ഒരു നല്ല സ്‌കൂട്ടർ എങ്ങനെ തെരഞ്ഞെടുക്കാം? അബദ്ധം പറ്റാതിരിക്കാനുളള വഴികൾ

ഇന്ത്യയിൽ മോട്ടോർസൈക്കിളുകൾക്ക് ഒരുകാലത്തുണ്ടായിരുന്ന ഫാൻബേസാണ് ഇന്ന് സ്‌കൂട്ടറുകൾ രാജ്യത്ത് നിന്നും നേടിയെടുക്കുന്നത്. ബൈക്കുകളേക്കാൾ പ്രായോഗികമാണ് എന്നൊരൊറ്റ കാരണത്താൽ ഹിറ്റടിച്ച സ്‌കൂട്ടറുകൾ ഇന്ന് വിപണിയുടെ നട്ടെല്ലാണ്. വൈവിധ്യമാർന്ന ജനസംഖ്യയുള്ള ഒരു വലിയ രാജ്യമാണല്ലോ നമ്മുടേത്. ഈ വൈവിധ്യം വിപണിയിൽ ലഭ്യമായ വിവിധ സ്കൂട്ടറുകളിൽ പ്രതിഫലിക്കുന്നുമുണ്ട്.

അതായത് എല്ലാത്തരം ഉപഭോക്താക്കളെയും തൃപ്ത്തിപ്പെടുത്താനുള്ള അത്രയും മോഡലുകൾ ഇന്ന് വിപണിയിലുണ്ട്. ഉപയോഗിക്കാനുള്ള എളുപ്പവും പ്രായോഗികതയും ഇന്ധനക്ഷമതയും എല്ലാം കാരണം സ്‌കൂട്ടറുകൾ ഹിറ്റടിച്ചു. ഇന്ന് ഇലക്‌ട്രിക് വാഹന രംഗത്തും സ്‌കൂട്ടറുകളുടെ മേധാവിത്തമാണ് കാണാനാവുക. വീട്ടിലേക്ക് ഒരു ടൂവീലർ വാങ്ങാമെന്ന ചിന്ത വന്നാൽ അത് അവസാനം വന്ന് എത്തിനിൽക്കുക സ്‌കൂട്ടറുകളിലായിരിക്കും. വീട്ടിലെ സ്‌ത്രീകൾ ഉൾപ്പടെയുള്ളവർക്ക് എളുപ്പത്തിൽ കൊണ്ടുനടക്കാനാവാം എന്നതാണ് വാങ്ങൽ തീരുമാനത്തിന് അടിസ്ഥാനമാവുന്നത്.

TVS Jupiter

വിപണിയിൽ അനേകം മോഡലുകൾ ഉള്ളതിനാൽ വാങ്ങുന്നതിന് മുമ്പ് കൺഫ്യൂഷനുണ്ടാവുമെന്നതിൽ തർക്കമൊന്നുമില്ല. പലർക്കും പല അഭിപ്രായങ്ങളും വന്നേക്കാം. ഇതിനെ മറികടന്ന് ഒരു നല്ല സ്‌കൂട്ടർ എങ്ങനെ തെരഞ്ഞെടുക്കാം എന്നതിനെ പറ്റി പലർക്കും വലിയ ധാരണയുമുണ്ടാവില്ല.. അനുയോജ്യമായ സ്‌കൂട്ടർ തെരഞ്ഞെടുക്കാൻ സഹായിക്കുന്ന ചില പൊടികൈകൾ പറഞ്ഞുതരട്ടേ...?

