ചക്കക്കൊമ്പനെ ഇടിച്ചിട്ടും ഇരട്ടച്ചങ്കനായി i20, ആനക്കരുത്തിൽ തളരാതെ ഹ്യുണ്ടായി
കേരളത്തിന്റെ ആനപ്രേമത്തിന് പതിറ്റാണ്ടുകളോളം പഴക്കമുണ്ട്. എന്നാൽ ഉത്സവത്തിനു കാണുന്ന ഈ കമ്പത്തിന് പുറമെ കാട്ടനപ്രേമവും അടുത്തിടെ നമ്മുടെ നാട്ടിൽ വാനോളം വാഴ്ത്തിപ്പാടിയിരുന്നു. അതിനു കാരണക്കാരനായത് ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പനിലൂടെയാണ്. ഒരുനാടിനെ മുഴുവൻ വിറപ്പിച്ച് നാടുകടത്തിയ ഈ കാട്ടന ഇന്ന് പെരിയാർ വന്യജീവി സങ്കേതത്തിലാണ് വിലസുന്നത്.
എന്നാൽ അരിക്കൊമ്പൻ കാരണം ഫേമസായ മറ്റൊരു കാട്ടാനയാണ് ചക്കക്കൊമ്പൻ. അരിക്കൊമ്പനെ നാടുകടത്താൻ എത്തിയവരുടെ മുന്നിലേക്ക് ഇറങ്ങി നെഞ്ചുവിരിച്ചു നിന്നവൻ മാധ്യമങ്ങളിലൂടെ സ്റ്റാറാവുകയായിരുന്നു. അരികൊമ്പൻ ചിന്നക്കനാലിൽ നിന്ന് പോയതോടെ കാട്ടാനകളുടെ പുതിയ തലവനായി ചക്കക്കൊമ്പൻ മാറി. എന്നാൽ കഴിഞ്ഞ ദിവസം ഇടുക്കി പൂപ്പാറ ചൂണ്ടലിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ തോണ്ടിമല ചൂണ്ടലിനു സമീപം ചക്കക്കൊമ്പനെ കാറിടിക്കുകയുണ്ടായി.

രാത്രിയുടെ ഇരുട്ടിൽ പെട്ടെന്ന് റോഡിലേക്കിറങ്ങിയ ആനയുടെമേൽ ഹ്യുണ്ടായി i20 ആണ് ഇടിച്ചത്. വാഹനം മുട്ടിയപ്പോൾ ആന കാറിലേക്ക് ചാഞ്ഞുനിന്നു. ഇതോടെ കാറിന്റെ മുൻഭാഗത്തെ ചില്ല് സഹിതം തകരുകയും ചെയ്‌തു. സംഭവത്തിൽ കാട്ടാനയ്ക്ക് കാര്യമായ പരുക്കുകളില്ലെന്നു വനംവകുപ്പിന്റെ സ്ഥിരീകരണം എത്തി. അപകടത്തിനുശേഷം കൊമ്പൻ കാട്ടിലേക്ക് ഓടിപ്പോയിരുന്നെങ്കിലും ഇപ്പോൾ ചർച്ചയാവുന്നത് ഇടിച്ച വണ്ടിയുടെ കണ്ടീഷനാണ്. അത്രയും വലിയ ആനയെ ഇടിച്ചിട്ട് i20-യുടെ മുൻവശത്തെ ഗ്ലാസ് പൊട്ടുകയും മേൽഭാഗം ചളുങ്ങുകയുമാണുണ്ടായത്.
