ഇന്നും നിരത്തിലെ താരം, അങ്ങനെയങ്ങ് മറക്കാനാവുമോ ഹ്യുണ്ടായി ഇയോണിനെ

കാർ വാങ്ങാൻ ആലോചിക്കുന്ന ഇടത്തരക്കാരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന വിഭാഗമാണ് എൻട്രി ലെവൽ ഹാച്ച്ബാക്കുകളുടേത്. കുറഞ്ഞ ചെലവിൽ കുടുംബമായി മഴയും വെയിലും ഏൽക്കാതെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ എത്തിപ്പെടുന്നതും ഇത്തരം കുഞ്ഞൻ കാറുകളിലേക്കാണ്.

ഇന്നും നിരത്തിലെ താരം, അങ്ങനെയങ്ങ് മറക്കാനാവുമോ ഹ്യുണ്ടായി ഇയോണിനെ

മാരുതി സുസുക്കി അരങ്ങുവാണിരുന്ന ഈ സെഗ്മെന്റിൽ കൊറിയക്കാരായ ഹ്യുണ്ടായിയും തങ്ങളുടേതായ വ്യക്തിമുദ്ര പലതവണ പതിച്ചവരാണ്. സാൻട്രോ, i10 തുടങ്ങിയ ഐതിഹാസിക ചെറു ഹാച്ച്ബാക്കുകൾ എക്കാലവും കമ്പനിയുടെ മുഖമായിരുന്നു.

ഇന്നും നിരത്തിലെ താരം, അങ്ങനെയങ്ങ് മറക്കാനാവുമോ ഹ്യുണ്ടായി ഇയോണിനെ

ഇവയ്ക്ക് പുറമെ മാരുതി ആൾട്ടോയ്ക്ക് എതിരായി രണ്ട് ഘട്ടങ്ങളിലായി ഇയോൺ എന്നൊരു കുഞ്ഞുമിടുക്കനെയും ഹ്യുണ്ടായി അവതരിപ്പിച്ചിട്ടുണ്ട്. അതും ഇന്ത്യാക്കാർക്ക് മാത്രമായി വികസിപ്പിച്ച മോഡലായിരുന്നു ഇതെന്നതും ശ്രദ്ധേയമാണ്. സാൻട്രോയിലൂടെ ആഭ്യന്തര വിപണിയിൽ കാലുകുത്തിയ ഹ്യുണ്ടായി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായി മാറിയതും ഇടത്തരക്കാരുടെ കൈയ്യിലെ കാശുകൊണ്ടാണ്.

ഇന്നും നിരത്തിലെ താരം, അങ്ങനെയങ്ങ് മറക്കാനാവുമോ ഹ്യുണ്ടായി ഇയോണിനെ

വിപണിയിൽ എത്തി വിപ്ലവം തീർത്ത സാൻട്രോയ്ക്ക് വയസായതോടെ ഒരു പകരക്കാരനെ അന്വേഷിച്ച് ഹ്യുണ്ടായി എത്തിയത് ഇയോൺ എന്ന കൊച്ചുസുന്ദരനിലേക്കായിരുന്നു. 2011-ലാണ് ഈ എൻട്രി ലെവൽ ഹാച്ച്ബാക്ക് ആദ്യമായി ഇന്ത്യയിൽ എത്തുന്നത്. മാത്രമല്ല സാൻട്രോയ്ക്കും i10 മോഡലിനും ഇടയിലുള്ള വിടവ് നികത്തകാനും കമ്പനിക്ക് ചെറിയൊരു താത്പര്യമുണ്ടായിരുന്നു.

