വാർഷിക വരുമാനം 8 കോടിയോളം, ലക്ഷ്വറി എസ്‌യുവിക്കായി കോടികൾ പൊട്ടിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ

രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായി ഒരിടയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം ഉയർത്തിക്കാട്ടിയ മുഖമായിരുന്നു അജിന്‍ക്യ രഹാനെയുടേത്. പിന്നീട് പലതവണ ടീം ഇന്ത്യയുടെ അമരക്കാരനായതും സൂപ്പർ താരങ്ങളുടെ അസാന്നിധ്യത്തിൽ ഓസീസ് മണ്ണിൽ ടീമിനെ വെന്നിക്കൊടി പാറിച്ചതും എല്ലാം ഓരോ ക്രിക്കറ്റ് പ്രേമിയുടെ മനസിലും ഇന്നും മായാതെ കിടപ്പുണ്ട്.

കളിക്കളത്തിലേതു പോലെ തന്നെ പുറത്തും മാന്യമായ പെരുമാറ്റത്തിലൂടെ നിരവധി ആരാധകരെ സമ്പാദിക്കാനും മുൻ ഇന്ത്യൻ നായകനായ രഹാനെയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമല്ലെങ്കിലും ആഭ്യന്തര തലത്തിൽ മുംബൈക്കു വേണ്ടി രഞ്ജി ട്രോഫിയിലുൾപ്പടെ താരം തിളങ്ങി നിൽപ്പുണ്ട്. അതിനിടയിൽ തന്റെ യാത്രകൾക്കായി പുത്തനൊരു അതിഥിയെ വരവേറ്റിരിക്കുകയാണ് അജിങ്ക്യ രഹാനെ.

Indian Cricketer Ajinkya Rahane Buys New Mercedes-Maybach GLS 600 SUV

മറ്റൊന്നുമല്ല, ഇനിയുള്ള തന്റെ യാത്രകൾക്ക് പകിട്ടേകാനായി രഹാനെ പുതിയ ആഡംബര കാർ വാങ്ങിയതാണ് വാർത്ത. സെലിബ്രിറ്റികളുടെ ഇഷ്‌ട ചോയിസായ മെർസിഡീസ് ബെൻസ് മെയ്ബാക്ക് GLS 600 എസ്‌യുവിയാണ് ഇന്ത്യൻ ക്രിക്കറ്റ് താരവും മുൻ നായകനുമായ അജിങ്ക്യ രഹാനെ. മുംബൈയിൽ തൻ്റെ പുതിയ ആഡംബര എസ്‌യുവിയുടെ ഡെലിവറി ഏറ്റെടുക്കുന്ന ചിത്രം സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ പ്രചരിക്കുന്നുമുണ്ട്. ഭാര്യയ്‌ക്കൊപ്പം എത്തിയാണ് പുതിയ കൂട്ടുകാരനെ രഹാനെ ഒപ്പം കൂട്ടിയിരിക്കുന്നത്.

മുംബൈയിലെ മുന്‍നിര മെർസിഡീസ് വിതരണക്കാരായ ഓട്ടോ ഹാങ്ങര്‍ മെർസിഡീസ് ബെന്‍സില്‍ നിന്നാണ് രഹാനെ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്. 2.96 കോടി രൂപ എക്സ്ഷോറൂം വില വരുന്ന ഈ അത്യാഡംബര എസ്‌യുവിക്ക് മുംബൈയിൽ ഏകദേശം 3.50 കോടി രൂപയോളം വരുമെന്നാണ് കണക്കുകൾ. മുൻ ഇന്ത്യൻ താരം രഹാനെ മെയ്ബ വാങ്ങിയതിന്റെ സന്തോഷം ഡീലര്‍ഷിപ്പിന്റെ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ആരാധകരിലേക്ക് എത്തിയിരിക്കുന്നത്.

Indian Cricketer Ajinkya Rahane Buys New Mercedes-Maybach GLS 600 SUV

ക്രിക്കറ്റിന് പുറമെ വാഹനങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന താരം കൂടിയാണ് അജിങ്ക്യ രഹാനെ. തന്റെ ആദ്യ വാഹനം മാരുതി സുസുക്കി വാഗണ്‍ആര്‍ ആണെന്ന് വെളിപ്പെടുത്തിയിട്ടുള്ള അദ്ദേഹത്തിന് ബിഎംഡബ്ല്യു 6 സീരിസ്, ഔഡി തുടങ്ങിയ കാറുകളും ഗരാജിലുണ്ട്. ഇതിനെല്ലാം പുറമെയാണ് ഇനിയുള്ള യാത്രകൾക്കായി മെർസിഡീസ് മെയ്ബാക്ക് കൂടി എത്തിച്ചിരിക്കുന്നത്. വാഹനത്തിന്റെ പോളാർ വൈറ്റ് നിറത്തിലുള്ള മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

മുടക്കുന്ന വിലയ്ക്കുള്ള ആഡംബരം നൽകുന്നതിൽ പിശുക്കൊന്നും കാണിക്കില്ലാത്ത ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെർസിഡീസ് തങ്ങളുടെ മെയ്ബാക്ക് സീരീസുകളെ കൃത്യമായി മാർക്കറ്റ് ചെയ്യുന്നുണ്ടെന്ന് വേണം പറയാൻ. സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട കാറായി മാറിയ മെയ്ബാക്ക് GLS600 എസ്‌യുവി ഇതിനോടകം തന്നെ ദുല്‍ഖര്‍ സല്‍മാന്‍, നയന്‍താര, രണ്‍വീര്‍ സിംഗ്, കൃതി സനോണ്‍, അര്‍ജുന്‍ കപൂര്‍, തപ്സി പന്നു, നീതു സിംഗ്, തെലുങ്ക് നടന്‍ രാം ചരണ്‍ തുടങ്ങിയ സെലിബ്രിറ്റികൾ തങ്ങളുടെ ഗരാജിൽ എത്തിച്ചിട്ടുണ്ട്.

