സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുമ്പോഴോ, വിൽക്കുമ്പോഴോ ഉടമസ്ഥാവകാശം മാറ്റാൻ എന്തെല്ലാം ചെയ്യേണം?

യൂസ്‌ഡ് കാർ വാങ്ങണേലോ വിൽക്കുവാനോ നോക്കുമ്പോൾ പലരും ചിന്തിക്കുന്നത് അതിന്റെ പേപ്പർ വർക്കുകളെ കുറിച്ചായിരിക്കും. വാഹനത്തിന്റെ രജിസ്‌ട്രേഷൻ കൈമാറുന്നത് എങ്ങനെയെന്ന് നമ്മളിൽ പലർക്കും അറിയാത്തൊരു കാര്യം കൂടിയാണ്.

യൂസ്‌ഡ് വാഹനം വാങ്ങുമ്പോഴോ, വിൽക്കുമ്പോഴോ RC ട്രാൻസ്‌ഫർ ചെയ്യുന്നതെങ്ങനെയെന്നത് അറിയാമോ?

വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നത് സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പിന്റെ പുതിയ പരിഷ്ക്കാരങ്ങൾ നിലവിൽ വന്നു. ഇനി മുതല്‍ രജിസ്ട്രേഷന്‍ മാറ്റേണ്ട ചുമതല വില്‍ക്കുന്നയാള്‍ക്കായിരിക്കും. ഇത് സുഗമമാക്കുന്നതിന് എന്തെല്ലാം നടപടി ക്രമങ്ങളിലൂടെ കടന്നു പോവണം, ശ്രദ്ധിക്കണം, ഫീസ്, ആവശ്യമായ ഡോക്യുമെന്റുകൾ എന്നിവയെക്കുറിച്ചെല്ലാം ഒന്നു പറഞ്ഞുതരട്ടേ?

യൂസ്‌ഡ് വാഹനം വാങ്ങുമ്പോഴോ, വിൽക്കുമ്പോഴോ RC ട്രാൻസ്‌ഫർ ചെയ്യുന്നതെങ്ങനെയെന്നത് അറിയാമോ?

ഒരേ ആർടിഒയിൽ ആണെങ്കിൽ

വിൽപ്പനക്കാരനും വാങ്ങുന്നയാളും ഒരേ ആർടിഒ പരിധിക്കുള്ളതാണെങ്കിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാണ്. ഉടമയും വാങ്ങുന്നയാളും ഫോം 29, ഫോം 30 എന്നിവയിൽ ഒപ്പിട്ട് ആർടിഒയ്ക്ക് സമർപ്പിക്കണം. വാഹനം ഇപ്പോഴും ഹൈപ്പോതെക്കേഷനിലാണെങ്കിൽ ബാങ്കിൽ നിന്ന് ലഭിച്ച എൻഒസിക്കൊപ്പം ഫോം 35 സമർപ്പിക്കേണ്ടതുണ്ടെന്നതും പ്രത്യേകം ഓർമിക്കണം.

യൂസ്‌ഡ് വാഹനം വാങ്ങുമ്പോഴോ, വിൽക്കുമ്പോഴോ RC ട്രാൻസ്‌ഫർ ചെയ്യുന്നതെങ്ങനെയെന്നത് അറിയാമോ?

ഒരേ സംസ്ഥാനത്തെ വ്യത്യസ്‌ത ആർടിഒയിൽ ആണെങ്കിൽ

നോൺ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് (NOC)സുരക്ഷിതമാക്കുന്നതിന് വിൽപ്പനക്കാരനും വാങ്ങുന്നയാളും ഫോം 28, ഫോം 29, ഫോം 30 എന്നിവയിൽ ഒപ്പിടുകയും വിൽപ്പനക്കാരന്റെ പ്രാദേശിക ആർ‌ടി‌ഒയിൽ സമർപ്പിക്കുകയും വേണം.

