പുതിയ കാർ വാങ്ങിയോ? എന്നാൽ നിർബന്ധമായി ഈ കാര്യങ്ങളും വാങ്ങാൻ മറക്കരുതേ... ഉപകാരപ്പെടും
പുതിയൊരു കാർ വാങ്ങുകയെന്നത് പലരുടേയും വലിയ ആഗ്രഹമായിരിക്കും. ഇന്ന് ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത സംഗതിയായി കാറുകൾ മാറിയിട്ടുമുണ്ട്. ഡ്രീം കാർ സ്വന്തമാക്കിയാൽ അതിനെ മോടിപിടിപ്പിക്കുന്ന കാര്യത്തിലും മലയാളികൾ ധൂർത്തൻമാരാണ്. വണ്ടിയെ ആക്‌സസറികൾ വാങ്ങാനായി പരക്കംപായുന്നത് ഒരു സ്ഥിരം കാഴ്ച്ചയാണ്. ചിലരാണെങ്കിൽ ഷോറൂമിൽ നിന്നും വണ്ടിയിറക്കി നേരെ പോവുന്നതാവട്ടെ ആക്‌സസറി ഷോപ്പിലേക്കാവും. പലരും അലോയ് വീൽ കയറ്റാനാവും കൂടുതൽ പണം കണ്ടെത്തുന്നത്. എന്നാൽ ഉറപ്പായും ഉപകാരപ്പെടുന്ന ചില ആക്‌സസറികൾ കൂടി വാങ്ങാൻ മറക്കരുത് കേട്ടോ. അവ ഏതെല്ലാമെന്ന് ഒന്ന് നോക്കിയാലോ?
ഡാഷ്ക്യാമറ
ഇന്നത്തെ സാഹചര്യത്തിൽ ഒരു കാറിൽ ഏറ്റവും അത്യാവിശ്യം വേണ്ടുന്ന ഒന്നാണ് ഡാഷ്ക്യാമറ. 2,500 രൂപ മുതൽ 30,000 രൂപ വരെയുള്ള വിവിധ തരം ഡാഷ്ക്യാമുകൾ ഇന്ന് വിപണിയിലുള്ളതിനാൽ എല്ലാവർക്കും അവരുടെ സൌകര്യത്തിന് അനുസരിച്ച് വാങ്ങാനാവും. ഡാഷ് ക്യാം നിങ്ങളുടെ ഡ്രൈവിംഗ് റെക്കോർഡുചെയ്യുകയും അപകടങ്ങൾ, റോഡിലെ മറ്റ് പ്രശ്‌നങ്ങൾ അല്ലെങ്കിൽ ഇൻഷുറൻസ് ക്ലെയിമുകൾ എന്നിവയിൽ വിലപ്പെട്ട തെളിവായി മാറുകയും ചെയ്യും.

ടയർ ഇൻഫ്ലേറ്റർ
ഒരു പോർട്ടബിൾ ടയർ ഇൻഫ്ലേറ്റർ കാറിൽ കൊണ്ടുനടക്കുന്നത് വലിയ കാര്യമാണ്. എവിടെയെങ്കിലും വെച്ച് പഞ്ചറായാൽ കാറ്റ് നിറച്ച് സുരക്ഷിതമായി എത്തിച്ചേരാൻ ഉപകാരപ്പെടുന്ന നല്ലൊരു ആക്‌സസറിയാണിത്. ഇന്ത്യയിൽ, ഒരു നല്ല പോർട്ടബിൾ കാർ ടയർ ഇൻഫ്ലേറ്ററിന് 1,200 രൂപ മുതൽ 4,500 രൂപ വരെയോ അതിൽ കൂടുതലോ വിലവരും. ശരിയായ ടയർ മർദ്ദം നിലനിർത്തുന്നത് മൈലേജ് കൂട്ടുന്നതിന് ഒപ്പം നല്ല യാത്രാ സുഖവും സുരക്ഷയും വർധിപ്പിക്കുകയും ചെയ്യും.
ഫ്ലോർ മാറ്റുകൾ
ചെളി, പൊടി, വെള്ളം എന്നിവ നിങ്ങളുടെ കാറിനുള്ളിലെ ഏറ്റവും വലിയ അപകടകാരിയാണ്. ഇവയെ തടയാൻ ഏറ്റവും മികച്ച മാർഗമാണ് നല്ല ഫ്ലോർമാറ്റുകൾ വാങ്ങിയിടുക എന്നത്. പ്രത്യേകിച്ച് മഴക്കാലത്ത്. വണ്ടിയുടെ ഇന്റീരിയർ വൃത്തിയാക്കൽ എളുപ്പമാക്കാനും ഉയർന്ന നിലവാരമുള്ള ഫ്ലോർ മാറ്റുകൾ ഉണ്ടായിരിക്കേണ്ടത് നിർണായകമാണ്. ഒന്നിലധികം ഘടകങ്ങളെ ആശ്രയിച്ച് ഇന്ത്യയിൽ കാർ ഫ്ലോർ മാറ്റുകളുടെ വില 800 രൂപ മുതൽ 10,000 രൂപ വരെ വ്യത്യാസപ്പെടുന്നു.

