തപ്പിമടുത്തോ? ആർസി ഉടമയുടെ വിവരങ്ങൾ ഇങ്ങനെയെടുക്കാം അതും വീട്ടിലിരുന്ന്

മനുഷ്യ ജീവിതത്തിന്റെ സർവം ഓൺലൈനിലായതോടെ വിരൽ തുമ്പിലൂടെ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ വിവരങ്ങളറിയാനും നമുക്ക് ഇന്ന് സാധിക്കും. അതിനാൽ വാഹനം വാങ്ങുമ്പോഴോ വിൽക്കുമ്പോഴോ ആയാലും ഏറ്റവും ഉപകാരപ്രദമായ സംഗതിയായി വാഹൻ എന്ന പോർട്ടൽ വളർന്നിട്ടുണ്ട്. വാഹനത്തിന്റെ ഉടമസ്ഥരുടെ വിവരങ്ങൾ എളുപ്പം ലഭിക്കാനാണ് കേന്ദ്രസർക്കാർ പുതിയ സേവനം അവതരിപ്പിച്ചത്.

റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് പുതിയ വാഹൻ സേവനം ലഭ്യമാകുന്നത്. രാജ്യത്തുടനീളമുള്ള വിവിധ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളും (RTO) ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസുകൾ (DTO) ശേഖരിച്ച വിവരങ്ങളാണ് വാഹനിലൂടെ ലഭ്യമാക്കിയിരിക്കുന്നത്. വാഹനിലേക്ക് രജിസ്ട്രേഷൻ നമ്പർ/നമ്പർ പ്ലേറ്റ് നൽകിയാൽ ഉടമയുടെ വിവരങ്ങൾ വേഗത്തിൽ കണ്ടെത്താനാകും. ഇന്ത്യയിലെ 29 കോടിയിലധികം വാഹനങ്ങളുടെ വിവരങ്ങളാണ് വാഹൻ രേഖപ്പെടുത്തിയിട്ടുള്ളത്.

How to Get Vehicle Owner Details Online

അപകടമോ ഹിറ്റ്-ആൻഡ്-റൺ സാഹചര്യമോ ആയാലും നിയമലംഘകരെ പിടിക്കാനും വാഹന ഉടമയെക്കുറിച്ചുള്ള വിവരങ്ങൾ വളരെ പ്രധാനമാണ്. ഇതിനും വാഹൻ പലപ്പോഴും സഹായിക്കാറുണ്ട്. പക്ഷേ ഇതിനെല്ലാമായി അപകടത്തിൽ പെട്ട വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ വേണ്ടിവരുമെന്ന് മാത്രം. ഇതുണ്ടെങ്കിൽ ഏതു വണ്ടിയുടെയും ഉടമയുടെ വിവരവും നമുക്ക് ലഭിക്കും. രജിസ്ട്രേഷൻ നമ്പറിൽ നിന്നോ ലൈസൻസ് പ്ലേറ്റ് നമ്പറിൽ നിന്നോ നിങ്ങൾക്ക് ഉടമയുടെ വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കും.

ഇരുചക്ര വാഹനങ്ങൾക്കും നാലുചക്ര വാഹനങ്ങൾക്കും ഇത് ബാധകമാണ്. പക്ഷേ ഇതെങ്ങനെ കണ്ടുപിടിക്കാമെന്ന കാര്യം പലർക്കും അറിയാം അറിയാതിരിക്കാം. ഇപ്പോൾ ഇന്ത്യയിലെ ഏത് വാഹനത്തിന്റെയും ഉടമയുടെ വിശദാംശങ്ങൾ ലളിതമായ ഘട്ടങ്ങളിലൂടെ പരിശോധിക്കാനാവും. ഇത് എങ്ങനെയെന്ന് അറിയില്ലാത്തവർക്കായി അതെങ്ങനെ ഒന്നൊന്നു പറഞ്ഞു തരാം. മുമ്പ് ടെക്സ്റ്റ് മെസേജ് സേവനങ്ങൾ വഴിയാണ് സർക്കാർ വാഹന വിവരങ്ങൾ വാഗ്ദാനം ചെയ്തിരുന്നത്. ഇപ്പോഴിത് പരിവാഹൻ പോർട്ടൽ എന്നാക്കി മാറ്റുകയായിരുന്നു.

How to Get Vehicle Owner Details Online

രജിസ്ട്രേഷൻ നമ്പർ അല്ലെങ്കിൽ നമ്പർ പ്ലേറ്റ് വഴി വാഹന ഉടമയുടെ വിവരങ്ങൾ കണ്ടെത്താൻ പരിവാഹൻ പോർട്ടൽ എങ്ങനെ ഉപയോഗിക്കാമെന്ന ചോദ്യത്തിനുള്ള ഉത്തരമിതാ. parivahan.gov.in എന്ന പരിവാഹൻ സേവയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയാണ് ആദ്യ ഘട്ടം. ഇതിനു ശേഷം മുകളിലെ മെനുവിലെ ഓൺലൈൻ സർവീസ്, വാഹന സേവനങ്ങൾ ക്ലിക്ക് ചെയ്യാം. ഇതിനു ശേഷം സംസ്ഥാനം തെരഞ്ഞെടുക്കുക. പിന്നീട് വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ നൽകുക.

