Improve Car Mileage വേനൽക്കാലത്ത് മൈലേജ് കുറയുന്നോ? ഈ പൊടികൈകൾ പരീക്ഷിച്ചാൽ കൂടുതൽ ഓടാം

താരതമ്യേന പലർക്കും ഇഷ്‌ടമല്ലാത്തൊരു അവസ്ഥയാണ് ചൂടുകാലം. പ്രത്യേകിച്ച് യാത്ര ചെയ്യുന്നവർക്ക് മടുപ്പുളവാക്കുന്നൊരു കാലമാണിത്. ഇന്ത്യയിൽ ഒരു കാർ വാങ്ങുമ്പോൾ ഏറ്റവും കൂടുതൽ പരിഗണന നൽകുന്നൊരു കാര്യമാണ് മൈലേജ്. നിലവിൽ സേഫ്റ്റിക്കാണ് കൂടുതൽ മുൻതൂക്കമെന്ന് ചിലർ വാദിക്കുമെങ്കിലും ഇന്ധനക്ഷമത കണക്കുകൾ തന്നെയാണ് ഏവരുടേയും പ്രാഥമിക ആവശ്യം.

കീശകീറാതെ വാഹനം കൊണ്ടുനടക്കാനായില്ലെങ്കിൽ കാർ യാത്രകൾ തന്നെ വെറുക്കപ്പെടും. വേൽക്കാലത്ത് മൈലേജ് കുറയുന്ന പ്രശ്‌നം ഇതിനോടകം പലരും നേരിട്ടിട്ടുണ്ടാവും അല്ലേ... എല്ലാ സീസണിലും കാറിന് ശരിയായ പരിചരണം ആവശ്യമാണെങ്കിലും വേൽക്കാലത്ത് ഇത്തരം തലവേദനകൾ അധികമാണ്. കാർ എഞ്ചിൻ അമിതമായി ചൂടാകുന്നതിനാലാണ് മൈലേജിന്റെ കാര്യത്തിൽ കുറവുണ്ടാകുന്നത്. അതിനാൽ വേനൽക്കാലത്ത് നാം ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് അധിക പരിചരണം ആവശ്യമാണ്.

Improve Car Mileage In Summer

വേൽക്കാലത്ത് അല്ലെങ്കിൽ ചൂട് കൂടുതലുള്ള സാഹചര്യങ്ങളിൽ ഇന്ധനക്ഷമത ഒരു പ്രശ്‌നമായി മാറാതിരിക്കാനുള്ള ചില വഴികളുണ്ട്. ചൂടുള്ള കാലാവസ്ഥ മൈലേജ് കൂടുതൽ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. തണുത്ത വായുവിനേക്കാൾ ചൂടുള്ള അവസ്ഥയാണ് പെട്രോളുകൾക്ക് അനുയോജ്യം. ഊഷ്മളവായു കുറഞ്ഞ എയറോഡൈനാമിക് ഡ്രാഗ് ഉണ്ടാക്കുന്നതിനൊപ്പം എഞ്ചിൻ കാര്യക്ഷമമായ താപനിലയിലേക്ക് വേഗത്തിൽ ചൂടാക്കാനും സഹായിക്കും. പക്ഷേ ചൂടുള്ള കാലാവസ്ഥയിൽ കാറുകളുടെ വിൻഡോകൾ പൂർണമായും താഴ്ത്തിയിടുകയോ എയർ കണ്ടീഷനിംഗ് (AC) ഉപയോഗിക്കുകയോ ചെയ്യുന്നത് ഇന്ധനക്ഷമത കുറയ്ക്കാൻ കാരണമാവും.

ഈ രണ്ടിൽ ഒന്ന് ചെയ്യാതെ എങ്ങനെയാണ് യാത്ര ചെയ്യുന്നതെന്ന് ചോദ്യം ഇപ്പോൾ നിങ്ങളുടെ മനസിൽ ഉയർന്നേക്കാം. വാഹനത്തിന്റെ എസി പ്രവർത്തിപ്പിക്കുന്നത് ചൂടുള്ള കാലാവസ്ഥയിൽ ഇന്ധനക്ഷമത കുറയ്ക്കുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണെന്ന് മനസിൽ കുറിച്ചിട്ടോ... പുറത്തെ താപനില, ഈർപ്പം, തീവ്രത തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് ഈ സംഗതി പ്രവർത്തിക്കുന്നത്. വളരെ ചൂടുള്ള സാഹചര്യങ്ങളിൽ എസി ഉപയോഗം ഒരു പരമ്പരാഗത വാഹനത്തിന്റെ ഇന്ധനക്ഷമത 25 ശതമാനത്തിൽ കൂടുതൽ കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

Fuel Filling

പ്രത്യേകിച്ച് ചെറിയ യാത്രകളിലാണ് ഇത്രയും കുറവുണ്ടാവുന്നത്. ഹൈബ്രിഡുകൾ (Hybrid), പ്ലഗ്-ഇൻ ഹൈബ്രിഡുകൾ (Plug-in Hybrids), ഇലക്ട്രിക് വാഹനങ്ങൾ (EV) എന്നിവയിൽ എസിയുടെ പ്രഭാവം ശതമാനാടിസ്ഥാനത്തിൽ ഇതിലും വലുതായിരിക്കുമെന്നതും പലർക്കും അറിയില്ല. അതേസമയം വിൻഡോകൾ താഴ്ത്തി വാഹനമോടിക്കുന്നതും ഇന്ധനക്ഷമത കുറയുന്നതിനാണ് കാരണമാവുക. തുറന്ന വിൻഡോകൾ വാഹനത്തിന്റെ എയറോഡൈനാമിക് ഡ്രാഗ് (കാറ്റ് പ്രതിരോധം) വർധിപ്പിക്കും. ആയതിനാൽ കാർ മുന്നോട്ടു നീങ്ങാൻ കൂടുതൽ ഊർജം ഉപയോഗിക്കേണ്ടി വരും.

