കെട്ട്യോളാണെന്റെ മാലാഖ! ഭാര്യയ്ക്ക് ആനിവേഴ്‌സറി സമ്മാനമായി ഭർത്താവ് കൊടുത്തത് ആഡംബര കാറുകളിലെ മഹാറാണിയെ

സമ്മാനങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ലല്ലോ അല്ലേ. അതിപ്പോൾ നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരിൽ നിന്നുകൂടിയാണെങ്കിൽ സംഗതി ഇരട്ടി മധുരമാവും. പിറന്നാളിനും വിവാഹ വാർഷികത്തിനുമെല്ലാം സമ്മാനങ്ങൾ കൊടുക്കുന്നത് പുതുമയുള്ള കാര്യമല്ലെങ്കിലും അടുത്തിടെയായി വാഹനങ്ങൾ വാങ്ങി സർപ്രൈസ് കൊടുക്കുന്നത് ട്രെൻഡായി മാറിയിട്ടുണ്ട്. ഭാര്യ ഭർത്താവിനും ഭർത്താവ് ഭാര്യക്കും ഇത്തരത്തിൽ ഗിഫ്റ്റ് കൊടുക്കുന്ന വീഡിയോയും പോസ്റ്റുമെല്ലാം കണ്ടുമടുത്തവരാവും പലരും. ഈയൊരു നിരയിലേക്ക് മറ്റൊരു സംഭവം കൂടിയെത്തിയിരിക്കുകയാണ്.

തങ്ങളുടെ ഒന്നാം വിവാഹ വാർഷികത്തിൽ ഒരു മിനി കൂപ്പർ ഹോട്ട് ഹാച്ച്ബാക്ക് നൽകി ഭാര്യയെ അത്ഭുതപ്പെടുത്തുന്ന ഭർത്തിവിന്റേതാണ് വീഡിയോ. ശരത് ശങ്കർ എന്ന വ്യക്തി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്ന വീഡിയോ ഇതിനോടകം നിരവധി പേർ കണ്ടുകഴിഞ്ഞു. വാഹന പ്രേമി കൂടിയായ ശരത്തിന് നിരവധി സൂപ്പർബൈക്കുകളും ആഡംബര കാറുകളും സ്വന്തമായുണ്ട്.

husband-gifted-wife-a-mini-cooper

വണ്ടിഭ്രാന്തനായ ഭർത്താവുള്ളപ്പോൾ ഭാര്യയ്ക്ക് ഇതിലും നല്ലൊരു വിവാഹ വാർഷിക സമ്മാനം കിട്ടുമോ. എന്തായാലും തന്റെ പുതിയ മിനി കൂപ്പർ കണ്ട് ഭാര്യ അന്തംവിടുന്നതും സന്തോഷവതിയായി കാറിലേക്ക് കയറുന്നതും വീഡിയോയിൽ കാണാൻ പറ്റും. പുതുപുത്തൻ അല്ലെങ്കിലും ഈ സെക്കൻഡ് ഹാൻഡ് കാറിന്റെ മൂല്യം ചെറുതല്ലെന്ന് വാഹനങ്ങളെ സ്നേഹിക്കുന്ന ഓരോരുത്തർക്കും അറിയാം.

വീഡിയോയിൽ കാണുന്ന മിനി കൂപ്പർ ഐക്കണിക് റെഡ് കളർ ഓപ്ഷനിലാണ് ഒരുങ്ങിയിരിക്കുന്നത്. ബോണറ്റിൽ ബ്ലാക്ക് ലൈനുകളിലൂടെ കാറിന്റെ ലുക്ക് വർധിപ്പിക്കാനും കമ്പനിക്കായിട്ടുണ്ട്. കൂപ്പറിന്രെ മൂന്നാം തലമുറ 3-ഡോർ ഹാച്ച്ബാക്കാണ് ഭർത്താവ് ഭാര്യക്കായി നൽകിയിരിക്കുന്നതെന്നാണ് അനുമാനം. കാറുകളിലെ മഹാറാണി എന്നറിയപ്പെടുന്ന മിനി കൂപ്പർ ഹാച്ച്ബാക്കുകൾ ലോകത്താകെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള മോഡലുമാണ്.

