ടെസ്റ്റില്ലാതെ ഡ്രൈവിംഗ് ലൈസൻസോ, അതുകൊള്ളാം! പക്ഷേ എങ്ങനെ എന്നറിയാമോ?
വാഹനമോടിക്കാൻ എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണെങ്കിലും അതിനുള്ള ലൈസൻസ് എടുക്കാൻ മടികാണിക്കുന്നവരാണ് അല്ലെങ്കിൽ കാണിച്ചിട്ടുള്ളവരാണ് നമ്മളിൽ പലരും. ഒരു ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനു പിന്നിലുള്ള മെനക്കേടു തന്നെയാണ് ഈ മടിക്കു കാരണം.
വിദേശ രാജ്യങ്ങളിൽ ലൈസൻസ് ലഭിക്കാൻ കടന്നുപേവേണ്ട കടമ്പകൾ ആലോചിക്കുമ്പോൾ നമ്മുടെ രാജ്യത്ത് കിട്ടാൻ എളുപ്പമുള്ള ഒരു സംഗതിയാണ് ഡ്രൈവിംഗ് ലൈസൻസ്. ഡ്രൈവ് ചെയ്യുന്ന എല്ലാവർക്കും അതിപ്പോൾ എവിടെയാണെങ്കിലും ലൈസൻസ് നിർബന്ധമാണ്.

പണ്ട് ഓരോ പേപ്പറുകളുമായി ആർടി ഓഫീസിൽ കയറിയിറങ്ങുന്നത് ഓർക്കുമ്പോൾ തന്നെ പലരും ഡ്രൈവിംഗ് ലൈസൻസ് എടുക്കാനേ മുതിരാറില്ലായിരുന്നു. ഇന്നാൽ ലോകം ഡിജിറ്റലിലേക്ക് മാറിയതോടെ കാര്യങ്ങളെല്ലാം വളരെ എളുപ്പത്തിലായെന്നു വേണം പറയാൻ. അതിനാൽ തന്നെ യുവതലമുറയെല്ലാം ലൈസൻസ് എടുക്കാൻ 18 വയസ് തികയാൻ കാത്തിരിക്കുകയാണ്. എന്നാൽ പലരും റോഡ് ടെസ്റ്റുള്ളതിനാൽ ലൈസൻസ് ലഭിക്കാൻ ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. എന്നാൽ റോഡ് ടെസ്റ്റില്ലാതെ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാം ഇനി എന്നുള്ള വാർത്ത ഇതിനോടകം തന്നെ പലരും അറിഞ്ഞിരിക്കാം.
എന്നാൽ ആ സംഭവം എങ്ങനെയെന്ന് പലർക്കും അറിയില്ലെന്നു മാത്രം. എന്നാൽ അക്രഡിറ്റ് കേന്ദ്രങ്ങളില്‍ ഡ്രൈവിങ് പരിശീലിച്ചവര്‍ക്കാണ് റോഡ് ടെസ്റ്റില്ലാതെ ലൈസന്‍സ് ലഭിക്കുക. ഇതു സംബന്ധിച്ച മോട്ടര്‍ വാഹന നിയമ ഭേദഗതി കഴിഞ്ഞ വർഷം, അതായത് 2021 ജൂലൈ ഒന്ന് മുതല്‍ നടപ്പാക്കിയിട്ടുമുണ്ട്.
പുതിയ നിയമം അനുസരിച്ച്, പൊതുജനങ്ങൾ ഒരു ഡ്രൈവിംഗ് സ്കൂളിൽ പോയി പഠിച്ച് പാസാവേണ്ടതില്ലെന്ന് സാരം. എന്നാൽ ആർടിഒയിൽ അധിക ടെസ്റ്റുകളിൽ പങ്കെടുക്കണം എന്നുമാത്രം. ഫിസിക്കൽ ഡ്രൈവിംഗ് ടെസ്റ്റിന്റെ മുഴുവൻ പ്രക്രിയയും പരിശീലന കേന്ദ്രത്തിൽ തന്നെ പൂർത്തിയാക്കാൻ കഴിയുന്നതാണ് ഈ സംരംഭം. അക്രഡിറ്റഡ് കേന്ദ്രങ്ങളിൽ ഡ്രൈവിംഗ് പരിശീലിച്ചവർക്ക് ലൈസൻസ് ലഭിക്കാൻ മോട്ടോർ വാഹന ഭേദഗതി ജൂലൈ ഒന്നു മുതൽ നടപ്പിലാക്കിയിരുന്നു.
രാജ്യത്ത് കൂടുതല്‍ അക്രഡിറ്റഡ് ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കുന്ന നിയമ ഭേദഗതി വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഇതുപ്രകാരം താല്‍പര്യമുള്ളവര്‍ക്ക് ഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങാം. ഇതുവരെ സര്‍ക്കാരാണ് പലയിടത്തും ഇതു നടത്തിയിരുന്നത്. എന്നാൽ കേരളത്തിൽ ഉൾപ്പടെ അക്രഡിറ്റഡ് കേന്ദ്രങ്ങൾ ഇപ്പോൾ അപൂർവമാണെന്നതാണ് യാഥാർഥ്യമായ കാര്യം. എന്നാൽ കേന്ദ്രസർക്കാർ വിജ്ഞാപന പ്രകാരം താല്പര്യമുള്ളവർക്ക് ഇത്തരം കേന്ദ്രങ്ങൾ തുടങ്ങാൻ അനുമതിയുണ്ട്.
