ഇന്ത്യയിലെ ഉയർന്ന ഇറക്കുമതി തീരുവ; ടെസ്‌ലയ്ക്ക് പിന്തുണയുമായി ഹ്യുണ്ടായിയും

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇറക്കുമതി തീരുവ ഈടാക്കുന്ന ഇന്ത്യയുടെ നിലപാടിനെതിരെ അടുത്തിടെ പ്രതികരിച്ച അമേരിക്കൻ ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ലയ്ക്ക് പിന്തുണയുമായി ഹ്യുണ്ടായിയും രംഗത്ത്.

ഇന്ത്യയിലെ ഉയർന്ന ഇറക്കുമതി തീരുവ; ടെസ്‌ലയ്ക്ക് പിന്തുണയുമായി ഹ്യുണ്ടായിയും

ഇലക്ട്രിക് വാഹനങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ ഇറക്കുമതി തീരുവ കുറയ്ക്കണമെന്നാണ് ഹ്യുണ്ടായിയും വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ ഒരു സിബിയു കാർ എഞ്ചിൻ വലിപ്പവും വിലയും അനുസരിച്ച് 60 മുതൽ 100 ശതമാനം വരെ കസ്റ്റംസ് തീരുവയാണ് ഇന്ത്യയിൽ ഒടുക്കേണ്ടത്.

ഇന്ത്യയിലെ ഉയർന്ന ഇറക്കുമതി തീരുവ; ടെസ്‌ലയ്ക്ക് പിന്തുണയുമായി ഹ്യുണ്ടായിയും

ഇറക്കുമതി ചെയ്ത ഇവികളുടെ തീരുവ കുറയ്ക്കാൻ തയാറായാൽ ഇത്തരം വാഹനങ്ങളുടെ വില കുറയ്ക്കാൻ സഹായിക്കും. ഇന്ത്യയിൽ വ്യത്യ‌സ്‌ത സംസ്ഥാന സർക്കാരുകൾ നിലവിൽ ഇലക്ട്രിക് കാറുകൾക്ക് വമ്പൻ നികുതി ആനുകൂല്യങ്ങളും ഇളവുകളുമാണ് നൽകി വരുന്നത്.

ഇന്ത്യയിലെ ഉയർന്ന ഇറക്കുമതി തീരുവ; ടെസ്‌ലയ്ക്ക് പിന്തുണയുമായി ഹ്യുണ്ടായിയും

എന്നിരുന്നാലും ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ വളരെ ഉയർന്നതായതിനാൽ മുൻനിര മോഡലുകളെ രാജ്യത്ത് അവതരിപ്പിക്കാൻ കമ്പനികൾക്ക് സാധിക്കാതെ പോവുകയാണ്. ഇത്തരത്തിൽ വലിയ നികുതി നൽകുന്നതോടെ വാഹനത്തിന്റെ വിലയും വൻതോതിൽ ഉയരാൻ കാരണമാവുകയാണ്.

ഇന്ത്യയിലെ ഉയർന്ന ഇറക്കുമതി തീരുവ; ടെസ്‌ലയ്ക്ക് പിന്തുണയുമായി ഹ്യുണ്ടായിയും

ഇതുതന്നെയാണ് വാഹന നിർമാതാക്കളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നവും. ഏറ്റവും താങ്ങാനാവുന്ന ടെസ്‌ല മോഡൽ 3 യു‌എസ്‌എയിൽ ഏകദേശം 28 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുമ്പോൾ ഇത് ഇന്ത്യയിൽ എത്തുമ്പോൾ 60 ലക്ഷം രൂപ വരെ ചെലവാകും.

ഇന്ത്യയിലെ ഉയർന്ന ഇറക്കുമതി തീരുവ; ടെസ്‌ലയ്ക്ക് പിന്തുണയുമായി ഹ്യുണ്ടായിയും

അതിനുള്ള പ്രധാന കാരണമാകുന്നത് ഇത്രയും ഉയർന്ന ഇറക്കുമതി തീരുവയാണ്. ഇത്തരത്തിൽ വില കൂടുന്നതിനനുസരിച്ച് കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താൻ ബ്രാൻഡുകൾക്ക് കഴിയാതെ പോവുകയും ചെയ്യും.

ഇന്ത്യയിലെ ഉയർന്ന ഇറക്കുമതി തീരുവ; ടെസ്‌ലയ്ക്ക് പിന്തുണയുമായി ഹ്യുണ്ടായിയും

ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് പോലുള്ള അടിസ്ഥാന സൗകര്യങ്ങളിൽ ഇന്ത്യ ഇപ്പോഴും പിന്നോട്ടോയതിനാൽ ഇവി പ്രാദേശികവൽക്കരണം ഒരു നീണ്ട പ്രക്രിയയാണെന്നും ഹ്യുണ്ടായി വ്യക്തമാക്കി.

ഇന്ത്യയിലെ ഉയർന്ന ഇറക്കുമതി തീരുവ; ടെസ്‌ലയ്ക്ക് പിന്തുണയുമായി ഹ്യുണ്ടായിയും

ഇറക്കുമതി തീരുവയിൽ സർക്കാർ കുറച്ച് ആനുകൂല്യം അനുവദിക്കുകയാണെങ്കിൽ വിപണി ആവശ്യം സൃഷ്ടിക്കുന്നതിന് ഇറക്കുമതി ചെയ്ത ഇലക്ട്രിക് കാറുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കമ്പനികളെ ഇത് സഹായിക്കും.

ഇന്ത്യയിലെ ഉയർന്ന ഇറക്കുമതി തീരുവ; ടെസ്‌ലയ്ക്ക് പിന്തുണയുമായി ഹ്യുണ്ടായിയും

ഇന്ത്യയിൽ തദ്ദേശീയമായി നിർമിച്ച ഒരേയൊരു ബജറ്റ് പാസഞ്ചർ ഇലക്ട്രിക് കാറാണ് ടാറ്റ നെക്‌സോൺ ഇവി. അതിനാൽ തന്നെ വില താങ്ങാനാവുന്ന രീതിയിൽ നിശ്ചയിക്കാനും ടാറ്റയ്ക്ക് സാധിച്ചു. അതുതന്നെയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ഇലക്ട്രിക് കാറായി മാറാനും നെക്സോണിന് സാധിച്ചത്.

ഇന്ത്യയിലെ ഉയർന്ന ഇറക്കുമതി തീരുവ; ടെസ്‌ലയ്ക്ക് പിന്തുണയുമായി ഹ്യുണ്ടായിയും

2024 ഓടെ ഇന്ത്യയിൽ കോന ഇവിയേക്കാൾ താങ്ങാവുന്ന വിലയുള്ള ഒരു മാസ് മാർക്കറ്റ് ഇലക്ട്രിക് വാഹനം പുറത്തിറക്കാൻ ഹ്യുണ്ടായി ഒരുങ്ങുന്നുണ്ട്. ഇതിനൊപ്പം മഹീന്ദ്ര, ടാറ്റ, മാരുതി സുസുക്കി എന്നിവരും ബജറ്റ് ഇലക്ട്രിക് വാഹനങ്ങൾക്കായി പദ്ധതിയിടുന്നുണ്ടെങ്കിലും അത് ഉടനെങ്ങും നടപ്പാകുമെന്നും പ്രതീക്ഷിക്കുന്നില്ല.

Most Read Articles

Malayalam
English summary
Hyundai India Extended Its Support To Tesla For Lower Import Duties. Read in Malayalam
Story first published: Thursday, July 29, 2021, 11:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X