'ഫോർമുല 11 കാർട്ടിംഗ്' ഇന്ത്യയിലെ ഏറ്റവും വലിയ ഗോ-കാർട്ടിംഗ് സൗകര്യം അവതരിപ്പിച്ചു

ഓപ്പൺ വീൽ, ഫോർ വീൽ വാഹനങ്ങളുടെ ഗോ-കാർട്ടുകൾ അല്ലെങ്കിൽ ഷിഫ്റ്റർ കാർട്ടുകൾ എന്നറിയപ്പെടുന്ന മോട്ടോർസ്പോർട്ടിന്റെ റോഡ് റേസിംഗ് വകഭേദമാണ് കാർട്ട് റേസിംഗ് അല്ലെങ്കിൽ കാർട്ടിംഗ്. റേസിംഗ് പ്രേമികളുടെ ഹരമായ ഒരു കായിക ഇനംകൂടിയാണ് ഗോ-കാർട്ടിംഗ്. നമ്മുടെ പരിസരങ്ങളിൽ പലയിടത്തും ഇതിനായുള്ള എക്‌സ്‌പീരിയൻസ് സെന്ററുകളും ഇപ്പോൾ കാണാനാവും.

എന്നാൽ അതിൽ നിന്നുമെല്ലാം വ്യത്യസ്‌തമായി ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ പ്രൊഫഷണൽ ഗോ-കാർട്ടിംഗ് എക്‌സ്പീരിയൻസ് സൗകര്യം യാഥാർഥ്യമായിരിക്കുകയാണിപ്പോൾ. ഫോർമുല 11 കാർട്ടിംഗ് പ്രസൂക് ജെയിൻ ഹോസ്പിറ്റാലിറ്റി സ്ഥാപനമായ സ്നോ വേൾഡ് എന്റർടൈൻമെന്റാണ് നോയിഡയുടെ ഹൃദയഭാഗത്ത് 4.5 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഏറ്റവും വേഗതയേറിയ കാർട്ടിംഗ് ട്രാക്ക് തുറന്നിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ നോയിഡയിലെ സെക്ടർ 38, ഗ്രാറ്റ് ഇന്ത്യ പ്ലേസ് മാളിന് അടുത്തായി വേൾഡ്സ് ഓഫ് വണ്ടറിലാണ് പുതിയ ഗോ-കാർട്ടിംഗ് സൗകര്യം സ്ഥിതിചെയ്യുന്നത്.

ഫോർമുല 11 കാർട്ടിംഗ് ഇന്ത്യയിലെ ഏറ്റവും വലിയ ഗോ-കാർട്ടിംഗ് സൗകര്യം അവതരിപ്പിച്ചു

ഈ ഫോർമുല 11 കാർട്ടിംഗ് ട്രാക്ക് ആഴ്ച്ചയിൽ ഏഴു ദിവസവും രാവിലെ 11 മണി മുതൽ പുലർച്ചെ ഒരു മണി വരെ തുറന്നിരിക്കും. ഫോർമുല 11 കാർട്ടിംഗ് ട്രാക്കിന് 700 മീറ്റർ നീളവും 8 മീറ്റർ വീതിയും ഉണ്ട്. അവിടെ പങ്കെടുക്കാൻ എത്തുന്നവരെ കാത്ത് 11 ഷാർപ്പ് തിരിവുകളാണ് (ടേണുകൾ) കാത്തിരിക്കുന്നത്. പാഡോക്ക് ഹോസ്പിറ്റാലിറ്റി അനുഭവത്തിലൂടെയും ആഗോളതലത്തിൽ ആറ് ഫോർമുല 1 ട്രാക്കുകൾ രൂപകൽപ്പന ചെയ്യുന്നതിൽ പ്രധാനിയായ ഒരു അന്താരാഷ്ട്ര കൺസൾട്ടന്റ് നൽകുന്ന സഹായത്തിലൂടെയാണ് നോയിഡയിലെ ഈ മികവുറ്റ റേസിംഗ് സർക്യൂട്ടിനെ രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്.

എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു പുതിയ കാർട്ടിംഗ് വിനോദ വേദിയായ ഫോർമുല 11 കാർട്ടിംഗ് അവതരിപ്പിക്കുന്നതിൽ തങ്ങൾ വളരെ സന്തുഷ്ടരാണെന്ന്സ്നോ വേൾഡ് എന്റർടൈൻമെന്റ് മാനേജിംഗ് ഡയറക്ടർ പ്രസൂക് ജെയിൻ പറഞ്ഞു. ഫോർമുല 11 കാർട്ടിംഗ് ഒരു സ്വപ്ന പദ്ധതിയാണ്. സാധാരണക്കാർക്ക് പര്യവേക്ഷണം ചെയ്യപ്പെടാത്ത റേസിംഗ് എക്സ്പീരിയൻസിന്റെ ആവേശം പര്യവേക്ഷണം ചെയ്യാനും ഉയർന്ന നിലവാരമുള്ള ഹോസ്പിറ്റാലിറ്റി സേവനങ്ങൾ നേടാനുമുള്ള അവസരമാണെന്നും പ്രസൂക് ജെയിൻ പറഞ്ഞു.