Indian Cricketer Ajinkya Rahane Buys New Mercedes-Maybach GLS 600 SUV

4.0 ലിറ്റർ ബൈ-ടർബോ V8 പെട്രോൾ എഞ്ചിനാണ് വാഹനത്തിന് തുടിപ്പേകുന്നത്. ഇത് 550 bhp കരുത്തിൽ പരമാവധി 730 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഈ കൂറ്റൻ V8 എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മെർസിഡീസിൻ്റെ 4MATIC ഡ്രൈവ്ട്രെയിനും സ്റ്റാൻഡേർഡായി കിട്ടുമ്പോൾ അസാമാന്യ പെർഫോമൻസാണ് സ്പോർട് യൂട്ടിലിറ്റി വാഹനം കാഴ്ച്ചവെക്കുന്നത്.

ഈ കോൺഫിഗറേഷൻ എസ്‌യുവിയെ വെറും 4.9 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ പ്രാപ്തമാക്കുന്നു. 250 കിലോമീറ്റർ വേഗതയാണ് അജിങ്ക്യ രഹാനെയുടെ പുത്തൻ GLS600 മോഡലിന് പരമാവധി കൈവരിക്കാനാവുന്ന വേഗം. നാല് സീറ്റുകളോ അഞ്ച് സീറ്റുകളോ ഉള്ള കോൺഫിഗറേഷനിലും ഈ എസ്‌യുവി വാഗ്ദാനം ചെയ്യുന്നുണ്ട്. ഓപ്ഷണൽ 4-സീറ്റർ പതിപ്പിന് ഫോൾഡിംഗ് ടേബിളുകളുള്ള നിശ്ചിത സെൻ്റർ കൺസോളും ഡ്രിങ്സിനായി ഒരു ബിൽറ്റ്-ഇൻ റഫ്രിജറേറ്ററും ലഭിക്കും.

Indian Cricketer Ajinkya Rahane Buys New Mercedes-Maybach GLS 600 SUV

അതേസമയം നാപ ലെതർ അപ്ഹോൾസ്റ്ററി, ഇലക്ട്രോണിക് പനോരമിക് സ്ലൈഡിംഗ് സൺറൂഫ്, വെൻ്റിലേറ്റഡ് മസാജിംഗ് സീറ്റുകൾ എന്നിവയും മറ്റും സ്റ്റാൻഡേർഡ് ഫീച്ചറുകളിൽ ഉൾപ്പെടുന്നു. 4-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഓട്ടോമാറ്റിക്കായി നീളുന്ന സൈഡ് സ്റ്റെപ്പുകൾ, അഡാപ്റ്റീവ് എയർ സസ്‌പെൻഷൻ, സീറ്റുകൾക്കയുള്ള മെമ്മറി ഫംഗ്‌ഷൻ, റിയർ സീറ്റ് ടാബ്‌ലെറ്റ്, ബർമെസ്റ്റർ സൗണ്ട് സിസ്റ്റം, 22 ഇഞ്ച് അലോയ് വീലുകൾ എന്നിവയും ഈ ആഡംബര കാറിലെ പ്രത്യേകതകളാണ്.

ഒപ്പം MBUX സംവിധാനമുള്ള ഡ്യുവൽ 12.3 ഇഞ്ച് ഡിജിറ്റൽ ഡിസ്‌പ്ലേ പോലുള്ള ഹൈ-ടെക് ഫീച്ചറുകളും മെർസിഡീസ് മെയ്ബാക്കിലെ യാത്രകളെ ആനന്ദകരമാക്കും. സേഫ്റ്റിയിലും വേറെ ലെവലാണെന്നതും പ്രത്യേകം പറയേണ്ടതില്ലല്ലോ. കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് ഇറക്കുമതി എന്ന നിലയിൽ മെയ്ബാക്ക് GLS600 ഇന്ത്യയിൽ ഒരൊറ്റ വേരിയൻ്റിൽ മാത്രമേ ലഭ്യമാകൂ. അജിങ്ക്യ രഹാനെയുടെ യാത്രകൾ എന്തായാലും മെയ്ബാക്ക് പ്രഭാവത്തിലാവുന്നത് ആരാധകരെ സന്തോഷിപ്പിക്കുന്ന കാര്യം കൂടിയാണ്.

More from DriveSpark

Article Published On: Wednesday, February 21, 2024, 12:23 [IST]
English summary
Indian cricketer ajinkya rahane buys new mercedes maybach gls 600 suv worth 3 50 crore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X