6 റോൾസ് റോയ്‌സ് വാങ്ങിയ റിയൽ ലൈഫ് സ്ലംഡോഗ് മില്യണയർ, യുഎഇയിലെ ഏറ്റവും വലിയ പണക്കാരനായ ഇന്ത്യക്കാരനെ അറിയുമോ?

ഇന്നത്തെ തലമുറ പ്ലസ്‌ടു അല്ലെങ്കിൽ ഡിഗ്രി കഴിഞ്ഞാൽ ലക്ഷ്യമിടുന്നത് കാനഡയോ യുകെയോ ഓസ്ട്രേലിയയോ പോലുള്ള വിദേശ രാജ്യങ്ങളായിരിക്കും. ഉന്നത വിദ്യാഭ്യാസത്തോടൊപ്പം മികച്ച ജീവിത നിലവാരവും മാത്രമല്ല സ്വാതന്ത്ര്യവും ആഗ്രഹിച്ചാണ് ഇവരെല്ലാം പറക്കുന്നത്. എന്നാൽ ഇതിന് മുമ്പുള്ള തലമുറയുടെ വലിയ സ്വപ്‌നമായിരുന്നു ഗൾഫ് എന്ന് സ്നേഹത്തോടെ വിളിക്കുന്ന അറേബ്യൻ രാജ്യങ്ങൾ. എങ്ങനെയെങ്കിലും വിസയൊപ്പിച്ച് മരുഭൂമിയിലേക്ക് വിമാനം കയറാൻ പലരും തയാറായി. ഇന്നും മലയാളികളിൽ പലരും ഗൾഫിൽ വലിയ ബിസിനസുകൾ മുമ്പോട്ട് കൊണ്ടുപോവുന്നുണ്ട്. അത്തരത്തിൽ ദുബായിൽ താമസിക്കുന്ന ഒരു ഇന്ത്യൻ കോടീശ്വരൻ പുത്തൻ കാർ വാങ്ങിയ വിശേഷമാണ് നിങ്ങളോട് ഇന്ന് പങ്കുവെക്കാൻ പോവുന്നത്.

ദുബായിലെ ഏറ്റവും വലിയ പണക്കാരനായ ഇന്ത്യക്കാരനാണ് ഈ കഥയിലെ നായകൻ. പോക്കറ്റുകള്‍ കാലിയായാണ് റിസ്‌വാൻ സാജൻ എന്ന ഇന്ത്യക്കാരന്‍ അറേബ്യന്‍ നാട്ടിലെത്തിയത്. എന്നാല്‍ അവിടുന്ന് യുഎഇയിലെ ഏറ്റവും വലിയ ബില്‍ഡിംഗ് മെറ്റീരിയല്‍ കമ്പനിയായ ദാനൂബ് കെട്ടിപ്പടുത്ത ഇദ്ദേഹം എല്ലാവർക്കും ഒരു ഉത്തമ ഉദാഹരണമാണ്. മുംബൈ ചേരിയിലെ ഒന്നുമില്ലായ്മയില്‍ നിന്നും വിജയം വെട്ടിപ്പിടിച്ച പോരാളിയായി റിസ്‌വാൻ എന്ന വ്യവസായിയെ വിശേഷിപ്പിക്കണ്ടതുണ്ട്.

Indian Billionaire Rizwan Sajan Car Collection

വർഷങ്ങൾക്കു മുമ്പ് ഓസ്‌ക്കാറിൽ തിളങ്ങിയ സ്ലംഡോഗ് മില്യണയർ എന്ന ഇന്ത്യൻ സിനിമയെ അനുസ്മരിപ്പിക്കുന്ന കഥയാണ് റിസ്‌വാൻ സാജന്റേത്. അടുത്തിടെ തന്റെ കോടിക്കണക്കിന് വിലയുള്ള കാറുകൾ വാങ്ങിയത് എങ്ങനെയെന്ന കഥ ഒരിടത്ത് വിവരിക്കുകയുണ്ടായി. ഒന്നുമില്ലായ്മയിൽ നിന്നും 6 റോൾസ് റോയ്‌സ് കാറുകൾ, ബെന്റിലി, ഫെറാറി, ലംബോർഗിനി എന്നീ അത്യാഡംബര കാറുകളുടെ ഉടമയായി മാറിയ റിയൽ ലൈഫ് സ്ലംഡോഗ് മില്യണറാണ് കക്ഷി.