യൂസ്‌ഡ് വാഹനം വാങ്ങുമ്പോഴോ, വിൽക്കുമ്പോഴോ RC ട്രാൻസ്‌ഫർ ചെയ്യുന്നതെങ്ങനെയെന്നത് അറിയാമോ?

തുടർന്ന് ഈ എൻ‌ഒ‌സി ഫോം 29, ഫോം 30 എന്നിവയ്‌ക്കൊപ്പം രജിസ്‌ട്രേഷൻ കൈമാറ്റത്തിനായി വാങ്ങുന്നയാളുടെ ആർ‌ടി‌ഒയിൽ സമർപ്പിക്കണം. വാഹനം ഇപ്പോഴും ഹൈപ്പോതെക്കേഷനിൽ ആണെങ്കിൽ, ബാങ്കിൽ നിന്ന് ലഭിച്ച എൻഒസി സഹിതം ഫോം 35 സമർപ്പിക്കേണ്ടതുണ്ട്.

യൂസ്‌ഡ് വാഹനം വാങ്ങുമ്പോഴോ, വിൽക്കുമ്പോഴോ RC ട്രാൻസ്‌ഫർ ചെയ്യുന്നതെങ്ങനെയെന്നത് അറിയാമോ?

വ്യത്യസ്‌ത സംസ്ഥാനങ്ങളിലാണെങ്കിലോ?

വിൽപ്പനക്കാരനും വാങ്ങുന്നയാളും ഫോം 28, ഫോം 29, ഫോം 30 എന്നിവയിൽ ഒപ്പിട്ട് എൻഒസി സുരക്ഷിതമാക്കാൻ വിൽപ്പനക്കാരന്റെ ആർടിഒയിൽ സമർപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഈ എൻ‌ഒ‌സി ഫോം 29, ഫോം 30 എന്നിവയ്‌ക്കൊപ്പം രജിസ്‌ട്രേഷൻ കൈമാറ്റത്തിനായി വാങ്ങുന്നയാളുടെ ആർ‌ടി‌ഒയിലും ഒരേസമയം സമർപ്പിക്കണം.

യൂസ്‌ഡ് വാഹനം വാങ്ങുമ്പോഴോ, വിൽക്കുമ്പോഴോ RC ട്രാൻസ്‌ഫർ ചെയ്യുന്നതെങ്ങനെയെന്നത് അറിയാമോ?

തുടർന്ന് വാഹനം വാങ്ങുന്നയാളുടെ സംസ്ഥാനത്ത് വീണ്ടും രജിസ്റ്റർ ചെയ്യണം. ഇതിൽ റോഡ് ടാക്സ് അടക്കുന്നത് വരെ ഉൾപ്പെടുന്നുണ്ട്. വാഹനം ഇപ്പോഴും ഹൈപ്പോതെക്കേഷനിലാണെങ്കിൽ ബാങ്കിൽ നിന്ന് ലഭിച്ച എൻഒസിക്കൊപ്പമാണ് ഫോം 35 സമർപ്പിക്കേണ്ടത് എന്നും പ്രത്യേകം ഓർമിക്കുക.

യൂസ്‌ഡ് വാഹനം വാങ്ങുമ്പോഴോ, വിൽക്കുമ്പോഴോ RC ട്രാൻസ്‌ഫർ ചെയ്യുന്നതെങ്ങനെയെന്നത് അറിയാമോ?

എന്താണ് ഈ വ്യത്യസ്‌ത ഫോമുകൾ അർഥമാക്കുന്നത്?

ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിന് (എൻഒസി) അപേക്ഷയാണ് ഫോം 28 കൊണ്ട് അർഥമാക്കുന്നത്. അതേസമയംം ഓണർഷിപ്പ് കൈമാറ്റം ചെയ്യുന്നതിനുള്ള അറിയിപ്പാണ് ഫോം 29.