ഫോർമുല 11 വേൾഡ് കാർട്ടിംഗ് ചാമ്പ്യൻഷിപ്പ് ഇവിടെ നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത് യുവ പ്രതിഭകളെ മികച്ച അവസരങ്ങൾ, കൂടുതൽ വൈവിധ്യം, കായികരംഗത്തെ വഴികൾ എന്നിവയ്ക്കായി പ്രൊഫഷണലുകളെ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ അടിസ്ഥാന തലത്തിലുള്ള അനുഭവത്തിലേക്ക് പ്രവേശനം നൽകുമെന്നും വേൾഡ് എന്റർടൈൻമെന്റ് വിശ്വസിക്കുന്നുണ്ട്. SODI വേൾഡ് സീരീസുമായി (SMS) ഫോർമുല 11 കാർട്ടിങ്ങിന്റെ അഫിലിയേഷൻ, ബ്രാൻഡിനെ SODI RT8, SODI RT10 കാർട്ടുകൾ അവതരിപ്പിക്കാൻ അനുവദിക്കുന്നുമുണ്ട്.

സോഡികാർട്ടിന്റെ 270 സിസി ഹോണ്ട എഞ്ചിനുകൾക്ക് മണിക്കൂറിൽ 40 മുതൽ 100 കിലോമീറ്റർ വരെ വേഗതയാണ് കണക്കാക്കുന്നത്. സ്റ്റിയറിംഗ് വീൽ ഡിസ്‌പ്ലേ വഴിയുള്ള ലൈവ് റേസിംഗ് ഡാറ്റ, കണക്റ്റീവ് കാർട്ട് ഇന്ററാക്ഷനുള്ള ഓട്ടോമാറ്റിക് ട്രാൻസ്‌പോണ്ടറുകൾ, ഓട്ടോ സ്പീഡ് ഗവർണറുകൾ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. ഫോർമുല 11 കാർട്ടിംഗ് പ്രോ-റേസിംഗ് അവസരങ്ങൾ, വിനോദ ആനുകൂല്യങ്ങൾ, സൗജന്യ കമ്മ്യൂണിറ്റി അംഗത്വം എന്നിവയിലേക്കുള്ള എക്‌സ്‌ക്ലൂസീവ് ആക്‌സസ് ഉള്ള ഒരു തരത്തിലുള്ള സൂപ്പർ ലൈസൻസ് പ്രോഗ്രാമും ഇതിൽ വാഗ്ദാനം ചെയ്യുന്നു.

സോഡി വേൾഡ് സീരീസുമായുള്ള (SWS) എക്‌സ്‌ക്ലൂസീവ് അഫിലിയേഷൻ, സൂപ്പർ ലൈസൻസ് പ്രോഗ്രാമിലെ മികച്ച പ്രകടനം നടത്തുന്ന അംഗങ്ങളെ ആഗോളതലത്തിൽ എത്തിക്കാനും ഇന്ത്യയെ പ്രതിനിധീകരിക്കാനും 24 മണിക്കൂർ LE MANS CARTING SWS-ൽ അനുവദിക്കുന്നു. ജന്മദിനങ്ങളിൽ കോംപ്ലിമെന്ററി റേസിംഗ് സെഷൻ, പിറ്റ് ലെയ്നിലേക്കുള്ള ഫാസ്റ്റ് ട്രാക്ക് എൻട്രി, എഫ്&ബി, മർച്ചൻഡൈസ് എന്നിവയിലെ ലോയൽറ്റി പോയിന്റുകൾ, കാർട്ട് സ്പീഡ് അപ്‌ഗ്രേഡുകൾ, മോട്ടോർ സ്ക്രീനിംഗ് ഇവന്റുകളിൽ സൗജന്യ പ്രവേശനം എന്നിവയും അതിലേറെയും ഈ പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു.

2023 ഏപ്രിൽ, ജൂൺ മാസങ്ങളിൽ പൂനെ, മുംബൈ, ബാംഗ്ലൂർ എന്നീ മൂന്ന് നഗരങ്ങളിലേക്ക് ഫോർമുല 11 കാർട്ടിംഗ് സൗകര്യം വ്യാപിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ടെന്നാണ് പുതിയ ട്രാക്കിന്റെ ഉദ്ഘാടന വേദിയൽ കമ്പനി വ്യക്തമാക്കിയത്. ദേശീയ, ആഗോള പ്രോ കാർട്ടിംഗ് ചാമ്പ്യൻഷിപ്പുകൾക്കും മോട്ടോർ സ്‌പോർട്‌സ് കമ്മ്യൂണിറ്റി ഇവന്റുകൾക്കും ഒരു സഖ്യകക്ഷിയായി അനുഭവവേദ്യമായ സൗകര്യങ്ങളും കമ്പനി ഇവിടെ തുടരും. ദി ഗ്രേറ്റ് ഇന്ത്യ പ്ലേസ് മാളിന് തൊട്ടടുത്തുള്ള വേൾഡ്സ് ഓഫ് വണ്ടറിൽ, ആദ്യത്തെ ഫോർമുല 11 കാർട്ടിംഗ് അനുഭവപരമായ സൗകര്യം 2022 ഡിസംബർ ഒന്നിനാവും പൊതുജനങ്ങൾക്കായി തുറക്കുക.

Most Read Articles

Malayalam
English summary
India s first and largest professional go karting facility introduced in ncr
Story first published: Monday, November 28, 2022, 16:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X