അമേരിക്കൻ എസ്‌യുവി മുതൽ വുൾഫ് വരെ നീളുന്ന പ്രതിരോധം, ഇസ്രയേൽ സേനയുടെ കരുത്തൻ വാഹനങ്ങളെ കണ്ടോ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തയിൽ നിറഞ്ഞു നിൽക്കുന്ന വിഷയമാണ് ഇസ്രയേൽ - ഹമാസ് യുദ്ധം. പലസ്തീനിലെ ഭീകര സംഘടനയായ ഹമാസിന്റെ ഭീകരര്‍ ഒക്ടോബര്‍ ഏഴിനാണ് ഇസ്രയേലിനെതിരെ ആക്രമണത്തിന് തുടക്കമിട്ടത്. ജൂതസമൂഹവും മുസ്ലിം സമൂഹവും ഒരുപോലെ വിശുദ്ധ ഇടമായി കാണുന്ന പ്രദേശത്തെ ചൊല്ലിയുള്ള പണ്ടുമുതലുള്ള തർക്കമാണ് ഈ യുദ്ധത്തിന്റെ ഏറ്റവും പിന്നിലുള്ള കാരണം.

അടുത്തിടെ ജൂതരുടെ കാർഷികോത്സവമായ സുക്കോട്ടിന്‍റെ ഭാഗമായി നൂറു കണക്കിന് വിശ്വാസികളായ ജൂതരും മറ്റും പ്രദേശത്തെത്തിയതാണ് ഹമാസിനെ പ്രകോപിതരാക്കിയത്. നിലവിലുള്ള സമാധാന കരാറിന്‍റെ ലംഘനമാണിതെന്ന് ആരോപിച്ചാണ് ഹമാസ് അക്രമം അഴിച്ചുവിട്ടത്. പലസ്തീൻ സ്വന്തമെന്നവകാശപ്പെടുന്ന പ്രദേശത്ത് ജൂത സെറ്റിൽമെന്‍റുകൾ നിർമിക്കുന്നതും ഇസ്രയേലിലെ പലസ്തീൻ തടവുകാർക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും ഹമാസിന്‍റെ ആക്രമണത്തിന്‍റെ ആക്കം കൂട്ടി.

Important Israeli Defense Force Vehicles You Should Know

നൂറു വര്‍ഷത്തിലേറെയായി ആധുനിക പലസ്തീന്‍ പ്രശ്‌നം ആരംഭിച്ചിട്ട്. പരിഹരിക്കാന്‍ ശ്രമം നടക്കുമ്പോഴൊക്കെ വഷളായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷമാണ് ഇവരുടേത്. കഴിഞ്ഞ ശനിയാഴ്‌ച ആരംഭിച്ച ഇസ്രയേൽ- ഹമാസ് യുദ്ധം തുടരവേ അമേരിക്കയുൾപ്പടെയുള്ള രാജ്യങ്ങൾ ഇസ്രയേലിന് പിന്തുണ അറിയിച്ചിട്ടുണ്ട്. നിലവിൽ ഔദ്യോഗികമായി യുദ്ധപ്രഖ്യാപനം നടത്തിയതിലൂടെ ഹമാസിനെതിരേ കടുത്ത സൈനിക നീക്കമാണ് ഇസ്രയേൽ നടത്തുന്നത്.

അമേരിക്കൻ നിർമിത ഹംവീ മുതൽ ഇസ്രായേൽ വികസിപ്പിച്ച 'വുൾഫ്' ആർമഡ് വാഹനം വരെയാണ് യുദ്ധത്തിൽ അണിനിരന്നിട്ടുള്ളത്. ഈ യൂട്ടിലിറ്റി വാഹനങ്ങൾ രാജ്യത്തിന്റെ പ്രത്യാക്രമണത്തെ നയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. രാജ്യത്തിന്റെ പ്രതിരോധ സേനയുടെ അണിയറയിലെ അഞ്ച് സൈനിക വാഹനങ്ങൾ ഏതെല്ലാമെന്ന് ഒന്നു പരിശോധിച്ചാലോ?

AIL Storm

AIL സ്റ്റോം: നമുക്ക് ഏറെ പരിചിതമായ ജീപ്പ് റാംഗ്ലർ 4x4 അടിസ്ഥാനമാക്കിയുള്ളതാണ് ഈ യുദ്ധ വാഹനം. അമേരിക്കൻ എസ്‌യുവി നിർമാതാക്കളായ ക്രൈസ്‌ലറിൽ നിന്ന് ഇസ്രായേൽ ലൈസൻസ് നേടിയതും ഇസ്രായേലി സുരക്ഷാ സേനയുടെ ഓഫ് റോഡ് വാഹനമായി പ്രത്യേകം പണികഴിപ്പിച്ചതുമാണ് AIL സ്റ്റോം. ഒരു ആർമഡ് ഇൻഫാൻട്രി (കാലാൾപ്പട) മൊബിലിറ്റി വെഹിക്കിളായാണ് ഇതിനെ ഇസ്രയേൽ ഉപയോഗിക്കുന്നത്. നിലവിൽ AIL സ്റ്റോമിന്റെ 700 യൂണിറ്റുകളാണ് യുദ്ധത്തിൽ പങ്കെടുക്കുന്നത്.