ഇത് മൈലേജിനെ കാര്യമായി ബാധിക്കാനും ഇടയാക്കും. കുറഞ്ഞ വേഗതയിലാണെങ്കിൽ അധികം പ്രശ്‌നങ്ങൾ ഉണ്ടാവില്ലെങ്കിലും ഹൈവേയിലെ യാത്രകളിലൊക്കെ ഇത് കാര്യമായി ബാധിച്ചേക്കും. ക്യാബിനിൽ നിന്ന് ചൂടുള്ള വായു പുറത്തുവിടാൻ വിൻഡോകൾ തുറക്കുന്നത് സഹായകരമാണ്. ഇന്ധനക്ഷമതയെ സാരമായി ബാധിക്കാതെ ഇത് ചെയ്യാനുള്ള ഒരു നല്ല മാർഗം ആദ്യം ഡ്രൈവ് ചെയ്യുമ്പോൾ സൺറൂഫ് വെന്റ് ചെയ്യുക എന്നതാണ്. ഇത് ചൂടുള്ള വായു പുറത്തുവിടാൻ മാത്രമല്ല, വാഹനത്തിന്റെ എയറോഡൈനാമിക്സ് ഒരേ സമയം നിലനിർത്താനും സഹായിക്കും.

Improve Car Mileage In Summer

പക്ഷേ സൺറൂഫുള്ള കാറൊക്കെ ഉപയോഗിക്കുന്നവർ പൊതുവേ നമ്മുടെ നാട്ടിൽ കുറവാണെന്നതും യാഥാർഥ്യമാണല്ലോ. ഇത്തരക്കാർക്ക് ചൂടുള്ള കാലാവസ്ഥയിൽ ഇന്ധനക്ഷമത എങ്ങനെ മെച്ചപ്പെടുത്താം എന്നതിനുള്ള ചില പൊടികൈകൾ പറഞ്ഞു തരാം. കുറഞ്ഞ വേഗതയിൽ വിൻഡോകൾ പൂർണമായും താഴ്ത്തിയിടാം. എന്നാൽ ഹൈവേ വേഗതയിൽ എസി ഉപയോഗിക്കുന്നതാവും ഉത്തമം. രണ്ടാമതായി എസി ആവശ്യത്തിലധികം ഉപയോഗിക്കരുത് അല്ലെങ്കിൽ ആവശ്യമുള്ളതിനേക്കാൾ താഴ്ന്ന താപനില സജ്ജമാക്കാനും ശ്രമിക്കുക.

എസി ഉപയോഗിക്കുന്നതിന് മുമ്പ് കുറച്ച് സമയം വിൻഡോകൾ തുറന്നിട്ട് ഡ്രൈവ് ചെയ്യുകയാണ് അടുത്തൊരു പൊടികൈ. ക്യാബിനിൽ നിന്ന് ആദ്യം ചൂടുള്ള വായു പുറത്തേക്ക് വിടുന്നത് എയർ കണ്ടീഷന്റെ ഡിമാൻഡ് കുറയ്ക്കുകയും വാഹനം വേഗത്തിൽ തണുക്കാനും സഹായിക്കുകയും ചെയ്യും. വാഹനമോടിക്കുന്നതിന് മുമ്പ് എസി ഓണാക്കി വെറുതെയിരിക്കരുത്. ഡ്രൈവ് ചെയ്യാൻ തുടങ്ങിയതിന് ശേഷമോ ക്യാബിൻ കുറച്ച് സമയത്തേക്ക് എയർ ചെയ്തതിന് ശേഷമോ A/C ഓണാക്കുക. മിക്ക എസി സംവിധാനങ്ങളും ഡ്രൈവ് ചെയ്യുമ്പോൾ വാഹനത്തെ വേഗത്തിൽ തണുപ്പിക്കും.

Improve Car Mileage In Summer

ഓണേഴ്‌സ് മാനുവൽ വായിച്ചിരിക്കേണ്ടതും വളരെ അത്യാവിശ്യമാണ്. എസി സിസ്റ്റത്തിന്റെ കൺട്രോളുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും എസി സിസ്റ്റം എങ്ങനെ മികച്ച രീതിയിൽ ഉപയോഗിക്കാമെന്നും പരിപാലിക്കാമെന്നും മിക്ക മാനുവലുകളിലും വിശദീകരിക്കുന്നുണ്ട്. പ്ലഗ്-ഇൻ ഹൈബ്രിഡുകൾക്കും ഇലക്ട്രിക് വാഹനങ്ങൾക്കും, ചാർജറിൽ പ്ലഗ് ചെയ്‌തിരിക്കുമ്പോൾ ക്യാബിൻ പ്രീ-കൂൾ ചെയ്യുന്നത് വാഹനത്തിന്റെ റേഞ്ച് വർധിപ്പിക്കാൻ സഹായിക്കുന്ന കാര്യമാണ്. കൂടാതെ, എസി‌ക്ക് ചൂടേറിയ താപനില ക്രമീകരണം ഉപയോഗിക്കുന്നത് കുറച്ച് ബാറ്ററി പവർ വിനിയോഗത്തിലേക്ക് നയിക്കുകയും ചെയ്യും.

More from DriveSpark

Article Published On: Wednesday, April 12, 2023, 12:32 [IST]
English summary
How to improve car mileage in summer season details in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X