ഗുരുവായൂരപ്പന് കാണിക്കയായി പുതിയ 'കൊറിയൻ കാർ'; 7.02 ലക്ഷത്തിന്റെ വാഹനം വഴിപാടായി കൊടുത്തത് ഭീമൻ കമ്പനി

ദിവസങ്ങളുടെ വ്യത്യാസമില്ലാതെ ആളും ബഹളവും നിറഞ്ഞു നിൽക്കുന്ന അമ്പലങ്ങളിൽ ഒന്നാണ് ഗുരുവായൂർ ക്ഷേത്രം. തിരുപ്പതിയും പുരി ജഗനാഥ ക്ഷേത്രവും കഴിഞ്ഞാൽ ഏറ്റവുമധികം ഭക്തർ എത്തിച്ചേരുന്ന ക്ഷേത്രങ്ങളിലൊന്നായാണ് ഇത് അറിയപ്പെടുന്നത് തന്നെ. ലോകപ്രസിദ്ധമായ ക്ഷേത്രമായതിനാൽ തന്നെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഭക്തർ ഇവിടെ ഒഴുകിയെത്താറുണ്ട്. വരുമാനത്തിന്റെ കാര്യത്തിലും ദേവസ്വം സമാനതകളില്ലാതെയാണ് മുമ്പോട്ട് പോവുവുന്നത്. അമ്പലത്തിൽ കാണിക്കയായി തന്നെ വലിയ വരുമാനം ലഭിക്കുമ്പോൾ കാണിക്ക സമർപ്പണമായി മറ്റ് വസ്‌തുക്കളും ലഭിക്കാറുണ്ട്. അടുത്തിടെയായി കാറുകൾ വരെ ഗുരുവായൂർ അമ്പലത്തിലേക്ക് കാണിക്കയായി പലരും സമർപ്പിക്കാറുണ്ട്.

വിശ്വാസത്തിന്റെ പല തലങ്ങളണ് കാണിക്ക സമർപ്പണമെങ്കിലും അടുത്തിടെയായാണ് വാഹനങ്ങൾ കാണിക്കയായി സമർപ്പിക്കുന്ന ട്രെൻഡ് കടന്നുവന്നത്. ഗുരുവായൂരപ്പന് മഹീന്ദ്ര ഥാർ കാണിക്കയായി നൽകിയതും അത് ലേലം ചെയ്‌തതുമെല്ലാം വലിയ വാർത്തകളായിരുന്നു. അത്തരത്തിൽ ഇപ്പോഴിതാ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ ഏറ്റവും പുതിയ ഗ്രാൻഡ് i10 നിയോസ് ഹാച്ച്ബാക്കിനെയും ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ചിരിക്കുകയാണ്.

Hyundai Donates New Grand i10 Nios To Guruvayur Temple

ഇന്നലെ ഉച്ചതിരിഞ്ഞ് ക്ഷേത്രംനട തുറന്നപ്പോഴായിരുന്നു ഗ്രാൻഡ് i10 നിയോസ് ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ചത്. ദേവസ്വം ചെയർമാൻ വികെ വിജയൻ ഹ്യുണ്ടായിയുടെ കേരള ഡീലർ കേശ് വിൻ എംഡി ഉദയകുമാർ റെഡ്ഡിയിൽ നിന്നും കാർ ഏറ്റുവാങ്ങി. കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയും അടങ്ങുന്ന ഗുരുവായൂരപ്പൻ്റെ പ്രസാദങ്ങൾ ദേവസ്വം ചെയർമാൻ അദ്ദേഹത്തിന് കൈമാറുകയും ചെയ്‌തു.

ദേവസ്വം ഭരണ സമിതി അംഗം കെപി വിശ്വനാഥൻ, കേശ് വിൻ സിഇഒ സഞ്ചു ലാൽ രവീന്ദ്രൻ, ക്ഷേത്രം ഡിഎ പ്രമോദ് കളരിക്കൽ, സ്റ്റോർസ് ആൻഡ് പർച്ചേസ് ഡിഎ എംരാധ, മാനേജർ സുനിൽ കുമാർ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്‌തു. കാറിന്റെ ഏത് വേരിയന്റാണ് കൊടുത്തിരിക്കുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും കാണിക്കയായി സമർപ്പിച്ചിരിക്കുന്നത് ഗ്രാൻഡ് i10 നിയോസിന്റെ ബേസ് മോഡലാണ്.

