വലിയ ചെലവുകളൊന്നുമില്ല, മഴക്കാലത്ത് കാർ ഇന്റീരിയർ വൃത്തിയായി സൂക്ഷിക്കാനുള്ള വഴികൾ
മനുഷ്യ ജീവിതത്തില്‍ കാര്‍ യാത്ര ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഘടകമായി മാറിക്കഴിഞ്ഞു. ആഡംബര വസ്‌തുവിൽ നിന്നും ആവശ്യ വസ്‌തുവായി കാറുകൾ മാറിയത് വളരെ വേഗമായിരുന്നു. കൊടുംവെയിലാണെങ്കിലും മഴയാണെങ്കിലും കാർ ഒന്നുണ്ടെങ്കിൽ അധികം ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ യാത്ര ചെയ്യാനാവും. പ്രത്യേകിച്ച് മഴയുള്ള സമയങ്ങളിൽ കാറിലെ യാത്ര നൽകുന്ന സൗകര്യം അതൊന്ന് വേറെ തന്നെയാണ്.
പക്ഷേ മഴക്കാലത്ത് കാറിന്റെ ഇന്റീരിയർ വൃത്തിയായി സൂക്ഷിക്കുക എന്നത് പൊതുവെ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പലകാര്യങ്ങളും ശ്രദ്ധിച്ചില്ലെങ്കിൽ ദുർഗന്ധം പോലുള്ള പല ബുദ്ധിമുട്ടുകളും നമുക്കുണ്ടായേക്കാം. എന്നിരുന്നാലും വൃത്തിയാക്കൽ പ്രക്രിയ എളുപ്പമാക്കാനും മഴക്കാലത്ത് കാർ വൃത്തിയായി സൂക്ഷിക്കാനും ചില തന്ത്രങ്ങളുണ്ട്. അത് പിന്തുടർന്നാൽ മഴക്കാലത്തും അനായാസം യാത്ര ചെയ്യാം. അതെങ്ങനെയെന്നല്ലേ, ഇനി പറയുന്ന ഈ ടിപ്പുകൾ ഒന്നു പരീക്ഷിച്ചു നോക്കൂ...

ക്യാബിനിലെ അമിതമായ ഈർപ്പം കാരണം നിങ്ങളുടെ കാറിന്റെ ഇന്റീരിയറിൽ നിന്നും ദുർഹന്ധം വ്യമിക്കാനുള്ള സാധ്യത മഴക്കാലത്ത് വളരെയധികം ഉയർത്തുന്ന കാര്യമാണ്. ഇതിനെ ഒരുപരിധി വരെ മറികടക്കാൻ എയർ ഫ്രഷനർ മൺസൂൺ സമയത്ത് സഹായകരമാവും. മഴക്കാലത്ത് മാത്രമല്ല, അല്ലാത്ത സമയങ്ങളിലും നിലവാരമുള്ള എയർ ഫ്രഷനർ ദുർഗന്ധം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്.
മൺസൂൺ കാലത്ത് കാറിന്റെ ഇന്റീരിയർ വൃത്തിയായി സൂക്ഷിക്കാൻ ഏറ്റവും നല്ല മാർഗമാണ് റബർ മാറ്റുകളുടെ ഉപയോഗം. ഈർപ്പം വലിയാതിരിക്കാനും എളുപ്പത്തിൽ കഴുകി ഉണക്കാമെന്നുമുള്ളതിനാൽ റബർ മാറ്റുകൾ മഴക്കാലത്ത് ഉപയോഗിക്കാൻ ശ്രമിച്ചാൽ നന്നായിരിക്കും. ഇവ കാർപെറ്റുകൾ ലെയർ നനയാതെ സംരക്ഷിക്കാനും സഹായിക്കും. ഇന്ന് മിക്കകാറുകളിലും മറ്റ് മെറ്റീരിയലുകളാണ് ഉപയോഗിക്കുന്നതെങ്കിലും മൺസൂൺ സമയങ്ങളിലെങ്കിലും റബർ മാറ്റുകൾ വാങ്ങാൻ ശ്രമിക്കണം.