സീറ്റ് കവറുകൾ
കാറുകളുടെ അപ്ഹോൾസ്റ്ററി ചെയ്യുന്നത് ഒരു സർവ സാധാരണമായ കാര്യമാണ്. കറകളിൽ നിന്നും, പൊടിയിൽ നിന്നും, ദിവസേനയുള്ള തേയ്മാനത്തിൽ നിന്നും സംരക്ഷിക്കാൻ സീറ്റ് കവറുകൾ സഹായിക്കും. പ്രീമിയം സീറ്റ് കവറുകളാണ് വാങ്ങിയിടുന്നതെങ്കിൽ അധിക കുഷ്യനിംഗും ലഭിക്കും. ഇത് നല്ല യാത്രാസുഖമായിരിക്കും നൽകുക. അതിനാൽ അപ്ഹോൾസ്റ്ററിക്ക് കാശുമുടക്കുകയാണെങ്കിൽ അൽപം പ്രീമിയം മെറ്റീരിയൽ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണേ.
സ്റ്റിയറിംഗ് വീൽ കവർ
ആളുകൾ പലപ്പോഴും അവഗണിക്കുന്ന മറ്റൊരു പ്രധാന കാർ ആക്‌സസറിയാണ് സ്റ്റിയറിംഗ് വീൽ കവർ. പ്രത്യേകിച്ച് ദീർഘദൂര ഹൈവേ ഡ്രൈവുകളിൽ ഗ്രിപ്പും ഡ്രൈവിംഗ് സുഖവും ഉയർത്താൻ ഇവ സഹായിക്കും. കൂടാതെ ചൂട്, വിയർപ്പ്, പതിവ് ഉപയോഗം എന്നിവ മൂലമുണ്ടാകുന്ന തേയ്മാനത്തിൽ നിന്ന് സ്റ്റിയറിംഗ് വീലിനെ കവർ സംരക്ഷിക്കുകയും ചെയ്യും. വിവിധ ഘടകങ്ങളെ ആശ്രയിച്ച് ഒരു സ്റ്റിയറിംഗ് വീൽ കവറിന് 250 മുതൽ 3,500 രൂപ വരെ വില വരാം.

ബ്ലൈൻഡ് സ്പോട്ട് മിററുകൾ
വളരെ ചെറിയ വിലയിൽ ലഭ്യമായ ഒന്നാണ് ബ്ലൈൻഡ് സ്പോട്ട് മിററുകൾ. പലർക്കും ഇത് അരോചകമായി തോന്നാമെങ്കിലും വളരെ ഫലപ്രദമായ സേഫ്റ്റി ആക്‌സസറികളിൽ ഒന്നാണിത്. വാഹനത്തിന് ചുറ്റുമുള്ള കാഴ്ച്ച മെച്ചപ്പെടുത്തുകയും ബ്ലൈൻഡ് സ്പോട്ടിലൂടെ വരുന്ന വാഹനങ്ങൾ കൃത്യമായി കാണാനും ഇവ ഉപകരിക്കും. ഒരു ജോഡി കാർ ബ്ലൈൻഡ് സ്പോട്ട് മിററുകൾക്ക് 150 മുതൽ 1,500 രൂപ വരെയാണ് വില.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications