ദുബായ് ഡ്യൂട്ടീ ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യക്കാരന് കാർ സമ്മാനം, കിട്ടിയത് കോടികൾ വില വരുന്ന ഈ സ്പോർട്‌സ് കാർ

പ്രവാസികൾ ഏറെയുള്ള നാടാണ് നമ്മുടെ കേരളം. മലയാളികളായ പ്രവാസികൾക്ക് ഏറെ പരിചിതമായ ഭാഗ്യ പരീക്ഷണങ്ങളിൽ ഒന്നാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്. പലരുടേയും ജീവിതം തന്നെ മാറ്റിമറിച്ചിട്ടുള്ള ഈ പദ്ധതിയിലൂടെ ഭാഗ്യം തെളിഞ്ഞ ഒട്ടേറെ ഇന്ത്യക്കാരാണുള്ളത്. ഇതിന്റെയെല്ലാം വാർത്തകൾ പലപ്പോഴായി നാം വായിച്ചറിഞ്ഞിട്ടുമുണ്ട്. 1999-ല്‍ ആരംഭിച്ച മില്ലേനിയം മില്യണയര്‍ പ്രമോഷന്‍ നറുക്കെടുപ്പില്‍ ജീവിതം മാറിമറിഞ്ഞ എത്രയോ പേരുണ്ട്. ഇപ്പോഴിതാ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് വഴി ഇന്ത്യയിൽ നിന്നുള്ള ഒരാൾക്ക് കോടികൾ വില വരുന്ന ആഡംബര കാർ സമ്മാനമായി കിട്ടിയിരിക്കുകയാണ്.

കഴിഞ്ഞ ബുധനാഴ്ച്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ (DDF) മില്ലേനിയം മില്യണയർ ആൻഡ് ഫൈനെസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിലാണ് സമ്മാനം പ്രഖ്യാപിച്ചത്. വ്യവസായിയായ രാജീവ് ലഖോട്ടിയെന്ന ഹൈദരാബാദ് സ്വദേശിക്കാണ് മെർസിഡീസ് ബെൻസിന്റെ അത്യാഡംബര കാർ ദുബായ് ഡ്യൂട്ടീ ഫ്രീ നറുക്കെടുപ്പിലൂടെ ലഭിച്ചിരിക്കുന്നത്. ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബെൻസിന്റെ എഎംജി GT 43 പെർഫോമൻസ് സെഡാനാണ് ലഖോട്ടിയക്ക് കിട്ടാൻ പോവുന്നത്.

Hyderabadi Man Wins Mercedes AMG GT 43 Performance Car

വിജയിയായ രാജീവ് ലഖോട്ടിയ സെപ്റ്റംബർ 26-ന് ദുബായിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രാമധ്യേയാണ് 0826 എന്ന നമ്പർ ടിക്കറ്റ് എടുത്ത്. ദുബായിൽ മാനുഫാക്‌ചറിംഗ് ബിസിനസ് നടത്തുന്ന ലഖോട്ടിയ ഡിഡിഎഫിൻ്റെ പ്രമോഷനിൽ സ്ഥിരം ഭാഗ്യ പരീക്ഷണം നടത്താറുണ്ട്. ആഡംബര ഫീച്ചറുകളാൽ സമ്പന്നമായ ഹൈ-പെർഫോമൻസുള്ള കാറാണ് മെർസിഡീസ് ബെൻസ് എഎംജി GT 43. അതുകൊണ്ട് തന്നെ ആഗോള വിപണിയിൽ ചൂടപ്പംപോലെയാണ് മോഡൽ വിറ്റഴിയുന്നതും.

രണ്ട് സീറ്റുകളുള്ള സ്‌പോർട്‌സ് കാറിനേക്കാൾ സുഖപ്രദമായ 2+2 ഗ്രാൻ ടൂററായാണ് മെർസിഡീസ് എഎംജി GT43 കൂപ്പെയെ കമ്പനി ഒരുക്കിയിരിക്കുന്നത്. ഫോർമുല വൺ സർക്യൂട്ടിൽ നിന്നുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ടർബോചാർജ്ഡ് ഫോർ സിലിണ്ടർ 2.0 ലിറ്റർ V8 എഞ്ചിനാണ് ബെൻസിന്റെ സ്പോർട്‌സ് കാറിന് തുടിപ്പേകുന്നത്. 415 bhp പവറിൽ പരമാവധി 501 Nm torque ആണ് വാഹനത്തിന് വികസിപ്പിക്കാനാവുന്നതും.

Hyderabadi Man Wins Mercedes AMG GT 43 Performance Car

9-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും. ഇതൊരു റിയർവീൽ ഡ്രൈവ് മോഡലായാണ് വിപണിയിൽ എത്തുന്നതും. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ കേവലം 4.6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ മെർസിഡീസ് എഎംജി GT43 മോഡലിനാവും. അതേസമയം 280 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗമായി നിശ്ചയിച്ചിരിക്കുന്നത്. ഭാരം കുറഞ്ഞ എഞ്ചിനും റിയർ-വീൽ-ഡ്രൈവുമായതിനാൽ ഹാൻഡിലിംഗും അപാരമാണ്.

ഇന്റീരിയറിലേക്ക് കയറിയാൽ 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും 11.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ MBUX ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവുമാണ് ആഡംബര കൂപ്പെ കാറിന്റെ അകത്തളത്തെ ആകർഷകമാക്കുന്നത്. നാപ്പ ലെതർ എഎംജി സ്‌പോർട്‌സ് സീറ്റുകൾ സ്റ്റാൻഡേർഡ് ആയി വരുന്നതിനാൽ യാത്രകൾ കിടിലമാവും. അതേസമയം പെർഫോമൻസ്-ഡ്രൈവ് എഎംജി പെർഫോമൻസ് സീറ്റുകൾ ഓപ്‌ഷണലായി ലഭ്യമാണെന്നും ബെൻസ് പറയുന്നു.

ഡിസൈനിന്റെ കാര്യത്തിലേക്ക് വന്നാൽ ആരും നോക്കിനിന്നു പോവുന്ന സ്പോർട്‌സ് കാറുകളുടെ തനതായ രൂപമാണ് മെർസിഡീസ് ബെൻസ് എഎംജി GT43 മോഡലിനുമുള്ളത്. ചെറിയ ഫ്രണ്ട് ഗ്രിൽ, റീപ്രൊഫൈൽ ചെയ്ത ഫ്രണ്ട് ബമ്പറുകൾ, ചെറിയ 19 ഇഞ്ച് അലോയ് വീലുകൾ, കിടിലൻ കളർ ഓപ്ഷനുകൾ എന്നിവയെല്ലാമാവുമ്പോൾ സംഗതി കളറാവുന്നുണ്ട്. ഹാൻഡ്‌ലിംഗ് ഒപ്റ്റിമൈസ് ചെയ്യുന്നതിന് 5 വ്യത്യസ്ത രീതിയിൽ ക്രമീകരിക്കാനാവുന്ന റിയർ സ്പോയിലറും ഇതിന്റെ പ്രത്യേകതയായി പറയാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, October 12, 2024, 9:00 [IST]
English summary
Hyderabadi man wins mercedes amg gt 43 performance car in latest dubai duty free draw
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X