കാർ വാങ്ങി ചുമ്മാ പോന്നാ പോര... ഡീലറോട് ചില ചോദ്യങ്ങൾ ചോദിച്ചിട്ടു വേണം പോരാൻ

ഒരു കാർ വാങ്ങാനായി ഡീലർഷിപ്പിൽ പോവുന്നതും പണം മുടക്കുന്നതും പുത്തൻ കാറുമായി വീട്ടിൽ തിരിച്ചെത്തുന്നതുമെല്ലാം പറയാൻ എളുപ്പമാണെങ്കിലും അത്ര ഈസിയായ ഒരു പ്രക്രിയയല്ലിതെന്നതാണ് യാഥാർഥ്യം.

കാർ വാങ്ങി ചുമ്മാ പോന്നാ പോര... ഡീലോറോട് ചില ചോദ്യങ്ങൾ ചോദിച്ചിട്ടു വേണം പോരാൻ

നിരവധി ഗവേഷണവും അന്വേഷണവും എല്ലാം കഴിഞ്ഞു വേണം ഒരു കാർ വാങ്ങാൻ പോവാൻ. ഡീലർഷിപ്പിൽ എത്തുന്നതിനു മുമ്പ് വാഹനത്തെ കുറിച്ച് നാം നടത്തുന്ന ഗവേഷണം കഴിഞ്ഞാൽ എല്ലാം പൂർത്തിയായി എന്ന് കരുതരുത്. ഒരു ഡീലർഷിപ്പിൽ കയറിചെന്നു കഴിഞ്ഞാലും ചോദിച്ച് അറിയാൻ പല കാര്യങ്ങളുമുണ്ട് എന്നതാണ് മറ്റൊരു വസ്‌തുത.

കാർ വാങ്ങി ചുമ്മാ പോന്നാ പോര... ഡീലോറോട് ചില ചോദ്യങ്ങൾ ചോദിച്ചിട്ടു വേണം പോരാൻ

വാഹനം വാങ്ങാൻ ചെല്ലുമ്പോൾ വിൽപ്പനക്കാരനോട് ചോദിക്കേണ്ട ചില നിർണായക ചോദ്യങ്ങളുണ്ട്. അതൊന്നു പലരും ചോദിക്കാതെ വിടുകയാണ് പതിവ്. എന്നാൽ ഇനി മുതൽ ഈ പതിവുകളെല്ലാം നമുക്കൊന്ന് തെറ്റിക്കേണ്ടതുണ്ട്. ഇത്തരം ചോദ്യങ്ങളുടെ പ്രാധാന്യം എന്തെന്ന് പറഞ്ഞു തരാം.

കാർ വാങ്ങി ചുമ്മാ പോന്നാ പോര... ഡീലോറോട് ചില ചോദ്യങ്ങൾ ചോദിച്ചിട്ടു വേണം പോരാൻ

ആദ്യ ചോദ്യം കാറിന്റെ ഓൺ-റോഡ് വില എന്തെന്നാണ്. കാർ വാങ്ങാൻ നിങ്ങൾ നൽകേണ്ട തുകയായതിനാൽ ഇത് വളരെ പ്രധാനമാണ്. ഈ ചെലവിൽ കാറിന്റെ വില, തെരഞ്ഞെടുത്ത ഏതെങ്കിലും ആക്‌സസറികളുടെ വില, രജിസ്‌ട്രേഷൻ, ഇൻഷുറൻസ്, വിപുലീകൃത വാറണ്ടി, ഹാൻഡ്‌ലിംഗ് ചാർജുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു.

കാർ വാങ്ങി ചുമ്മാ പോന്നാ പോര... ഡീലോറോട് ചില ചോദ്യങ്ങൾ ചോദിച്ചിട്ടു വേണം പോരാൻ

എല്ലാ പുതിയ കാറുകൾക്കും ഡീലർഷിപ്പുകൾ വാഗ്ദാനം ചെയ്യുന്ന ഒരു അവശ്യ കിറ്റിനുള്ള മറ്റ് നികുതികളും നിരക്കുകളും ഇതിൽ ഉൾപ്പെട്ടേക്കാമെന്നതും ചോദ്യത്തിന്റെ പ്രാധാന്യം വർധിപ്പിക്കും. ഈ ചെലവുകൾ കൂട്ടിച്ചേർക്കുമ്പോൾ, നിങ്ങളുടെ ബജറ്റ് കൈവിട്ടുപോയേക്കാം. അതിനാൽ മുൻകരുതലുകൾ എടുക്കാൻ ഈ ചോദ്യങ്ങൾ സഹായകരമായേക്കാം.

