ്രൗണ്ട് ലെവൽ ആണെന്നും അത് ഫ്രണ്ട് വീൽ റീഡിംഗ് ആയിരുന്നതുപോലെ നിലത്തിന് മുകളിലുള്ള അതേ അകലത്തിലാണെന്നും ഉറപ്പാക്കുക.

ഇനി രണ്ട് അളവുകളും താരതമ്യം ചെയ്യാം. സ്റ്റിയറിംഗ് വീൽ സെന്റർ പൊസിഷനിൽ ആണെങ്കിൽ ഓരോ വശത്തും ഒരേ അളവിൽ ടൈ-റോഡുകൾ ക്രമീകരിക്കുക. ഇപ്പോൾ ടയറുകളിലേക്ക് അഡ്ജസ്റ്റ്‌മെന്റുകൾ മാറ്റാൻ വാഹനം കുറച്ച് തവണ അങ്ങോട്ടും ഇങ്ങോട്ടും നീക്കുകയാണ് ചെയ്യേണ്ടത്.

തുടർന്ന് വീണ്ടും അളക്കാൻ മുഴുവൻ പ്രക്രിയയും പിന്തുടരുക. ടോ (toe) ആവശ്യമായ സ്പെസിഫിക്കേഷനിൽ എത്തുന്നതുവരെ ഇത് ആവർത്തിക്കുക. ഇപ്പോൾ, ഫാക്‌ടറി സ്‌പെസിഫിക്കേഷനുകളിലേക്ക് അഡ്ജസ്റ്റ് സ്ലീവ് നട്ട്‌സ് ടോർക്ക് ചെയ്‌ത് ക്രമീകരണം പൂർത്തിയാക്കുകയാണ് വേണ്ടത്.

വാഹനത്തിന്റെ വീൽ അലൈൻമെന്റ് കൃത്യമായ ഇടവേളകളിൽ പരിശോധിച്ചു കഴിഞ്ഞാൽ ടയർ ലൈഫ് ഉയർത്താനും സാധിക്കും. ഒരു കാർ ഉപയോഗിക്കുമ്പോൾ ഇത്തരത്തിലുള്ള പൊടികൈകൾ അറിഞ്ഞിരിക്കുന്നത് വളരെ അഭിമാക്യമാണ്.


Click it and Unblock the Notifications