ട്രെയിൻ അപകടത്തെ എങ്ങനെ അതിജീവിക്കാം: ജീവൻ രക്ഷിക്കാനുള്ള ഉപായങ്ങൾ

അടുത്തിടെ ഒഡീഷയിലെ ബാലസോർ ജില്ലയിലെ ട്രെയിൻ ട്രെയിൻ അപകടം ലോക മനസാക്ഷിയെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരുന്നു. ഇരുന്നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ ഈ ദുരന്തം സമീപകാലത്ത് ഇന്ത്യ കണ്ടതിൽവെച്ച് ഏറ്റവും വലിയ ട്രെയിൻ അപകടമായാണ് വിലയിരുത്തുന്നതു തന്നെ. ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷനു സമീപം ബെംഗളൂരു-ഹൗറ (12864) സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞതാണു ദുരന്തത്തിന്റെ തുടക്കം.

പിന്നീട് പാളം തെറ്റി അപകടത്തിൽപെട്ട ബെംഗളൂരു-ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലേക്ക് കൊൽക്കത്തയിലെ ഷാലിമാറിൽ നിന്നു ചെന്നൈ സെൻട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡൽ എക്സ്പ്രസ് (12841) ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം. അതോടൊപ്പം സമീപത്ത് നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയും അപകടത്തിന്റെ നില വഷളാക്കുകയും ചെയ്‌തു. 288 പേരുടെ ജീവനെടുത്ത ദുരന്തം അപകടമാണോ അട്ടിമറിയാണോ എന്ന സംശയം ഇപ്പോഴും നിലനിൽക്കുന്നു.

How to Survive a Train Accident

ട്രെയിൻ ദുരന്തത്തിന്റെ കൃത്യമായ അപകടകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സിഗ്നൽ സംവിധാനത്തിലെ പിഴവാണ് അപകടത്തിനു കാരണമെന്ന റെയിൽവേയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. എന്തായാലും ഇത്തരം സന്ദഭങ്ങളിലോ വലിയ ട്രെയിൻ അപകടങ്ങളിലോ നാം അകപ്പെട്ടാൽ എന്തുചെയ്യണമെന്ന് അറിയാത്തവരായിരിക്കും ഭൂരിഭാഗവും. അപ്പോഴുണ്ടായ ഞെട്ടലിൽ ഇക്കാര്യങ്ങളൊന്നും ഓർമവരണമെന്നും പറയാനാവില്ല. എങ്കിലും ഒരു ട്രെയിൻ അപകടത്തെ എങ്ങനെ അതിജീവിക്കാം എന്നതിനെ കുറിച്ച് ഒന്നു ചർച്ച ചെയ്‌താലോ?

ട്രെയിനിന്റെ മധ്യഭാഗത്തുള്ള ബോഗികളാണ് യാത്ര ചെയ്യാൻ ഏറ്റവും സുരക്ഷിതം. കാരണം ഇവയാണ് പാളംതെറ്റാൻ ഏറ്റവും സാധ്യത കുറവുള്ള ബോഗികൾ. ആയതിനാൽ ഇവിടെയുള്ള യാത്ര ചെയ്യാൻ ശ്രമിക്കാം. പക്ഷേ മുൻകൂട്ടി ബുക്ക് ചെയ്‌തുള്ള യാത്രകളാണ് നാം ചെയ്യുന്നത് എങ്കിൽ ഈ ഭാഗത്തു തന്നെ സീറ്റ് ലഭിക്കണമെന്നില്ല. തീവണ്ടിയുടെ മുന്നിലും പിന്നിലുമാണ് ഊർജം കൂടുതൽ ലഭിക്കുന്നത്. തൽഫലമായി, അവിടെയാണ് ഏറ്റവും കൂടുതൽ കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ളത്.