ബജറ്റ്: ഒരു സ്‌കൂട്ടർ വാങ്ങാൻ തീരുമാനിച്ചാൽ ആദ്യം പരിഗണിക്കേണ്ടത് ബജറ്റാണ്. ഇന്ന് 50,000 മുതൽ രണ്ടോ മൂന്നോ ലക്ഷം രൂപ വരെ വില വരുന്ന മോഡലുകൾ വിപണിയിലുണ്ട്. എന്നാൽ ഇതെല്ലാം ഓരോരോ ആവശ്യങ്ങളാവും നിറവേറ്റുക. ആയതിനാൽ വണ്ടിയെടുക്കാൻ പോവുന്നതിനു മുന്നോടിയായി ഒരു ബജറ്റ് തീരുമാനിക്കേണ്ടത് അത്യാവിശ്യമാണ്. നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന സ്കൂട്ടറിന്റെ ഫീച്ചറുകളും പെർഫോമൻസും വ്യത്യസ്ത ബജറ്റിനെ ആശ്രയിച്ചായിരിക്കും ഇരിക്കുക.

Suzuki Access 125

ഉദാഹരണത്തിന് ഉയർന്ന ശ്രേണിയിൽ സ്ഥാപിച്ചിട്ടുള്ള സ്കൂട്ടറുകൾക്ക് ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഓപ്ഷൻ, റൈഡിംഗ് മോഡുകൾ, ഡിജിറ്റൽ ഡിസ്പ്ലേ, അലോയ് വീലുകൾ മുതലായ ആധുനിക സവിശേഷതകൾ ലഭിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, കുറഞ്ഞ വിലയുള്ള സ്കൂട്ടറുകൾക്ക് ഈ ഫീച്ചറുകളൊന്നും ലഭിച്ചേക്കില്ല. ആയതിനാൽ സ്‌കൂട്ടർ തെരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ ബജറ്റിനനുസരിച്ചുള്ള വാഹനം തന്നെ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണം.

മൈലേജ്: ഇന്ത്യയിൽ ഏത് വാഹനം വാങ്ങിയാലും അതിലെ ആദ്യ പരിഗണന ഇന്ധനക്ഷമത തന്നെയായിരിക്കുമല്ലോ. പൊതുവേ സ്‌കൂട്ടറുകളെല്ലാം മാന്യമായ മൈലേജ് കണക്കുകളുമായി വിപണിയിലെത്തുന്നവയാണ്. അങ്ങനെയല്ലാത്ത ധാരാളം മോഡലുകളും ഇന്ന് സുലഭമാണ്. ആയതിനാൽ മൈലേജ് നിങ്ങളുടെ പ്രധാന പരിഗണനയാണെങ്കിൽ ഉപയോഗിക്കുന്ന ആളുകളുടെ അഭിപ്രായവും ഇന്ധനക്ഷമതയുമെല്ലാം നോക്കി വേണം വാങ്ങാൻ. ഒരു നിർദ്ദിഷ്‌ട ബ്രാൻഡ് മറ്റുള്ളവയേക്കാൾ കൂടുതൽ വിൽക്കുന്നത് എന്തുകൊണ്ടെന്ന് ഗവേഷണം നടത്തി പരിശോധിക്കുന്നത് ഉറപ്പാക്കുകയമുമാവാം.

Ola S1 Pro

ആവശ്യങ്ങളും യൂട്ടിലിറ്റി സവിശേഷതകളും മനസിലാക്കാം: സ്കൂട്ടർ എങ്ങനെ, എന്ത് ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത് എന്നതും മോഡൽ തെരഞ്ഞെടുക്കുന്നതിനു മുമ്പ് പരിഗണിക്കപ്പെടേണ്ടത് വളരെ അത്യാവിശ്യമാണ്. സിറ്റി റൈഡിംഗിനാണ് കൂടുതലും ഉപയോഗിക്കുന്നതെങ്കിൽ, ഇന്ധനക്ഷമതയുള്ളതും ഹാൻഡിൽ ചെയ്യാൻ എളുപ്പമുള്ളതുമായ സ്‌കൂട്ടറാണ് നിങ്ങൾ വാങ്ങേണ്ടത്.

