യുദ്ധത്തിന് മഹീന്ദ്രയും, മെയ്‌ഡ് ഇൻ ഇന്ത്യ കവചിത വാഹനം അർമാഡോ സൈന്യത്തിന് കൈമാറി

ഇന്ത്യൻ സായുധ സേനയുടെ സുപ്രധാന വാഹനങ്ങളിൽ ഒന്നാണ് ആർമ്‌ഡ് അഥവാ കവചിത വാഹനങ്ങൾ. ഗതാഗതം, നിരീക്ഷണം, യുദ്ധം, സുരക്ഷ എന്നിവയുൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി സൈനികരും നിയമ നിർവഹണ ഏജൻസികളും പലപ്പോഴും ഈ വാഹനങ്ങൾ ഉപയോഗിക്കുന്നത്. തീ, സ്ഫോടനങ്ങൾ, മറ്റ് തരത്തിലുള്ള ആക്രമണങ്ങൾ എന്നിവയിൽ നിന്ന് ജീവനക്കാരെയും യാത്രക്കാരെയും സംരക്ഷിക്കുന്നതിനായി വിവിധ കവചങ്ങൾ ഉപയോഗിച്ച് ശക്തിപ്പെടുത്തിയ സൈനിക വാഹനമാണ് കവചിത വാഹനങ്ങൾ.

ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് പുതിയൊരു അതിഥി വന്നെത്തിയിരിക്കുകയാണ്. മഹീന്ദ്രയുടെ അനുബന്ധ കമ്പനിയായ മഹീന്ദ്ര ഡിഫന്‍സ് സിസ്റ്റംസ് വികസിപ്പിച്ച കവചിത വാഹനമായ അർമാഡോയാണ് ഇന്ത്യന്‍ സൈന്യത്തിലേക്ക് ഇപ്പോഴെത്തിയിരിക്കുന്നത്. ഇന്ത്യയിലെ ജനപ്രിയ വാഹന നിര്‍മാതാക്കളായ മഹീന്ദ്രയുടെ അനുബന്ധ കമ്പനിയായ മഹീന്ദ്ര ഡിഫന്‍സ് സിസ്റ്റംസ് എന്ന കമ്പനി വികസിപ്പിച്ച ഈ വാഹനത്തിന് ധാരാളം പ്രത്യേകതകളാണുള്ളത്.

Mahindra Armado

പുതിയ അർമാഡോ സൈന്യത്തിന് കൈമാറിയ വിവരം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര സമൂഹ മാധ്യമങ്ങളിലൂടെയാണ് പങ്കുവെച്ചത്. മാര്‍ക്‌സ്മാന്‍, എഎസ്എല്‍വി തുടങ്ങിയ കവചിത വാഹനങ്ങള്‍ മഹീന്ദ്ര മുമ്പും സൈനിക ആവശ്യങ്ങൾക്കായി നല്‍കിയിട്ടുണ്ട്. അർമാഡോ ഇന്ത്യയിലെ ആദ്യത്തെ കവചിത ലൈറ്റ് സ്പെഷ്യലിസ്റ്റ് വെഹിക്കിൾ (ALSV) ആണ്. ഇന്ത്യയിൽ തന്നെ നിര്‍മിക്കുന്ന ആദ്യ ആര്‍മേഡ് ലൈറ്റ് സ്‌പെഷ്യലിസ്റ്റ് വാഹനമാണിത് എന്നതും ഹൈലൈറ്റാണ്.

പക്ഷേ ഏത് സായുധ സേനയ്ക്ക് വേണ്ടിയുള്ള വാഹനങ്ങളാണെന്ന് അറിവായിയില്ല. ഡ്രൈവര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന മോഡുലാർ വാഹനമാണ് ALSV. വാഹനത്തിന്റെ അടിസ്ഥാന ഭാരവാഹക ശേഷിയായ 1000 കിലോഗ്രാമിന് പുറമെ, അധികമായി 400 കിലോഗ്രാമിന്റെ സ്‌റ്റോറേജ് കപ്പാസിറ്റിയും അർമാഡോയ്ക്കുണ്ട്. രഹസ്യാനേഷണ ദൗത്യങ്ങള്‍, മരുഭൂമി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ഓപ്പറേഷനുകളും തിരച്ചിലുകളും സൈനിക പ്രതിരോധനങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിനെ മഹീന്ദ്ര പണിതെടുത്തിരിക്കുന്നത്.