ഇന്നും നിരത്തിലെ താരം, അങ്ങനെയങ്ങ് മറക്കാനാവുമോ ഹ്യുണ്ടായി ഇയോണിനെ

ഇതിന്റെയെല്ലാം ഉത്തരമായാണ് 2011 ഒക്ടോബർ 13 ന് സാന്ട്രോ സിംഗിന് താഴെയായി ഹ്യുണ്ടായി ഇയോണിനെ അവതരിപ്പിക്കുന്നത്. 800 സിസി വിഭാഗത്തിലെ മുടിചൂടാമന്നനായ മാരുതി ആൾട്ടോയെ ഏറ്റെടുക്കുക എന്നതായിരുന്നു ഇയോണിന്റെ ഏക ദൗത്യം. ഇതിലാകട്ടെ മോഡൽ ഗംഭീര വിജയവും കൈപ്പിടിയിലാക്കി.

ഇന്നും നിരത്തിലെ താരം, അങ്ങനെയങ്ങ് മറക്കാനാവുമോ ഹ്യുണ്ടായി ഇയോണിനെ

എൻട്രി ലെവൽ മോഡലാണെങ്കിലും പിന്നിലെ യാത്രക്കാരെയും തൃപ്‌തിപ്പെടുത്താൻ പാകമായിരിക്കണം എന്ന വാശി ഹ്യുണ്ടായിക്കുണ്ടായിരുന്നു. അതിനാൽ തന്നെ അതിന്റെ മുഖ്യ എതിരാളിയായ ആൾട്ടോയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇയോണിന് 75 മില്ലീമീറ്റർ വീതിയും 40 മില്ലീമീറ്റർ ഉയരവും അധികമുണ്ടായിരുന്നു.

ഇന്നും നിരത്തിലെ താരം, അങ്ങനെയങ്ങ് മറക്കാനാവുമോ ഹ്യുണ്ടായി ഇയോണിനെ

ആൾട്ടോയേക്കാൾ വലിയ വീൽബേസും ഇയോണിനുണ്ടായിരുന്നു എന്ന കാര്യവും വിപണിയിൽ കരുത്തായി. കൃത്യമായ കണക്കുകൾ നിരത്തിയാൽ 3,495 മില്ലീമീറ്റർ നീളം, 1,550 മില്ലീമീറ്റർ വീതി, 1,500 മില്ലീമീറ്റർ ഉയരം, 2,380 മില്ലീമീറ്റർ വീൽബേസ്, 170 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയാണ് ഹ്യുണ്ടായി ഇയോണിന് സമ്മാനിച്ചത്.

ഇന്നും നിരത്തിലെ താരം, അങ്ങനെയങ്ങ് മറക്കാനാവുമോ ഹ്യുണ്ടായി ഇയോണിനെ

ഇനി ഡിസൈനിലേക്ക് നോക്കിയാൽ ഹ്യുണ്ടായിയുടെ 'ഫ്ലൂയിഡിക് ഡിസൈൻ' തത്വശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് ഇയോൺ ഹാച്ചിനെ കമ്പനി അണിയിച്ചൊരുക്കിയത്. ഇതിനർഥം പരമ്പരാഗത ബോക്സി ഹാച്ച്ബാക്കുകളിൽ നിന്ന് വ്യത്യസ്തമായി ഇയോണിന് പുറത്തും അകത്തും ധാരാളം കാര്യങ്ങൾ ഉണ്ടെന്നു തന്നെ.

ഇന്നും നിരത്തിലെ താരം, അങ്ങനെയങ്ങ് മറക്കാനാവുമോ ഹ്യുണ്ടായി ഇയോണിനെ

ഒരു കാർ നിർമിക്കാൻ വേണ്ടി മാത്രം നിർമിച്ച ഒരു പെട്ടിയല്ല ഇയോണെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാകും. ഷാർപ്പ്, ആംഗുലർ, ഡിസൈൻ ഘടകങ്ങൾ, പ്രതീക രേഖകൾ, ടോൾബോയ് രൂപകൽപ്പന, ഇയോണിന് മുമ്പ് സെഗ്‌മെന്റിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത ഇന്റീരിയർ എന്നീ ഘടകങ്ങളെല്ലാം ഒത്തിണങ്ങിയ മിടുക്കനായിരുന്നു ഇത്.