കാർ വാങ്ങി ചുമ്മാ പോന്നാ പോര... ഡീലോറോട് ചില ചോദ്യങ്ങൾ ചോദിച്ചിട്ടു വേണം പോരാൻ

രണ്ടാമതായി ചോദിക്കേണ്ടത് കാറിന്റെ വാറണ്ടിക്ക് കീഴിൽ കവർ ചെയ്യുന്നത് എന്തെല്ലാമെന്നും സർവീസ് ഇടവേളകളും അതിന്റെ സർവീസ് കോസ്റ്റും എത്രയെന്നുമെല്ലാമാണ്. : മിക്കവാറും എല്ലാ നിർമാതാക്കളും വാറണ്ടിയിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ ഘടകങ്ങൾ ഉൾക്കൊള്ളിച്ചാണ് പുറത്തിറക്കുന്നത്.

കാർ വാങ്ങി ചുമ്മാ പോന്നാ പോര... ഡീലോറോട് ചില ചോദ്യങ്ങൾ ചോദിച്ചിട്ടു വേണം പോരാൻ

എന്നാൽ ഡീലർ ഇൻസ്റ്റാൾ ചെയ്ത സ്റ്റീരിയോ പോലുള്ള ആക്‌സസറികളും വാറണ്ടിയുടെ പരിധിയിൽ വരുന്നുണ്ടോയെന്ന് പരിശോധിക്കുക. കൂടാതെ, കാർ സർവീസ് ചെയ്യേണ്ട ഇടവേളകളെക്കുറിച്ചും ഓരോ സർവീസിന്റെയും ചെലവിന്റെ ഏകദേശ കണക്കും ചോദിച്ചറിയേണ്ടതായുണ്ട്. വാഹനത്തിന് മെയിന്റനൻസ് ചെലവ് അധികമുള്ളതാണോ അല്ലയോ എന്ന് മനസിലാക്കാൻ ഇത് സഹായിക്കും.

കാർ വാങ്ങി ചുമ്മാ പോന്നാ പോര... ഡീലോറോട് ചില ചോദ്യങ്ങൾ ചോദിച്ചിട്ടു വേണം പോരാൻ

ഏറ്റവും അടുത്തുള്ള സേവന കേന്ദ്രം എവിടെയാണെന്നാണ് ചോദിച്ച് മനസിലാക്കേണ്ട അടുത്ത കാര്യം. കാരണം ഇന്ന് സർവീസ് സെന്ററുകളേക്കാൾ അധികമാണ് ഓരോ ബ്രാൻഡിനും അവയുടെ ഡീലർഷിപ്പുകൾ.

കാർ വാങ്ങി ചുമ്മാ പോന്നാ പോര... ഡീലോറോട് ചില ചോദ്യങ്ങൾ ചോദിച്ചിട്ടു വേണം പോരാൻ

എല്ലാ ഡീലർമാരും സർവീസ് പിന്തുണ നൽകണമെന്നുമില്ല. ഓരോ തവണ സർവീസിംഗിനു പോവുമ്പോഴും തിരികെ വീട്ടിലെത്തുക എന്നത് അനിവാര്യമാണല്ലോ. അടുത്തൊരു സർവീസ് സെന്ററുള്ള വാഹനങ്ങളാണ് വാങ്ങുന്നതെങ്കിൽ കാര്യങ്ങൾ കൂടുതൽ എളുപ്പവുമാകും.