മഴക്കാലത്ത് കാർ ഇന്റീരിയറിനെ സംരക്ഷിക്കുന്ന മറ്റൊരു പ്രധാന വസ്‌തുവാണ് സിലിക്ക ജെൽ പായ്ക്കറ്റുകൾ. വിപണിയിൽ സുലഭമായി ഇവ ലഭ്യമാണെന്നതും കാര്യങ്ങൾ എളുപ്പമാക്കും. ഈ പായ്ക്കറ്റുകൾക്ക് കാറിന്റെ ഇന്റീരിയറിലെ അധിക ഈർപ്പം ആഗിരണം ചെയ്യാൻ സഹായിക്കുന്ന ഘടകമാണ്. ഇത് മഴക്കാലത്ത് നിങ്ങളുടെ കാറിന്റെ ക്യാബിനിനുള്ളിൽ പൂപ്പലും ദുർഗന്ധവും ഉണ്ടാകുന്നത് തടയും.
നല്ല നിലവാരമുള്ള മൈക്രോ ഫൈബർ തുണിക്ക് മറ്റ് സാധാരണ തുണികളേക്കാൾ ധാരാളം വെള്ളം ആഗിരണം ചെയ്യാൻ കഴിയും എന്നതിനാൽ മഴക്കാലത്ത് ഫൈബർ ക്ലോത്ത് വാഹനത്തിൽ കരുതിയിൽ അതൊരു മികച്ച തീരുമാനമായിരിക്കും. കാറിന്റെ ഗ്ലാസോ എന്തെങ്കിലും തുടയ്ക്കണമെങ്കിൽ സാധാരണ തുണികളേക്കാൾ ഇവ വളരെ ഉപയോഗപ്രദമാവും. ആയതിനാൽ ഇക്കാര്യം മൺസൂൺ സീസണിൽ വളരെ ആവശ്യമായ സംഗതികളിൽ ഒന്നാണ്.

മഴക്കാലത്ത് കുടയുടെ ഉപയോഗത്തിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. കാറിലാണ് കുടയുടെ ആവശ്യം എന്തെന്ന് വിചാരിച്ച് മടികാണിക്കരുത്. എവിടെയെങ്കിലും ഇറങ്ങി എന്തെങ്കിലും വാങ്ങണമെന്ന് വിചാരിച്ചാൽ മഴ നനഞ്ഞ് സീറ്റിൽ വന്നിരിക്കുന്നതിലും നല്ലതാണ് ഒരു കുട കാറിൽ കരുതുന്നത്. നനഞ്ഞ കുട സൂക്ഷിക്കാൻ വാട്ടർപ്രൂഫ് പൗച്ച് ഉപയോഗിക്കുന്നതാണ് നല്ലത് എന്നതും എടുത്തു പറയേണ്ട കാര്യമാണ്.
കാറിന്റെ കാർപ്പെറ്റിൽ നിന്ന് വെള്ളവും ചെളിയും ഒഴിവാക്കാൻ ഏറ്റവും നല്ല മാർഗം പഴയ പത്രപേപ്പറുകൾ ഫ്ലോറിൽ വിരിച്ച് ഉപയോഗിക്കുക എന്നതും നല്ലതാണ്. പത്രം വെള്ളം തൽക്ഷണം ആഗിരണം ചെയ്യാൻ അനുവദിക്കുന്ന കാര്യമാണ്. കൂടാതെ മിക്കവരുടേയും വീട്ടിൽ തന്നെ പത്രമുള്ളതിനാൽ ഇതിന് ചെലവുകളൊന്നും വരികയുമില്ല. വാഹനത്തിന്റെ ഫ്ളോറില്‍ കാര്‍പെറ്റ് ഉപയോഗിക്കുന്നത് ഇന്റീരിയര്‍ വൃത്തിയായി സൂക്ഷിക്കാന്‍ സഹായിക്കും.

ടൗവലുകള്‍ ഉപയോഗിച്ച് സീറ്റ് കവര്‍ ചെയ്യുന്നതും നല്ലതാണ്. മൺസൂൺ കാലത്ത് കാറിന്റെ ഇന്റീരിയർ മികച്ച രീതിയിൽ കാത്തുസൂക്ഷിക്കാൻ മുകളിൽ ലിസ്റ്റുചെയ്തിരിക്കുന്ന ആക്‌സസറികൾ നിങ്ങളെ സഹായിക്കും. ഇത്തരം മുൻകരുതലുകൾ എടുത്താൽ മഴക്കാലത്തെ കാർ യാത്രയിലെ ആശങ്കകളെല്ലാം നമുക്ക് ഒഴിവാക്കാനാവും. ഇതോടൊപ്പം മഴയില്‍ ഒടിയെത്തിയ വാഹനം നനവോടെ മൂടിയിടരുത്. ഇത് വാഹനത്തിന്റെ ബോഡിയില്‍ തുരുമ്പുണ്ടാക്കുമെന്നും ഓർമിക്കണേ.


Click it and Unblock the Notifications








