i20 മുതൽ Innova വരെ, ഇന്ത്യയിൽ അമിത വിലയുള്ള ചില ടോപ്പ്-എൻഡ് കാറുകളെ അറിയാം

കാറുകൾക്ക് കൂടുതൽ കൂടുതൽ ഫീച്ചറുകൾ ലഭിക്കുന്നതോടെ അവയുടെ വിലയും അസാധാരണമായ നിലയിലേക്ക് ഉയരുന്ന കാഴ്ച്ചയാണ് ഇന്നു വിപണിയിലുള്ളതെന്ന് നിസംശയം പറയാവുന്ന ഒരു കാര്യമാണ്. ഒരു കാർ വിലയേറിയതാവാൻ നിരവധി വ്യത്യസ്‌തമായ കാരണങ്ങളാണുള്ളത്.

i20 മുതൽ Innova വരെ, ഇന്ത്യയിൽ അമിത വിലയുള്ള ചില ടോപ്പ്-എൻഡ് കാറുകളെ അറിയാം

ഉദാഹരണത്തിന് മുൻനിര എഞ്ചിൻ ഉള്ള ചില കാറുകൾ, സമ്പൂർണ ഇറക്കുമതിയായി കൊണ്ടുവരുന്ന കാറുകൾ എന്നിവയെല്ലാം സാധാരണ വേരിയന്റുകളേക്കാൾ ഉയർന്ന തോതിൽ വിലയേറിയതായിരിക്കും. എന്നിരുന്നാലും അത് എല്ലായ്പ്പോഴും വില നിർണയത്തെ ന്യായീകരിക്കുന്ന ഒന്നല്ല എന്നുവേണം പറയാൻ.

i20 മുതൽ Innova വരെ, ഇന്ത്യയിൽ അമിത വിലയുള്ള ചില ടോപ്പ്-എൻഡ് കാറുകളെ അറിയാം

അത്തരത്തിൽ ഇന്ത്യയിൽ ലഭ്യമായ അമിത വിലയുള്ള ചില ടോപ്പ്-എൻഡ് കാറുകളും നമുക്കിടയിലുണ്ട്. അവ ഏതെല്ലാമാണെന്ന് ഒന്നു പരിചയപ്പെട്ടാലോ?

i20 മുതൽ Innova വരെ, ഇന്ത്യയിൽ അമിത വിലയുള്ള ചില ടോപ്പ്-എൻഡ് കാറുകളെ അറിയാം

ഹ്യുണ്ടായി i20 (12.02 ലക്ഷം രൂപ)

ഈ അമിത വിലയുള്ള ടോപ്പ്-എൻഡ് കാറുകളുടെ പട്ടികയിൽ ഒന്നാമനാണ് ഹ്യുണ്ടായി i20. പ്രീമിയം ഹാച്ച്ബാക്കിന്റെ N-ലൈൻ ടോപ്പ് എൻഡ് വേരിയന്റിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വിലയാണ് 12.02 ലക്ഷം രൂപ. നിരത്തിലെത്തുമ്പോൾ നികുതിയുൾപ്പടെ വില ഇനിയും ഉയരുകയും ചെയ്യും.

i20 മുതൽ Innova വരെ, ഇന്ത്യയിൽ അമിത വിലയുള്ള ചില ടോപ്പ്-എൻഡ് കാറുകളെ അറിയാം

അതായത് ചില സംസ്ഥാനങ്ങളിൽ ഹ്യുണ്ടായി i20 N-ലൈനിന്റെ ഓൺ-റോഡ് വില ഏകദേശം 14.95 ലക്ഷം രൂപ വരെ ഉയരാമെന്ന് ചുരുക്കം. ഒരു ഹാച്ച്ബാക്കിനായി ആരെങ്കിലും ഇത്രയും വലിയ തുക മുടക്കുമോ എന്നതാണ് സംശയം ജനിപ്പിക്കുന്ന കാര്യം. ഈ വിലയ്ക്ക് XUV300 അല്ലെങ്കിൽ ടാറ്റ നെക്‌സോണിന്റെ ഫീച്ചർ ലോഡ‌ഡ് വേരിയന്റുകളിൽ ഒന്ന് വാങ്ങാനാവും.

