കാറിന്റെ പുക കണ്ടാൽ അറിയാം എഞ്ചിൻ കണ്ടീഷൻ, അതിനുള്ള വഴിയിതാ...

എഞ്ചിൻ എന്നു പറയുന്നത് ഏതൊരു വാഹനത്തിന്റെയും അത്യന്താപേക്ഷിതമായ ഘടകമാണ്. അതിനാൽ തന്നെ എഞ്ചിൻ കൃത്യമായി സൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണ്. ഒരു സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങാൻ പോയാലും ആദ്യം ശ്രദ്ധിക്കേണ്ടത് അതിന്റെ എഞ്ചിൻ ഭാഗമാണ്. കാരണം ഇവിടെ എന്തെങ്കിലും പണി വന്നാൽ നിങ്ങളുടെ പോക്കറ്റ് കാലിയാവുന്നത് നിമിഷങ്ങൾക്കുള്ളിലാവും.

കാറിന് എഞ്ചിനുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾ വരാൻ തുടങ്ങി കഴിഞ്ഞാൽ അതിനൊരു അവസാനമുണ്ടാവില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എഞ്ചിനിൽ വരുന്ന അറ്റകുറ്റപ്പണികൾ പൊതുവെ ചെലവേറിയതും പോക്കറ്റിൽ ഒതുങ്ങുന്നതുമായിരിക്കില്ല. ഇവിടെ തകരാർ സംഭവിച്ചാൽ വിശ്വസിച്ച് വണ്ടിയെടുത്തോണ്ട് ഒരിടത്തും പോവാനുമാവില്ല. പക്ഷേ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ എഞ്ചിനിൽ വരുന്ന പണി മുൻകൂട്ടി മനസിലാക്കാനും പണം ലാഭിക്കാനുമാവും.

Exhaust Smoke Colour

വാഹനങ്ങളിൽ നിന്നുള്ള പുകയുടെ നിറം നോക്കിയാണ് ഇക്കാര്യം അറിയാൻ കഴിയുന്നത്. അത് എങ്ങനെയെന്നാണോ നിങ്ങൾ ആലോചിക്കുന്നത്? വാഹനത്തിന്റെ എക്‌സ്‌ഹോസ്റ്റിൽ നിന്നും വരുന്ന പുക പ്രകടമാക്കുന്ന അടയാളങ്ങൾ മനസിലാക്കുന്നത് എഞ്ചിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച്ച നൽകാനും സഹായിക്കും. അതിനുള്ള വഴിയാണ് ഇനി പറയാൻ പോവുന്നത്. കാറിന്റെ പുക കണ്ട് എങ്ങനെ അറിയാം എഞ്ചിൻ കണ്ടീഷൻ എന്നല്ലേ.

കാറിന്റെ എക്‌സ്‌ഹോസ്റ്റിൽ നിന്നും പുറന്തള്ളപ്പെടുന്ന പുകയുടെ നിറത്തിന് നിർദ്ദിഷ്ട എഞ്ചിൻ പ്രശ്‌നങ്ങളെക്കുറിച്ച് പ്രധാന സൂചനകൾ നൽകാൻ കഴിയും. നിങ്ങളുടെ വാഹനത്തിൽ നിന്നും നീല നിറത്തിലുള്ള പുകയാണ് വരുന്നതെങ്കിൽ ജ്വലന അറയ്ക്കുള്ളിൽ അതായത് കമ്പഷൻ ചേമ്പറിനുള്ളിൽ ഓയിൽ കത്തുന്നതിനെയാണ് നീല പുക സൂചിപ്പിക്കുന്നത്. ഇത് പിസ്റ്റൺ റിങുകൾ, തകരാറിലായ വാൽവ് സീലുകൾ അല്ലെങ്കിൽ തകരാറിലായ പോസിറ്റീവ് ക്രാങ്കകേസ് വെന്റിലേഷൻ (PCV) സിസ്റ്റം എന്നിവ മൂലമാകാം.

Exhaust Smoke Colour

ഇനി കാറിന്റെ എക്‌സ്‌ഹോസ്റ്റിൽ നിന്നും വെളുത്ത നിറത്തിലുള്ള പുകയാണ് വരുന്നതെങ്കിൽ വാഹനത്തിന്റെ കമ്പഷൻ ചേമ്പറിൽ കൂളന്റിന്റേയോ വെള്ളത്തിന്റെയോ സാന്നിധ്യമാണ് സൂചിപ്പിക്കുന്നത്. ഇത് പൊട്ടിയ ഹെഡ് ഗാസ്കറ്റ്, പൊട്ടിയ സിലിണ്ടർ ഹെഡ് അല്ലെങ്കിൽ കേടായ ഇൻടേക്ക് മനിഫോൾഡ് ഗാസ്കറ്റ് എന്നിവയെ ആണ് സൂചിപ്പിക്കുന്നതെന്നും മനസിലാക്കാം.