Mahindra Armado

കൂടാതെ, കാർ STANAG ലെവൽ 2, B7 ലെവൽ ബാലിസ്റ്റിക് പരിരക്ഷിതമാണ്. അതായത് സ്‌ഫോടനങ്ങളെയും തീപിടുത്തങ്ങളെയും ചെറുക്കാനുള്ള കരുത്താണ് ഈ വാഹനത്തിന് കഴിയുമെന്ന് സാരം. സ്‌ഫോടനമുണ്ടായാൽ പോലും വാഹനത്തിനും അതിലുള്ളവര്‍ക്കും പരിരക്ഷ ഒരുക്കുന്നതിനായി ആര്‍മഡോയുടെ നാല് വശങ്ങളിലും പ്രത്യേകം കവചങ്ങള്‍ കമ്പനി ഒരുക്കിയിട്ടുണ്ട്. ഉയർന്ന ട്രാഫിക് ഉള്ള സ്ഥലങ്ങളിൽ പട്രോളിംഗ്, മരുഭൂമിയിലെ ഭൂപ്രദേശങ്ങൾ റെയ്ഡിംഗ്, നിരീക്ഷണ ദൗത്യങ്ങൾ തുടങ്ങിയ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് മഹീന്ദ്ര അർമാഡോ രൂപകല്പന ചെയ്തിരിക്കുന്നത്.

ഇതോടൊപ്പം തന്നെ പരമ്പരാഗത പ്രവർത്തനങ്ങൾ, ആയുധങ്ങൾ കൊണ്ടുപോകൽ, അതിർത്തി സുരക്ഷാ നിരീക്ഷണം, ദ്രുത-പ്രതികരണ സംഘങ്ങൾ ഉൾപ്പെടുന്ന പ്രത്യേക പ്രവർത്തനങ്ങൾ എന്നിവയ്ക്കായി ഇത് ഉപയോഗപ്പെടുത്തിയേക്കും. 216 bhp പവറോളം ഉത്പാദിപ്പിക്കാൻ കഴിയുന്ന 3.2 ലിറ്റർ ഡീസൽ എഞ്ചിനാണ് മഹീന്ദ്ര ഡിഫന്‍സ് സിസ്റ്റംസ് വികസിപ്പിച്ച കവചിത വാഹനമായ അർമാഡോയ്ക്ക് തുടിപ്പേകുന്നത്.

ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ച് നാല് ചക്രങ്ങളിലേക്കും പവർ ട്രാൻസ്മിറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഡിഫറൻഷ്യൽ ലോക്കുകൾക്കൊപ്പം ഒരു യുണീക്കായ 4X4 സിസ്റ്റം ഉപയോഗിച്ചാണ് മെക്കാനിക്കൽ പവർ സോഴ്സ് പ്രവർത്തിക്കുന്നത്. വെറും 12 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ കവചിത വാഹനത്തിനാവും. ഇതിന് മണിക്കൂറിൽ 120 കിലോമീറ്ററിലധികം വേഗതയും കൈവരിക്കാനാവും.

ഒരു സെൽഫ് റിക്കവറി വിഞ്ച്, സെൻട്രൽ-ടൈപ്പ് ഇൻഫ്ലിംഗ് സിസ്റ്റം ഉള്ള ഹൈ-ലെവൽ ഓൾ-വീൽ ഇൻഡിപെൻഡന്റ് സസ്പെൻഷൻ എന്നിവയും മഹീന്ദ്രയുടെ ALSV-യുടെ സവിശേഷതകളാണ്. STANAG ലെവൽ II വരെ മെച്ചപ്പെടുത്തിയ ബാലിസ്റ്റിക് പരിരക്ഷ നൽകുന്നതിന് ഇത് അപ്‌ഗ്രേഡ് ചെയ്യാവുന്നതാണെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര പറയുന്നു.

More from DriveSpark

Article Published On: Monday, June 19, 2023, 9:07 [IST]
English summary
India s first armored light specialist vehicle mahindra armado handed over to indian military
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X