Hyundai Donates New Grand i10 Nios To Guruvayur Temple

ഇക്കാര്യം ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. അലോയ് വീലുകളോ വീൽ കവറുകളോ കാറിലില്ല. പോരാത്തതിന് സൈഡ് റിയർവ്യൂ മിറർ ബോഡി കളറിൽ അല്ലാതെ ബ്ലാക്കിലാണ് വരുന്നതും. 5.92 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന്റെ ബേസ് വേരിയന്റായ എറ 1.2 പതിപ്പിന് 7.02 ലക്ഷം രൂപയാണ് ഓൺറോഡ് വിലയായി മുടക്കേണ്ടി വരുന്നത്. അവശ്യ സവിശേഷതകളും മത്സരാധിഷ്ഠിത വിലയും ചേർന്ന മികച്ചൊരു ഫാമിലി കാറായാണ് ഇത് അറിയപ്പെടുന്നത് തന്നെ.

കീലെസ് എൻട്രി, എയർ കണ്ടീഷണർ, ഡിജിറ്റൽ ഓഡോമീറ്റർ, ഫ്രണ്ട് പവർ വിൻഡോകൾ, അഡ്ജസ്റ്റബിൾ റിയർ ഹെഡ്‌റെസ്റ്റുകൾ, ഫുട്‌വെൽ ലൈറ്റിംഗ്, ഫാബ്രിക് അപ്ഹോൾസ്റ്ററി, ടിൽറ്റ് അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് വീൽ, 12V പവർ ഔട്ട്ലെറ്റ്, ഡ്യുവൽ-ടോൺ ഇൻ്റീരിയർ കളർ, ബേഡി കളർ ബംബറുകൾ, ഹാലൊജൻ ഹെഡ്‌ലാമ്പുകൾ, വീൽ കവറുകളുള്ള സ്റ്റീൽ വീലുകൾ എന്നിവയെല്ലാമാണ് ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന്റെ ബേസ് വേരിയന്റായ എറയിൽ ലഭിക്കുന്ന പ്രധാന ഫീച്ചറുകൾ.

Hyundai Donates New Grand i10 Nios To Guruvayur Temple

സുരക്ഷയിലും മോശമല്ലാത്ത വിധത്തിലാണ് കമ്പനി കാറിനെ വിപണനത്തിന് എത്തിക്കുന്നത്. 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, സീറ്റ് ബെൽറ്റ് പ്രിറ്റെൻഷനറുകളും ലോഡ് ലിമിറ്ററുകളും, സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്ക്, ഇംപാക്ട് സെൻസിംഗ് ഓട്ടോ ഡോർ അൺലോക്ക്, സെൻട്രൽ ലോക്കിംഗ്, ആൻ്റി തെഫ്റ്റ് അലാറം, സീറ്റ് ബെൽറ്റ് റിമൈൻഡർ, ഡോർ അജാർ വാർണിംഗ്, എഞ്ചിൻ ഇമ്മൊബിലൈസർ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും കാറിൽ സ്റ്റാൻഡേർഡായാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

ഏറെ പരിചിതമായ 1.2 ലിറ്റർ 4-സിലിണ്ടർ കാപ്പ പെട്രോൾ എഞ്ചിനാണ് ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന് തുടിപ്പേകുന്നത്. 6000 ആർപിഎമ്മിൽ 81.80 bhp പവറും 4000 ആർപിഎമ്മിൽ 113.8 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ഈ എഞ്ചിനാവും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സിൽ ഫാമിലി ഹാച്ച്ബാക്ക് സ്വന്തമാക്കാനാവും. ലിറ്ററിന് 18 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

ഗ്രാൻഡ് i10 നിയോസിന് വേരിയന്റ് കണക്കാക്കാതെ തന്നെ മൂന്ന് വർഷത്തെ അല്ലെങ്കിൽ 100,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയും ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നുണ്ട്. ഏതാണ് ആദ്യം വരുന്നത് എന്നത് കണക്കാക്കിയാണ് വാറണ്ടി ബാധകമാവുക. ഹ്യുണ്ടായിയുടെ വിപുലമായ ഡീലർഷിപ്പുകളുടെയും സർവീസ് കേന്ദ്രങ്ങളുടെയും ശൃംഖല ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് തടസരഹിതമായ ഉടമസ്ഥത അനുഭവം ഉറപ്പാക്കുന്നതിനാൽ ഇക്കാര്യത്തിലും ഗുരുവായൂർ ക്ഷേത്രത്തിന് ടെൻഷൻ വേണ്ട.

More from DriveSpark

Article Published On: Monday, September 23, 2024, 9:35 [IST]
English summary
Hyundai donates new grand i10 nios to guruvayur temple details inside
കൂടുതല്‍... #hyundai #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X