ഇനി കറുത്ത പുകയാണ് വരുന്നതെങ്കിൽ അമിതമായുള്ള ഫ്യുവൽ-എയർ മിശ്രിതത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് തകരാറിലായ ഫ്യൂവൽ ഇൻജക്ടർ, ഓക്സിജൻ സെൻസർ, അല്ലെങ്കിൽ അടഞ്ഞുപോയ എയർ ഫിൽട്ടർ എന്നിവയ്ക്ക് കാരണമാകാം. കമ്പഷൻ ചേമ്പറിൽ പ്രവേശിക്കുന്ന ഇന്ധനത്തിന്റെ അപൂർണ്ണമായ ജ്വലനത്തിന്റെ അടയാളമാണ് കറുത്ത പുകയെന്നും പറയാറുണ്ട്. ഫ്യുവൽ-എയർ അനുപാതത്തിൽ അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോഴാണ് ഇത് സംഭവിക്കാറുള്ളത്.

Exhaust Smoke Colour

ഇതുകൂടാതെ എക്‌സ്‌ഹോസ്റ്റിൽ നിന്ന് വരുന്ന അസാധാരണമായ ഉയർന്ന അളവിലുള്ള പുകയോ നീരാവിയോ ആണെങ്കിലും പണി വരുന്നുണ്ടെന്ന് മനസിലാക്കാം. ചില സമയത്ത് ഇവ സാധാരണമാണെങ്കിലും തുടർച്ചയായി ഇത്തരത്തിൽ സംഭവിക്കുകയാണെങ്കിൽ ഏതെങ്കിലും മെക്കാനിക്കിനെ കാണിക്കുന്നതാവും ഉചിതം. അതുകൊണ്ട് കാർ എക്‌സ്‌ഹോസ്റ്റിന്റെ ഈ സ്വഭാവത്തിലുള്ള നിറങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത് കണ്ടില്ലെന്നു നടിക്കരുത്.

റെഗുലർ സർവീസിംഗ്, എഞ്ചിൻ മെയിന്റനൻസ് എന്നിവയെക്കുറിച്ചുള്ള ന്യായമായ ധാരണയും ഉത്തരവാദിത്തമുള്ള ഡ്രൈവിംഗും ഇത്തരം പ്രശ്നങ്ങൾ കുറയ്ക്കും. നിങ്ങൾ ഒരു യൂസ്‌ഡ് കാർ വാങ്ങാൻ പോയാലും എക്‌സ്‌ഹോസ്റ്റ് സ്മോക്ക് നോക്കി എഞ്ചിൻ കണ്ടീഷൻ പരിശോധിക്കേണ്ടത് വളരെ അത്യാവിശ്യമാണ്. മോശമായി പരിപാലിക്കപ്പെടുന്ന കാറുകളിലെ എക്‌സ്‌ഹോസ്റ്റ് കൂടുതലും നിറമുള്ള പുകയാണ് പുറന്തള്ളാറുള്ളത്.

Exhaust Smoke Colour

കാഴ്ച്ചയിൽ മാത്രമല്ല, എക്സ്ഹോസ്റ്റിൽ നിന്നും വരുന്ന പുകയുടെ ഗന്ധം മനസിലാക്കിയും എഞ്ചിനിലെ പ്രശ്‌നങ്ങൾ ഒരു പരിധി വരെ അറിയാൻ കഴിയും. എക്‌സ്‌ഹോസ്റ്റിൽ നിന്നുള്ള ശക്തമായ അല്ലെങ്കിൽ വ്യതിരിക്തമായ മണം അടിസ്ഥാന പ്രശ്‌നങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് ഒരു മധുരഗന്ധം കൂളന്റ് ലീക്കിനെ ചൂണ്ടിക്കാണിച്ചേക്കാം. ചീഞ്ഞ മുട്ടയുടെ മണം കാറ്റലറ്റിക് കൺവെർട്ടർ പ്രശ്‌നങ്ങളെയാണ് സൂചിപ്പിക്കുന്നത്. അതേസമയം കത്തുന്ന ഗന്ധം ഓയിലിന്റേയോ മറ്റ് ദ്രാവകങ്ങളുടെയോ ജ്വലനത്തെ സൂചിപ്പിക്കാം.

More from DriveSpark

Article Published On: Saturday, June 24, 2023, 16:16 [IST]
English summary
How to find car engine health by exhaust smoke details in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X