പരിക്ക് കാരണം വിശ്രമത്തിൽ, 5.61 കോടിയുടെ പുതിയ ലംബോർഗിനിയിൽ കറങ്ങാനിറങ്ങി മുംബൈ ഇന്ത്യൻസ് നായകൻ

ഇതിഹാസ താരമായ കപിൽ ദേവിന്റെ പിൻമുറക്കാരൻ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ക്രിക്കറ്ററാണ് ഹാർദിക് പാണ്ഡ്യ. ഏഷ്യാ കപ്പിൽ ശ്രീലങ്കയ്ക്കെതിരായ സൂപ്പർ ഫോർ മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായെങ്കിലും കപ്പുയർത്തുന്നതിൽ താരത്തിന്റെ പ്രകടനം നിർണായകമായിരുന്നുവെന്നതിൽ സംശയമൊന്നുമില്ല. പരിക്ക് കാരണം വരാനിരിക്കുന്ന ഓസട്രേലിയൻ പരമ്പര താരത്തിന് നഷ്‌ടമാവുമെന്നാണ് വിവരം. നിലവിൽ വിശ്രമത്തിലുള്ള ഹാർദിക് ഇപ്പോൾ പുത്തനൊരു ആഡംബര എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ്. കോടികൾ വില വരുന്ന വാഹനത്തിൽ കറങ്ങാനിറങ്ങിയ ക്രിക്കറ്ററിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലുമാണ്.

കാർടോക്കാണ് ഹാർദിക് പുതിയ ആഡംബര വാഹനം വാങ്ങിയ വിവരം പുറത്തുവിട്ടിരിക്കുന്നത്. ലംബോർഗിനി ഉറൂസ് SE മോഡലാണ് ഹാർദിക്കിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. മുംബൈയിലെ തെരുവുകളിലൂടെ താരം എസ്‌യുവി ഓടിച്ച് പോവുന്ന ഒരു വീഡിയോ CS 12 വ്ലോഗ്‌സ് യൂട്യൂബ് ചാനൽ പുറത്തുവിട്ടിട്ടുമുണ്ട്. ജിയാൽലോ ഓജ് എന്ന യെല്ലോ കളർ ഓപ്ഷനാണ് ക്രിക്കറ്റർ തന്റെ ഉറൂസിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

Indian Cricketer Hardik Pandya Spotted In New Lamborghini Urus SE Luxury SUV

4.57 കോടി രൂപയോളമാണ് ലംബോർഗിനി ഉറൂസ് SE മോഡലിന് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. ടാക്‌സും ഇൻഷുറൻസുമെല്ലാമായി ലക്ഷ്വറി വാഹനത്തിന് മുംബൈയിൽ ഏകദേശം 5.61 കോടി രൂപയോളം വരും ഓൺ-റോഡ് വില. 21 ഇഞ്ച് ആസ്റ്ററോപ്പ് അലോയ് വീലുകളിൽ മോഡൽ നിരത്തിലോടുന്നത് കണ്ടുനിൽക്കാനും വല്ലാത്തൊരു ചേലാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഉറൂസ് SE ഇന്ത്യയിലെത്തുന്നത്.

ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കായ ലംബോർഗിനിയുടെ ആദ്യത്തെ പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവി കൂടിയാണ് ഉറൂസ് SE. 25.9kWh ലിഥിയം അയൺ ബാറ്ററി അധിഷ്ഠിത പ്ലഗ്-ഇൻ ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്ന 4.0 ലിറ്റർ ടർബോചാർജ്ഡ് V8 എഞ്ചിനാണ് വണ്ടിയുടെ ഹൃദയം. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിന് 800 bhp പവറിൽ പരമാവധി 950 Nm torque വരെ നിർമിക്കാനാവും.