ഇന്നും നിരത്തിലെ താരം, അങ്ങനെയങ്ങ് മറക്കാനാവുമോ ഹ്യുണ്ടായി ഇയോണിനെ

അതിനാൽ രൂപകൽപ്പനയെ സംബന്ധിച്ചിടത്തോളം, ഇയോൺ ശുദ്ധവായുവിന്റെ ഒരു ശംഖുപോലെ കടന്നുപോയി. ചെറിയ രൂപവും ഹ്യുണ്ടായിയുടെ വിശ്വാസീ‌യതയും മികച്ച ഡ്രൈവുമെല്ലാം ഇയോണിനെ കമ്പനിയുടെ ഏറ്റവും വിൽപ്പനയുള്ള മോഡലാക്കി മാറ്റി.

ഇന്നും നിരത്തിലെ താരം, അങ്ങനെയങ്ങ് മറക്കാനാവുമോ ഹ്യുണ്ടായി ഇയോണിനെ

ഇക്കാലത്ത് പോലും ഒരു എൻട്രി ലെവൽ ഹാച്ച്ബാക്കിൽ നിന്ന് കൂടുതൽ സവിശേഷതകളൊന്നും തന്നെ ആരും പ്രതീക്ഷിക്കുന്നില്ല. എന്നാൽ ഇവിടെയാണ് ഇയോൺ ഏവരേയും ഞെട്ടിച്ചത്. ആൾട്ടോയുമായി താരതമ്യപ്പെടുത്തുമ്പോൾ ഹ്യുണ്ടായി കാറിന് ധാരാളം ഫീച്ചറുകളാണ് കമ്പനി അണിനിരത്തിയത്.

ഇന്നും നിരത്തിലെ താരം, അങ്ങനെയങ്ങ് മറക്കാനാവുമോ ഹ്യുണ്ടായി ഇയോണിനെ

ഡ്യുവൽ-ടോൺ ഇന്റീരിയർ, ഇന്റഗ്രേറ്റഡ് ഓഡിയോ സിസ്റ്റം, കീലെസ് എൻട്രി എന്നിവയുമായാണ് ഹ്യുണ്ടായി ഇയോൺ എത്തിയത്. കൂടാതെ വാഹനത്തിന്റെ ക്യാബിനിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഗുണനിലവാരവും അത്ഭുതപ്പെടുത്തുന്നതായിരുന്നു.

ഇന്നും നിരത്തിലെ താരം, അങ്ങനെയങ്ങ് മറക്കാനാവുമോ ഹ്യുണ്ടായി ഇയോണിനെ

800 സിസി വിഭാഗത്തിൽ പ്രവേശിക്കുക എന്നതായിരുന്നു ഇയോണിന്റെ ഏക ലക്ഷ്യം. അതിനാൽ തന്നെ 814 സിസി SOHC 3 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് മോഡലിന് തുടിപ്പേകിയിരുന്നത്. ഇത് പരമാവധി 55 bhp കരുത്തിൽ 76.5 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്തമായിരുന്നു. ഒരു മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ മാത്രമായിരുന്നു അക്കാലത്ത് വാഹനത്തിലുണ്ടായിരുന്നത്.

ഇന്നും നിരത്തിലെ താരം, അങ്ങനെയങ്ങ് മറക്കാനാവുമോ ഹ്യുണ്ടായി ഇയോണിനെ

ആൾട്ടോ 800 എതിരാളിയുടെ 46 bhp എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോൾ ഇയോണിന്റെ പവർ കണക്കുകളും മികച്ചതായിരുന്നു. ഇന്ത്യൻ റോഡുകൾക്ക്, പ്രത്യേകിച്ച് ചെറിയ ഹാച്ച്ബാക്ക് വിഭാഗത്തിന് സുരക്ഷ എന്ന കാര്യത്തിന് മുൻഗണന ലഭിക്കാതിരുന്ന ഒരു കാലഘട്ടത്തിൽ പുറത്തിറങ്ങിയ കാറായിരുന്നു ഇയോൺ.

