'ഇ-അമൃത്' വൈദ്യുത വാഹനങ്ങൾക്കായുള്ള വെബ് പോർട്ടൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന കോൺഫറൻസിൽ വൈദ്യുത വാഹനങ്ങൾക്കായുള്ള വെബ് പോർട്ടൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ.

'ഇ-അമൃത്' വൈദ്യുത വാഹനങ്ങൾക്കായുള്ള വെബ് പോർട്ടൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

ഇ-അമൃത് എന്ന് വിളിക്കപ്പെടുന്ന വെബ്‌സൈറ്റ് ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട അവരുടെ വാങ്ങൽ, നിക്ഷേപ അവസരങ്ങൾ, പോളിസികൾ, സബ്‌സിഡികൾ എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങളുടെയും ഏകജാലക ലക്ഷ്യസ്ഥാനമായിരിക്കുമെന്നാണ് നീതി അയോഗ് പ്രസ്‌താവനയിലൂടെ അറിയിച്ചിരിക്കുന്നത്.

'ഇ-അമൃത്' വൈദ്യുത വാഹനങ്ങൾക്കായുള്ള വെബ് പോർട്ടൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനെ കുറിച്ചുള്ള എല്ലാ മിഥ്യാധാരണകളും തകർക്കാൻ പുതിയ ഇ-അമൃത് വെബ് പോർട്ടൽ പ്രാപ്‌തമാണ്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കുന്നതിനും ഇവികളെക്കുറിച്ച് അവബോധം വളർത്തുന്നതിനും സർക്കാർ സ്വീകരിക്കുന്ന എല്ലാ സംരംഭങ്ങളെയും ഇത് പ്രധാനമായും പൂർത്തീകരിക്കുകയും ചെയ്യും.

'ഇ-അമൃത്' വൈദ്യുത വാഹനങ്ങൾക്കായുള്ള വെബ് പോർട്ടൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

ഇ-അമൃത് പോർട്ടലിനെ കൂടുതൽ സംവേദനാത്മകവും ഉപയോക്തൃ സൗഹൃദവുമാക്കുന്നതിന് കൂടുതൽ സവിശേഷതകൾ ചേർക്കാനും നൂതന ഉപകരണങ്ങൾ അവതരിപ്പിക്കാനും നിതി ആയോഗ് ഉദ്ദേശിക്കുന്നുണ്ട്. യുകെ സർക്കാരുമായി സഹകരിച്ചുള്ള വിജ്ഞാന വിനിമയ പരിപാടിക്ക് കീഴിൽ നിതി ആയോഗ് ആണ് ഇ-അമൃത് പോർട്ടൽ വികസിപ്പിച്ച് ഹോസ്റ്റ് ചെയ്തിരിക്കുന്നത്.

'ഇ-അമൃത്' വൈദ്യുത വാഹനങ്ങൾക്കായുള്ള വെബ് പോർട്ടൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ ഒപ്പുവെച്ച യുകെ-ഇന്ത്യ സംയുക്ത റോഡ്മാപ്പ് 2030 ന്റെ ഭാഗമാണിത്. പോർട്ടലിന്റെ ലോഞ്ചിൽ യുകെ ഹൈ-ലെവൽ ക്ലൈമറ്റ് ആക്ഷൻ ചാമ്പ്യൻ നൈജൽ ടോപ്പിംഗും നീതി ആയോഗ് ഉപദേഷ്ടാവ് സുധേന്ദു ജ്യോതി സിൻഹയുമാണ് പങ്കെടുത്തത്. കേന്ദ്ര സർക്കാരിന്റെ ഒരു വിദഗ്ദ്ധോപദേശക സമിതിയാണ് നീതി ആയോഗ്.