Indian Cricketer Hardik Pandya Spotted In New Lamborghini Urus SE Luxury SUV

ഉറൂസിലെ ഇലക്ട്രിക് മോട്ടോർ റെവൽറ്റോ സൂപ്പർകാറിലേത് പോലെ ഗിയർബോക്സിനുള്ളിൽ തന്നെയാണ് സ്ഥാപിച്ചിരിക്കുന്നത്. ഹൈബ്രിഡ് എസ്‌യുവി 60 കിലോമീറ്റർ ഇലക്ട്രിക്-ഒൺലി റേഞ്ചും കമ്പനി അവകാശപ്പെടുന്നുണ്ട്. ഇനി പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ മോഡലിന് 3.4 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാവും. മണിക്കൂറിൽ 312 കിലോമീറ്ററാണ് പരമാവധി വേഗം.

ലംബോർഗിനി ഇതിന് ഒന്നിലധികം ഡ്രൈവ്, ടെറൈൻ മോഡുകളും നൽകിയിട്ടുണ്ട്. റോഡ്, ട്രാക്ക് അല്ലെങ്കിൽ ടെറൈൻ എന്നിവയാണ് ഉറൂസ് എസ്‌യുവിയിൽ ഒരുക്കിയിട്ടുള്ള മോഡുകൾ. എയർ സസ്‌പെൻഷൻ, ഇലക്ട്രോണിക് ലിമിറ്റഡ്-സ്ലിപ്പ് റിയർ ഡിഫറൻഷ്യൽ, പരിഷ്ക്കരിച്ച ഇലക്ട്രോണിക്സ്, 48V ആന്റി-റോൾ ബാറുകൾ എന്നിവയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നുവെന്നാണ് കമ്പനി പറയുന്നത്.

മുൻ മോഡലുമായി വളരെ സാമ്യമുള്ള രൂപമാണ് ഉറൂസ് SE സ്വീകരിച്ചിരിക്കുന്നത്. രൂപഘടനയും അതിന്റെ മിക്ക ഡിസൈൻ വിശദാംശങ്ങളും ഒരേപോലെ തന്നെ തുടരുന്നുണ്ടെങ്കിലും ഒരുപാട് മാറ്റങ്ങളും അവതരിപ്പിച്ചിട്ടുണ്ട് കേട്ടോ. നീളമുള്ള ബോണറ്റ് ഡിസൈനാണ് പ്രധാന മാറ്റം. കൂടുതൽ മെലിഞ്ഞ എൽഇഡി മാട്രിക്സ് ഹെഡ്‌ലാമ്പുകൾ, റീഡിസൈൻ ചെയ്‌ത ഫ്രണ്ട് ബമ്പർ, മനോഹരമായ ഫ്രണ്ട് ഗ്രിൽ എന്നിവയെല്ലാം ആരേയും മോഹിപ്പിക്കും.

പിൻഭാഗത്തേക്ക് വന്നാൽ പുതിയ സ്‌പോയിലറും മുൻഗാമിയിൽ നിന്നും വ്യത്യസ്‌തമാക്കാനായി പണികഴിപ്പിച്ച ടെയിൽഗേറ്റ് ഡിസൈനുമാണ് എറിച്ചുനിൽക്കുന്നത്. എൽഇഡി ടെയിൽ ലാമ്പുകളും ഗംഭീര ലുക്കാണ് റിയർ എൻഡിന് നൽകുന്നത്. നമ്പർ പ്ലേറ്റ് ഇപ്പോൾ റിയർ ബമ്പറിലാണ് സ്ഥാപിച്ചിരിക്കുന്നതും. എക്സ്റ്റീരിയർ പോലെ തന്നെ കിടിലമായ ഇന്റീരിയറും ലംബോർഗിനി ഉറൂസ് SE പതിപ്പിന്റെ പ്രത്യേകതയാണ്.

More from DriveSpark

Article Published On: Saturday, October 4, 2025, 18:06 [IST]
English summary
Indian cricketer hardik pandya spotted in new lamborghini urus se luxury suv
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X