അതേസമയം ദീർഘദൂര യാത്രകൾക്കായി സ്‌കൂട്ടർ ഉപയോഗിക്കാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ, സൗകര്യപ്രദവും ആവശ്യത്തിന് സ്റ്റോറേജ് സ്പേസുമുള്ള ഒരു മോഡലാണ് വാങ്ങേണ്ടതെന്നും ഓർമിക്കാം. അതേസമയം കോളേജിലോ ഓഫീസിലോ ഒക്കെ പോവാനാണെങ്കിൽ അൽപം സ്പോർട്ടിയർ സ്‌കൂട്ടറുകളിലേക്ക് നീങ്ങുന്നതാവും ഉത്തമം. ആയതിനാൽ ആവശ്യങ്ങളും യൂട്ടിലിറ്റി സവിശേഷതകളും മനസിലാക്കി വേണം സ്‌കൂട്ടർ തെരഞ്ഞെടുക്കാൻ.

Hero Destini 125

ബ്രാൻഡ്: ജനപ്രിയമായ ആക്‌ടിവ നിരയിലൂടെ ഹോണ്ട ഇന്ത്യയിലെ മുൻനിര സ്‌കൂട്ടർ ബ്രാൻഡാണെങ്കിലും ടിവിഎസ് ജുപ്പിറ്റർ, സുസുക്കി ആക്‌സസ്, യമഹ റേ-Z, ഹീറോ മാസ്‌ട്രോ എഡ്ജ് തുടങ്ങി മോഡലുകളും വിശ്വസിച്ച് കൂടെക്കൂട്ടാനാവും. ഇവയിൽ ഓരോന്നും ഏറെക്കാലം മുമ്പ് വിപണിയിലെത്തി ലക്ഷക്കണക്കിന് യൂണിറ്റുകൾ വിറ്റഴിച്ച് വിശ്വാസം നേടിയെടുത്തവരാണ്.

ഒരു നിർദ്ദിഷ്‌ട ബ്രാൻഡ് മറ്റുള്ളവയേക്കാൾ കൂടുതൽ വിൽക്കുന്നത് എന്തുകൊണ്ടാണെന്ന് ഗവേഷണം നടത്തി പരിശോധിക്കുന്നത് സ്‌കൂട്ടർ വാങ്ങുന്നതിന് മുമ്പ് ചെയ്യേണ്ട ഒരു കാര്യമാണ്. ഇന്ത്യൻ സ്‌കൂട്ടർ വിപണിയിലെ പ്രധാന നിർണായക ഘടകങ്ങളായ വിശ്വാസ്യതയുടെയും വിൽപ്പനാനന്തര സംതൃപ്തിയുമെല്ലാം ഇവിടെ പരിഗണിക്കാനും ശ്രമിക്കുക.

Honda Activa 125

വ്യക്തിഗത മുൻഗണന: വാങ്ങാൻ പോവുന്ന സ്‌കൂട്ടറിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മുൻഗണനകളും സവിശേഷതകളും എന്തെല്ലാമെന്ന് ചിന്തിക്കുക. ഉദാഹരണത്തിന് വലിയ ഫ്യുവൽ ടാങ്കുള്ള മോഡലാണ് മുൻഗണനയെങ്കിൽ അത്തരം മോഡലുകൾ ഏതെല്ലാമെന്ന് ആദ്യമേ കണ്ടുവെക്കുക. അല്ലെങ്കിൽ സ്റ്റൈലിഷായ സ്‌കൂട്ടറാണ് നിങ്ങളുടെ പരിഗണനയിലുള്ളതെങ്കിൽ അത്തരം വാഹനങ്ങൾ വാങ്ങാനാണ് തീരുമാനിക്കേണ്ടത്. ഇത്തരം വ്യക്തിഗത മുൻഗണനകളും വാഹനം വാങ്ങുന്നതിന് മുമ്പ് ആലോചിച്ച് ഉറപ്പുവരുത്തേണം.

More from DriveSpark

Article Published On: Saturday, May 13, 2023, 18:17 [IST]
English summary
How to choose the right scooter simple steps to follow
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X