MDT ഡേവിഡ്: ഇസ്രായേൽ സ്വന്തമായി വികസിപ്പിച്ചെടുത്ത ഒരു കവചിത വാഹനമാണിത്. ലാൻഡ് റോവർ ഡിഫെൻഡർ 4x4 അടിസ്ഥാനമാക്കിയാണ് ഈ മോഡലിനെയും രാജ്യം പണിതെടുത്തിരിക്കുന്നത്. MDT ആർമർ കോർപ്പറേഷൻ ഇസ്രായേലി സുരക്ഷാ സേനയ്‌ക്കായി പ്രത്യേകം നിർമിച്ച ഈ ആർമഡ് എസ്‌യുവി, അസാൾട്ട് റൈഫിളുകളിൽ നിന്നുള്ള സംഘട്ടനങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ളതാണ്.

MDT David

അതോടൊപ്പം തന്നെ MDT ഡേവിഡ് വാഹനത്തിന് സ്‌ഫോടനങ്ങളിൽ നിന്നും പരിരക്ഷ ലഭിക്കും. കൂടാതെ ഒരു പരിധി വരെ മെച്ചപ്പെടുത്തിയ സ്‌ഫോടക ഉപകരണങ്ങളിൽ (IMD) പരിരക്ഷിക്കാനാകുമെന്നും ഇസ്രയേൽ പറയുന്നു. രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്ക് നിലവിൽ 400 യൂണിറ്റുകളോളം MDT ഡേവിഡ് എസ്‌യുവികൾ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ഹംവീ: അമേരിക്കൻ നിർമിത ഹൈ മൊബിലിറ്റി മൾട്ടിപർപ്പസ് വീൽഡ് വെഹിക്കിൾ (HMMWV) അല്ലെങ്കിൽ ഹംവീ എന്നറിയപ്പെടുന്ന ആർമഡ് വാഹനമാണ് ഇസ്രായേലി പ്രതിരോധത്തെ ശക്തിപ്പെടുത്തുന്ന മറ്റൊരു മോഡൽ. രാജ്യത്ത് നിലവിൽ 2,000 ഹംവീ വിമാനങ്ങൾ സർവീസിലുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ഹമാസിനെതിരെയുള്ള യുദ്ധത്തിൽ ഇസ്രയേലിന്റെ പ്രധാന തുറുപ്പുചീട്ടുകളിൽ ഒന്നാണ് ഈ വാഹനം എന്നതും ശ്രദ്ധേയമാണ്.

Plasan SandCat

പ്ലാസൻ സാൻഡ്കാറ്റ്: ഇസ്രായേൽ പ്രതിരോധ സേനയ്ക്കായി വികസിപ്പിച്ചെടുത്ത മറ്റൊരു കവചിത വാഹനമാണ് പ്ലാസാൻ സാൻഡ്കാറ്റ്. സേനയുലെ മറ്റുള്ള ആർമഡ് വാഹനങ്ങളെ പോലെ, സാൻഡ്‌കാറ്റും ഒരു അമേരിക്കൻ ട്രക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അറിയപ്പെടുന്ന ഫോർഡ് എഫ്-സീരീസ് ഷാസിയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നതും. ഇസ്രയേലി ഡിഫൻസ് ഫോഴ്‌സിന് നിലവിൽ 700 സാൻഡ്‌കാറ്റുകളോളമുണ്ട്. അവ യുദ്ധത്തിനായും പട്രോളിംഗ് ആവശ്യങ്ങൾക്കായും വിവിധ റോളുകളിൽ പ്രവർത്തിക്കുന്നു.

വുൾഫ്: മുകളിൽ സൂചിപ്പിച്ച ഇസ്രയേൽ സൈന്യത്തിന്റെ ലൈറ്റ് കവചിത വാഹനങ്ങളിലെ പ്രധാനിയാണ് ഈ ആർമഡ് പേഴ്‌സണൽ കാരിയർ. കാർമോർ കമ്പനിയാണ് ഇതിനെ സൈനിക ആവശ്യങ്ങൾക്കായി നിർമിച്ചിരിക്കുന്നത്. ആക്രമണ റൈഫിളുകൾ, മൈനുകൾ, ഐഎംഡികൾ എന്നിവയെ പ്രതിരോധിക്കാൻ ഇതിന് കഴിവുണ്ട്. ഫോർഡ് F 550 ട്രക്കിന്റെ ഷാസിയെ അടിസ്ഥാനമാക്കിയുള്ള വുൾഫിന് 6.0 ലിറ്റർ V8 പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്. നിലവിൽ 300 വുൾഫ് കവചിത വാഹനങ്ങൾ ഇസ്രായേലിന്റെ പക്കലുണ്ട്.

Image Courtesy: קרלוס הגדול / Wiki Commons

More from DriveSpark

Article Published On: Friday, October 13, 2023, 12:03 [IST]
English summary
Humvee to wolf important israeli defense force vehicles you should know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X