'ഇ-അമൃത്' വൈദ്യുത വാഹനങ്ങൾക്കായുള്ള വെബ് പോർട്ടൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

നാഷണൽ ഇൻസ്റ്റിറ്റൂഷൻ ഫോർ ട്രാൻസ്ഫോർമിങ് ഇന്ത്യ (NITI) എന്നാണ് ഇതുകൊണ്ട് അർഥമാക്കുന്നത്. .പഞ്ചവത്സര പദ്ധതികൾ ഉൾപ്പെട്ട രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഭാരത സർക്കാരിന്റെ ഒരു ഉപദേശക സമിതിയായിരുന്ന ആസൂത്രണ കമ്മീഷനു പകരം 2015 ജനുവരി ഒന്നിന് നിലവിൽ വന്ന സംവിധാനമാണിത്.

'ഇ-അമൃത്' വൈദ്യുത വാഹനങ്ങൾക്കായുള്ള വെബ് പോർട്ടൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

സമീപകാലത്ത് ഗതാഗതത്തിന്റെ ഡീകാർബണൈസേഷനും ഇലക്ട്രിക് മൊബിലിറ്റി സ്വീകരിച്ചും വൈദ്യുത ഭാവിയിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിന് രാജ്യം വിവിധ സംരംഭങ്ങൾ സ്വീകരിച്ചിട്ടുണ്ട്. FAME, PLI പോലുള്ള സബ്‌സിഡി സ്കീമുകൾ ഇലക്‌ട്രിക് വാഹനങ്ങൾ നേരത്തെ തന്നെ സ്വീകരിക്കുന്നതിനുള്ള ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിൽ പ്രത്യേകിച്ചും പ്രധാന്യമർഹിക്കുന്നുമുണ്ട്.

'ഇ-അമൃത്' വൈദ്യുത വാഹനങ്ങൾക്കായുള്ള വെബ് പോർട്ടൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേന്ദ്ര സർക്കാരിനു പുറമെ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങൾ അവരുടെ സ്വന്തം ഇലക്ട്രിക് വാഹന നയങ്ങൾ ആരംഭിച്ചിട്ടുമുണ്ട്. അതിൽ ഇലക്ട്രിക് ടൂ, ത്രീ, ഫോർ വീലറുകൾ വാങ്ങുന്നതിനുള്ള സബ്‌സിഡി വരെ ഉൾപ്പെടുന്നു. പല സംസ്ഥാനങ്ങളും ഇലക്ട്രിക് വാഹനങ്ങളെ രജിസ്ട്രേഷൻ ഫീസും റോഡ് നികുതിയും അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

'ഇ-അമൃത്' വൈദ്യുത വാഹനങ്ങൾക്കായുള്ള വെബ് പോർട്ടൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

ഇലക്‌ട്രിക് വാഹന നയം വിജയകരമായി നടപ്പിലാക്കുന്നതിൽ ഡൽഹിയാണ് ഏറ്റവും മുന്നിട്ടു നിൽക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നഗരം ഇവികളുടെ രജിസ്ട്രേഷനിൽ വർധനവിന് സാക്ഷ്യം വഹിക്കുകയും ചെയ്‌തു. ഇപ്പോൾ സംസ്ഥാനത്തിന്റെ നയത്തിൽ നിന്ന് സബ്‌സിഡികളുടെ ആനുകൂല്യം പിൻവലിച്ചതും വലിയ വാർത്തയായിരുന്നു.

'ഇ-അമൃത്' വൈദ്യുത വാഹനങ്ങൾക്കായുള്ള വെബ് പോർട്ടൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

ഡൽഹിയിൽ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 1000 ഇലക്ട്രിക് വാഹനങ്ങൾക്ക് ആയിരിക്കും സബ്‌സിഡി ലഭ്യമാക്കുകയെന്നായിരുന്നു പ്രഖ്യാപിച്ചത്. ഈ നാഴികക്കല്ല് പിന്നിട്ട് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായതോടെയാണ് പദ്ധതി പിന്‍വലിക്കുന്നതായി അറിയിച്ചത്.