അപകടത്തിനു ശേഷം ഒറ്റയാൻ കാറിലേക്കു ചാഞ്ഞതുമൂലമാണ് ഈ തകരാർ ഉണ്ടായിരിക്കുന്നത്. വാഹനത്തിൽ ഉണ്ടായിരുന്ന നാല് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. നിർഭാഗ്യവശാൽ വാഹനങ്ങൾക്ക് നേരെ ആനയുടെ ആക്രമണം ഈ പ്രദേശത്ത് വളരെ സാധാരണമാണ്. ഏതാനും മാസങ്ങൾക്കു മുമ്പ് ഇതേ ഭാഗത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ കാർ കാട്ടാന മറിച്ചിട്ടിരുന്നു. മേഖലയിൽ സമാനമായ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വന്യമൃഗങ്ങളിൽ പ്രത്യേകിച്ച് ആനകൾ, എപ്പോഴും വളരെ ശാന്ത സ്വഭാവമുള്ളവരാണ്. രോഷാകുലരല്ലെങ്കിൽ വാഹനങ്ങളെയോ മനുഷ്യരെയോ ആക്രമിക്കില്ല. കാട്ടുമൃഗങ്ങൾ മനുഷ്യരിൽ നിന്ന് ഭീഷണിയുണ്ടെന്ന് മനസിലാക്കിയാൽ മാത്രമേ പെട്ടെന്ന് ആക്രമിക്കാൻ തുടങ്ങുകയുള്ളൂ. അല്ലാത്ത സംഭവങ്ങൾക്കും നാം സാക്ഷ്യംവഹിച്ചിട്ടുണ്ട് എന്നതിനാൽ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള റോഡുകളിൽ രാത്രിയായാലും പകലായാലും വളരെ ശ്രദ്ധയോടെ വേണം വാഹനമോടിക്കാൻ.
യാത്രകളിൽ കാട്ടാനകളെയോ മറ്റ് വന്യമൃഗങ്ങളെയോ കണ്ടാൽ അവയിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുകയാണ് വേണ്ടത്. വന്യമൃഗങ്ങളുടെ നീക്കം പ്രവചിക്കാൻ കഴിയാത്തതിനാൽ അവയുടെ അടുത്തേക്ക് വാഹനവുമായി പോവാതിരിക്കുകയാണ് വേണ്ടത്. വനമേഖലയിലൂടെ കടന്നുപോകുന്ന റോഡുകളിൽ ആനകൾ റോഡ് മുറിച്ചുകടക്കുന്നത് പതിവാണ്. ഇത്തരം സന്ദർഭങ്ങളിൽ വാഹനങ്ങൾ നിർത്തി ക്ഷമയോടെ ഇരിക്കുന്നതാണ് ഉചിതം.
ആനകൾ റോഡ് മുറിച്ചുകടന്ന ശേഷം മാത്രം വാഹനം എടുത്തുകൊണ്ട് പോവാം. അതുവരെ ശാന്തത പാലിക്കുക. കാരണം ആനകളുടെ യാത്ര തടസപ്പെട്ടാൽ ആക്രമിക്കാനുള്ള സാധ്യത കൂടുതലാണ്. വീഡിയോയിൽ പകർത്തിയ മൃഗങ്ങളുടെ ആക്രമണങ്ങളുടെ നിരവധി സംഭവങ്ങൾ ഇന്റർനെറ്റിൽ വൈറലായിട്ടുണ്ട്. പൊതുവേ, റൂഫ് ഉൾപ്പെടെയുള്ള കാറുകളുടെ ചില ഭാഗങ്ങൾ നാം കരുതുന്നത്ര ശക്തമല്ല. ആളുകൾ ഇരുന്നതിനാൽ റൂഫുകൾ ചളുങ്ങിയ സംഭവങ്ങളെല്ലാം മുമ്പും ഉണ്ടായിട്ടുണ്ട്.
ആയിരിക്കുമ്പോൾ ആനയെപ്പോലുള്ള മൃഗങ്ങൾ ആക്രമിച്ചാലുള്ള അപകടത്തിന്റെ വ്യാപ്‌തി ഒന്നോർത്തുനോക്കൂ. അപകടത്തിൽപെട്ട രണ്ടാംതലമുറ ഹ്യുണ്ടായി i20 യൂറോ NCAP ക്രാഷ് ടെസ്റ്റിൽ സെക്കൻഡ് 4-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയ കാറാണ്. മികച്ച നിർമാണ നിലവാരമുള്ള പ്രീമിയം ഹാച്ച്ബാക്ക് ഇന്ന് മൂന്നാംതലമുറ ആവർത്തനത്തിലാണ് പുറത്തിങ്ങുന്നത്. ചക്കക്കൊമ്പൻ കാറിലേക്കു ചാഞ്ഞതുമൂലം മോഡലിന്റെ മുൻവശത്തെ ഗ്ലാസ് പൊട്ടുകയും മേൽഭാഗം ഒരു യാത്രക്കാരന്റെ തലയിലേക്ക് അമരുകയും ചെയ്തു. അദ്ദേഹത്തിന് തലയിൽ 11 തുന്നലുകളുമുണ്ട്.


Click it and Unblock the Notifications