i20 മുതൽ Innova വരെ, ഇന്ത്യയിൽ അമിത വിലയുള്ള ചില ടോപ്പ്-എൻഡ് കാറുകളെ അറിയാം

അതുമാത്രമല്ല, XUV700 എസ്‌യുവിയുടെ 200 bhp കരുത്തുള്ള ബേസ് മോഡൽ വരെ ഹ്യുണ്ടായി i20 N-ലൈൻ വേരിയന്റ് വാങ്ങുന്ന വിലയ്ക്ക് സ്വന്തമാക്കാം എന്നതാണ് രസകരമായ മറ്റൊരു കാര്യം.

i20 മുതൽ Innova വരെ, ഇന്ത്യയിൽ അമിത വിലയുള്ള ചില ടോപ്പ്-എൻഡ് കാറുകളെ അറിയാം

ടൊയോട്ട ഇന്നോവ ക്രിസ്റ്റ (25.68 ലക്ഷം)

ഇന്ത്യയിലെ ഏറ്റവും കിടിലൻ എംപിവി വാഹനമാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്ന് നമുക്കറിയാം. അതിശയകരമായ യാത്രാ സുഖവും വിശ്വസനീയവും സുരക്ഷിതവും മതിയായ കരുത്തുമുള്ള മോഡലാണ് ഇന്നോവയെങ്കിലും ടോപ്പ് എൻഡ് വേരിയന്റിന്റെ വില ഉയർന്നതാണെന്നതിൽ തർക്കമൊന്നും വേണ്ട.

i20 മുതൽ Innova വരെ, ഇന്ത്യയിൽ അമിത വിലയുള്ള ചില ടോപ്പ്-എൻഡ് കാറുകളെ അറിയാം

ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ 2.4 ലിറ്റർ ഡീസൽ ഓട്ടോമാറ്റിക് ZX 7-സീറ്റർ വേരിയന്റിനായി 25.68 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. ഓൺറോഡ് വില കണക്കാക്കുമ്പോൾ ഏകദേശം 32.30 ലക്ഷം രൂപ വരെയും ചെലവാകുകയും ചെയ്യും. ഇന്നോവയുടെ ബേസ് 'G' വേരിയന്റ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതിന്റെ കാരണവും ഇതുതന്നെയാണ്.

i20 മുതൽ Innova വരെ, ഇന്ത്യയിൽ അമിത വിലയുള്ള ചില ടോപ്പ്-എൻഡ് കാറുകളെ അറിയാം

ഈ അമിത വിലയ്ക്ക് 360-ഡിഗ്രി ക്യാമറ, സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയ ചില അടിസ്ഥാന ഫീച്ചറുകളെങ്കിലും ടൊയോട്ട ചേർക്കേണ്ടതും വളരെ അത്യാവിശ്യമാണ്. അയതിനാൽ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ടോപ്പ് എൻഡ് വേരിയന്റിനായി ചെലവാക്കുന്ന വില കണക്കിലെടുക്കുമ്പോൾ ഇത് ഒട്ടും മൂല്യവത്താക്കുന്നില്ലെന്ന് മനസിലാക്കാവുന്ന കാര്യമാണ്.

i20 മുതൽ Innova വരെ, ഇന്ത്യയിൽ അമിത വിലയുള്ള ചില ടോപ്പ്-എൻഡ് കാറുകളെ അറിയാം

ടൊയോട്ട ഫോർച്യൂണർ (48.43 ലക്ഷം)