ഈ കേന്ദ്രങ്ങളിൽ പരിശീലകർക്ക് ചെറിയ വാഹനങ്ങൾ ഓടിക്കാൻ നാല് ആഴ്ച്ചകളായി 29 മണിക്കൂറാണ് പരിശീലനം. ഇതിൽ 21 മണിക്കൂർ പ്രായോഗിക പരിശോധനയാണ്. മാത്രമല്ല മീഡിയം, ഹെവി വാഹനങ്ങൾക്ക് ആഴ്ച്ചയിൽ 28 മണിക്കൂറാണ് പരിശീലനം. അതിൽ 16 മണിക്കൂർ തിയറിയും 22 മണിക്കൂർ പ്രാക്ടിക്കലും ആണ്. ഈ കേന്ദ്രങ്ങളിൽ പരിശീലനം ലഭിക്കുന്നവർക്ക് എല്ലാവർക്കും വളരെ എളുപ്പം റോഡ് ടെസ്റ്റ് കൂടാതെ തന്നെ ലൈസൻസ് ലഭ്യമാകും.
ഇതിനായി നിങ്ങളുടെ പ്രദേശത്തെ സർക്കാർ അംഗീകൃത ഡ്രൈവിംഗ് സ്കൂളുകളെ നിങ്ങൾക്ക് ആദ്യം ഷോർട്ട്‌ലിസ്റ്റ് ചെയ്യാം. നിങ്ങൾ ഒരു ഡ്രൈവിംഗ് പ്രോഗ്രാമിൽ ചേരുകയും പരീക്ഷയിൽ വിജയിക്കുകയും ചെയ്തുകഴിഞ്ഞാൽ, ഡ്രൈവിംഗ് സ്കൂൾ നിങ്ങൾക്ക് പാസിംഗ് സർട്ടിഫിക്കേഷൻ നൽകണമെന്നാണ് ചട്ടം. ഡ്രൈവിംഗ് പ്രോഗ്രാമിൽ 8 മണിക്കൂർ സൈദ്ധാന്തിക പരിശീലനവും ഉണ്ടായിരിക്കും. പരീക്ഷ പാസായിക്കഴിഞ്ഞാൽ പെർമിറ്റ് പേപ്പറുകൾക്കൊപ്പം ഡ്രൈവിംഗ് സർട്ടിഫിക്കറ്റും നിങ്ങളുടെ പ്രാദേശിക ആർടിഒയ്ക്ക് സമർപ്പിക്കേണ്ടതുണ്ട്,
ഒരിക്കൽ ഇഷ്യൂ ചെയ്‌താൽ സർട്ടിഫിക്കേഷനിൽ നിങ്ങളുടെ റോഡ് മര്യാദകൾ, ട്രാഫിക് നിയമങ്ങളുടെ അറിവ്, പ്രഥമശുശ്രൂഷ പരിശീലനം, പരിശീലന സമയത്ത് ഓടിച്ച മൊത്തം കിലോമീറ്ററുകൾ എന്നിങ്ങനെ നിരവധി വിശദാംശങ്ങൾ അടങ്ങിയിരിക്കും. അത് കൂടുതൽ പരിശോധന കൂടാതെ നിങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകും. ഈ കാര്യക്ഷമമായ പ്രക്രിയ പ്രാദേശിക ആർടിഒകളിലെ തിരക്ക് കുറയ്ക്കുകയും ഓഫീസുകളിൽ നിന്നുള്ള സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും.
അങ്ങനെ ആർടിഒയിൽ നീണ്ട ക്യൂവിൽ നിൽക്കുകയും ഒന്നിലധികം ടെസ്റ്റുകളിൽ പങ്കെടുക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും ഇത് ഇല്ലാതാക്കുന്നു. ഒരു സംസ്ഥാനത്ത് ഒന്ന് എന്ന രീതിയില്‍ മാതൃകാ ഇന്‍സ്റ്റിറ്റ്യൂട്ടുകളാണ് ഇപ്പോൾ നിലവില്‍ ഉള്ളത്. കേരളത്തിൽ കേന്ദ്രം മലപ്പുറം ജില്ലയിലെ എടപ്പാളില്‍ ആണ് സ്ഥിതി ചെയ്യുന്നത്. ഒരു സംസ്ഥാനത്ത് കൂടുതല്‍ അക്രഡിറ്റഡ് കേന്ദ്രങ്ങള്‍ കൂടുതല്‍ അനുവദിക്കാനാണ് ഇന്ത്യയുടെ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ആലോചിക്കുന്നത്.


Click it and Unblock the Notifications