How to Survive a Train Accident

പിന്നിലേക്ക് അഭിമുഖമായി ഇരിക്കുക എന്നത് ട്രെയിൻ യാത്രകളിൽ മിക്കവരും ഇഷ്ടപ്പെടാത്തൊരു സംഗതിയാണ്. പക്ഷേ ഏറ്റവും സുരക്ഷിതമായ യാത്രയാണ് ഈ സീറ്റുകൾ നിങ്ങൾക്ക് സമ്മാനിക്കുക. എങ്ങനെയെന്നല്ലേ. ട്രെയിൻ ചെറുതായി നിർത്തുകയോ അപകടത്തിൽപ്പെടുകയോ ചെയ്താൽ മുന്നോട്ട് എറിയുന്നതിനുപകരം നിങ്ങളെ സീറ്റിലേക്കാണ് നാം വീഴുക എന്നതിനാൽ പരിക്കുകൾ പറ്റാനുള്ള സാധ്യതയും എവിടെയെങ്കിലും വേഗത്തിൽ പോയി ഇടിച്ച് പരിക്കുകൾ ഉണ്ടാവാനുള്ള സാധ്യതകളും വരെ കുറവാണ്.

എന്തെങ്കിലും അപകടത്തിന് ശേഷം നിങ്ങൾക്ക് എത്രയും വേഗം ട്രെയിനിൽ നിന്ന് പുറത്തുകടക്കണമെന്ന് വിചാരിച്ചാൽ എമർജൻസി വിൻഡോ നീക്കംചെയ്യുന്നതാണ് ഏറ്റവും മികച്ച ഓപ്ഷൻ. ഇതിനായി ട്രെയിനിന്റെ എമർജൻസി വിൻഡോയിൽ നൽകിയിരിക്കുന്ന ഗ്രിൽ ഉയർത്തണം. ഏസി കോച്ചിലാണെങ്കിൽ ഇതിനായി പ്രത്യേകം ഹാൻഡിലുകളും നൽകിയിട്ടുണ്ടാവും. ഇത് അത്ര വേഗത്തിൽ ഉയർത്താനും ആവില്ല. കാരണം ഇതൽപം ഭാരമേറിയതാവും എന്നും ഈ സാഹചര്യത്തിൽ ഓർമിക്കേണം.

How to Survive a Train Accident

അപകടത്തിനു ശേഷം ട്രെയിന്റെ ഡോറിനടുത്ത് എത്താൻ കഴിയുമെങ്കിൽ നിങ്ങൾക്ക് അവ സ്വമേധയാ തുറക്കാൻ കഴിഞ്ഞേക്കും. കൂടാതെ ഇവ സ്വമേധയാ തുറക്കാനും ഒരു മാർഗമുണ്ട്. രാജ്യത്തെ എല്ലാ ട്രെയിനുകളിലും എമർജൻസി ബോർഡുകൾ ഉണ്ട്. ഇതിന്റെ അടയാളം ഡോറിനടുത്ത് കണ്ടെത്താനായാൽ വാതിൽ ഏളുപ്പത്തിൽ തുറക്കാം. ആദ്യമ ഡോറിനടുത്തുള്ള പാനൽ കണ്ടെത്തുക, പിന്നീട് ലോക്ക് ഉയർത്താം.

പിന്നീട് അവിടെ കാണുന്ന റിംഗ് വലിക്കുക, തുടർന്ന് ചുവന്ന ഹാൻഡിൽ താഴേക്ക് തള്ളുക. അപ്പോൾ വാതിലുകൾ അൽപ്പം തുറക്കും. ഇതിനു ശേഷം പൂർണമായും സ്വയമേ തുറക്കുകയാണ് വേണ്ടത്. അപകടം നടന്നാൽ തീവണ്ടിക്കകത്ത് അധിക സമയം ഇരിക്കുന്നതോ തങ്ങുന്നതോ നല്ല സൂചനയല്ല. എന്തേലും കാരണവശാൽ തീപിടുത്തമോ മറ്റോ സംഭവിച്ചാൽ അത് ജീവനെ വരെ ബാധിച്ചേക്കാം. ആയതിനാൽ കഴിയുന്നത്ര വേഗത്തിൽ പുറത്തെത്താൻ ശ്രമിക്കണം.

More from DriveSpark

Article Published On: Friday, June 9, 2023, 16:47 [IST]
English summary
How to survive a train accident life saving tips in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X