ഓവർപ്രൈസ്‌ഡ് അല്ലെങ്കിൽ അമിത വിലയുള്ള ടോപ്പ് എൻഡ് കാറുകളുടെ പട്ടികയിലുള്ള രണ്ടാമത്തെ ടൊയോട്ട മോഡലാണ് ഫോർച്യൂണർ എസ്‌യുവിടേത്. ചില അത്ഭുതകരമായ ഓഫ്-റോഡ് കഴിവുകളും മികച്ച റോഡ് സാന്നിധ്യവുമുള്ള ശരിയായ എസ്‌യുവിയാണിത് എങ്കിലും 48.43 ലക്ഷം രൂപയാണ് GR-S 4×4 AT പതിപ്പിനായി ചെലവഴിക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

i20 മുതൽ Innova വരെ, ഇന്ത്യയിൽ അമിത വിലയുള്ള ചില ടോപ്പ്-എൻഡ് കാറുകളെ അറിയാം

ഓൺറോഡ് ആവുമ്പോൾ ഏകദേശം 60 ലക്ഷം രൂപയോളം വിലയാണ് ഫോർച്യൂണറിന്റെ ഈ ടോപ്പ് വേരിയന്റിനായി മുടക്കേണ്ടത്. മാന്യമായ ഫീച്ചറുകൾ ഈ ഫുൾ-സൈസ് എസ്‌യുവിക്ക് ഉണ്ടെങ്കിലും പനോരമിക് സൺറൂഫ്, ADAS പോലെയുള്ള ചില കിടിലൻ ഫീച്ചറുകൾ വാഹനം നഷ്‌ടപ്പെടുത്തുന്നുണ്ടെന്നതു തന്നെയാണ് ടോപ്പ് വേരിയന്റിന് അമിത വിലയുള്ള മോഡലുകളുടെ ഗണത്തിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള കാരണം.

i20 മുതൽ Innova വരെ, ഇന്ത്യയിൽ അമിത വിലയുള്ള ചില ടോപ്പ്-എൻഡ് കാറുകളെ അറിയാം

ജീപ്പ് മെറിഡിയൻ (36.95 ലക്ഷം)

കോമ്പസിന്റെ ഏഴ് സീറ്റർ മോഡലായ മെറിഡിയനാണ് ഈ ലിസ്റ്റിലെ മറ്റൊരു എസ്‌യുവി. അടുത്തിടെ പുറത്തിറക്കിയ ഈ അമേരിക്കൻ പാരമ്പര്യമുള്ള വാഹനത്തനും ഇന്ത്യയിൽ അസാധാരണമായ വിലയാണ് ജീപ്പ് നൽകിയിരിക്കുന്നത്. മെറിഡിയന്റെ ടോപ്പ് എൻഡ് ലിമിറ്റഡ് (O) 4×4 ഓട്ടോമാറ്റിക് വേരിയന്റിന് 36.95 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.

i20 മുതൽ Innova വരെ, ഇന്ത്യയിൽ അമിത വിലയുള്ള ചില ടോപ്പ്-എൻഡ് കാറുകളെ അറിയാം

ഇതിന്റെ ഓൺ റോഡ് വില കണക്കാക്കിയാൽ ഏകദേശം 46 ലക്ഷം രൂപയും വില വരും. ഉപയോഗയോഗ്യമല്ലാത്ത മൂന്നാംനിര സീറ്റുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നതിൽ മെറിഡിയനേക്കാളും കൂടുതൽ മൂല്യം കൽപ്പിക്കാവുന്ന വാഹനമാണ് കോമ്പസ് എസ്‌യുവി. സെഗ്‌മെന്റിലെ ഏറ്റവും കുറഞ്ഞ കരുത്തുള്ള മോഡൽ കൂടിയാണ് മെറിഡിയൻ എന്നുകൂടി കണക്കാക്കിയാൽ ഇതൊരു അമിതവിലയുള്ള വാഹനമായി മാറുന്നു.