പരിവാഹൻ വെബ്സൈറ്റിലെ വ്യവസ്ഥകൾ അംഗീകരിക്കാൻ RTO നൽകി ടിക്ക് ബോക്സിൽ ക്ലിക്ക് ചെയ്യുക. തുടരാൻ "പ്രൊസീഡ്" ക്ലിക്ക് ചെയ്യുക എന്നതു മാത്രമാണ് ചെയ്യേണ്ടത്. ഇത്രയും ചെയ്‌താൽ വാഹന ഉടമയുടെ കൃത്യമായ വിവരങ്ങൾ നിങ്ങളുടെ സ്ക്രീനിലെത്തും. ഇനി "വാഹൻ" പോർട്ടലൂടെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് വാഹന ഉടമയുടെ വിശദാംശങ്ങൾ എങ്ങനെ അറിയാം എന്നതിനെ കുറിച്ച് പറഞ്ഞു തരാം.

Parivahan

ഇതിനായി പരിവാഹൻ സേവയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. അതിനുശേഷം മുകളിലെ മെനുവിൽ "ഓൺലൈൻ സർവീസുകൾ > വെഹിക്കിൾ സർവീലുകൾ ക്ലിക്ക് ചെയ്യുക. പിന്നീട് സംസ്ഥാനം തെരഞ്ഞെടുക്കുക, തുടർന്ന്, രജിസ്ട്രേഷൻ നമ്പർ നൽകുക. അടുത്തതായി വ്യവസ്ഥകൾ അംഗീകരിക്കുന്നതിന് RTO നൽകി ടിക്ക് ബോക്സിൽ ക്ലിക്ക് ചെയ്യുക. പിന്നീട് "പ്രൊസീഡ്" ക്ലിക്ക് ചെയ്യുക. നിങ്ങൾ നൽകുന്ന കാറിന്റെ രജിസ്ട്രേഷൻ നമ്പറിന്റെ മുഴുവൻ വാഹന ഉടമയുടെ വിവരങ്ങളും കാണാൻ കഴിയും.

വാഹന ഉടമയുടെ വിശദാംശങ്ങൾക്കൊപ്പം, രജിസ്ട്രേഷൻ തീയതി, നഗരം, വാഹന നിർമാണം, മോഡൽ, ഇതുവരെയുള്ള ഉടമകളുടെ എണ്ണം എന്നിവയും മറ്റും നിങ്ങൾക്ക് കാണാനാകും. റോഡിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനാണ് ഇത് ആദ്യം രൂപകൽപ്പന ചെയ്തതെങ്കിലും, നിങ്ങൾക്ക് ഇത് മറ്റ് വഴികളിലും ഉപയോഗിക്കാം. വാഹൻ അല്ലെങ്കിൽ പരിവാഹൻ പോർട്ടലുകൾ രജിസ്ട്രേഷൻ നമ്പറിനൊപ്പം ധാരാളം വിവരങ്ങൾ നൽകുന്നുണ്ടെങ്കിലും ഉടമയുടെ വിലാസം എല്ലായ്പ്പോഴും സ്വകാര്യമായാണ് സൂക്ഷിക്കുന്നത്.

How to Get Vehicle Owner Details Online

വാഹനത്തെയും അതിന്റെ ഉടമയെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും വാഹൻ വാഗ്ദാനം ചെയ്യുന്നു. ഈ സേവനം എപ്പോഴും ഓൺലൈനിൽ ലഭ്യമായതിനാൽ, വാഹനത്തിൽ ഡോക്യുമെന്റേഷൻ കൈയിൽ കൊണ്ടുനടക്കേണ്ടതില്ല. ഏതെങ്കിലും സാഹചര്യത്തിൽ ഔദ്യോഗിക പരിശോധനക്കായി ഉദ്യേഗസ്ഥർ രേഖകൾ ആവശ്യപ്പെട്ടാൽ നിങ്ങൾ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ നൽകിയാൽ മതിയാവും. അതുപയോഗിച്ച് ഉദ്യോഗസ്ഥർക്ക് അവരുടെ ഉപകരണത്തിൽ എല്ലാ വിവരങ്ങളും പരിശോധിക്കാനാകും.

More from DriveSpark

Article Published On: Friday, June 9, 2023, 13:33 [IST]
English summary
How to get vehicle owner details online follow these steps in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X