കാർ വാങ്ങി ചുമ്മാ പോന്നാ പോര... ഡീലോറോട് ചില ചോദ്യങ്ങൾ ചോദിച്ചിട്ടു വേണം പോരാൻ

ബമ്പറുകൾ, ഹെഡ്‌ലൈറ്റുകൾ തുടങ്ങിയ വിവിധ പാർട്‌സുകളുടെ വില എത്രയാണെന്നാണ് നാലാമതായി ചോദിച്ചറിയേണ്ട കാര്യം. ചട്ടീം കലവും ആകുമ്പോൾ തട്ടീം മുട്ടീം ഇരിക്കുമെന്ന് പറയുന്ന പോലെ തന്നെയാണ് കാറുകളുടെ കാര്യവും. ചെറിയ തട്ടലും മുട്ടലും ഒന്നുമില്ലാതെ കൊണ്ടുനടക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്.

കാർ വാങ്ങി ചുമ്മാ പോന്നാ പോര... ഡീലോറോട് ചില ചോദ്യങ്ങൾ ചോദിച്ചിട്ടു വേണം പോരാൻ

ബമ്പറുകൾ, ഹെഡ്‌ലൈറ്റുകൾ തുടങ്ങിയ വിവിധ പാർട്‌സുകൾക്ക് കേടുപാടുകൾ ഉണ്ടായാൽ ഇവയുടെ വില അറിയുന്നത് ഇൻഷുറൻസ് ക്ലെയിം ചെയ്യാതെ തന്നെ ബാധിച്ച പാർട്‌സ് മാറ്റുന്നത് എത്രത്തോളം പ്രായോഗികമാണെന്ന് അറിയാൻ ഇത് സഹായിക്കും.

കാർ വാങ്ങി ചുമ്മാ പോന്നാ പോര... ഡീലോറോട് ചില ചോദ്യങ്ങൾ ചോദിച്ചിട്ടു വേണം പോരാൻ

ഡീലർഷിപ്പിൽ നിന്ന് മാത്രമേ ഇൻഷുറൻസ് എടുക്കാനാവുകയുള്ളൂവെന്ന ചിന്ത പലർക്കുമുണ്ട്. ഈ ചോദ്യം തന്നെ കാർ വാങ്ങാൻ പോവുമ്പോൾ അടുത്തതായി നമുക്ക് ചോദിക്കാം. കാർ ഡീലർഷിപ്പുകൾക്ക് ഇൻഷുറൻസ് കമ്പനികളുമായി എപ്പോഴും ബന്ധമുണ്ട്. അതിനായി ഉപഭോക്താക്കളിൽ നിന്നും നിന്ന് അധിക നിരക്ക് ഈടാക്കുന്നതും ഒരു പ്രവണതയാണ്.

കാർ വാങ്ങി ചുമ്മാ പോന്നാ പോര... ഡീലോറോട് ചില ചോദ്യങ്ങൾ ചോദിച്ചിട്ടു വേണം പോരാൻ

നിങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം ചെലവഴിക്കുന്നതിനാൽ, നിങ്ങളുടെ കാറിന്റെ ഇൻഷുറൻസ് എവിടെ നിന്ന് വാങ്ങണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. ആയതിനാൽ പുറത്തുനിന്നും ഇൻഷുറൻസ് തനിയെ എടുക്കുന്നത് ചിലപ്പോൾ ചെലവ് കുറക്കാൻ സഹായകരമായ കാര്യമാണ്.

കാർ വാങ്ങി ചുമ്മാ പോന്നാ പോര... ഡീലോറോട് ചില ചോദ്യങ്ങൾ ചോദിച്ചിട്ടു വേണം പോരാൻ

കാർ ഒരു ഡെമോ കാറായി ഉപയോഗിച്ചിട്ടുണ്ടോയെന്ന് പ്രത്യേകം ചോദിക്കണം കേട്ടോ. കമ്പനിയിൽ നിന്നുള്ള വിതരണത്തിന്റെ കുറവ് കാരണം ഡീലർഷിപ്പുകൾ ഡെമോ കാറുകൾ വിൽക്കാൻ ചിലപ്പോൾ തയാറായേക്കും. സാധാരണയായി റഫ് യൂസ് ചെയ്യുന്ന ഈ കാറുകൾക്ക് കേടുപാടുകൾ മുതൽ മെക്കാനിക്കൽ പ്രശ്നങ്ങൾ വരെയുള്ള തകരാറുകൾ ഉണ്ടായേക്കാം.