i20 മുതൽ Innova വരെ, ഇന്ത്യയിൽ അമിത വിലയുള്ള ചില ടോപ്പ്-എൻഡ് കാറുകളെ അറിയാം

കൂടാതെ ഇത്രയും ഉയർന്ന വില മുടക്കുമ്പോൾ ചില സവിശേഷതകളും ജീപ്പ് മെറിഡിയന് നൽകാൻ മടിച്ചുവെന്നതും നിരാശാജനകമായ കാര്യമാണ്. വാസ്തവത്തിൽ ഈ എസ്‌യുവി ടാറ്റ സഫാരിയുടെയും മഹീന്ദ്ര XUV700 എന്നിവയുടെ സെഗ്‌മെന്റിലാണ് ഉൾപ്പെടുന്നത്. എന്നാൽ എംജി ഗ്ലോസ്റ്റർ, ടൊയോട്ട ഫോർച്യൂണർ തുടങ്ങിയ എസ്‌യുവികളോട് മത്സരിക്കാനാണ് ജീപ്പ് ശ്രമിക്കുന്നത്.

i20 മുതൽ Innova വരെ, ഇന്ത്യയിൽ അമിത വിലയുള്ള ചില ടോപ്പ്-എൻഡ് കാറുകളെ അറിയാം

സ്കോഡ ഒക്‌ടാവിയ (29.85 ലക്ഷം)

ഈ അമിത വിലയുള്ള ടോപ്പ്-എൻഡ് കാറുകളുടെ ലിസ്റ്റിലേക്ക് അവസാനമായി ചേർക്കാവുന്ന മോഡലാണ് സ്‌കോഡ ഒക്‌ടാവിയ. എന്നാൽ ഈ വിഭാഗത്തിലെ ഏറ്റവും ആഢംബരമായ കാറുകളിലൊന്നാണ് ഒക്ടാവിയയെന്നും ഏറ്റവും കരുത്തുറ്റതാണ് എന്നും സമ്മതിക്കാതിരിക്കാനും ആവില്ല.

i20 മുതൽ Innova വരെ, ഇന്ത്യയിൽ അമിത വിലയുള്ള ചില ടോപ്പ്-എൻഡ് കാറുകളെ അറിയാം

എന്നാൽ ഓൺറോഡ് വില ഏകദേശം 37 ലക്ഷം രൂപയോളം രൂപ വരുമെന്നതാണ് അമിത വിലയുള്ള മോഡലായി ഇതിനെ മാറ്റുന്നത്. ഇതിലും മികച്ച സൗകര്യവും മികച്ച ഹൈബ്രിഡ് എഞ്ചിനും നൽകുന്ന ഹോണ്ട സിറ്റിയാണ് സ്കോഡയുടെ ഈ എക്‌സിക്യൂട്ടീവ് സെഡാനേക്കാൾ ഭേദപ്പെട്ട വാഹനമെന്നാണ് ഞങ്ങളുടെ അഭിപ്രായം.

i20 മുതൽ Innova വരെ, ഇന്ത്യയിൽ അമിത വിലയുള്ള ചില ടോപ്പ്-എൻഡ് കാറുകളെ അറിയാം

മാത്രമല്ല, ലെയ്ൻ അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് തുടങ്ങിയ ADAS ഫീച്ചറുകളും സിറ്റിക്ക് ലഭിക്കുന്നു, ഒക്ടാവിയയെ പിന്നോട്ടുവലിക്കുന്ന കാര്യങ്ങളും ഇതൊക്കെ തന്നെയാണ്. ഈ പറഞ്ഞ 5 മോഡലുകളുടെയും ടോപ്പ് വേരിയന്റുകൾ ഇന്ത്യയിൽ ലഭ്യമായ അമിത വിലയുള്ള കാറുകളാണ് എന്നതിൽ അനുകൂലിക്കുന്നവും പ്രതികൂലിക്കുന്നവരുമുണ്ടാവും.

More from DriveSpark

Article Published On: Monday, June 20, 2022, 13:07 [IST]
English summary
I20 to innova overpriced top end variant models in india right now
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X