ഇന്ത്യയിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കി ഹ്യുണ്ടായി; പുതിയ കോർപ്പറേറ്റ് ആസ്ഥാനം തുറന്ന് ആഘോഷം

ഇന്ത്യൻ വിപണിയിൽ വിജയകരമായ 25 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. വിജയാഘോഷത്തിന്റെ ഭാഗമായി ഹരിയാനയിലെ ഗുരുഗ്രാമിൽ പുതിയ ആസ്ഥാനവും കമ്പനി ഉദ്ഘാടനം ചെയ്‌തു.

ഇന്ത്യയിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കി ഹ്യുണ്ടായി; പുതിയ കോർപ്പറേറ്റ് ആസ്ഥാനം തുറന്ന് ആഘോഷം

നല്ല നാളേയ്ക്കു വേണ്ടിയുള്ള പരിവർത്തന കേന്ദ്രം എന്ന വിശേഷണവുമായാണ് ഹ്യുണ്ടായി ഇന്ത്യ പുതിയ കോർപ്പറേറ്റ് മുഖ്യകാര്യാലയം ഗുരുഗ്രാമിൽ തുറന്നിരിക്കുന്നത്. 10 നിലകളുള്ള പുതിയ ആസ്ഥാനം 28,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഗ്രീൻഫീൽഡ് പദ്ധതിയാണ്.

ഇന്ത്യയിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കി ഹ്യുണ്ടായി; പുതിയ കോർപ്പറേറ്റ് ആസ്ഥാനം തുറന്ന് ആഘോഷം

ഈ പദ്ധതിയുടെ പണി ആദ്യം ആരംഭിച്ചത് 2018 ഫെബ്രുവരിയിലാണ്. ഇതിനായി 1,000 കോടിയിലധികം നിക്ഷേപമാണ് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ നടത്തിയിരിക്കുന്നത്. ഹൈടെക് കെട്ടിടത്തിലേക്ക് ഡൽഹി-എൻ‌സി‌ആർ തൊഴിലാളികളെ ബ്രാൻഡ് മാറ്റുകയും ചെയ്‌തിട്ടുണ്ട്.

ഇന്ത്യയിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കി ഹ്യുണ്ടായി; പുതിയ കോർപ്പറേറ്റ് ആസ്ഥാനം തുറന്ന് ആഘോഷം

ശരീരം, മനസ്, ആത്മാവ് എന്നിങ്ങനെ മൂന്ന് ഘടകങ്ങളെ പ്രാവർത്തികമാക്കുന്നതിനാണ് ഗുരുഗ്രാമിലെ മുഖ്യകാര്യാലയത്തിന്റെ രൂപകൽപ്പനയും വർക്ക്‌സ്‌പെയ്‌സ് ലേഔട്ടുകളും ഉദ്ദേശിക്കുന്നത്.

ഇന്ത്യയിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കി ഹ്യുണ്ടായി; പുതിയ കോർപ്പറേറ്റ് ആസ്ഥാനം തുറന്ന് ആഘോഷം

മൂന്നുലക്ഷം ചതുരശ്ര അടിയിൽ ലോകോത്തര നിലവാരത്തിലും പരിസ്ഥിതി സൗഹൃദമായും ഒരുക്കിയ പുതിയ കോർപ്പറേറ്റ് ആസ്ഥാനത്ത് വേനൽക്കാലത്ത് പുനരുപയോഗ ഊർജ്ജം ഉപയോഗപ്പെടുത്തുന്നതിന് 50 കിലോവാട്ട് സോളാർ റൂഫ് പാനലുകൾ വരെ സജ്ജീകരിച്ചിട്ടുണ്ട്.

ഇന്ത്യയിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കി ഹ്യുണ്ടായി; പുതിയ കോർപ്പറേറ്റ് ആസ്ഥാനം തുറന്ന് ആഘോഷം

ആസ്ഥാനത്തിന്റെ ഭൂനിരപ്പ് ഒരു വലിയ ഇടനാഴിയായി വിഭജിച്ച് ഇവന്റുകൾക്ക് ആതിഥേയത്വം വഹിക്കാൻ കഴിയുമെന്നതും ശ്രദ്ധേയമാണ്. കൂടാതെ 144 പേർക്ക് ഇരിക്കാവുന്ന ഒരു മൾട്ടി പർപ്പസ് ഹാളും ഇവിടുണ്ട്. 400 ചതുരശ്ര മീറ്റർ ഗ്രീൻ വാളാണ് എൻട്രി ഹാളിന്റെ പ്രത്യേകത.

ഇന്ത്യയിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കി ഹ്യുണ്ടായി; പുതിയ കോർപ്പറേറ്റ് ആസ്ഥാനം തുറന്ന് ആഘോഷം

സ്‌പീഡ് ഗേറ്റിലൂടെ മന്ദിരത്തിന്റെ അകത്തേക്കും പുറത്തേക്കും അനായാസം കടക്കാമെന്ന മികവുമുണ്ട്. കൊവിഡ് മഹാമാരിയുടെ വെളിച്ചത്തിൽ ജീവനക്കാരുടെ സുരക്ഷയ്ക്കായി ഓഫീസിലേക്ക് പ്രവേശിക്കുന്ന എല്ലാവരുടെയും ശരീര താപനില നിരീക്ഷിക്കുന്നതിന് ഹ്യൂണ്ടായിയുടെ ഏറ്റവും പുതിയ ഓഫീസ് തെർമൽ സ്കാനറുകളും ഘടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കി ഹ്യുണ്ടായി; പുതിയ കോർപ്പറേറ്റ് ആസ്ഥാനം തുറന്ന് ആഘോഷം

ശുചിത്വവൽക്കരണത്തിനായി യുവി ലൈറ്റ് ഘടിപ്പിച്ച ലോക്കറുകളും പുതിയ ആസ്ഥാനത്തിന്റെ പ്രത്യേകതയാണ്. ഭക്ഷണം കഴിക്കുന്ന സമയം മാസ്‌ക്ക് ഊരുമ്പോൾ വ്യക്തിഗത ഇടങ്ങൾ നിർവചിക്കുകയും പരിരക്ഷ നൽകുകയും ചെയ്യുന്ന പെർസ്‌പെക്‌സ് ഡിവൈഡറുകളുള്ള കഫറ്റീരിയ ടേബിളുകളും കമ്പനി ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കി ഹ്യുണ്ടായി; പുതിയ കോർപ്പറേറ്റ് ആസ്ഥാനം തുറന്ന് ആഘോഷം

50 കിലോവാട്ടുള്ള മൂന്ന് ഡിസി ഫാസ്‌റ്റ് ചാർജറുകൾ ഉൾപ്പെടെ 14 ചാർജിംഗ് ഇലക്‌ട്രിക് വാഹന ചാർജിംഗ് പോയിന്റുകളും കാര്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഉദ്ഘാടനത്തിനായി ബ്രാൻഡിന്റെ ഏറ്റവും പുതിയ അയോണിക് 5 ഇവിയും, നെക്സോ ഫ്യുവൽസെൽ വാഹനവും പ്രദർശനത്തിനെത്തിച്ചിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Completes 25 Successful Years In India And Inaugurated New Corporate Headquarters. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X