ദി സ്‌കൂൾ ഓഫ് ഹാർഡ് നോക്‌സ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് റിസ്‌വാൻ സാജൻ തന്റെ വാഹന ശേഖരത്തെ കുറിച്ച് വിവരിക്കുന്നത്. റോൾസ് റോയ്‌സിൽ നിന്നും ഇറങ്ങി വരുന്ന ഇദ്ദേഹത്തോട് വീഡിയോയിലെ അവതരാകന്റെ ആദ്യ ചോദ്യം ഇത് താങ്കളുടെ കാറാണോയെന്നാണ്. ചിരിച്ചുകൊണ്ട് റിസ്‌വാൻ പറഞ്ഞു ഇത് തന്റെ ഒരു റോൾസ് റോയ്‌സാണെന്ന്. അപ്പോൾ താങ്കൾക്ക് മൊത്തം എത്രയെണ്ണമുണ്ടെന്ന് ചോദിച്ച അവതാരകൻ അടുത്ത ഉത്തരം കേട്ട് ഞെട്ടിയിട്ടുണ്ടാവും.

Indian Billionaire Rizwan Sajan Car Collection

തനിക്ക് മൊത്തം ആറ് റോൾസ് റോയ്‌സ് കാറുകളുണ്ടെന്നായിരുന്നു റിസ്‌വാൻ സാജന്റെ മറുപടി. അദ്ദേഹത്തോടുള്ള അടുത്ത ചോദ്യം ഒരു വർഷം സമ്പാദിച്ചിരിക്കുന്ന ഉയർന്ന തുക എത്രയാണ് എന്നായിരുന്നു. ഒരു വർഷം കൊണ്ട് താൻ 10 ബില്യൺ ദിർഹം ഉണ്ടാക്കി എന്നായിരുന്നു സ്ലംഡോഗ് മില്യണയറിന്റെ മറുപടി. റിയൽ എസ്റ്റേറ്റിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലമാണ് ദുബായ് എന്ന് കൂട്ടിച്ചേർത്താണ് സാജൻ വീഡിയോ അവസാനിപ്പിക്കുന്നത്.

ഇനി ദാനൂബ് ഇൻസ്ട്രീസിന്റെ ഉടമയുടെ കാർ ശേഖരത്തിലേക്ക് നോക്കിയാൽ ആരേയും അസൂയപ്പെടുത്തുന്ന വണ്ടികളാണ് റിസ്‌വാൻ സാജന്റെ ഗരാജിലുള്ളത്. ഫെറാറി കാലിഫോർണിയ T, റോൾസ് റോയ്‌സ് ഫാൻ്റം, റോൾസ് റോയ്‌സ് കലിനൻ ബ്ലാക്ക് ബാഡ്ജ്, റോൾസ് റോയ്‌സ് ഗോസ്റ്റ് സീരീസ് II, റോൾസ് റോയ്‌സിന്റെ ഏറ്റവും പുതിയ തലമുറ ഗോസ്റ്റ് എന്നിവയുൾപ്പെടെയുള്ള ഗംഭീര വാഹനങ്ങളാണ് ഇദ്ദേഹത്തിന്റെ പോർച്ചിൽ ഇടംപിടിച്ചിട്ടുള്ളത്.

Indian Billionaire Rizwan Sajan Car Collection

ബെന്റ്ലി കോണ്ടിനെൻ്റൽ ജിടി, ബെന്റ്ലി മുൾസാൻ, ബെന്റ്ലി ഫ്ലയിംഗ് സ്പർ, കാഡിലാക് എസ്കലേഡ്, ലംബോർഗിനി ഉറൂസ്, മെർസിഡീസ് ബെൻസ് മെയ്ബാക്ക് S500 എന്നിവ പോലുള്ള മറ്റ് ആഡംബര കാറുകളാലും ദുബായിലെ ഏറ്റവും വലിയ പണക്കാരനായ ഇന്ത്യക്കാരന്റെ പോർച്ച് സമ്പന്നമാണ്. ഇദ്ദേഹത്തിൻ്റെ മിക്ക കാറുകൾക്കും 7869 എന്ന നമ്പർ പ്ലേറ്റ് ഉണ്ട് എന്നതാണ് അതിലും വലിയ പ്രത്യേകത.

യുഎഇ, ഒമാൻ, ബഹ്റൈൻ, സൗദി അറേബ്യ, ഖത്തർ, ഇന്ത്യ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന റിസ്‌വാൻ സാജന്റെ ബില്യൺ ഡോളർ മൂല്യമുള്ള ലോകത്തിലെ ഏറ്റവും വലിയ നിർമാണ സാമഗ്രി കമ്പനികളിലൊന്നായ ഡാനൂബ് ഗ്രൂപ്പിന്റെ കഴിഞ്ഞ വർഷത്തെ വിറ്റുവരവ് 2 ബില്യൺ യുഎസ് ഡോളറായിരുന്നുവെന്നാണ് കണക്കുകൾ. അതായത് ഏകദേശം 200 കോടി രൂപയോളം വരുമെന്ന് സാരം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, December 19, 2024, 15:13 [IST]
English summary
Indian billionaire rizwan sajans car collection 6 rolls royces bentley ferrari lamborghini
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X