കാർ വാങ്ങി ചുമ്മാ പോന്നാ പോര... ഡീലോറോട് ചില ചോദ്യങ്ങൾ ചോദിച്ചിട്ടു വേണം പോരാൻ

പുതിയ കാറിന്റെ വിലയ്ക്ക് യൂസ്‌ഡ് കാർ വാങ്ങുന്നത് ഒഴിവാക്കാൻ ഈ ചോദ്യം സഹായിക്കും. ഒരു അധിക മുൻകരുതൽ എന്ന നിലയിൽ, നിങ്ങളുടെ പുതിയ കാറിന് എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടോയെന്ന് നോക്കുകയും ഡെലിവറിക്ക് മുൻപ് ഒരു ചെറിയ ടെസ്റ്റ് ഡ്രൈവ് നടത്തുകയും ആവാം.

കാർ വാങ്ങി ചുമ്മാ പോന്നാ പോര... ഡീലോറോട് ചില ചോദ്യങ്ങൾ ചോദിച്ചിട്ടു വേണം പോരാൻ

കാറിന് ലഭ്യമാവുന്ന ഫിനാൻസിംഗ് ഓഫറുകളെ കുറിച്ചാണ് അടുത്തതായി ചോദിച്ചറിയേണ്ടത്. ഒരു കാറിനുള്ള മുഴുവൻ തുകയും ഒറ്റയടിക്ക് അടയ്ക്കാൻ പലരും മുതിർന്നേക്കില്ല. ധനകാര്യ സ്ഥാപനങ്ങൾ മാത്രമല്ല, കാർ നിർമാതാവും വാഗ്ദാനം ചെയ്യുന്ന സ്കീമുകളെ കുറിച്ച് അറിയണം. ചിലപ്പോൾ കമ്പനി നൽകുന്ന ഡീൽ ഫിനാൻസിംഗ് സ്ഥാപനങ്ങൾ നൽകുന്നതിനേക്കാൾ മികച്ചതായിരിക്കും.

കാർ വാങ്ങി ചുമ്മാ പോന്നാ പോര... ഡീലോറോട് ചില ചോദ്യങ്ങൾ ചോദിച്ചിട്ടു വേണം പോരാൻ

എത്ര വേഗത്തിൽ കാർ ഡെലിവർ ചെയ്യാനാവുമെന്നും ഡീലർഷിപ്പിനോട് ചോദിക്കണം. സ്റ്റോക്കുണ്ടെങ്കിൽ കാർ വേഗത്തിൽ ഡെലിവർ ചെയ്‌തേക്കാം. എന്നാൽ തെരഞ്ഞെടുക്കുന്ന വേരിയന്റിനെയും നിറത്തിനെയും അടിസ്ഥാനമാക്കി ചിലപ്പോൾ വെയിറ്റിംഗ് പിരീഡും കാറിനുണ്ടായിരിക്കാം.

കാർ വാങ്ങി ചുമ്മാ പോന്നാ പോര... ഡീലോറോട് ചില ചോദ്യങ്ങൾ ചോദിച്ചിട്ടു വേണം പോരാൻ

കാറിന്റെ പുതിയ മോഡൽ ഉടനെങ്ങാനും വരുമോയെന്ന് വാഹനം ബുക്ക് ചെയ്യുമ്പോൾ തന്നെ അറിഞ്ഞിരുന്നോണം. കാരണം ഡെലിവറിയെടുത്ത് വീട്ടിലെത്തുമ്പോൾ ഫെയ്‌സ്‌ലിഫ്റ്റോ പുതുതലമുറ മോഡലോ എത്തുകയാണെന്ന് അറിഞ്ഞാൽ അത് പലരേയും നിരാശപ്പെടുത്തിയേക്കാവുന്ന കാര്യമാണ്. മാത്രമല്ല പുതിയ മോഡലിലെ മാറ്റങ്ങൾ കൂടി അറിഞ്ഞിരുന്നാൽ കാത്തിരിക്കണോ എന്നും ആലോചിച്ച് തീരുമാനമെടുക്കാം.

Article Published On: Wednesday, October 19, 2022, 12:04 [IST]
English summary
Important questions that you have to ask dealer before buying a new car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X