യൂസ്‌ഡ് വാഹനം വാങ്ങുമ്പോഴോ, വിൽക്കുമ്പോഴോ RC ട്രാൻസ്‌ഫർ ചെയ്യുന്നതെങ്ങനെയെന്നത് അറിയാമോ?

അതേസമയം ഓണർഷിപ്പ് കൈമാറ്റം ചെയ്യുന്നത് അറിയിക്കുന്നതിനും ഉടമസ്ഥാവകാശം കൈമാറുന്നതിനുമുള്ള അപേക്ഷയാണ് ഫോം 30 കൊണ്ട് ഉദ്ദേശിക്കുന്നത്. ഹൈപ്പോതെക്കേഷൻ കരാർ അവസാനിപ്പിക്കുന്നതിനുള്ള അറിയിപ്പാണ് ഫോം 35. എന്നാൽ ഇത് ലോൺ ഉപയോഗിച്ച് വാങ്ങിയ വാഹനങ്ങൾക്ക് മാത്രമാണ് ബാധകമാവുന്നത്.

യൂസ്‌ഡ് വാഹനം വാങ്ങുമ്പോഴോ, വിൽക്കുമ്പോഴോ RC ട്രാൻസ്‌ഫർ ചെയ്യുന്നതെങ്ങനെയെന്നത് അറിയാമോ?

ഉടമസ്ഥാവകാശം കൈമാൻ ആവശ്യമായ രേഖകൾ

• ഒറിജിനൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (RC)

• മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (PUC) പകർപ്പ്

• സാധുവായ ഇൻഷുറൻസ് കോപ്പി

• ഒരു കടലാസിൽ പെൻസിൽ കൊണ്ട് വരച്ച ഷാസി നമ്പറിന്റെയും എഞ്ചിൻ നമ്പറിന്റെയും മുദ്ര

• ഗ്രീൻ ടാക്സ് സർട്ടിഫിക്കറ്റ് (15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക്)

യൂസ്‌ഡ് വാഹനം വാങ്ങുമ്പോഴോ, വിൽക്കുമ്പോഴോ RC ട്രാൻസ്‌ഫർ ചെയ്യുന്നതെങ്ങനെയെന്നത് അറിയാമോ?

വിൽപ്പനക്കാരന്റെ രേഖകളിൽ പാൻ കാർഡ് കോപ്പി മാത്രമാണ് ആവശ്യമായി വരുന്നതെന്നും പ്രത്യേകം ശ്രദ്ധിക്കേണം. ആധാർ നമ്പർ പോലുള്ള രേഖകൾ കൈമാറാൻ പാടില്ലെന്ന പ്രഖ്യാപനം അടുത്തിടെ വന്നതിന് ശേഷം പാൻ കാർഡ് കോപ്പി മാത്രമാണ് ഇപ്പോൾ ആവശ്യമായി വരിക.

യൂസ്‌ഡ് വാഹനം വാങ്ങുമ്പോഴോ, വിൽക്കുമ്പോഴോ RC ട്രാൻസ്‌ഫർ ചെയ്യുന്നതെങ്ങനെയെന്നത് അറിയാമോ?

അതേസമയം വാഹനം വാങ്ങുന്നയാൾ പാൻ കാർഡ് കോപ്പി, അഡ്രസ് തെളിയിക്കുന്നതിനുള്ള ഏതെങ്കിലും ഒരു രേഖ, അതായത് ഇലക്‌ട്രിസിറ്റി ബിൽ, ടെലിഫോൺ ബിൽ, വാട്ടർ കണക്ഷൻ ബിൽ, ഗ്യാസ് ബിൽ, ആധാർ കാർഡ് അല്ലെങ്കിൽ സ്ഥിരമായ വിലാസമുള്ള മറ്റേതെങ്കിലും കെവൈസി രേഖയോ ഇതിനായി നൽകാവുന്നതാണ്. അതോടൊപ്പം പാസ്‌പോർട്ട് സൈസ് ഫോട്ടോയും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മാറ്റത്തിനായി സമർപ്പിക്കേണ്ടതുണ്ട്.