ഇന്നും നിരത്തിലെ താരം, അങ്ങനെയങ്ങ് മറക്കാനാവുമോ ഹ്യുണ്ടായി ഇയോണിനെ

അതിനാൽ തന്നെ മോഡിലിന്റെ ബേസ് വേരിയന്റുകൾക്ക് എയർബാഗുകളുണ്ടായിരുന്നില്ല. മാത്രമല്ല ടോപ്പ് എൻഡ് വേരിയന്റുകൾക്ക് പോലും എയർബാഗുകൾ ഓപ്ഷണൽ ആയിരുന്നു. തത്ഫലമായി ഗ്ലോബൽ എൻക്യാപ് നടത്തിയ ക്രാഷ് ടെസ്റ്റുകളിൽ ഇയോൺ 'പൂജ്യം' റേറ്റിംഗാണ് സ്വന്തമാക്കിയത്. ഇന്ത്യയ്ക്കായി ഗ്ലോബൽ ക്രാഷ് ടെസ്റ്റിൽ ഏറ്റവും മോശം റേറ്റിംഗ് ഉള്ള കാറുകളിൽ ഒന്നായിരുന്നു ഇയോൺ.

ഇന്നും നിരത്തിലെ താരം, അങ്ങനെയങ്ങ് മറക്കാനാവുമോ ഹ്യുണ്ടായി ഇയോണിനെ

2019 ഏപ്രിൽ ഒന്നിന് ശേഷം ഇന്ത്യയിൽ വിൽക്കുന്ന എല്ലാ കാറുകൾക്കും നിർബന്ധമാക്കിയ BNVSAP നിയമങ്ങൾ അനുസരിച്ച് എല്ലാ കാറുകളും എബിഎസ്, ഡ്രൈവർ എയർബാഗ്, റിയർ പാർക്കിംഗ് സെൻസർ, സീറ്റ്ബെൽറ്റ് റിമൈൻഡർ എന്നിവ സ്റ്റാൻഡേർഡായി സജ്ജീകരിച്ചിരിക്കണമായിരുന്നു.

ഇന്നും നിരത്തിലെ താരം, അങ്ങനെയങ്ങ് മറക്കാനാവുമോ ഹ്യുണ്ടായി ഇയോണിനെ

എന്നാൽ ഈ അടിസ്ഥാന സുരക്ഷാ സവിശേഷതകളോടെ ഹ്യുണ്ടായി ഇയോണിനെ പരിഷ്ക്കരിക്കാൻ ഹ്യുണ്ടായി തയാറായില്ല. അതിനാൽ തന്നെ ഇന്ത്യയിൽ വിൽക്കാൻ ഇയോൺ അനുയോജ്യമല്ലാതായി തീർന്നു. 2020 ഏപ്രിൽ മുതൽ ആരംഭിക്കുന്ന ബിഎസ്-VI മാനദണ്ഡങ്ങളും ഇയോണിന്റെ അവസാനത്തിന് കാരണമായി.

ഇന്നും നിരത്തിലെ താരം, അങ്ങനെയങ്ങ് മറക്കാനാവുമോ ഹ്യുണ്ടായി ഇയോണിനെ

2011-ല്‍ നിരത്തിലെത്തിയ ഇയോണ്‍ എട്ടു വര്‍ഷത്തെ യാത്രയ്ക്കൊടുവിലാണ് ഉത്പാദനം അവസാനിപ്പിക്കുന്നത്. തുടർന്ന് സാന്‍ട്രോയുടെ രണ്ടാം വരവിനും കളംഒരുങ്ങി. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഇന്നും റോഡിൽ ഇറങ്ങിയാൽ ഏറ്റവും കൂടുതൽ കാണാനാവുന്ന ഒരു വാഹനമാണ് ഇയോൺ. സെക്കൻഡ് ഹാൻഡ് വിപണിയിലും മോഡലിന് മികച്ച ഡിമാന്റും ഉയർന്ന വിലയുമാണുള്ളത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai eon the entry level hatchback king from the past
Story first published: Saturday, October 9, 2021, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X