'ഇ-അമൃത്' വൈദ്യുത വാഹനങ്ങൾക്കായുള്ള വെബ് പോർട്ടൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

ഇക്കഴിഞ്ഞ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത 1.50 ലക്ഷം വാഹനങ്ങളില്‍ 7869 എണ്ണം ഇലക്ട്രിക് വാഹനങ്ങളാണെന്നതും ശ്രദ്ധേയമായി. ഇത്തരത്തിലുള്ള കുത്തനെയുണ്ടായ വർധനവാണ് സബ്‌സിഡികൾ പിൻവലിക്കാൻ കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് പ്രേരണയായത്.

'ഇ-അമൃത്' വൈദ്യുത വാഹനങ്ങൾക്കായുള്ള വെബ് പോർട്ടൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

ഒരു കോടിയോളം വരുന്ന പൊതുഗതാഗത വാഹനങ്ങളാണ് ഡല്‍ഹിയിലുള്ളത്. മലിനീകരണത്തിന്റെ ഭൂരിഭാഗവും ഇത്തരം വാഹനങ്ങളാണ് ഉണ്ടാക്കുന്നതും. ഇതിനാൽ തന്നെ മലീനീകരണം കുറയ്ക്കാനായാണ് ഇലക്‌ട്രിക് വാഹനങ്ങളെ സംസ്ഥാനം കൈയ്യൊഴിഞ്ഞ് സഹായിച്ചത്. ഡൽഹിയിൽ മാത്രമല്ല രാജ്യത്തെ മറ്റ് നഗരങ്ങളിലും സംസ്ഥാനങ്ങളിലും ഇലക്‌ട്രിക് വാഹനങ്ങൾക്ക് പ്രചാരമേറുകയാണ്.

'ഇ-അമൃത്' വൈദ്യുത വാഹനങ്ങൾക്കായുള്ള വെബ് പോർട്ടൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന കുതിച്ചുയരുകയാണ്. വ്യവസായത്തിന്റെ അടിത്തറ ഇതുവരെ ആഴത്തിൽ വേരൂന്നിയിട്ടില്ലെങ്കിലും, ഇവികൾ വാങ്ങാനുള്ള താൽപര്യം ഗണ്യമായി വർധിച്ചത് ഈ വർഷമാണ്. ഇക്കണോമിക് ടൈംസിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഇവി വിൽപ്പന മൂന്ന് മടങ്ങ് ഉയർന്നിട്ടുണ്ട്. ഉയർന്ന ഇന്ധനവിലയും സർക്കാരുകൾ നൽകി വന്നിരുന്ന ആനുകൂല്യങ്ങളുമാണ് ആളുകളെ ഇ-മോഡലുകളിലേക്ക് ആകർഷിച്ചത്.

'ഇ-അമൃത്' വൈദ്യുത വാഹനങ്ങൾക്കായുള്ള വെബ് പോർട്ടൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

അതോടൊപ്പം ഉപഭോക്തൃ വ്യാപനം, ബാറ്ററി വിലയിടിവ്, മെച്ചപ്പെട്ട ചാർജിംഗ് ഇൻഫ്രാസ്ട്രക്ച്ചർ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളും വിൽപ്പന കൂട്ടാൻ സഹായകരമായിട്ടുണ്ട്. 2022 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ഇന്ത്യയിൽ 1.18 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റഴിച്ചത്. ഇതിൽ 58,264 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും 59,808 ത്രീ വീലറുകളും ഉൾപ്പെടുന്നു. കൂടാതെ, ആന്തരിക ജ്വലന എഞ്ചിൻ കാറുകളുടെ വിൽപ്പന വളർച്ച ഗണ്യമായി കുറയുകയും ചെയ്‌തു.

Most Read Articles

Malayalam
English summary
India introduced new e amrit web portal for electric vehicles details
Story first published: Thursday, November 11, 2021, 15:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X