യൂസ്‌ഡ് വാഹനം വാങ്ങുമ്പോഴോ, വിൽക്കുമ്പോഴോ RC ട്രാൻസ്‌ഫർ ചെയ്യുന്നതെങ്ങനെയെന്നത് അറിയാമോ?

എന്താണ് ഹൈപ്പോതെക്കേഷൻ, അത് എങ്ങനെ നീക്കംചെയ്യാം

ലോണിനായി അപേക്ഷിക്കുമ്പോൾ നിങ്ങൾ വാഹനം ബാങ്കിൽ പണയം വെക്കുന്ന രീതിയാണ് ഹൈപ്പോതെക്കേഷൻ. അതിൽ ബാങ്ക് ഈടായി സൂക്ഷിക്കുന്നു. അതിനാൽ സാങ്കേതികമായി നിങ്ങളുടെ വാഹനം ഭൗതികമായി കൈവശം വെച്ചിട്ടുണ്ടെങ്കിലും വാഹനം ബാങ്കിന്റേതാണെന്ന് സാരം.

യൂസ്‌ഡ് വാഹനം വാങ്ങുമ്പോഴോ, വിൽക്കുമ്പോഴോ RC ട്രാൻസ്‌ഫർ ചെയ്യുന്നതെങ്ങനെയെന്നത് അറിയാമോ?

ബാങ്കിലെ മുഴുവൻ വായ്പയും തിരിച്ചടച്ചതിനുശേഷം മാത്രമേ വാഹനത്തിന്റെ രജിസ്ട്രേഷനിൽ നിന്ന് ഹൈപ്പോതെക്കേഷൻ നീക്കം ചെയ്യാൻ കഴിയൂ. എല്ലാ ഇഎംഐകളും അടച്ചതിന് ശേഷം ലോണിൽ കുടിശികയൊന്നും തീർപ്പാക്കാനില്ലെന്ന് വ്യക്തമാക്കുന്ന നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിന് (NOC) അപേക്ഷിക്കാം.

യൂസ്‌ഡ് വാഹനം വാങ്ങുമ്പോഴോ, വിൽക്കുമ്പോഴോ RC ട്രാൻസ്‌ഫർ ചെയ്യുന്നതെങ്ങനെയെന്നത് അറിയാമോ?

ബാങ്ക് ഈ എൻഒസി നിങ്ങൾക്ക് തപാൽ വഴി അയയ്ക്കുകയാണ് സാധാരണയായി ചെയ്യാറ്. ഈ എൻഒസിയുടെ പകർപ്പ് ആർടിഒയ്ക്ക് സമർപ്പിക്കേണ്ടതുണ്ട്. അതുവഴി വാഹനത്തിന്റെ ആർസി ഡോക്യുമെന്റ് അപ്ഡേറ്റ് ചെയ്യും.

യൂസ്‌ഡ് വാഹനം വാങ്ങുമ്പോഴോ, വിൽക്കുമ്പോഴോ RC ട്രാൻസ്‌ഫർ ചെയ്യുന്നതെങ്ങനെയെന്നത് അറിയാമോ?

ഫീസ്

ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനായി ഇരുചക്ര വാഹനങ്ങൾക്ക് 150 രൂപയും ഫോർ വീലറുകളുടെ കാര്യത്തിൽ 300 രൂപ ട്രാൻസ്ഫർ ഫീസായി നൽകണം. ഫോമുകൾ സമർപ്പിക്കുമ്പോൾ ഇത് ഓൺലൈനിലോ ആർടിഒയിലോ അടയ്ക്കാം.

More from DriveSpark

Article Published On: Friday, July 22, 2022, 8:30 [IST]
English summary
How to transfer the registration certificate while buying or selling a used vehicle
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X