husband-gifted-wife-a-mini-cooper

മലയാള സിനിമയിൽ പോലും മിനി കൂപ്പർ സ്വന്തമാക്കിയിട്ടുള്ള നിരവധി സെലിബ്രിറ്റികളാണുള്ളത്. ഒപ്പം സ്ത്രീകളുടെ പ്രിയപ്പെട്ട ആഡംബര കാർ കൂടിയായതിനാൽ യൂസ്‌ഡ് കാർ വിപണിയിൽ നന്നായി മെയിന്റൈൻ ചെയ്‌ത ഒരെണ്ണം കണ്ടെത്തുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല താനും വീഡിയോയിൽ സമ്മാനമായി നൽകിയിരിക്കുന്ന മൂന്നാം തലമുറ മിനി കൂപ്പർ 2014ലാണ് ഔദ്യോഗികമായി പുറത്തിറക്കുന്നത്.

ബിഎംഡബ്ല്യുവിന്റെ UKL പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് മിനി കൂപ്പറിന്റെ മൂന്നാം ജെനറേഷൻ പണികഴിപ്പിച്ചിരിക്കുന്നത്. ഹാച്ച്ബാക്കിന്റെ വലിപ്പത്തിലാണ് നിർമിച്ചിരിക്കുന്നതെങ്കിലും സ്പേസിന്റെ കാര്യത്തിലൊന്നും കാർ പിശുക്കനല്ല കേട്ടോ. 821 മില്ലീമീറ്റർ നീളവും 1,727 മില്ലീമീറ്റർ വീതിയും 1,414 മില്ലീമീറ്റർ ഉയരവുമുള്ളതിനാൽ സാങ്കേതികമായി അത്ര ചെറുതല്ലെന്ന് മനസിലാക്കാല്ലോ.

husband-gifted-wife-a-mini-cooper

പോരാത്തതിന് ആഡംബരത്തം തുളുമ്പുന്ന അകത്തളം കൂടിയാവുമ്പോൾ മിനി കൂപ്പർ ശരിക്കുമൊരു ലക്ഷ്വറി ഹാച്ച്ബാക്കായി മാറുന്നുമുണ്ട്. ഡാഷ്‌ബോർഡിന്റെ മധ്യഭാഗത്ത് വൃത്താകൃതിയിലുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഈ 3-ഡോർ ഹാച്ച്ബാക്കിൽ ഇടംപിടിച്ചിരിക്കുന്നത്. വീഡിയോയിൽ ഭർത്താവ് ഭാര്യയ്ക്ക് സമ്മാനിച്ച കാർ ഡീസലാണോ അതോ പെട്രോൾ പതിപ്പാണോ എന്നതിൽ വ്യക്തതയില്ല.

മിനി കൂപ്പറിലെ പെട്രോൾ വേരിയന്റായ കൂപ്പർ S 1.5 ലിറ്റർ 4 സിലിണ്ടർ എഞ്ചിനാണ് ഉപയോഗിക്കുന്നത്. 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 189 bhp കരുത്തിൽ പരമാവധി 280 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. ഡീസൽ പതിപ്പായ കൂപ്പർ D മോഡൽ 114 bhp പവറിൽ 270 Nm ടോർക്ക് വരെ നൽകുന്ന 1.5 ലിറ്റർ, 3-സിലിണ്ടർ യൂണിറ്റാണ് ഉപയോഗിക്കുന്നത്.

husband-gifted-wife-a-mini-cooper

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, May 24, 2025, 11:00 [IST]
English summary
Husband gifted wife a mini cooper luxury car on wedding anniversary viral video
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X